This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, ഹാരോള്‍ഡ് ലെനോയര്‍ (1896-1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
= ഡേവിസ്, ഹാരോള്‍ഡ് ലെനോയര്‍ (1896-1960)=

-
ഉമ്ശ, ഒമൃീഹറ ഘലിീശൃ
+
Davis,Harold Lenoir
-
അമേരിക്കന്‍ ഗ്രന്ഥകാരന്‍. 1896 ഒ. 18-ന് യോങ്കാലയില്‍ ജനിച്ചു. ആദ്യകാലത്ത് ഉപജീവനത്തിനുവേണ്ടി കാര്‍ഷികവൃത്തിയിലേര്‍ പ്പെട്ടു. 1932-ല്‍ ലാറ്റിന്‍ അമേരിക്കയില്‍ പഠനം നടത്തുന്നതിനുള്ള ഗഗന്‍ഹൈം ഫെലോഷിപ്പ് ലഭിച്ചത് സാഹിത്യജീവിതം പരിപോ ഷിപ്പിക്കുന്നതിന് അവസരമൊരുക്കി. അമേരിക്കന്‍ പശ്ചിമമേഖ ലയുടെ (വേല അാലൃശരമി ംല) ഭൂതകാലത്തിന്റെ പുനഃസ്രഷ്ടാക്കളില്‍ അഗ്രഗണ്യനാണ് ഡേവിസ്. 20 വയസ്സാകുന്നതിനു മുമ്പുതന്നെ പശ്ചിമദേശത്തെ ജനജീവിതത്തെ വിഷയമാക്കി കഥാരചന ആരംഭിച്ചു. ഫ്രഞ്ച്-കനേഡിയന്‍, ലൂയിസിയാനാ ക്രയോള്‍, സ്പാനിഷ്-അമേരിക്കന്‍, നീഗ്രോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള നാടന്‍പാട്ടുകള്‍ ശേഖരിച്ചതും ഇദ്ദേഹത്തിന്റെ സാഹിത്യ യത്നങ്ങളിലെ പ്രധാന കാര്യമാണ്. റേഡിയോയിലും മറ്റും ഈ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതിലും ഇദ്ദേഹം തത്പരനായിരുന്നു.
+
അമേരിക്കന്‍ ഗ്രന്ഥകാരന്‍. 1896 ഒ. 18-ന് യോങ്കാലയില്‍ ജനിച്ചു. ആദ്യകാലത്ത് ഉപജീവനത്തിനുവേണ്ടി കാര്‍ഷികവൃത്തിയിലേര്‍ ‍പ്പെട്ടു. 1932-ല്‍ ലാറ്റിന്‍ അമേരിക്കയില്‍ പഠനം നടത്തുന്നതിനുള്ള ഗഗന്‍ഹൈം ഫെലോഷിപ്പ് ലഭിച്ചത് സാഹിത്യജീവിതം പരിപോ ഷിപ്പിക്കുന്നതിന് അവസരമൊരുക്കി. അമേരിക്കന്‍ പശ്ചിമമേഖലയുടെ (the American West) ഭൂതകാലത്തിന്റെ പുനഃസ്രഷ്ടാക്കളില്‍ അഗ്രഗണ്യനാണ് ഡേവിസ്. 20 വയസ്സാകുന്നതിനു മുമ്പുതന്നെ പശ്ചിമദേശത്തെ ജനജീവിതത്തെ വിഷയമാക്കി കഥാരചന ആരംഭിച്ചു. ഫ്രഞ്ച്-കനേഡിയന്‍, ലൂയിസിയാനാ ക്രയോള്‍, സ്പാനിഷ്-അമേരിക്കന്‍, നീഗ്രോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള നാടന്‍പാട്ടുകള്‍ ശേഖരിച്ചതും ഇദ്ദേഹത്തിന്റെ സാഹിത്യ യത്നങ്ങളിലെ പ്രധാന കാര്യമാണ്. റേഡിയോയിലും മറ്റും ഈ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതിലും ഇദ്ദേഹം തത്പരനായിരുന്നു.
മെക്സിക്കോയില്‍ വച്ചു രചിച്ച ഹണി ഇന്‍ ദ് ഹോണ്‍ (1935) എന്ന കഥാസമാഹാരമാണ് ഡേവിസിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. 20-ാം ശ.-ത്തിന്റെ ആദ്യദശകത്തിലെ ഓറിഗണിലെ കുതിരപ്പന്തയത്തെ വിഷയമാക്കി രചിച്ച ഈ കഥകള്‍ ഇദ്ദേഹത്തിന് 1936-ലെ പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തു. ആഭ്യന്തരയുദ്ധത്തിനു തൊട്ടുമുമ്പുള്ള പശ്ചിമദേശ ജീവിതത്തെ വിഷയമാക്കി രചിച്ച ബ്യൂലാ ലാന്‍ഡ് എന്ന നോവല്‍ 1949-ല്‍ പ്രസിദ്ധീകരിച്ചു. 1920-കളിലെ വടക്കു പടിഞ്ഞാറന്‍ ദേശമാണ് 1952-ല്‍ പുറത്തു വന്ന വിന്‍ഡ്സ് ഒഫ് മോണിങ്ങിന്റെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത്. ടീം ബെല്‍സ് വോക് മീ ആന്‍ഡ് അദര്‍ സ്റ്റോറീസ് (1953) എന്ന കഥാസമാഹാരവും കൊളംബിയ നദിക്കരയിലെ ഒരു കുടുംബത്തിന്റെ കഥ ചിത്രീകരിക്കുന്ന ഡിസ്റ്റന്റ് മ്യൂസിക്കുമാണ് (1957) ഡേവിസിന്റെ മറ്റു പ്രധാന കൃതികള്‍. സുസ്ഥിരമായ ഭാവഗാംഭീര്യം ഇവയില്‍ കാണുന്നില്ലെങ്കിലും, തികഞ്ഞ യാഥാര്‍ഥ്യബോധവും ലൌകികതയും പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ രചനകള്‍.

1960 ഒ. 31-ന് ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ ഡേവിസ് അന്തരിച്ചു.

Current revision as of 06:59, 11 ജൂണ്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍