This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്യായക്കാരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അന്യായക്കാരന്‍ = ക്രിമിനല്‍ നടപടിനിയമം 2-ാം വകുപ്പ്-ഡി-ഉപവകുപ്പനുസരി...)
അടുത്ത വ്യത്യാസം →

11:31, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്യായക്കാരന്‍

ക്രിമിനല്‍ നടപടിനിയമം 2-ാം വകുപ്പ്-ഡി-ഉപവകുപ്പനുസരിച്ച് ഒരു മജിസ്ട്രേട്ടിന്റെ മുന്നില്‍ വാങ്മൂലമായോ രേഖാമൂലമായോ, ഒരു കുറ്റം നടന്നതായി ആരോപണം ഉന്നയിക്കുന്ന ആള്‍. കുറ്റം ചെയ്തത് അറിയപ്പെടുന്നതോ അറിയപ്പെടാത്തതോ ആയ ആരെങ്കിലും ആയിരിക്കാം. ക്രിമിനല്‍ നിയമമനുസരിച്ച് വേണ്ട നടപടികള്‍ എടുക്കുന്നതിനായി ഉന്നയിക്കുന്ന ആരോപണത്തിനാണ് അന്യായമെന്നു പറയുന്നത്. അന്യായം എഴുതിയാണ് ബോധിപ്പിക്കുന്നതെങ്കില്‍ അന്യായക്കാരന്‍ അതില്‍ ഒപ്പു വച്ചിരിക്കണം. ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് അറിയാനിടയാകുന്ന ഏതൊരാള്‍ക്കും അന്യായം ബോധിപ്പിക്കാവുന്നതാണ്. അന്യായത്തിനു നിദാനമായ കൃത്യം കുറ്റകരമായിട്ടുള്ളതാണെന്ന് വ്യക്തമാക്കേണ്ടതാണ്. ആരോപിച്ചിട്ടുള്ള കുറ്റങ്ങളുടെ പിന്നിലുള്ള എല്ലാ വസ്തുതകളും അന്യായത്തില്‍ സവിസ്തരം പ്രതിപാദിക്കണമെന്നില്ലെങ്കിലും കുറ്റങ്ങള്‍ക്ക് ആശ്രയമായ വസ്തുതകളുടെ ചുരുക്കമെങ്കിലും വ്യക്തമാക്കിയിരിക്കണം. അന്യായത്തില്‍ പ്രതികളുടെ സൂക്ഷ്മമായ പേരും മറ്റും വിശദീകരിച്ചിട്ടില്ലെങ്കിലും പിന്നാലേ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചേര്‍ത്ത് നടപടികള്‍ എടുക്കുന്നതിന് മജിസ്ട്രേട്ടിനധികാരമുണ്ട്. ശിക്ഷാനിയമത്തിലെ പ്രസക്ത വകുപ്പുകള്‍ അന്യായത്തില്‍ ഉദ്ധരിക്കണമെന്നില്ല. പ്രഥമദൃഷ്ട്യാ ഏതെങ്കിലും കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും തീരുമാനിക്കുവാന്‍ മജിസ്ട്രേട്ടിനധികാരമുണ്ട്.

ക്രിമിനല്‍ നടപടിനിയമമനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അപേക്ഷകൂടി ഉള്‍ക്കൊള്ളുന്ന പരാതി മാത്രമേ അന്യായമായി പരിഗണിക്കപ്പെടുകയുള്ളൂ. അന്യായത്തില്‍ പറയുന്ന വസ്തുതകള്‍ വെറും കുറ്റാരോപണങ്ങള്‍ മാത്രമാകയാല്‍ അവയ്ക്ക് സത്യവാങ്മൂലത്തിന്റെ പരിശുദ്ധിയില്ല. ക്രിമിനല്‍നടപടിനിയമത്തിലെ 200-ാം വകുപ്പനുസരിച്ച് അന്യായത്തില്‍ പറയുന്ന കുറ്റകൃത്യം തിരിച്ചറിയുന്നതിനുമുന്‍പ് മജിസ്ട്രേട്ട് അന്യായക്കാരനെ സത്യം ചെയ്യിച്ച് വിചാരണ നടത്തേണ്ടതാണ്.

(കെ. മാധവന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍