This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ = ജമൃശമൃരവ ീള അിശീേരവ അന്ത്യോഖ്യ...)
അടുത്ത വ്യത്യാസം →

09:50, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍

ജമൃശമൃരവ ീള അിശീേരവ

അന്ത്യോഖ്യാ ആസ്ഥാനമായിരിക്കുന്ന വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍. പുരാതന സിറിയയിലെ ഒരു പ്രധാന പട്ടണമായിരുന്നു അന്ത്യോഖ്യ. യേശുക്രിസ്തുവിന്റെ അനുയായികളെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത് ഈ നഗരത്തിലെ പൌരന്മാരാണ്. ക്രിസ്തുവിന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്ന പത്രോസ് ആയിരുന്നു അന്ത്യോഖ്യായിലെ ആദ്യത്തെ ബിഷപ്പ്. പത്രോസ് പില്ക്കാലത്ത് റോമിലേക്ക് പോയി അവിടത്തെ ബിഷപ്പ് ആയും അറിയപ്പെട്ടു. എ.ഡി. 4-ാം ശ.-ത്തില്‍ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതിനെത്തുടര്‍ന്ന് സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായ റോം, അലക്സാന്‍ഡ്രിയ, അന്ത്യോഖ്യാ എന്നിവിടങ്ങളിലും പില്ക്കാലത്ത് പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലും ഉള്ള മേല്പട്ടക്കാര്‍ പാത്രിയര്‍ക്കീസ് എന്നറിയപ്പെട്ടു. വിശുദ്ധ നഗരമാണ് ജറുസലം എന്ന പരിഗണനയില്‍ ജറുസലേമിലെ മേല്പട്ടക്കാരനെയും പാത്രിയര്‍ക്കീസ് എന്ന് ആദരസൂചകമായി സംബോധന ചെയ്തു വരുന്നു. 5-ാം ശ.-ത്തില്‍ 4 പ്രധാന പാത്രിയര്‍ക്കാ സിംഹാസനങ്ങള്‍ രണ്ട് വിഭാഗങ്ങളിലായി. അലക്സാന്‍ഡ്രിയയും അന്ത്യോഖ്യയും ഒരു വശത്തും, റോമും കോണ്‍സ്റ്റാന്റിനോപ്പിളും മറുവശത്തും. പില്ക്കാലത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുണ്ടായ മത്സരങ്ങളുടെ ഫലമായി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയ ഏകോപിത സംവിധാനം ഒട്ടാകെ തകരാറിലായി. അതിന്റെ തുടര്‍ച്ചയായി അന്ത്യോഖ്യയിലും അലക്സാന്‍ഡ്രിയയിലും തങ്ങളോട് വിധേയത്വമുള്ള പാത്രിയര്‍ക്കീസുമാരെ റോമും കോണ്‍സ്റ്റാന്റിനോപ്പിളും നിയമിച്ചു. അന്ത്യോഖ്യയില്‍ പാത്രിയര്‍ക്കീസ് എന്ന പേര് വഹിക്കുന്ന അഞ്ച് പേര്‍ ഇപ്പോഴുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ 4 പേര്‍ റോമിലെ പോപ്പിന്റെ സാമന്തരും ഒരാള്‍ കോണ്‍സ്റ്റാന്റിനോപ്പിളിനോട് ബന്ധപ്പെട്ട ബൈസാന്തിയന്‍ പാത്രിയര്‍ക്കീസുമാണ്. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് മാത്രമാണ് സാര്‍വത്രിക സഭയുടെ തലവനാണ് എന്ന് അവകാശപ്പെടുന്നത്. കേരളത്തിലെ സമൂഹത്തില്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവര്‍ക്ക് ഈ ഒരു പാത്രിയര്‍ക്കീസുമായി മാത്രമാണ് ബന്ധമുള്ളത്. ഇപ്പോള്‍ (2006) ആ സ്ഥാനം അലങ്കരിക്കുന്നത് ഇഗ്നാത്തിയോസക്ക പ്രഥമന്‍ ആണ്. 2006-ല്‍ റോമിലെ മാര്‍പാപ്പ സ്ഥാനപ്പേരില്‍ നിന്ന് പടിഞ്ഞാറിന്റെ പാത്രിയര്‍ക്കീസ് എന്ന വിശേഷണം ഉപേക്ഷിച്ചു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ഓര്‍ത്തഡോക്സ് എന്നും യാക്കോബായ എന്നും അറിയപ്പെടുന്ന വിഭാഗങ്ങള്‍ക്കാണ് അന്ത്യോഖ്യയുമായി ബന്ധമുള്ളത്. ഈ ബന്ധത്തിന്റെ ചരിത്രം സംബന്ധിച്ചോ സ്വഭാവം സംബന്ധിച്ചോ അവര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ആദ്യം മുതല്‍ ബന്ധമുണ്ടായിരുന്നുവെന്നു പറയുന്നവരും 17-ാം ശ.-ത്തിലാണ് ഈ ബന്ധം ആരംഭിച്ചത് എന്ന് വാദിക്കുന്നവരുമുണ്ട്. ആദ്യ വിഭാഗം പാത്രിയര്‍ക്കീസിന് ഭാരതത്തില്‍ ഭരണാധികാരവും കൂടെയുണ്ട് എന്ന് വിശ്വസിക്കുമ്പോള്‍ മറുഭാഗം പാത്രിയര്‍ക്കീസിന് ആദ്ധ്യാത്മിക മേലധ്യക്ഷത മാത്രമാണുള്ളത് എന്ന് വാദിക്കുന്നു. ഈ തര്‍ക്കം കോടതിവിധികളോടനുബന്ധിച്ച് തീരുകയും പുനര്‍ജനിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ 2 വിഭാഗങ്ങളും മാര്‍ത്തോമാസഭയും മാര്‍പാപ്പയുടെ കീഴിലുള്ള മലങ്കര കത്തോലിക്ക സഭയും ആരാധനാക്രമങ്ങളിലും മേല്‍പ്പട്ടക്കാരുടെ നാമകരണം, വസ്ത്രധാരണം ആദിയായ സംഗതികളിലും അന്ത്യോഖ്യന്‍ സ്വാധീനത്തിന് വിധേയരാണ്.


(ഡോ. ഡി. ബാബുപോള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍