This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രസീന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്രസീന= ഉൃമരലിമ ഒരു ഉദ്യാനസസ്യം. ഏകബീജപത്രസസ്യവിഭാഗത്തിലെ ലിലിയേസ...)
 
വരി 1: വരി 1:
=ഡ്രസീന=
=ഡ്രസീന=
 +
Dracena
-
 
+
ഒരു ഉദ്യാനസസ്യം. ഏകബീജപത്രസസ്യവിഭാഗത്തിലെ ലിലിയേസി (Liliaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ഡ്രസീന എന്ന വാക്കിന് സ്ത്രീവ്യാളം എന്നാണര്‍ഥം. ഡ്രസീന ഗോഡ്സിഫിയാന എന്നയിനം വള്ളിപോലെ താങ്ങുകളില്‍ പടര്‍ന്നുകയറുന്നു. ഇതിന്റെ ജന്മദേശം കോങ്ഗോയാണെന്നു കരുതപ്പെടുന്നു. ഈ ഇനത്തിന്റെ പച്ച ഇലകളില്‍ മഞ്ഞപ്പാടുകള്‍  ഉണ്ടായിരിക്കും. സാമാന്യം ഉയരം കൂടിയ ഇനമായ ഡ്രസീന ഫ്രാഗ്രന്‍സ് എന്ന ഇനത്തിന്റെ ജന്മദേശം ഗിനിയയാണെന്നു കരുതപ്പെടുന്നു. ഇതിന്റെ ഇലകള്‍ കടും പച്ചനിറമുള്ളതും മിനുസമുള്ളതും വളഞ്ഞതും വീതി കൂടിയതുമാണ്. ഡ്രസീന ഫ്രാഗ്രന്‍സ് മാസന്‍ ജിയാന എന്ന ഉപജാതിയുടെ ഇലയ്ക്ക് മധ്യഭാഗം മുതല്‍ ചുവടുഭാഗം വരെ പാല്‍പ്പാടയുടെ നിറമാണ്. ഡ്രസീന ഫ്രാഗ്രന്‍സ് ലിന്‍ഡനെ എന്ന ഇനത്തിന്റെ ഇലയുടെ അരികിന് മഞ്ഞ നിറമായിരിക്കും.
-
ഉൃമരലിമ
+
[[Image:259.jpg|thumb|250x250px|left|ഡ്രസീന]]
-
 
+
-
 
+
-
ഒരു ഉദ്യാനസസ്യം. ഏകബീജപത്രസസ്യവിഭാഗത്തിലെ ലിലിയേസി (ഘശഹശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ഡ്രസീന എന്ന വാക്കിന് സ്ത്രീവ്യാളം എന്നാണര്‍ഥം. ഡ്രസീന ഗോഡ്സിഫിയാന എന്നയിനം വള്ളിപോലെ താങ്ങുകളില്‍ പടര്‍ന്നുകയറുന്നു. ഇതിന്റെ ജന്മദേശം കോങ്ഗോയാണെന്നു കരുതപ്പെടുന്നു. ഈ ഇനത്തിന്റെ പച്ച ഇലകളില്‍ മഞ്ഞപ്പാടുകള്‍  ഉണ്ടായിരിക്കും. സാമാന്യം ഉയരം കൂടിയ ഇനമായ ഡ്രസീന ഫ്രാഗ്രന്‍സ് എന്ന ഇനത്തിന്റെ ജന്മദേശം ഗിനിയയാണെന്നു കരുതപ്പെടുന്നു. ഇതിന്റെ ഇലകള്‍ കടും പച്ചനിറമുള്ളതും മിനുസമുള്ളതും വളഞ്ഞതും വീതി കൂടിയതുമാണ്. ഡ്രസീന ഫ്രാഗ്രന്‍സ് മാസന്‍ ജിയാന എന്ന ഉപജാതിയുടെ ഇലയ്ക്ക് മധ്യഭാഗം മുതല്‍ ചുവടുഭാഗം വരെ പാല്‍പ്പാടയുടെ നിറമാണ്. ഡ്രസീന ഫ്രാഗ്രന്‍സ് ലിന്‍ഡനെ എന്ന ഇനത്തിന്റെ ഇലയുടെ അരികിന് മഞ്ഞ നിറമായിരിക്കും.
+
-
 
+
    
-
ഡ്രസീന സാന്‍ഡറിയാന എന്ന ഇനത്തിന്റെ ഇലകളുടെ മധ്യഭാഗം മുതല്‍ ചുവടുഭാഗം വരെ ചാരനിറം കലര്‍ന്ന പച്ചനിറമുള്ള നീണ്ട പാടുകളും അതിനു ചുറ്റിലുമായി വെള്ള വരകളും കാണപ്പെടുന്നു. വളരെ ആകര്‍ഷകമായ ഒരിനമാണ് ഡ്രസീന ടെര്‍മിനാലിസ്. ഇതിന്റെ ഇലകളില്‍ ഇളം പാടലം, കടും ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള പാടുകളുണ്ടായിരിക്കും.
+
''ഡ്രസീന സാന്‍ഡറിയാന'' എന്ന ഇനത്തിന്റെ ഇലകളുടെ മധ്യഭാഗം മുതല്‍ ചുവടുഭാഗം വരെ ചാരനിറം കലര്‍ന്ന പച്ചനിറമുള്ള നീണ്ട പാടുകളും അതിനു ചുറ്റിലുമായി വെള്ള വരകളും കാണപ്പെടുന്നു. വളരെ ആകര്‍ഷകമായ ഒരിനമാണ് ഡ്രസീന ടെര്‍മിനാലിസ്. ഇതിന്റെ ഇലകളില്‍ ഇളം പാടലം, കടും ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള പാടുകളുണ്ടായിരിക്കും.
-
 
+
    
-
ഭാഗികമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഈര്‍പ്പമുള്ള മണ്ണില്‍ ഡ്രസീന നന്നായി വളരും. കടുത്ത വെയിലും വരള്‍ച്ച യും ഇലകളുടെ തുമ്പു പൊള്ളി തവിട്ടുനിറമാകാന്‍ കാരണമാ കുന്നു. തണ്ടുകളില്‍ ഇല കൊഴിഞ്ഞുപോകുന്നതിന്റെ  പാടുകള്‍ വളരെ വ്യക്തമായി അവശേഷിക്കുന്നു. കാണ്ഡത്തിന്റെ ദ്വിതീയ വളര്‍ച്ച (ലെരീിറമ്യൃ ഴൃീംവേ) വളരെ പ്രകടമായിക്കാണാം. മൂപ്പെ ത്തിയ കാണ്ഡം മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. ഇതിനായി ഇലകള്‍ മുറിച്ചുമാറ്റി 5-10 സെ.മീ. നീളത്തില്‍ കാണ്ഡം മുറിച്ചെടുത്ത് മണലിലോ അരിച്ചെടുത്ത മണ്ണിലോ നടുന്നു. കക്ഷ്യമുകുളങ്ങള്‍ വളര്‍ച്ചയാരംഭിച്ച് വേരുപടലം രൂപപ്പെട്ട ശേഷം കാണ്ഡം മാറ്റിനടുകയാണു പതിവ്.
+
ഭാഗികമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഈര്‍പ്പമുള്ള മണ്ണില്‍ ഡ്രസീന നന്നായി വളരും. കടുത്ത വെയിലും വരള്‍ച്ചയും ഇലകളുടെ തുമ്പു പൊള്ളി തവിട്ടുനിറമാകാന്‍ കാരണമാ കുന്നു. തണ്ടുകളില്‍ ഇല കൊഴിഞ്ഞുപോകുന്നതിന്റെ  പാടുകള്‍ വളരെ വ്യക്തമായി അവശേഷിക്കുന്നു. കാണ്ഡത്തിന്റെ ദ്വിതീയ വളര്‍ച്ച (secondary growth) വളരെ പ്രകടമായിക്കാണാം. മൂപ്പെത്തിയ കാണ്ഡം മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. ഇതിനായി ഇലകള്‍ മുറിച്ചുമാറ്റി 5-10 സെ.മീ. നീളത്തില്‍ കാണ്ഡം മുറിച്ചെടുത്ത് മണലിലോ അരിച്ചെടുത്ത മണ്ണിലോ നടുന്നു. കക്ഷ്യമുകുളങ്ങള്‍ വളര്‍ച്ചയാരംഭിച്ച് വേരുപടലം രൂപപ്പെട്ട ശേഷം കാണ്ഡം മാറ്റിനടുകയാണു പതിവ്.
-
 
ഡ്രസീനകളില്‍ പാനിക്കിള്‍, ഹെഡ് എന്നീ പുഷ്പമഞ്ജരികളായിട്ടാണ് സാധാരണ പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് ഇളം പച്ചയോ മഞ്ഞയോ നിറമായിരിക്കും. താലത്തിന്റേയോ മണിയുടേയോ ആകൃതിയിലുള്ള പരിദളപുടത്തിന് ആറ് പാളികളുണ്ടായിരിക്കും. ആറ് കേസരങ്ങളുണ്ട്. അണ്ഡാശയത്തില്‍ ഒരു അണ്ഡം മാത്രമേയുള്ളൂ. ഫലം മൂന്ന് അറകളുള്ള ബെറിയാണ്.

ഡ്രസീനകള്‍ അലങ്കാരസസ്യമായി നട്ടുവളര്‍ത്തപ്പെടുന്നു. പുഷ്പാലങ്കാരത്തിനും പൂച്ചെണ്ടുകളുണ്ടാക്കാനും ഇലകള്‍ ഉപയോഗിക്കുന്നു. ക്യാനറി ദ്വീപുകളില്‍ സമൃദ്ധമായി വളരുന്ന ഡ്രസീന ഡ്രാക്കോ എന്നയിനത്തില്‍നിന്നു ലഭിക്കുന്ന 'ഡ്രാഗണ്‍ ബ്ളഡ്' എന്ന മരക്കറ വാര്‍ണീഷിനു നിറം കൊടുക്കാനുപയോഗിക്കാറുണ്ട്.

Current revision as of 09:18, 18 ജൂണ്‍ 2008

ഡ്രസീന

Dracena

ഒരു ഉദ്യാനസസ്യം. ഏകബീജപത്രസസ്യവിഭാഗത്തിലെ ലിലിയേസി (Liliaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ഡ്രസീന എന്ന വാക്കിന് സ്ത്രീവ്യാളം എന്നാണര്‍ഥം. ഡ്രസീന ഗോഡ്സിഫിയാന എന്നയിനം വള്ളിപോലെ താങ്ങുകളില്‍ പടര്‍ന്നുകയറുന്നു. ഇതിന്റെ ജന്മദേശം കോങ്ഗോയാണെന്നു കരുതപ്പെടുന്നു. ഈ ഇനത്തിന്റെ പച്ച ഇലകളില്‍ മഞ്ഞപ്പാടുകള്‍ ഉണ്ടായിരിക്കും. സാമാന്യം ഉയരം കൂടിയ ഇനമായ ഡ്രസീന ഫ്രാഗ്രന്‍സ് എന്ന ഇനത്തിന്റെ ജന്മദേശം ഗിനിയയാണെന്നു കരുതപ്പെടുന്നു. ഇതിന്റെ ഇലകള്‍ കടും പച്ചനിറമുള്ളതും മിനുസമുള്ളതും വളഞ്ഞതും വീതി കൂടിയതുമാണ്. ഡ്രസീന ഫ്രാഗ്രന്‍സ് മാസന്‍ ജിയാന എന്ന ഉപജാതിയുടെ ഇലയ്ക്ക് മധ്യഭാഗം മുതല്‍ ചുവടുഭാഗം വരെ പാല്‍പ്പാടയുടെ നിറമാണ്. ഡ്രസീന ഫ്രാഗ്രന്‍സ് ലിന്‍ഡനെ എന്ന ഇനത്തിന്റെ ഇലയുടെ അരികിന് മഞ്ഞ നിറമായിരിക്കും.

ഡ്രസീന

ഡ്രസീന സാന്‍ഡറിയാന എന്ന ഇനത്തിന്റെ ഇലകളുടെ മധ്യഭാഗം മുതല്‍ ചുവടുഭാഗം വരെ ചാരനിറം കലര്‍ന്ന പച്ചനിറമുള്ള നീണ്ട പാടുകളും അതിനു ചുറ്റിലുമായി വെള്ള വരകളും കാണപ്പെടുന്നു. വളരെ ആകര്‍ഷകമായ ഒരിനമാണ് ഡ്രസീന ടെര്‍മിനാലിസ്. ഇതിന്റെ ഇലകളില്‍ ഇളം പാടലം, കടും ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള പാടുകളുണ്ടായിരിക്കും.

ഭാഗികമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഈര്‍പ്പമുള്ള മണ്ണില്‍ ഡ്രസീന നന്നായി വളരും. കടുത്ത വെയിലും വരള്‍ച്ചയും ഇലകളുടെ തുമ്പു പൊള്ളി തവിട്ടുനിറമാകാന്‍ കാരണമാ കുന്നു. തണ്ടുകളില്‍ ഇല കൊഴിഞ്ഞുപോകുന്നതിന്റെ പാടുകള്‍ വളരെ വ്യക്തമായി അവശേഷിക്കുന്നു. കാണ്ഡത്തിന്റെ ദ്വിതീയ വളര്‍ച്ച (secondary growth) വളരെ പ്രകടമായിക്കാണാം. മൂപ്പെത്തിയ കാണ്ഡം മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. ഇതിനായി ഇലകള്‍ മുറിച്ചുമാറ്റി 5-10 സെ.മീ. നീളത്തില്‍ കാണ്ഡം മുറിച്ചെടുത്ത് മണലിലോ അരിച്ചെടുത്ത മണ്ണിലോ നടുന്നു. കക്ഷ്യമുകുളങ്ങള്‍ വളര്‍ച്ചയാരംഭിച്ച് വേരുപടലം രൂപപ്പെട്ട ശേഷം കാണ്ഡം മാറ്റിനടുകയാണു പതിവ്.

ഡ്രസീനകളില്‍ പാനിക്കിള്‍, ഹെഡ് എന്നീ പുഷ്പമഞ്ജരികളായിട്ടാണ് സാധാരണ പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് ഇളം പച്ചയോ മഞ്ഞയോ നിറമായിരിക്കും. താലത്തിന്റേയോ മണിയുടേയോ ആകൃതിയിലുള്ള പരിദളപുടത്തിന് ആറ് പാളികളുണ്ടായിരിക്കും. ആറ് കേസരങ്ങളുണ്ട്. അണ്ഡാശയത്തില്‍ ഒരു അണ്ഡം മാത്രമേയുള്ളൂ. ഫലം മൂന്ന് അറകളുള്ള ബെറിയാണ്.

ഡ്രസീനകള്‍ അലങ്കാരസസ്യമായി നട്ടുവളര്‍ത്തപ്പെടുന്നു. പുഷ്പാലങ്കാരത്തിനും പൂച്ചെണ്ടുകളുണ്ടാക്കാനും ഇലകള്‍ ഉപയോഗിക്കുന്നു. ക്യാനറി ദ്വീപുകളില്‍ സമൃദ്ധമായി വളരുന്ന ഡ്രസീന ഡ്രാക്കോ എന്നയിനത്തില്‍നിന്നു ലഭിക്കുന്ന 'ഡ്രാഗണ്‍ ബ്ളഡ്' എന്ന മരക്കറ വാര്‍ണീഷിനു നിറം കൊടുക്കാനുപയോഗിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%80%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍