This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിവി, ജോണ്‍ അലോഷ്യസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തിവി, ജോണ്‍ അലോഷ്യസ് ഠവശ്യ്, ഖീവി അഹ്യീശൌെ മലയന്‍ - ഇന്ത്യന്‍ കോണ്‍ഗ്...) |
|||
വരി 1: | വരി 1: | ||
- | തിവി, ജോണ്‍ അലോഷ്യസ് | + | =തിവി, ജോണ്‍ അലോഷ്യസ്= |
+ | Thivy,John Aloysius | ||
- | + | മലയന്‍ - ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ്. മലയയിലേക്കു കുടിയേറിയ സമ്പന്നനായ ഇന്ത്യന്‍ തോട്ടം ഉടമയുടെ മകനായി 1904-ല്‍ തിവി മലയയില്‍ ജനിച്ചു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ഇദ്ദേഹത്തില്‍ വന്‍ സ്വാധീനം ചെലുത്തുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്കുവേണ്ടി ഏഷ്യയുടെ കിഴക്കും തെക്കു കിഴക്കന്‍ ഭാഗങ്ങളിലും പ്രവര്‍ത്തിച്ച ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മലയയിലെ ഇന്ത്യക്കാരില്‍ ദേശീയബോധം വളര്‍ത്തുന്നതില്‍ തിവി പ്രധാന പങ്കുവഹിച്ചു. 1943-ല്‍ ഇന്ത്യന്‍ ദേശീയസേനയുടെ നേതൃത്വം ഏറ്റെടുത്ത സുഭാഷ്ചന്ദ്രബോസുമായി സഹകരിച്ചു പ്രവര്‍ത്തിച്ച തിവി ഇന്ത്യന്‍ ദേശീയ സേനയുടെ മലയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. രണ്ടാം ലോകയുദ്ധത്തിനുശേഷം, മലയന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്ത തിവി അതിന്റെ സ്ഥാപക അംഗവും ആദ്യത്തെ പ്രസിഡന്റുമായിരുന്നു. 1947-ലെ ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സില്‍ മലയയെ പ്രതിനിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. മലയയില്‍ സ്ഥിരതാമസമാക്കിയ തിവി പല രാജ്യങ്ങളിലും സ്വതന്ത്ര്യ ഇന്ത്യയെ പ്രതിനിധീകരിക്കുകയുണ്ടായി. | |
- | + | മൗറീഷ്യസിലെ ഇന്ത്യന്‍ കമ്മീഷണര്‍ (1950-53), മഡഗാസ്കറിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ (1955), ഗ്രീസിലെ അംബാസഡര്‍ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. 1957-ല്‍ തിവി അന്തരിച്ചു. | |
- | + | ||
- | + |
Current revision as of 07:17, 4 ജൂലൈ 2008
തിവി, ജോണ്‍ അലോഷ്യസ്
Thivy,John Aloysius
മലയന്‍ - ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ്. മലയയിലേക്കു കുടിയേറിയ സമ്പന്നനായ ഇന്ത്യന്‍ തോട്ടം ഉടമയുടെ മകനായി 1904-ല്‍ തിവി മലയയില്‍ ജനിച്ചു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ഇദ്ദേഹത്തില്‍ വന്‍ സ്വാധീനം ചെലുത്തുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്കുവേണ്ടി ഏഷ്യയുടെ കിഴക്കും തെക്കു കിഴക്കന്‍ ഭാഗങ്ങളിലും പ്രവര്‍ത്തിച്ച ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മലയയിലെ ഇന്ത്യക്കാരില്‍ ദേശീയബോധം വളര്‍ത്തുന്നതില്‍ തിവി പ്രധാന പങ്കുവഹിച്ചു. 1943-ല്‍ ഇന്ത്യന്‍ ദേശീയസേനയുടെ നേതൃത്വം ഏറ്റെടുത്ത സുഭാഷ്ചന്ദ്രബോസുമായി സഹകരിച്ചു പ്രവര്‍ത്തിച്ച തിവി ഇന്ത്യന്‍ ദേശീയ സേനയുടെ മലയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. രണ്ടാം ലോകയുദ്ധത്തിനുശേഷം, മലയന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്ത തിവി അതിന്റെ സ്ഥാപക അംഗവും ആദ്യത്തെ പ്രസിഡന്റുമായിരുന്നു. 1947-ലെ ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സില്‍ മലയയെ പ്രതിനിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. മലയയില്‍ സ്ഥിരതാമസമാക്കിയ തിവി പല രാജ്യങ്ങളിലും സ്വതന്ത്ര്യ ഇന്ത്യയെ പ്രതിനിധീകരിക്കുകയുണ്ടായി.
മൗറീഷ്യസിലെ ഇന്ത്യന്‍ കമ്മീഷണര്‍ (1950-53), മഡഗാസ്കറിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ (1955), ഗ്രീസിലെ അംബാസഡര്‍ എന്നീ പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. 1957-ല്‍ തിവി അന്തരിച്ചു.