This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡൊമിനിക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
=ഡൊമിനിക്ക= | =ഡൊമിനിക്ക= | ||
+ | Dominica | ||
- | + | കരീബിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര ദ്വീപ രാഷ്ട്രം. ഔദ്യോഗികനാമം: കോമണ്‍വെല്‍ത്ത് ഒഫ് ഡൊമിനിക്ക. വെസ്റ്റ് ഇന്‍ഡീസിലെ വിന്‍ഡ്വേഡ് ഐലന്‍ഡ്സില്‍ ഉള്‍പ്പെടുന്ന ഡൊമിനിക്കയുടെ വ.ഗ്വാഡലൂപയും (Guadeloupe) തെ. മാര്ട്ട്നിക്കും (Martinique) സ്ഥിതിചെയ്യുന്നു. വ.ഡൊമിനിക്ക പാസേജ്, തെ.മാര്ട്ട്നിക് പാസേജ്, കി.അത്ലാന്തിക് സമുദ്രം, പ.കരീബിയന്‍ കടല്‍ എന്നിവയാണ് അതിരുകള്‍. വെനിസ്വേലയ്ക്ക് 515 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഡൊമിനിക്കയുടെ മൊത്തം വിസ്തൃതി 793 ച.കി.മീ. ആണ്. ഏറ്റവും കൂടിയ നീളം, വ.-തെ. 50 കി.മീ.; കി. 25 കി.മീ.; തീരദേശദൈര്‍ഘ്യം: പ. 148 കി.മീ. തലസ്ഥാനം: റോസോ (Roseau); ജനസംഖ്യ: 69,278 (2004); ഔദ്യോഗിക ഭാഷ: ഇംഗ്ലീഷ്. | |
- | + | '''ഭൂപ്രകൃതിയും കാലാവസ്ഥയും.''' വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന നദികള്‍, അരുവികള്‍, ജലപാതങ്ങള്‍, ചെങ്കുത്തായ പര്‍വതങ്ങള്‍ എന്നിവയുടെ നാടാണ് ഡൊമിനിക്ക. അഗ്നിപര്‍വതജന്യമായ ഈ ദ്വീപിലെ ധാതുസമ്പുഷ്ടമായ മണ്ണ് കൃഷിക്ക് നന്നേ ഉപയുക്തമാണ്. സജീവമായ ഉഷ്ണനീരുറവകള്‍, വിശിഷ്യ സള്‍ഫര്‍ നീരുറവകള്‍ ദ്വീപില്‍ ധാരാളമായുണ്ട്. അഗ്നിപര്‍വത നാളികളിലൂടെ വിസര്‍ജിക്കപ്പെടുന്ന വാതകങ്ങളാല്‍ തപിപ്പിക്കപ്പെടുന്ന തടാകങ്ങളും ഡൊമിനിക്കയില്‍ കുറവല്ല. സമുദ്രനിരപ്പില്‍ നിന്ന് 701 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 'തിളയ്ക്കുന്ന തടാക'(boiling lake)മാണ് ഇവയില്‍ ശ്രദ്ധേയം. അഗ്നിപര്‍വത വിസ്ഫോടനനാളിയിലൂടെ ഭൌമാന്തര്‍ഭാഗത്ത് നിന്നു പുറന്തള്ളപ്പെടുന്ന ഉഷ്ണവാതകങ്ങളാണ് പ്രസ്തുത തടാക ജലത്തെ എപ്പോഴും തിളപ്പിച്ചുകൊണ്ടിരിക്കുന്നത്. | |
- | + | പര്വതനിബിഡമാണ് ഡൊമിനിക്ക. ചില പര്‍വതങ്ങള്‍ക്ക് 1,200 മീ.-ലേറെ ഉയരമുണ്ട്. മോര്‍നെ ഡയബ്ലോട്ടില് ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി (1,447 മീ.) മലഞ്ചരിവുകളില്‍ നിബിഡമായ വനങ്ങള്‍ കാണാം. മൊത്തം വിസ്തൃതിയുടെ 61.3 ശതമാനവും വനങ്ങളാണ് (1995). | |
- | + | ||
- | പര്വതനിബിഡമാണ് ഡൊമിനിക്ക. ചില പര്‍വതങ്ങള്‍ക്ക് 1,200 മീ.-ലേറെ ഉയരമുണ്ട്. മോര്‍നെ | + | |
ഡൊമിനിക്കയില്‍ നിരവധി നദികളുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമല്ല. പര്‍വതങ്ങളില്‍ നിന്ന് ഉദ്ഭവി ക്കുന്ന ഇവയില്‍ ധാരാളം ജലപാതങ്ങളുണ്ട്. കൃഷിക്കും മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുമുള്ള മുഖ്യ ജലസ്രോതസ്സുകളാണ് ഇവ. | ഡൊമിനിക്കയില്‍ നിരവധി നദികളുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമല്ല. പര്‍വതങ്ങളില്‍ നിന്ന് ഉദ്ഭവി ക്കുന്ന ഇവയില്‍ ധാരാളം ജലപാതങ്ങളുണ്ട്. കൃഷിക്കും മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുമുള്ള മുഖ്യ ജലസ്രോതസ്സുകളാണ് ഇവ. | ||
+ | [[Image:domanica_Gray.jpg|200px|thumb|ഡൊമിനിക്കയുടെ ദക്ഷിണ തീരത്തെ ഒരു ഗ്രാമം|left]] | ||
+ | ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഡൊമിനിക്കയുടേത്. ഡി. മുതല്‍ മാ. വരെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ജൂണ്‍ മുതല്‍ ഒ. വരെയുള്ള മഴക്കാലത്ത് അപൂര്‍വമായി ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകാറുണ്ട്. തീരദേശത്ത് മഴയുടെ വാര്‍ഷികത്തോത് 175 സെ.മീ. ആയിരിക്കുമ്പോള്‍ പര്‍വതസാനുക്കളില്‍ ശ.ശ. 625 സെ.മീ. മഴ ലഭിക്കുന്നു. ശ.ശ. വാര്‍ഷിക വര്‍ഷപാതം 195.6 സെ.മീ. ജനു.-ല്‍ 24°-ഉം ജൂല.-ല്‍ 27.2°-ഉം ആണ് ദിനരാത്ര താപനിലയുടെ ശരാശരി. | ||
- | + | '''ജനങ്ങളും ജീവിതരീതിയും.''' ആഫ്രിക്കന്‍, സങ്കര ആഫ്രിക്കന്‍, ബ്രിട്ടിഷ്, ഫ്രഞ്ച് വംശ പരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഡൊമിനിക്കന്‍ ജനതയില്‍ ഗണ്യമായ അംഗബലമുള്ളത്. ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍, ലെബനന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷവും മൂവായിരത്തോളം 'കരീബുകളും' ഇവിടെ നിവസിക്കുന്നുണ്ട്. 17-ാം ശ.-ത്തിന്റെ പ്രാരംഭത്തിലുണ്ടായ യൂറോപ്യന്‍ അധിനിവേശത്തിനു മുമ്പ് ഡൊമിനിക്കയില്‍ ഭരണം നടത്തിയിരുന്ന ഗോത്രവര്‍ഗക്കാരുടെ പിന്‍ഗാമികളാണ് കരീബുകള്‍. 1500 ഹെ. വിസ്തൃതിയുള്ള 'കരീബ്ടെറിട്ടറി'എന്ന സംരക്ഷിത പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. | |
- | + | ||
- | ജനങ്ങളും ജീവിതരീതിയും. ആഫ്രിക്കന്‍, സങ്കര ആഫ്രിക്കന്‍, ബ്രിട്ടിഷ്, ഫ്രഞ്ച് വംശ പരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഡൊമിനിക്കന്‍ ജനതയില്‍ ഗണ്യമായ അംഗബലമുള്ളത്. ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍, ലെബനന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷവും മൂവായിരത്തോളം 'കരീബുകളും' ഇവിടെ നിവസിക്കുന്നുണ്ട്. 17-ാം ശ.-ത്തിന്റെ പ്രാരംഭത്തിലുണ്ടായ യൂറോപ്യന്‍ അധിനിവേശത്തിനു മുമ്പ് ഡൊമിനിക്കയില്‍ ഭരണം നടത്തിയിരുന്ന ഗോത്രവര്‍ഗക്കാരുടെ പിന്‍ഗാമികളാണ് കരീബുകള്‍. 1500 ഹെ. വിസ്തൃതിയുള്ള 'കരീബ്ടെറിട്ടറി'എന്ന സംരക്ഷിത പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. | + | |
- | ജനസംഖ്യയില്‍ 80 ശ.മാ. റോമന്‍ കത്തോലിക്കരാണ്; | + | ജനസംഖ്യയില്‍ 80 ശ.മാ. റോമന്‍ കത്തോലിക്കരാണ്; ശേഷിക്കുന്നവര്‍ പ്രൊട്ടസ്റ്റന്റുകളും. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. എന്നാല്‍ ഫ്രഞ്ചു കലര്‍ന്ന സങ്കരഭാഷയായ പട്വായാണ് സംസാരഭാഷയായി ജനങ്ങള്‍ക്കിടയില്‍-പ്രത്യേകിച്ച് ഗ്രാമീണര്‍ ക്കിടയില്-പ്രചാരത്തിലുള്ളത്. |
- | ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. സേവന വ്യവസായങ്ങള്‍ക്കാണ് രണ്ടാംസ്ഥാനം. ഇവയില്‍ പ്രാമുഖ്യം ടൂറി സത്തിനാണ്. 1997-ല്‍ 65,000 വിദേശസഞ്ചാരികള്‍ ഡൊമിനിക്ക സന്ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. ഒഴിവുവേളകള്‍ കായിക വിനോദം, പിക്നിക്, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കു വേണ്ടി വിനിയോഗിക്കപ്പെടുന്നു. ഇവിടത്തെ ജനങ്ങള്‍ പാഞ്ചാത്യ വസ്ത്ര ധാരണത്തോട് ഏറെ ആഭിമുഖ്യമുള്ളവരാണ്. ല റോബ് ജുസെറ്റ് ( | + | ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. സേവന വ്യവസായങ്ങള്‍ക്കാണ് രണ്ടാംസ്ഥാനം. ഇവയില്‍ പ്രാമുഖ്യം ടൂറി സത്തിനാണ്. 1997-ല്‍ 65,000 വിദേശസഞ്ചാരികള്‍ ഡൊമിനിക്ക സന്ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. ഒഴിവുവേളകള്‍ കായിക വിനോദം, പിക്നിക്, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കു വേണ്ടി വിനിയോഗിക്കപ്പെടുന്നു. ഇവിടത്തെ ജനങ്ങള്‍ പാഞ്ചാത്യ വസ്ത്ര ധാരണത്തോട് ഏറെ ആഭിമുഖ്യമുള്ളവരാണ്. ല റോബ് ജുസെറ്റ് (La robe jeucet)ആണ് സ്ത്രീകളുടെ അംഗീകരിക്കപ്പെട്ട ദേശീയ വസ്ത്രം. ഡൊമിനിക്കയുടെ ദേശീയദിനത്തില്‍ (ന. 3) സ്ത്രീകള്‍ ഈ വസ്ത്രം ധരിക്കുക പതിവാണ്. |
- | 'മൌണ്ടന്‍ ചിക്കന്‍' ( | + | 'മൌണ്ടന്‍ ചിക്കന്‍' (Mountain Chicken) ആണ് ഡൊമിനിക്കയുടെ ദേശീയഭോജനം. കലലൂ, ക്രാബ് ബേക്സ്, പച്ചക്കറികള്‍ എന്നിവയും മുഖ്യാഹാരത്തില്‍ ഉള്‍പ്പെടുന്നു. |
- | വിദ്യാഭ്യാസം. 1994-ലെ കണക്കനുസരിച്ച് ഡൊമിനിക്കന്‍ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ 90 ശ.മാ.-ഉം സാക്ഷരരാണ്. 1993-94 കാലയളവില്‍ 54 സ്വകാര്യ കിന്റര്‍ ഗാര്‍ട്ടനുകള്‍ ഡൊമിനിക്കയില്‍ പ്രവര്‍ത്തിച്ചിരുന്നു. 5-നും 15-നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൌജന്യവും നിര്‍ബന്ധിതവുമാണ്. 1994-95-ല്‍ 64 പ്രൈമറി സ്കൂളുകളില്‍ 12,627 വിദ്യാര്‍ഥികളും ജനറല്‍ സെക്കന്‍ഡറി തലത്തില്‍ 6,493 വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 1992-93-ലെ കണക്കനുസരിച്ച് ഡൊമിനിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 484 വിദ്യാര്‍ഥികള്‍ക്കായി 35 അധ്യാപകര്‍ സേവനം അനുഷ്ഠിച്ചിരുന്നു. | + | '''വിദ്യാഭ്യാസം.''' 1994-ലെ കണക്കനുസരിച്ച് ഡൊമിനിക്കന്‍ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ 90 ശ.മാ.-ഉം സാക്ഷരരാണ്. 1993-94 കാലയളവില്‍ 54 സ്വകാര്യ കിന്റര്‍ ഗാര്‍ട്ടനുകള്‍ ഡൊമിനിക്കയില്‍ പ്രവര്‍ത്തിച്ചിരുന്നു. 5-നും 15-നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൌജന്യവും നിര്‍ബന്ധിതവുമാണ്. 1994-95-ല്‍ 64 പ്രൈമറി സ്കൂളുകളില്‍ 12,627 വിദ്യാര്‍ഥികളും ജനറല്‍ സെക്കന്‍ഡറി തലത്തില്‍ 6,493 വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 1992-93-ലെ കണക്കനുസരിച്ച് ഡൊമിനിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 484 വിദ്യാര്‍ഥികള്‍ക്കായി 35 അധ്യാപകര്‍ സേവനം അനുഷ്ഠിച്ചിരുന്നു. |
ഫ്രഞ്ച്-ബ്രിട്ടിഷ് സ്വാധീനം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് ഡൊമിനിക്കയുടെ കലയും സാഹിത്യവും. സ്ഥലനാമങ്ങളില്‍ ഭൂരിഭാഗവും ഫ്രഞ്ച് പേരുകളാണ്. എന്നാല്‍ ഡൊമിനിക്കയുടെ പാരമ്പര്യ നൃത്തകലാരൂപങ്ങളും കഥാഖ്യാനരീതിയും ഡൊമിനിക്കന്‍ തനിമയും പൈതൃകവും ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പാരമ്പര്യകലാരൂപങ്ങളേയും വായ്മൊഴി സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഗവണ്മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഗവണ്മെന്റിന്റെ കീഴിലുള്ള സാംസ്കാരിക വകുപ്പ് സജീവമാണ്. ദേശീയ സാംസ്കാരിക പരിപാടികളില്‍ ശ്രദ്ധേയമായ ഒന്നാണ് പ്രി-ലെന്ടെന് കാര്‍ണിവല്‍. | ഫ്രഞ്ച്-ബ്രിട്ടിഷ് സ്വാധീനം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് ഡൊമിനിക്കയുടെ കലയും സാഹിത്യവും. സ്ഥലനാമങ്ങളില്‍ ഭൂരിഭാഗവും ഫ്രഞ്ച് പേരുകളാണ്. എന്നാല്‍ ഡൊമിനിക്കയുടെ പാരമ്പര്യ നൃത്തകലാരൂപങ്ങളും കഥാഖ്യാനരീതിയും ഡൊമിനിക്കന്‍ തനിമയും പൈതൃകവും ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പാരമ്പര്യകലാരൂപങ്ങളേയും വായ്മൊഴി സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഗവണ്മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഗവണ്മെന്റിന്റെ കീഴിലുള്ള സാംസ്കാരിക വകുപ്പ് സജീവമാണ്. ദേശീയ സാംസ്കാരിക പരിപാടികളില്‍ ശ്രദ്ധേയമായ ഒന്നാണ് പ്രി-ലെന്ടെന് കാര്‍ണിവല്‍. | ||
വരി 29: | വരി 28: | ||
1994-ല്‍ ഒരു ഗവണ്മെന്റ് ദിനപ്പത്രവും ഒരു സ്വതന്ത്ര ആഴ്ച പ്പതിപ്പുമുള്പ്പെടെ മൂന്ന് വാര്‍ത്താപത്രങ്ങള്‍ ഡൊമിനിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. | 1994-ല്‍ ഒരു ഗവണ്മെന്റ് ദിനപ്പത്രവും ഒരു സ്വതന്ത്ര ആഴ്ച പ്പതിപ്പുമുള്പ്പെടെ മൂന്ന് വാര്‍ത്താപത്രങ്ങള്‍ ഡൊമിനിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. | ||
- | + | '''സമ്പദ് വ്യവസ്ഥ.''' പ്രധാനമായും ഒരു കാര്‍ഷികരാജ്യമാണ് ഡൊമിനിക്ക. സമൃദ്ധമായ ജലസ്രോതസ്സുകളും വളക്കൂറുള്ള മണ്ണുമാണ് ഡൊമിനിക്കന്‍ കാര്‍ഷികസമ്പദ്ഘടനയുടെ അടിത്തറ. ജനസംഖ്യയില്‍ 60 ശ.മാ. കൃഷിയേയും ശേഷിക്കുന്നവര്‍ കാര്‍ഷികാനുബന്ധ തൊഴിലുകളേയും ആശ്രയിച്ചു ജീവിക്കുന്നു. മൊത്തം ഗാര്ഹികോത്പാദനത്തിന്റെ 60 ശ.മാ.വും പ്രദാനം ചെയ്യുന്നത് കൃഷിയാണ്. വാഴപ്പഴമാണ് ഇവിടത്തെ മുഖ്യ കാര്ഷികോത്പന്നം. മുഖ്യ കയറ്റുമതി ഉത്പന്നവും വാഴപ്പഴം തന്നെ. വിവിധയിനം കിഴങ്ങുവര്‍ഗങ്ങള്‍, നാളികേരം, പഴങ്ങള്‍, കാപ്പി, പുഷ്പങ്ങള്‍ എന്നിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. | |
ഉത്പാദനം, ഖനനം, ചെറുകിട വ്യാപാരം, ടൂറിസം എന്നിവ ഡൊമിനിക്കയുടെ അപ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 1970-ല്‍ ടൂറിസം, ബാങ്കിങ് എന്നീ മേഖലകള്‍ ഗണ്യ മായ വളര്‍ച്ച നേടി. മൊത്തം ഗാര്‍ഹിക ഉത്പാദനത്തിന്റെ പകുതി യിലധികം സേവനവ്യവസായം പ്രദാനം ചെയ്യുന്നു. വസ്ത്രം, സോപ്പ്, ഷാംപൂ, ക്രീം, പാദരക്ഷകള്‍, ജ്യൂസ്, റം, ഇല്ക്ട്രിക്ക് സാമഗ്രികള്‍, പെയിന്റ്, മെഴുകുതിരി തുടങ്ങിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബ്രിട്ടനാണ് ഡൊമിനിക്കയുടെ മുഖ്യ അന്താരാഷ്ട്ര വാണിജ്യപങ്കാളി. | ഉത്പാദനം, ഖനനം, ചെറുകിട വ്യാപാരം, ടൂറിസം എന്നിവ ഡൊമിനിക്കയുടെ അപ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 1970-ല്‍ ടൂറിസം, ബാങ്കിങ് എന്നീ മേഖലകള്‍ ഗണ്യ മായ വളര്‍ച്ച നേടി. മൊത്തം ഗാര്‍ഹിക ഉത്പാദനത്തിന്റെ പകുതി യിലധികം സേവനവ്യവസായം പ്രദാനം ചെയ്യുന്നു. വസ്ത്രം, സോപ്പ്, ഷാംപൂ, ക്രീം, പാദരക്ഷകള്‍, ജ്യൂസ്, റം, ഇല്ക്ട്രിക്ക് സാമഗ്രികള്‍, പെയിന്റ്, മെഴുകുതിരി തുടങ്ങിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബ്രിട്ടനാണ് ഡൊമിനിക്കയുടെ മുഖ്യ അന്താരാഷ്ട്ര വാണിജ്യപങ്കാളി. | ||
- | ഭരണകൂടം. പ്രസിഡന്റ് രാഷ്ട്ര തലവനായുള്ള ഒരു | + | '''ഭരണകൂടം.''' പ്രസിഡന്റ് രാഷ്ട്ര തലവനായുള്ള ഒരു റിപ്പബ്ലിക്കാണ് ഡൊമിനിക്ക. പ്രധാനമന്ത്രിയാണ് ഭരണനിര്‍വഹണത്തിന്റെ അധിപന്. ഏകമണ്ഡലസഭയായ ഹൗസ് ഒഫ് അസംബ്ലിയാണ് നിയമനിര്‍മാണസഭ. തെരഞ്ഞെടുക്കപ്പെടുന്ന 21 അംഗങ്ങളും ഗവണ്മെന്റും പ്രതിപക്ഷവും നാമനിര്‍ദേശം ചെയ്യുന്ന 9 അംഗങ്ങളും ഉള്‍പ്പെടുന്നതാണ് നിയമനിര്‍മാണ സഭ. 11 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്യാബിനറ്റ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്ന കക്ഷിയുടെ നേതാവായിരിക്കും പ്രധാനമന്ത്രി. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അധികാരം നിയമനിര്‍മാണ സഭയില്‍ നിക്ഷിപ്തമാണ്. |
- | ചരിത്രം. ക്രിസ്റ്റഫര്‍ കൊളംബസ് 1493-ല്‍ ഈ ഭൂപ്രദേശം കണ്ടെത്തി ഡൊമിനിക്ക എന്ന് നാമകരണം ചെയ്തു. ഇവിടെ കോളനി സ്ഥാപിക്കുവാന്‍ യൂറോപ്യന്മാര് നടത്തിയ ആദ്യകാല ശ്രമങ്ങളെ ചെറുക്കുന്നതില്‍ തദ്ദേശവാസികളായ കരീബ് | + | '''ചരിത്രം.''' ക്രിസ്റ്റഫര്‍ കൊളംബസ് 1493-ല്‍ ഈ ഭൂപ്രദേശം കണ്ടെത്തി ഡൊമിനിക്ക എന്ന് നാമകരണം ചെയ്തു. ഇവിടെ കോളനി സ്ഥാപിക്കുവാന്‍ യൂറോപ്യന്മാര് നടത്തിയ ആദ്യകാല ശ്രമങ്ങളെ ചെറുക്കുന്നതില്‍ തദ്ദേശവാസികളായ കരീബ് ഇന്ത്യര്‍ക്ക് (Carib Indians) വിജയിക്കുവാന്‍ സാധിച്ചു. എന്നാല്‍, 1632 ആയപ്പോഴേക്കും ഫ്രഞ്ചുകാര്‍ക്ക് ഇവിടെ ചുവടുറപ്പിക്കുവാന്‍ കഴിഞ്ഞു. ഡൊമിനിക്കയിലെ ചില സ്ഥലങ്ങള്‍ അവര്‍ കൈവശം വയ്ക്കുകയും ഇവിടെ കൃഷിത്തോട്ടങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു. 18-ാം ശ.-ത്തില്‍ ഡൊമിനിക്ക ഫ്രാന്‍സിന്റേയും ബ്രിട്ടന്റേയും കിടമത്സരത്തിനു വേദിയായിത്തീര്‍ന്നു. പല യുദ്ധങ്ങളിലൂടെ ഈ പ്രദേശം മാറിമാറി ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും അധീനതയില്പ്പെട്ടിട്ടുണ്ട്. 1805 മുതല്‍ ഇത് ബ്രിട്ടന്റെ വകയായി തുടര്‍ന്നുപോന്നു. കോളനിവാഴ്ചയുടെ ചില ഘട്ടങ്ങളില്‍ ഡൊമിനിക്കയുടെ ഭരണം ലീവാഡ് ഐലന്‍ഡ്സിന്റെ (Leeward Island) ഭാഗമെന്ന നിലയിലും ചില കാലങ്ങളില്‍ പ്രത്യേക കോളനിയെന്ന പദവിയിലും നടത്തപ്പെട്ടിരുന്നു. 1940-ല്‍ വിന്‍ഡ്വേഡ് ഐലന്‍ഡ്സിന്റെ (Windward Island) ഗവര്‍ണറുടെ കീഴില്‍ ഡൊമിനിക്ക പ്രത്യേക കോളനിയായിത്തീര്‍ന്നു. 1967-ല്‍ ഡൊമിനിക്കയ്ക്ക് ആഭ്യന്തര സ്വയംഭരണ സ്വാതന്ത്യ്രം ലഭിച്ചു. 1978 ന.-ല്‍ പൂര്‍ണസ്വാതന്ത്യ്രം നേടിയെടുത്തു. സ്വതന്ത്ര ഡൊമിനിക്ക കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭയിലെ അംഗത്വവും ഡൊമിനിക്കയ്ക്കുണ്ട്. |
ഫ്രഡറിക് ഡെഗാസോണ് ആയിരുന്നു സ്വതന്ത്ര ഡൊമിനിക്കയുടെ ആദ്യ പ്രസിഡന്റ്; പാട്രിക് ജോണ്‍ ആദ്യ പ്രധാനമന്ത്രിയും. അധികം വൈകാതെ കമ്മിറ്റി ഫോര്‍ നാഷണല്‍ സാല്‍വേഷന്‍ എന്നൊരു പ്രതിപക്ഷസംഘടന ഗവണ്മെന്റിനെതിരായി പ്രവര്‍ത്തിക്കുകയും തത്ഫലമായി പാട്രിക് ജോണിന് രാജിവയ്ക്കേണ്ടിവരികയുമുണ്ടായി (1979). ഒരു ഇടക്കാല ഗവണ്‍മെന്റിനുശേഷം 1980 ജൂല.-യില്‍ തെരഞ്ഞടുപ്പുനടന്നു. ഇതോടെ മേരി യൂജിനാ ചാള്‍സ് പ്രധാനമന്ത്രിയായി. കരീബിയന്‍ രാജ്യത്ത് അധികാരത്തില്‍വന്ന ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഇവര്‍. 1995-ലെ തെഞ്ഞെടുപ്പില്‍ എഡിസണ് ജെയിംസ് ആണ് പ്രധാനമന്ത്രിയായത്. 200-ാമാണ്ടില്‍ നടന്ന തെരെഞ്ഞുടുപ്പില്‍ പിയറി ചാള്‍സ് പ്രധാനമന്ത്രിയായി. | ഫ്രഡറിക് ഡെഗാസോണ് ആയിരുന്നു സ്വതന്ത്ര ഡൊമിനിക്കയുടെ ആദ്യ പ്രസിഡന്റ്; പാട്രിക് ജോണ്‍ ആദ്യ പ്രധാനമന്ത്രിയും. അധികം വൈകാതെ കമ്മിറ്റി ഫോര്‍ നാഷണല്‍ സാല്‍വേഷന്‍ എന്നൊരു പ്രതിപക്ഷസംഘടന ഗവണ്മെന്റിനെതിരായി പ്രവര്‍ത്തിക്കുകയും തത്ഫലമായി പാട്രിക് ജോണിന് രാജിവയ്ക്കേണ്ടിവരികയുമുണ്ടായി (1979). ഒരു ഇടക്കാല ഗവണ്‍മെന്റിനുശേഷം 1980 ജൂല.-യില്‍ തെരഞ്ഞടുപ്പുനടന്നു. ഇതോടെ മേരി യൂജിനാ ചാള്‍സ് പ്രധാനമന്ത്രിയായി. കരീബിയന്‍ രാജ്യത്ത് അധികാരത്തില്‍വന്ന ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഇവര്‍. 1995-ലെ തെഞ്ഞെടുപ്പില്‍ എഡിസണ് ജെയിംസ് ആണ് പ്രധാനമന്ത്രിയായത്. 200-ാമാണ്ടില്‍ നടന്ന തെരെഞ്ഞുടുപ്പില്‍ പിയറി ചാള്‍സ് പ്രധാനമന്ത്രിയായി. |
10:43, 12 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡൊമിനിക്ക
Dominica
കരീബിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര ദ്വീപ രാഷ്ട്രം. ഔദ്യോഗികനാമം: കോമണ്‍വെല്‍ത്ത് ഒഫ് ഡൊമിനിക്ക. വെസ്റ്റ് ഇന്‍ഡീസിലെ വിന്‍ഡ്വേഡ് ഐലന്‍ഡ്സില്‍ ഉള്‍പ്പെടുന്ന ഡൊമിനിക്കയുടെ വ.ഗ്വാഡലൂപയും (Guadeloupe) തെ. മാര്ട്ട്നിക്കും (Martinique) സ്ഥിതിചെയ്യുന്നു. വ.ഡൊമിനിക്ക പാസേജ്, തെ.മാര്ട്ട്നിക് പാസേജ്, കി.അത്ലാന്തിക് സമുദ്രം, പ.കരീബിയന്‍ കടല്‍ എന്നിവയാണ് അതിരുകള്‍. വെനിസ്വേലയ്ക്ക് 515 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഡൊമിനിക്കയുടെ മൊത്തം വിസ്തൃതി 793 ച.കി.മീ. ആണ്. ഏറ്റവും കൂടിയ നീളം, വ.-തെ. 50 കി.മീ.; കി. 25 കി.മീ.; തീരദേശദൈര്‍ഘ്യം: പ. 148 കി.മീ. തലസ്ഥാനം: റോസോ (Roseau); ജനസംഖ്യ: 69,278 (2004); ഔദ്യോഗിക ഭാഷ: ഇംഗ്ലീഷ്.
ഭൂപ്രകൃതിയും കാലാവസ്ഥയും. വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന നദികള്‍, അരുവികള്‍, ജലപാതങ്ങള്‍, ചെങ്കുത്തായ പര്‍വതങ്ങള്‍ എന്നിവയുടെ നാടാണ് ഡൊമിനിക്ക. അഗ്നിപര്‍വതജന്യമായ ഈ ദ്വീപിലെ ധാതുസമ്പുഷ്ടമായ മണ്ണ് കൃഷിക്ക് നന്നേ ഉപയുക്തമാണ്. സജീവമായ ഉഷ്ണനീരുറവകള്‍, വിശിഷ്യ സള്‍ഫര്‍ നീരുറവകള്‍ ദ്വീപില്‍ ധാരാളമായുണ്ട്. അഗ്നിപര്‍വത നാളികളിലൂടെ വിസര്‍ജിക്കപ്പെടുന്ന വാതകങ്ങളാല്‍ തപിപ്പിക്കപ്പെടുന്ന തടാകങ്ങളും ഡൊമിനിക്കയില്‍ കുറവല്ല. സമുദ്രനിരപ്പില്‍ നിന്ന് 701 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 'തിളയ്ക്കുന്ന തടാക'(boiling lake)മാണ് ഇവയില്‍ ശ്രദ്ധേയം. അഗ്നിപര്‍വത വിസ്ഫോടനനാളിയിലൂടെ ഭൌമാന്തര്‍ഭാഗത്ത് നിന്നു പുറന്തള്ളപ്പെടുന്ന ഉഷ്ണവാതകങ്ങളാണ് പ്രസ്തുത തടാക ജലത്തെ എപ്പോഴും തിളപ്പിച്ചുകൊണ്ടിരിക്കുന്നത്.
പര്വതനിബിഡമാണ് ഡൊമിനിക്ക. ചില പര്‍വതങ്ങള്‍ക്ക് 1,200 മീ.-ലേറെ ഉയരമുണ്ട്. മോര്‍നെ ഡയബ്ലോട്ടില് ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി (1,447 മീ.) മലഞ്ചരിവുകളില്‍ നിബിഡമായ വനങ്ങള്‍ കാണാം. മൊത്തം വിസ്തൃതിയുടെ 61.3 ശതമാനവും വനങ്ങളാണ് (1995).
ഡൊമിനിക്കയില്‍ നിരവധി നദികളുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമല്ല. പര്‍വതങ്ങളില്‍ നിന്ന് ഉദ്ഭവി ക്കുന്ന ഇവയില്‍ ധാരാളം ജലപാതങ്ങളുണ്ട്. കൃഷിക്കും മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുമുള്ള മുഖ്യ ജലസ്രോതസ്സുകളാണ് ഇവ.
ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഡൊമിനിക്കയുടേത്. ഡി. മുതല്‍ മാ. വരെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ജൂണ്‍ മുതല്‍ ഒ. വരെയുള്ള മഴക്കാലത്ത് അപൂര്‍വമായി ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകാറുണ്ട്. തീരദേശത്ത് മഴയുടെ വാര്‍ഷികത്തോത് 175 സെ.മീ. ആയിരിക്കുമ്പോള്‍ പര്‍വതസാനുക്കളില്‍ ശ.ശ. 625 സെ.മീ. മഴ ലഭിക്കുന്നു. ശ.ശ. വാര്‍ഷിക വര്‍ഷപാതം 195.6 സെ.മീ. ജനു.-ല്‍ 24°-ഉം ജൂല.-ല്‍ 27.2°-ഉം ആണ് ദിനരാത്ര താപനിലയുടെ ശരാശരി.
ജനങ്ങളും ജീവിതരീതിയും. ആഫ്രിക്കന്‍, സങ്കര ആഫ്രിക്കന്‍, ബ്രിട്ടിഷ്, ഫ്രഞ്ച് വംശ പരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഡൊമിനിക്കന്‍ ജനതയില്‍ ഗണ്യമായ അംഗബലമുള്ളത്. ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍, ലെബനന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷവും മൂവായിരത്തോളം 'കരീബുകളും' ഇവിടെ നിവസിക്കുന്നുണ്ട്. 17-ാം ശ.-ത്തിന്റെ പ്രാരംഭത്തിലുണ്ടായ യൂറോപ്യന്‍ അധിനിവേശത്തിനു മുമ്പ് ഡൊമിനിക്കയില്‍ ഭരണം നടത്തിയിരുന്ന ഗോത്രവര്‍ഗക്കാരുടെ പിന്‍ഗാമികളാണ് കരീബുകള്‍. 1500 ഹെ. വിസ്തൃതിയുള്ള 'കരീബ്ടെറിട്ടറി'എന്ന സംരക്ഷിത പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.
ജനസംഖ്യയില്‍ 80 ശ.മാ. റോമന്‍ കത്തോലിക്കരാണ്; ശേഷിക്കുന്നവര്‍ പ്രൊട്ടസ്റ്റന്റുകളും. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. എന്നാല്‍ ഫ്രഞ്ചു കലര്‍ന്ന സങ്കരഭാഷയായ പട്വായാണ് സംസാരഭാഷയായി ജനങ്ങള്‍ക്കിടയില്‍-പ്രത്യേകിച്ച് ഗ്രാമീണര്‍ ക്കിടയില്-പ്രചാരത്തിലുള്ളത്.
ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. സേവന വ്യവസായങ്ങള്‍ക്കാണ് രണ്ടാംസ്ഥാനം. ഇവയില്‍ പ്രാമുഖ്യം ടൂറി സത്തിനാണ്. 1997-ല്‍ 65,000 വിദേശസഞ്ചാരികള്‍ ഡൊമിനിക്ക സന്ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. ഒഴിവുവേളകള്‍ കായിക വിനോദം, പിക്നിക്, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കു വേണ്ടി വിനിയോഗിക്കപ്പെടുന്നു. ഇവിടത്തെ ജനങ്ങള്‍ പാഞ്ചാത്യ വസ്ത്ര ധാരണത്തോട് ഏറെ ആഭിമുഖ്യമുള്ളവരാണ്. ല റോബ് ജുസെറ്റ് (La robe jeucet)ആണ് സ്ത്രീകളുടെ അംഗീകരിക്കപ്പെട്ട ദേശീയ വസ്ത്രം. ഡൊമിനിക്കയുടെ ദേശീയദിനത്തില്‍ (ന. 3) സ്ത്രീകള്‍ ഈ വസ്ത്രം ധരിക്കുക പതിവാണ്.
'മൌണ്ടന്‍ ചിക്കന്‍' (Mountain Chicken) ആണ് ഡൊമിനിക്കയുടെ ദേശീയഭോജനം. കലലൂ, ക്രാബ് ബേക്സ്, പച്ചക്കറികള്‍ എന്നിവയും മുഖ്യാഹാരത്തില്‍ ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസം. 1994-ലെ കണക്കനുസരിച്ച് ഡൊമിനിക്കന്‍ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ 90 ശ.മാ.-ഉം സാക്ഷരരാണ്. 1993-94 കാലയളവില്‍ 54 സ്വകാര്യ കിന്റര്‍ ഗാര്‍ട്ടനുകള്‍ ഡൊമിനിക്കയില്‍ പ്രവര്‍ത്തിച്ചിരുന്നു. 5-നും 15-നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൌജന്യവും നിര്‍ബന്ധിതവുമാണ്. 1994-95-ല്‍ 64 പ്രൈമറി സ്കൂളുകളില്‍ 12,627 വിദ്യാര്‍ഥികളും ജനറല്‍ സെക്കന്‍ഡറി തലത്തില്‍ 6,493 വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 1992-93-ലെ കണക്കനുസരിച്ച് ഡൊമിനിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 484 വിദ്യാര്‍ഥികള്‍ക്കായി 35 അധ്യാപകര്‍ സേവനം അനുഷ്ഠിച്ചിരുന്നു.
ഫ്രഞ്ച്-ബ്രിട്ടിഷ് സ്വാധീനം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് ഡൊമിനിക്കയുടെ കലയും സാഹിത്യവും. സ്ഥലനാമങ്ങളില്‍ ഭൂരിഭാഗവും ഫ്രഞ്ച് പേരുകളാണ്. എന്നാല്‍ ഡൊമിനിക്കയുടെ പാരമ്പര്യ നൃത്തകലാരൂപങ്ങളും കഥാഖ്യാനരീതിയും ഡൊമിനിക്കന്‍ തനിമയും പൈതൃകവും ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പാരമ്പര്യകലാരൂപങ്ങളേയും വായ്മൊഴി സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഗവണ്മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഗവണ്മെന്റിന്റെ കീഴിലുള്ള സാംസ്കാരിക വകുപ്പ് സജീവമാണ്. ദേശീയ സാംസ്കാരിക പരിപാടികളില്‍ ശ്രദ്ധേയമായ ഒന്നാണ് പ്രി-ലെന്ടെന് കാര്‍ണിവല്‍.
വാര്‍ത്താവിനിമയ ശ്യംഖലയുടെ നിയന്ത്രണം ഗവണ്മെന്റിന്റെ അധീനതയിലാണ്. രണ്ട് മതറേഡിയോ ശൃംഖലയും രണ്ട് വാണിജ്യ ടെലിവിഷന്‍ ചാനലുകളും ഡൊമിനിക്കയുടെ വാര്‍ത്താവിനിമയ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. 1996-ലെ കണക്കനുസരിച്ച് 45,000-ല്‍പ്പരം റേഡിയോ ഉപഭോക്താക്കളും 5,200 ടെലിവിഷന്‍ ഉപഭോക്താക്കളും ഡൊമിനിക്കയിലുണ്ട്. ആയിരത്തിലധികം ആളുകള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുംവിധം സജ്ജീകരണസംവിധാനമുള്ള ഒരു സിനിമാ തിയെറ്ററും ഡൊമിനിക്കയിലുണ്ട്.
1994-ല്‍ ഒരു ഗവണ്മെന്റ് ദിനപ്പത്രവും ഒരു സ്വതന്ത്ര ആഴ്ച പ്പതിപ്പുമുള്പ്പെടെ മൂന്ന് വാര്‍ത്താപത്രങ്ങള്‍ ഡൊമിനിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.
സമ്പദ് വ്യവസ്ഥ. പ്രധാനമായും ഒരു കാര്‍ഷികരാജ്യമാണ് ഡൊമിനിക്ക. സമൃദ്ധമായ ജലസ്രോതസ്സുകളും വളക്കൂറുള്ള മണ്ണുമാണ് ഡൊമിനിക്കന്‍ കാര്‍ഷികസമ്പദ്ഘടനയുടെ അടിത്തറ. ജനസംഖ്യയില്‍ 60 ശ.മാ. കൃഷിയേയും ശേഷിക്കുന്നവര്‍ കാര്‍ഷികാനുബന്ധ തൊഴിലുകളേയും ആശ്രയിച്ചു ജീവിക്കുന്നു. മൊത്തം ഗാര്ഹികോത്പാദനത്തിന്റെ 60 ശ.മാ.വും പ്രദാനം ചെയ്യുന്നത് കൃഷിയാണ്. വാഴപ്പഴമാണ് ഇവിടത്തെ മുഖ്യ കാര്ഷികോത്പന്നം. മുഖ്യ കയറ്റുമതി ഉത്പന്നവും വാഴപ്പഴം തന്നെ. വിവിധയിനം കിഴങ്ങുവര്‍ഗങ്ങള്‍, നാളികേരം, പഴങ്ങള്‍, കാപ്പി, പുഷ്പങ്ങള്‍ എന്നിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഉത്പാദനം, ഖനനം, ചെറുകിട വ്യാപാരം, ടൂറിസം എന്നിവ ഡൊമിനിക്കയുടെ അപ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 1970-ല്‍ ടൂറിസം, ബാങ്കിങ് എന്നീ മേഖലകള്‍ ഗണ്യ മായ വളര്‍ച്ച നേടി. മൊത്തം ഗാര്‍ഹിക ഉത്പാദനത്തിന്റെ പകുതി യിലധികം സേവനവ്യവസായം പ്രദാനം ചെയ്യുന്നു. വസ്ത്രം, സോപ്പ്, ഷാംപൂ, ക്രീം, പാദരക്ഷകള്‍, ജ്യൂസ്, റം, ഇല്ക്ട്രിക്ക് സാമഗ്രികള്‍, പെയിന്റ്, മെഴുകുതിരി തുടങ്ങിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബ്രിട്ടനാണ് ഡൊമിനിക്കയുടെ മുഖ്യ അന്താരാഷ്ട്ര വാണിജ്യപങ്കാളി.
ഭരണകൂടം. പ്രസിഡന്റ് രാഷ്ട്ര തലവനായുള്ള ഒരു റിപ്പബ്ലിക്കാണ് ഡൊമിനിക്ക. പ്രധാനമന്ത്രിയാണ് ഭരണനിര്‍വഹണത്തിന്റെ അധിപന്. ഏകമണ്ഡലസഭയായ ഹൗസ് ഒഫ് അസംബ്ലിയാണ് നിയമനിര്‍മാണസഭ. തെരഞ്ഞെടുക്കപ്പെടുന്ന 21 അംഗങ്ങളും ഗവണ്മെന്റും പ്രതിപക്ഷവും നാമനിര്‍ദേശം ചെയ്യുന്ന 9 അംഗങ്ങളും ഉള്‍പ്പെടുന്നതാണ് നിയമനിര്‍മാണ സഭ. 11 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്യാബിനറ്റ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്ന കക്ഷിയുടെ നേതാവായിരിക്കും പ്രധാനമന്ത്രി. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അധികാരം നിയമനിര്‍മാണ സഭയില്‍ നിക്ഷിപ്തമാണ്.
ചരിത്രം. ക്രിസ്റ്റഫര്‍ കൊളംബസ് 1493-ല്‍ ഈ ഭൂപ്രദേശം കണ്ടെത്തി ഡൊമിനിക്ക എന്ന് നാമകരണം ചെയ്തു. ഇവിടെ കോളനി സ്ഥാപിക്കുവാന്‍ യൂറോപ്യന്മാര് നടത്തിയ ആദ്യകാല ശ്രമങ്ങളെ ചെറുക്കുന്നതില്‍ തദ്ദേശവാസികളായ കരീബ് ഇന്ത്യര്‍ക്ക് (Carib Indians) വിജയിക്കുവാന്‍ സാധിച്ചു. എന്നാല്‍, 1632 ആയപ്പോഴേക്കും ഫ്രഞ്ചുകാര്‍ക്ക് ഇവിടെ ചുവടുറപ്പിക്കുവാന്‍ കഴിഞ്ഞു. ഡൊമിനിക്കയിലെ ചില സ്ഥലങ്ങള്‍ അവര്‍ കൈവശം വയ്ക്കുകയും ഇവിടെ കൃഷിത്തോട്ടങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു. 18-ാം ശ.-ത്തില്‍ ഡൊമിനിക്ക ഫ്രാന്‍സിന്റേയും ബ്രിട്ടന്റേയും കിടമത്സരത്തിനു വേദിയായിത്തീര്‍ന്നു. പല യുദ്ധങ്ങളിലൂടെ ഈ പ്രദേശം മാറിമാറി ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും അധീനതയില്പ്പെട്ടിട്ടുണ്ട്. 1805 മുതല്‍ ഇത് ബ്രിട്ടന്റെ വകയായി തുടര്‍ന്നുപോന്നു. കോളനിവാഴ്ചയുടെ ചില ഘട്ടങ്ങളില്‍ ഡൊമിനിക്കയുടെ ഭരണം ലീവാഡ് ഐലന്‍ഡ്സിന്റെ (Leeward Island) ഭാഗമെന്ന നിലയിലും ചില കാലങ്ങളില്‍ പ്രത്യേക കോളനിയെന്ന പദവിയിലും നടത്തപ്പെട്ടിരുന്നു. 1940-ല്‍ വിന്‍ഡ്വേഡ് ഐലന്‍ഡ്സിന്റെ (Windward Island) ഗവര്‍ണറുടെ കീഴില്‍ ഡൊമിനിക്ക പ്രത്യേക കോളനിയായിത്തീര്‍ന്നു. 1967-ല്‍ ഡൊമിനിക്കയ്ക്ക് ആഭ്യന്തര സ്വയംഭരണ സ്വാതന്ത്യ്രം ലഭിച്ചു. 1978 ന.-ല്‍ പൂര്‍ണസ്വാതന്ത്യ്രം നേടിയെടുത്തു. സ്വതന്ത്ര ഡൊമിനിക്ക കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭയിലെ അംഗത്വവും ഡൊമിനിക്കയ്ക്കുണ്ട്.
ഫ്രഡറിക് ഡെഗാസോണ് ആയിരുന്നു സ്വതന്ത്ര ഡൊമിനിക്കയുടെ ആദ്യ പ്രസിഡന്റ്; പാട്രിക് ജോണ്‍ ആദ്യ പ്രധാനമന്ത്രിയും. അധികം വൈകാതെ കമ്മിറ്റി ഫോര്‍ നാഷണല്‍ സാല്‍വേഷന്‍ എന്നൊരു പ്രതിപക്ഷസംഘടന ഗവണ്മെന്റിനെതിരായി പ്രവര്‍ത്തിക്കുകയും തത്ഫലമായി പാട്രിക് ജോണിന് രാജിവയ്ക്കേണ്ടിവരികയുമുണ്ടായി (1979). ഒരു ഇടക്കാല ഗവണ്‍മെന്റിനുശേഷം 1980 ജൂല.-യില്‍ തെരഞ്ഞടുപ്പുനടന്നു. ഇതോടെ മേരി യൂജിനാ ചാള്‍സ് പ്രധാനമന്ത്രിയായി. കരീബിയന്‍ രാജ്യത്ത് അധികാരത്തില്‍വന്ന ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഇവര്‍. 1995-ലെ തെഞ്ഞെടുപ്പില്‍ എഡിസണ് ജെയിംസ് ആണ് പ്രധാനമന്ത്രിയായത്. 200-ാമാണ്ടില്‍ നടന്ന തെരെഞ്ഞുടുപ്പില്‍ പിയറി ചാള്‍സ് പ്രധാനമന്ത്രിയായി.