This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നനട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അന്നനട = രണ്ടക്ഷരം വീതമുള്ള ആറുഗണം ഒരു വരിയില്‍ എന്ന ക്രമത്തില്‍,ഇരു...)
അടുത്ത വ്യത്യാസം →

10:25, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്നനട

രണ്ടക്ഷരം വീതമുള്ള ആറുഗണം ഒരു വരിയില്‍ എന്ന ക്രമത്തില്‍,ഇരുപത്തിനാല് അക്ഷരങ്ങള്‍കൊണ്ടു വിന്യസിക്കുന്ന ഒരു ഈരടിവൃത്തം. ലഘു, ഗുരു എന്നീ ക്രമത്തില്‍ മൂന്നു മാത്രയാണ് ഓരോ ഗണത്തിനും. മൂന്നാം ഗണം കഴിയുമ്പോള്‍ 'യതി' വേണമെന്നും നാലാം ഗണത്തില്‍ 'ലഘു പൂര്‍വംഗുരുപരം' എന്ന നിയമം അവശ്യം ദീക്ഷിച്ചിരിക്കണമെന്നുമാണ് വ്യവസ്ഥ (വൃത്തമഞ്ജരി). മഹാഭാരതം കിളിപ്പാട്ടിലെ കര്‍ണപര്‍വം, ഈ വൃത്തത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. അന്നനടയ്ക്ക് മേല്‍ കാണിച്ചിരിക്കുന്ന വ്യവസ്ഥ അശാസ്ത്രീയമാണെന്ന് ചില ആധുനിക വൃത്തശാസ്ത്രപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ലഘുഗുരു നിബന്ധന, യതിക്കു തൊട്ടു പിമ്പേ വരുന്ന ഗണത്തില്‍ പോലും സാര്‍വത്രികമായി കാണാറില്ല. പതിഞ്ഞ മട്ടില്‍ ചൊല്ലുമ്പോള്‍ മാത്രമേ, 'നടുക്കു യതി' വരുന്നുള്ളു. അതിനാകട്ടെ, സാധാരണ ഇടവേളയ്ക്ക് വേണ്ടതിനേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാണുതാനും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A8%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍