This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താണ്ഡവരായ മുതലിയാര്‍ (?-1850)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =താണ്ഡവരായ മുതലിയാര്‍ (?-1850)= തമിഴ് സാഹിത്യകാരനും പണ്ഡിതനും. തമിഴ്നാട്ട...)
 
വരി 5: വരി 5:
എന്നീ പണ്ഡിതരോടൊത്ത് വ്യാകരണ സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്തു.
എന്നീ പണ്ഡിതരോടൊത്ത് വ്യാകരണ സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്തു.
-
സാഹിത്യം, വ്യാകരണം എന്നീ വിഭാഗങ്ങളിലായി വ്യാകരണ ചോദ്യോത്തരം (1820), പഞ്ചതന്ത്രം (1826), തിരുത്തണികൈ മാലൈ, തിരുപ്പോരൂര്‍പ്പതികം തുടങ്ങിയ കൃതികള്‍ രചിച്ചു. പഞ്ചതന്ത്രം പദ്യരൂപത്തില്‍ മാത്രമുണ്ടായിരുന്ന കാലത്ത് അത് മറാഠിയില്‍ നിന്ന് തമിഴ് ഗദ്യരൂപത്തില്‍ ഇദ്ദേഹം പരിഭാഷപ്പെടുത്തി.
+
സാഹിത്യം, വ്യാകരണം എന്നീ വിഭാഗങ്ങളിലായി ''വ്യാകരണ ചോദ്യോത്തരം'' (1820), ''പഞ്ചതന്ത്രം'' (1826), ''തിരുത്തണികൈ മാലൈ'', ''തിരുപ്പോരൂര്‍പ്പതികം'' തുടങ്ങിയ കൃതികള്‍ രചിച്ചു. പഞ്ചതന്ത്രം പദ്യരൂപത്തില്‍ മാത്രമുണ്ടായിരുന്ന കാലത്ത് അത് മറാഠിയില്‍ നിന്ന് തമിഴ് ഗദ്യരൂപത്തില്‍ ഇദ്ദേഹം പരിഭാഷപ്പെടുത്തി.
-
മേല്പറഞ്ഞവയ്ക്കുപുറമേ വീരമാമുനിവരുടെ ചതുരകരാദി (1824) ആദ്യ മൂന്നു ഭാഗങ്ങള്‍, കഥാമഞ്ജരി (1826), വ്യാകരണപഞ്ചകം (1835), ചൂഡാ മണിനിഘണ്ടു (1-10), ചേന്തന്‍ദിവാകരം (1-8),  മുതലായ കൃതികള്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. 1850-ല്‍ താണ്ഡവരായ മുതലിയാര്‍ അന്തരിച്ചു.
+
മേല്പറഞ്ഞവയ്ക്കുപുറമേ വീരമാമുനിവരുടെ ചതുരകരാദി (1824) ആദ്യ മൂന്നു ഭാഗങ്ങള്‍, ''കഥാമഞ്ജരി'' (1826), ''വ്യാകരണപഞ്ചകം'' (1835), ''ചൂഡാ മണിനിഘണ്ടു'' (1-10), ''ചേന്തന്‍ദിവാകരം'' (1-8),  മുതലായ കൃതികള്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. 1850-ല്‍ താണ്ഡവരായ മുതലിയാര്‍ അന്തരിച്ചു.

Current revision as of 06:03, 26 ജൂണ്‍ 2008

താണ്ഡവരായ മുതലിയാര്‍ (?-1850)

തമിഴ് സാഹിത്യകാരനും പണ്ഡിതനും. തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട ജില്ലയിലുള്ള വില്ലിവാക്കത്തു ജനിച്ചു. പിതാവ് കന്തസ്വാമി മുതലിയാര്‍. ഇദ്ദേഹത്തിന്റെ ചെറുപ്പത്തിലേ പിതാവ് മരിച്ചുപോയതിനാല്‍ അമ്മാവനോടൊത്തു താമസിച്ചു. അന്ധകകവി വീരരാഘവ മുതലിയാരുടെ പരമ്പരയില്‍പ്പെട്ട വേലപ്പദേശികരില്‍ നിന്ന് തമിഴ് പഠിച്ചു. തുടര്‍ന്ന് മദ്രാസില്‍ പോയി പോണ്ടിച്ചേരി വിശ്വനാഥ പിള്ള, വിദ്വാന്‍ രാമാനുജ മുതലിയാര്‍, തൊല്കാപ്പിയം വരദപ്പ മുതലിയാര്‍, ചീകാഴി വടുകനാഥ തമ്പുരാന്‍ തുടങ്ങിയവരില്‍ നിന്ന് വ്യാകരണത്തിലും സാഹിത്യത്തിലും പാണ്ഡിത്യം നേടി. തമിഴിനു പുറമേ സംസ്കൃതം, തെലുഗു, കന്നഡ, ഉര്‍ദു, മറാഠി, ഇംഗ്ളീഷ് എന്നീ ഭാഷകളിലും അവഗാഹം നേടി. ആദ്യം മദ്രാസ് ഗവണ്‍മെന്റ് കോളജില്‍ തമിഴ് അധ്യാപകനായും 1843 മുതല്‍ ചെങ്കല്‍പ്പേട്ടയിലെ ഡിസ്ട്രിക്റ്റ് കോടതിയില്‍ ശിരസ്തദാരായും പ്രവര്‍ത്തിച്ചു. തമിഴ് ഗദ്യത്തിന്റെ വികാസത്തിനായി രൂപവത്ക്കരിച്ച സംഘടനയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമാനുജകവിരായര്‍, ശരവണപെരുമാള്‍ അയ്യര്‍

എന്നീ പണ്ഡിതരോടൊത്ത് വ്യാകരണ സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്തു.

സാഹിത്യം, വ്യാകരണം എന്നീ വിഭാഗങ്ങളിലായി വ്യാകരണ ചോദ്യോത്തരം (1820), പഞ്ചതന്ത്രം (1826), തിരുത്തണികൈ മാലൈ, തിരുപ്പോരൂര്‍പ്പതികം തുടങ്ങിയ കൃതികള്‍ രചിച്ചു. പഞ്ചതന്ത്രം പദ്യരൂപത്തില്‍ മാത്രമുണ്ടായിരുന്ന കാലത്ത് അത് മറാഠിയില്‍ നിന്ന് തമിഴ് ഗദ്യരൂപത്തില്‍ ഇദ്ദേഹം പരിഭാഷപ്പെടുത്തി.

മേല്പറഞ്ഞവയ്ക്കുപുറമേ വീരമാമുനിവരുടെ ചതുരകരാദി (1824) ആദ്യ മൂന്നു ഭാഗങ്ങള്‍, കഥാമഞ്ജരി (1826), വ്യാകരണപഞ്ചകം (1835), ചൂഡാ മണിനിഘണ്ടു (1-10), ചേന്തന്‍ദിവാകരം (1-8), മുതലായ കൃതികള്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. 1850-ല്‍ താണ്ഡവരായ മുതലിയാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍