This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തഃപുരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്തഃപുരം = രാജമന്ദിരങ്ങളുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ക്കായി പ്രത്യേ...) |
(→അന്തഃപുരം) |
||
വരി 1: | വരി 1: | ||
= അന്തഃപുരം = | = അന്തഃപുരം = | ||
- | രാജമന്ദിരങ്ങളുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ക്കായി പ്രത്യേകം ഒഴിച്ചിടുന്ന ഭവനം. പട്ടണത്തിന്റെ ഉള്‍ഭാഗത്ത് കൂടുതല്‍ സുരക്ഷിത സ്ഥാനത്താണ് രാജധാനിയും അന്തഃപുരവും പൊതുവേ സ്ഥിതിചെയ്യുക (അന്തഃ=ഉള്ളില്‍; പുരം=പട്ടണം-പട്ടണത്തിന്റെ ഉള്‍ഭാഗം). അന്തഃപുരത്തിന്റെ പര്യായമായി ശുദ്ധാന്തം, അവരോധം എന്നീ പദങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇംഗ്ളീഷില്‍ അതിനെ 'ഹാരം' ( | + | രാജമന്ദിരങ്ങളുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ക്കായി പ്രത്യേകം ഒഴിച്ചിടുന്ന ഭവനം. പട്ടണത്തിന്റെ ഉള്‍ഭാഗത്ത് കൂടുതല്‍ സുരക്ഷിത സ്ഥാനത്താണ് രാജധാനിയും അന്തഃപുരവും പൊതുവേ സ്ഥിതിചെയ്യുക (അന്തഃ=ഉള്ളില്‍; പുരം=പട്ടണം-പട്ടണത്തിന്റെ ഉള്‍ഭാഗം). അന്തഃപുരത്തിന്റെ പര്യായമായി ശുദ്ധാന്തം, അവരോധം എന്നീ പദങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇംഗ്ളീഷില്‍ അതിനെ 'ഹാരം' (harem) എന്നു പറയുന്നു. മുഗള്ചക്രവര്ത്തിമാരുടേയും വിജയനഗരരാജാക്കന്മാരുടേയും അന്തഃപുരം സുപ്രസിദ്ധമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ അന്തഃപുരങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഉണ്ടായിരുന്നു. ചില രാജാക്കന്മാരുടെ രാജ്യഭരണനയത്തിന്റെ നല്ലൊരു ഭാഗം രൂപംകൊള്ളുന്നത് അന്തഃപുരങ്ങളില്നിന്നാണ്. ഹിന്ദുരാജാക്കന്മാരുടെ അന്തഃപുരങ്ങളിലെ സംഭവപരമ്പരകള്‍ സാഹിത്യകൃതികളില്‍നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും വെളിവാകുന്നു. അന്തഃപുരത്തിലെ ഉദ്യാനത്തിന് പ്രമദവനം എന്നാണ് പേര്. |
കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ രാജധാനി മുഴുവന്‍ തന്നെ അന്തഃപുരം എന്ന ശബ്ദത്തില്‍ ഒതുങ്ങിയിരിക്കുന്നതായിക്കാണാം. അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരം സംഗ്രഹിക്കാം: | കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ രാജധാനി മുഴുവന്‍ തന്നെ അന്തഃപുരം എന്ന ശബ്ദത്തില്‍ ഒതുങ്ങിയിരിക്കുന്നതായിക്കാണാം. അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരം സംഗ്രഹിക്കാം: |
07:33, 28 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്തഃപുരം
രാജമന്ദിരങ്ങളുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ക്കായി പ്രത്യേകം ഒഴിച്ചിടുന്ന ഭവനം. പട്ടണത്തിന്റെ ഉള്‍ഭാഗത്ത് കൂടുതല്‍ സുരക്ഷിത സ്ഥാനത്താണ് രാജധാനിയും അന്തഃപുരവും പൊതുവേ സ്ഥിതിചെയ്യുക (അന്തഃ=ഉള്ളില്‍; പുരം=പട്ടണം-പട്ടണത്തിന്റെ ഉള്‍ഭാഗം). അന്തഃപുരത്തിന്റെ പര്യായമായി ശുദ്ധാന്തം, അവരോധം എന്നീ പദങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇംഗ്ളീഷില്‍ അതിനെ 'ഹാരം' (harem) എന്നു പറയുന്നു. മുഗള്ചക്രവര്ത്തിമാരുടേയും വിജയനഗരരാജാക്കന്മാരുടേയും അന്തഃപുരം സുപ്രസിദ്ധമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ അന്തഃപുരങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഉണ്ടായിരുന്നു. ചില രാജാക്കന്മാരുടെ രാജ്യഭരണനയത്തിന്റെ നല്ലൊരു ഭാഗം രൂപംകൊള്ളുന്നത് അന്തഃപുരങ്ങളില്നിന്നാണ്. ഹിന്ദുരാജാക്കന്മാരുടെ അന്തഃപുരങ്ങളിലെ സംഭവപരമ്പരകള്‍ സാഹിത്യകൃതികളില്‍നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും വെളിവാകുന്നു. അന്തഃപുരത്തിലെ ഉദ്യാനത്തിന് പ്രമദവനം എന്നാണ് പേര്.
കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ രാജധാനി മുഴുവന്‍ തന്നെ അന്തഃപുരം എന്ന ശബ്ദത്തില്‍ ഒതുങ്ങിയിരിക്കുന്നതായിക്കാണാം. അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരം സംഗ്രഹിക്കാം:
'അന്തഃപുരത്തിന് കോട്ടയും കിടങ്ങുകളും ഉണ്ടായിരിക്കണം. അത് അനേക കക്ഷ്യകളാല് പരിവൃതമായിരിക്കണം. പൃഷ്ഠഭാഗത്തുള്ള കക്ഷ്യാവിഭാഗത്തില്‍ സ്ത്രീ നിവേശം, ഗര്‍ഭിണികളുടെ ആസ്ഥാനം, ഉദ്യാനം, ജലാശയം എന്നിവയുണ്ടാകണം. അതിന്റെ ബഹിര്ഭാഗത്ത് കന്യകാപുരവും കുമാരപുരവും ഉണ്ടായിരിക്കണം. പുരോഭാഗത്തുള്ള കക്ഷ്യാവിഭാഗത്തില്‍ അലങ്കാരഗൃഹം, ആസ്ഥാനമണ്ഡപം, യുവരാജാവിന്റെ ഇരിപ്പിടം, അധ്യക്ഷസ്ഥാനം എന്നിവ നിര്‍മിക്കണം. എല്ലാ കക്ഷ്യകളുടേയും മധ്യത്തില്‍ അന്തഃപുരാധികൃതന്റെ സൈന്യം കാവല്‍ നില്‍ക്കണം. ഉദ്ദേശം എണ്പതു വയസ്സു കഴിഞ്ഞ പുരുഷന്മാര്, അമ്പതു കഴിഞ്ഞ സ്ത്രീകള്‍, വര്‍ഷവരന്‍ (ഷണ്ഡന്) എന്നിവരായിരിക്കണം അന്തഃപുരങ്ങളില്‍ പെരുമാറുന്നവര്‍.'
കന്യകമാര്മാത്രം പെരുമാറുന്ന ഗൃഹത്തിന് കന്യാന്തഃപുരം എന്ന പേര് നൈഷധീയചരിതത്തില് ഉപയോഗിച്ചിട്ടുണ്ട്. അന്തഃപുരങ്ങള്‍ എന്ന വാക്കിനു രാജഭാര്യമാര് എന്ന അര്‍ഥവും ഉണ്ട്.
(കെ. ശിവരാമ മേനോന്)