This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തത്ത്വചിന്താമണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തത്ത്വചിന്താമണി= നവന്യായ സിദ്ധാന്തത്തിന്റെ ആദ്യഗ്രന്ഥം. 12-ാം ശ.-ത്തില...) |
|||
വരി 5: | വരി 5: | ||
പദാര്‍ഥങ്ങളുടെ (പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണയം, വാദം, ജല്പം, വിതണ്ഡം, ഹേത്വാഭാസം, ഛലം, ജാതി, നിഗ്രഹസ്ഥാനം എന്നിവ) പഠനത്തിന് ഭാരതത്തിലെ ന്യായവൈശേഷിക ദര്‍ശനങ്ങള്‍ക്ക് പ്രാമാണിക പഠനത്തിന്റെ മാതൃക നല്കിയത് ഈ കൃതിയാണ്. ഈ കൃതി നവന്യായഗ്രന്ഥം എന്ന നിലയ്ക്കും, ഇതിലെ തര്‍ക്കവാദനരീതിയുടെ പ്രത്യേകതകൊണ്ടും വളരെയധികം പ്രശംസിക്കപ്പെട്ടു. | പദാര്‍ഥങ്ങളുടെ (പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണയം, വാദം, ജല്പം, വിതണ്ഡം, ഹേത്വാഭാസം, ഛലം, ജാതി, നിഗ്രഹസ്ഥാനം എന്നിവ) പഠനത്തിന് ഭാരതത്തിലെ ന്യായവൈശേഷിക ദര്‍ശനങ്ങള്‍ക്ക് പ്രാമാണിക പഠനത്തിന്റെ മാതൃക നല്കിയത് ഈ കൃതിയാണ്. ഈ കൃതി നവന്യായഗ്രന്ഥം എന്ന നിലയ്ക്കും, ഇതിലെ തര്‍ക്കവാദനരീതിയുടെ പ്രത്യേകതകൊണ്ടും വളരെയധികം പ്രശംസിക്കപ്പെട്ടു. | ||
- | തത്ത്വചിന്താമണിയുടെ മേന്മയ്ക്ക് നിദാനമായി പറയാവുന്ന മറ്റൊരു വസ്തുത സംസ്കൃതത്തില്‍ മാത്രം പതിനാല് വ്യാഖ്യാനങ്ങള്‍ ഈ ഗ്രന്ഥത്തിന് ഉണ്ടായി എന്നതാണ്. ആലോകം (ജയദേവന്‍-13-ാം ശ.) തത്ത്വചിന്താമണി വ്യാഖ്യാ (വാസുദേവ | + | തത്ത്വചിന്താമണിയുടെ മേന്മയ്ക്ക് നിദാനമായി പറയാവുന്ന മറ്റൊരു വസ്തുത സംസ്കൃതത്തില്‍ മാത്രം പതിനാല് വ്യാഖ്യാനങ്ങള്‍ ഈ ഗ്രന്ഥത്തിന് ഉണ്ടായി എന്നതാണ്. ''ആലോകം'' (ജയദേവന്‍-13-ാം ശ.) ''തത്ത്വചിന്താമണി വ്യാഖ്യാ'' (വാസുദേവ സാര്‍വഭൗമന്‍), ''ദീധിതി'' (രഘുനാഥ ശിരോമണി), ''മയൂഖം'' (ശങ്കരമിശ്രന്‍), ''ആലോകം'' (പഞ്ചധരമിശ്രന്‍) ''വ്യാഖ്യാ (''ഗദാധരഭട്ടന്‍) എന്നിവ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ദീധിതിക്ക് ഗദാധരന്‍ വീണ്ടും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. |
- | 'അശ്വക്രാന്ത' വിഭാഗത്തില്‍പ്പെട്ട ഒരു തന്ത്രവും ( | + | 'അശ്വക്രാന്ത' വിഭാഗത്തില്‍പ്പെട്ട ഒരു തന്ത്രവും (science) 'തത്ത്വചിന്താമണി' എന്ന പേരിലറിയപ്പെടുന്നു. |
Current revision as of 07:09, 21 ജൂണ്‍ 2008
തത്ത്വചിന്താമണി
നവന്യായ സിദ്ധാന്തത്തിന്റെ ആദ്യഗ്രന്ഥം. 12-ാം ശ.-ത്തില്‍ ബംഗാളിലെ 'നവദ്വീപി'ലാണ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നവന്യായദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ഗംഗേശ ഉപാധ്യായനാണ് (14-ാം ശ.) ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. പ്രമാണചിന്താമണി എന്നും ഇതിനു പേരുണ്ട്. ന്യായദര്‍ശനത്തിലെ പതിനാറ് പദാര്‍ഥങ്ങളിലൊന്നായ പ്രമാണത്തെപ്പറ്റിയാണ് ഇതിലെ പ്രതിപാദ്യമെന്നതുകൊണ്ടും, തത്ത്വചിന്താമണിയുടെ ഉദയം അതിനു മുമ്പുണ്ടായിരുന്ന എല്ലാ ന്യായഗ്രന്ഥങ്ങളേയും നിഷ്പ്രഭമാക്കിയതിനാലുമാവാം ഈ പേരില്‍ ഇത് പ്രസിദ്ധമായിത്തീര്‍ന്നത്.
പദാര്‍ഥങ്ങളുടെ (പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണയം, വാദം, ജല്പം, വിതണ്ഡം, ഹേത്വാഭാസം, ഛലം, ജാതി, നിഗ്രഹസ്ഥാനം എന്നിവ) പഠനത്തിന് ഭാരതത്തിലെ ന്യായവൈശേഷിക ദര്‍ശനങ്ങള്‍ക്ക് പ്രാമാണിക പഠനത്തിന്റെ മാതൃക നല്കിയത് ഈ കൃതിയാണ്. ഈ കൃതി നവന്യായഗ്രന്ഥം എന്ന നിലയ്ക്കും, ഇതിലെ തര്‍ക്കവാദനരീതിയുടെ പ്രത്യേകതകൊണ്ടും വളരെയധികം പ്രശംസിക്കപ്പെട്ടു.
തത്ത്വചിന്താമണിയുടെ മേന്മയ്ക്ക് നിദാനമായി പറയാവുന്ന മറ്റൊരു വസ്തുത സംസ്കൃതത്തില്‍ മാത്രം പതിനാല് വ്യാഖ്യാനങ്ങള്‍ ഈ ഗ്രന്ഥത്തിന് ഉണ്ടായി എന്നതാണ്. ആലോകം (ജയദേവന്‍-13-ാം ശ.) തത്ത്വചിന്താമണി വ്യാഖ്യാ (വാസുദേവ സാര്‍വഭൗമന്‍), ദീധിതി (രഘുനാഥ ശിരോമണി), മയൂഖം (ശങ്കരമിശ്രന്‍), ആലോകം (പഞ്ചധരമിശ്രന്‍) വ്യാഖ്യാ (ഗദാധരഭട്ടന്‍) എന്നിവ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ദീധിതിക്ക് ഗദാധരന്‍ വീണ്ടും വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
'അശ്വക്രാന്ത' വിഭാഗത്തില്‍പ്പെട്ട ഒരു തന്ത്രവും (science) 'തത്ത്വചിന്താമണി' എന്ന പേരിലറിയപ്പെടുന്നു.