This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താനാനറീവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =താനാനറീവ്= ഠമിമിമൃശ്ല ഡമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് മഡഗാസ്കറിന്റെ...) |
|||
വരി 4: | വരി 4: | ||
ഡമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് മഡഗാസ്കറിന്റെ തലസ്ഥാനം. ഔദ്യോഗികമായി ആന്റനാനറീവോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരം ഇതേ പേരുള്ള പ്രവിശ്യയുടെ ഭാഗമാണ്. പ്രവിശ്യാ വിസ്തൃതി: 58,283 ച.കി.മീ.; നഗര ജനസംഖ്യ: 11,11,392(2001). | ഡമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് മഡഗാസ്കറിന്റെ തലസ്ഥാനം. ഔദ്യോഗികമായി ആന്റനാനറീവോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരം ഇതേ പേരുള്ള പ്രവിശ്യയുടെ ഭാഗമാണ്. പ്രവിശ്യാ വിസ്തൃതി: 58,283 ച.കി.മീ.; നഗര ജനസംഖ്യ: 11,11,392(2001). | ||
+ | |||
+ | [[Image:thananariver (614).jpg|thumb|right]] | ||
മഡഗാസ്കര്‍ ദ്വീപിലെ മിതോഷ്ണകാലാവസ്ഥയനുഭവപ്പെടുന്ന മധ്യ-ഉന്നത തടത്തില്‍ 1,430 മീറ്ററോളം ഉയരത്തിലാണ് താനാനറീവിന്റെ സ്ഥാനം. ജൂണില്‍ 21.1ബ്ബഇ-ഉം, ജൂലായില്‍ 15ബ്ബഇ-ഉം താപനിലയനുഭവപ്പെടുന്ന ഇവിടെ വര്‍ഷത്തില്‍ സു.1350 മി.മീ. മഴ ലഭിക്കുന്നു. | മഡഗാസ്കര്‍ ദ്വീപിലെ മിതോഷ്ണകാലാവസ്ഥയനുഭവപ്പെടുന്ന മധ്യ-ഉന്നത തടത്തില്‍ 1,430 മീറ്ററോളം ഉയരത്തിലാണ് താനാനറീവിന്റെ സ്ഥാനം. ജൂണില്‍ 21.1ബ്ബഇ-ഉം, ജൂലായില്‍ 15ബ്ബഇ-ഉം താപനിലയനുഭവപ്പെടുന്ന ഇവിടെ വര്‍ഷത്തില്‍ സു.1350 മി.മീ. മഴ ലഭിക്കുന്നു. |
06:00, 26 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താനാനറീവ്
ഠമിമിമൃശ്ല
ഡമോക്രാറ്റിക് റിപ്പബ്ളിക് ഒഫ് മഡഗാസ്കറിന്റെ തലസ്ഥാനം. ഔദ്യോഗികമായി ആന്റനാനറീവോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരം ഇതേ പേരുള്ള പ്രവിശ്യയുടെ ഭാഗമാണ്. പ്രവിശ്യാ വിസ്തൃതി: 58,283 ച.കി.മീ.; നഗര ജനസംഖ്യ: 11,11,392(2001).
മഡഗാസ്കര്‍ ദ്വീപിലെ മിതോഷ്ണകാലാവസ്ഥയനുഭവപ്പെടുന്ന മധ്യ-ഉന്നത തടത്തില്‍ 1,430 മീറ്ററോളം ഉയരത്തിലാണ് താനാനറീവിന്റെ സ്ഥാനം. ജൂണില്‍ 21.1ബ്ബഇ-ഉം, ജൂലായില്‍ 15ബ്ബഇ-ഉം താപനിലയനുഭവപ്പെടുന്ന ഇവിടെ വര്‍ഷത്തില്‍ സു.1350 മി.മീ. മഴ ലഭിക്കുന്നു.
വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിപണനകേന്ദ്രം കൂടിയാണ് താനാനറീവ്. ഭക്ഷ്യ സംസ്കരണം, തുകല്‍ സംസ്കരണം, തടിപ്പണി, അച്ചടി, കരകൌശല വസ്തുക്കള്‍, രാസവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങള്‍. നഗരത്തിന് 215 കി.മീ. വ.കി. മാറി സ്ഥിതി ചെയ്യുന്ന ഇതേ പേരിലുള്ള തുറമുഖവുമായി നഗരത്തെ റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്.
മഡഗാസ്കറിലെ സുപ്രീം കോടതി സ്ഥിതിചെയ്യുന്നത് താനാനറീവിലാണ്. ഒരു അപ്പീല്‍ കോടതിയും ഈ നഗരത്തിലുണ്ട്. ഒരു സര്‍വകലാശാലയ്ക്കു പുറമേ നക്ഷത്രബംഗ്ളാവ്, ടെക്നിക്കല്‍ സ്കൂളുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജകൊട്ടാരങ്ങള്‍, പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മുതലായ നഗരത്തിലെ പൌരാണിക ചരിത്രസ്മാരകങ്ങളും ശ്രദ്ധേയമാണ്.
1600-കളുടെ ആരംഭത്തില്‍ ഒരു കോട്ടകൊത്തളമായിട്ടായിരുന്നു താനാനറീവ് നഗരത്തിന്റെ തുടക്കം. 1700-കളുടെ അവസാനത്തോടെ ആ നഗരം മെറീന രാജാക്കന്മാരുടെ ആസ്ഥാനമായി. 18-ഉം 19-ഉം ശ.-ങ്ങളില്‍ മെറീനയുടെ തലസ്ഥാനമായിരുന്ന താനാനറീവിനെ 1895-ല്‍ ഫ്രഞ്ചുകാര്‍ കയ്യടക്കി തങ്ങളുടെ ആസ്ഥാനമാക്കിയതിനെ തുടര്‍ന്ന് നഗരം ഒരു പ്രധാന ഗതാഗതവാര്‍ത്താവിനിമയ കേന്ദ്രമായി വികസിച്ചു. 1960-ല്‍ താനാനറീവ് മഡഗാസ്കറിന്റെ തലസ്ഥാനമായി. 1975-ലെ ഭരണഘടന താനാനറീവിനെ ഔദ്യോഗികമായി ആന്റനാനറീവോ എന്നു പുനര്‍നാമകരണം ചെയ്തു.