This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്കമീനേ ജോക്കീച്ചീ (1854 - 1922)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തക്കമീനേ ജോക്കീച്ചീ (1854 - 1922)= ഠമസമാശില ഖീസശരവശ ജാപ്പനീസ് രസതന്ത്രജ്ഞന്...) |
|||
വരി 1: | വരി 1: | ||
=തക്കമീനേ ജോക്കീച്ചീ (1854 - 1922)= | =തക്കമീനേ ജോക്കീച്ചീ (1854 - 1922)= | ||
- | + | Takamine Jokichi | |
- | + | ||
ജാപ്പനീസ് രസതന്ത്രജ്ഞന്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വേര്‍തിരിച്ചത്(1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോര്‍മോണുകളുടെ രസതന്ത്രപഠനത്തിനും ഹോര്‍ മോണ്‍ ചികിത്സയ്ക്കും വഴിതെളിച്ചത്. | ജാപ്പനീസ് രസതന്ത്രജ്ഞന്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വേര്‍തിരിച്ചത്(1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോര്‍മോണുകളുടെ രസതന്ത്രപഠനത്തിനും ഹോര്‍ മോണ്‍ ചികിത്സയ്ക്കും വഴിതെളിച്ചത്. | ||
- | ജപ്പാനിലെ തക്കഓക്ക( | + | ജപ്പാനിലെ തക്കഓക്ക(Takaoka)യില്‍ 1854 ന. 3-ന് ജനിച്ചു. ടോക്യോ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ (1879) ശേഷം രണ്ടു വര്‍ഷം സ്കോട്ട്ലന്‍ഡില്‍ പഠനം നടത്തി. ജപ്പാനിലെ രാസവ്യവസായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലായിരുന്നു തക്കമീനേ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ജപ്പാനില്‍ ആദ്യമായി സൂപ്പര്‍ഫോസ്ഫേറ്റ് ഉണ്ടാക്കുവാനാരംഭിച്ച വളം നിര്‍മാണവ്യവസായവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. ഇക്കാലത്താണ് തക്കമീനേ സ്റ്റാര്‍ച്ച് ദഹിപ്പിക്കാന്‍ കഴിവുള്ള ഒരു എന്‍സൈം വേര്‍തിരിച്ചെടുത്തത്. 'തക്കാ ഡയസ്റ്റേസ്' എന്നാണ് ഈ എന്‍സൈമിന് ഇദ്ദേഹം പേരു നല്കിയത്. 1890-ല്‍ യു.എസ്സിലേക്കു പോയ തക്കമീനേ യു.എസ്. മദ്യനിര്‍മാണ വ്യവസായങ്ങളില്‍ ഈ എന്‍സൈം ഉപയോഗിച്ചു. പിന്നീട് 'പാര്‍ക്ക് ഡേവിസ് ആന്‍ഡ് കമ്പനി'എന്ന ഔഷധ നിര്‍മാണ സ്ഥാപനത്തില്‍ പ്രവേശിച്ച ഇദ്ദേഹം തന്റെ തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതം മുഴുവന്‍ ഈ കമ്പനിയിലാണ് ചെലവഴിച്ചത്. ഇവിടെയും ഔഷധ നിര്‍മാണത്തിന് തക്കാഡയസ്റ്റേസ് എന്‍സൈം ഉപയോഗപ്രദമായിരുന്നു. കന്നുകാലികളുടെ അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് ശുദ്ധമായ അഡ്രിനാലിന്‍ പരല്‍ രൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുക്കുകയുണ്ടായി. ഈ നേട്ടത്തിന് 1912-ല്‍ ഇംപീരിയല്‍ അക്കാദമി പ്രൈസ് തക്കമീനേക്കു ലഭിച്ചു. |
- | യു.എസ്സില്‍ ജോലി ചെയ്യുമ്പോഴും ജപ്പാനിലെ വ്യവസായങ്ങള്‍ക്കായി പല ഗവേഷണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ചായ ങ്ങള്‍, അലൂമിനിയംഫാബ്രിക്കേഷന്‍, വൈദ്യുത ചൂളകള്‍, നൈട്രജന്‍ | + | യു.എസ്സില്‍ ജോലി ചെയ്യുമ്പോഴും ജപ്പാനിലെ വ്യവസായങ്ങള്‍ക്കായി പല ഗവേഷണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ചായ ങ്ങള്‍, അലൂമിനിയംഫാബ്രിക്കേഷന്‍, വൈദ്യുത ചൂളകള്‍, നൈട്രജന്‍ യൗഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തക്കമീനേ ഗണ്യമായ സംഭാവനകള്‍ നല്കി. ജപ്പാനും യു.എസ്സും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും തക്കമീനേ ഏറെ പ്രവര്‍ത്തിച്ചിരുന്നു. |
1922 ജൂല. 22-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം മരണമടഞ്ഞു. | 1922 ജൂല. 22-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം മരണമടഞ്ഞു. |
Current revision as of 08:24, 19 ജൂണ്‍ 2008
തക്കമീനേ ജോക്കീച്ചീ (1854 - 1922)
Takamine Jokichi
ജാപ്പനീസ് രസതന്ത്രജ്ഞന്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വേര്‍തിരിച്ചത്(1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോര്‍മോണുകളുടെ രസതന്ത്രപഠനത്തിനും ഹോര്‍ മോണ്‍ ചികിത്സയ്ക്കും വഴിതെളിച്ചത്.
ജപ്പാനിലെ തക്കഓക്ക(Takaoka)യില്‍ 1854 ന. 3-ന് ജനിച്ചു. ടോക്യോ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ (1879) ശേഷം രണ്ടു വര്‍ഷം സ്കോട്ട്ലന്‍ഡില്‍ പഠനം നടത്തി. ജപ്പാനിലെ രാസവ്യവസായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലായിരുന്നു തക്കമീനേ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ജപ്പാനില്‍ ആദ്യമായി സൂപ്പര്‍ഫോസ്ഫേറ്റ് ഉണ്ടാക്കുവാനാരംഭിച്ച വളം നിര്‍മാണവ്യവസായവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. ഇക്കാലത്താണ് തക്കമീനേ സ്റ്റാര്‍ച്ച് ദഹിപ്പിക്കാന്‍ കഴിവുള്ള ഒരു എന്‍സൈം വേര്‍തിരിച്ചെടുത്തത്. 'തക്കാ ഡയസ്റ്റേസ്' എന്നാണ് ഈ എന്‍സൈമിന് ഇദ്ദേഹം പേരു നല്കിയത്. 1890-ല്‍ യു.എസ്സിലേക്കു പോയ തക്കമീനേ യു.എസ്. മദ്യനിര്‍മാണ വ്യവസായങ്ങളില്‍ ഈ എന്‍സൈം ഉപയോഗിച്ചു. പിന്നീട് 'പാര്‍ക്ക് ഡേവിസ് ആന്‍ഡ് കമ്പനി'എന്ന ഔഷധ നിര്‍മാണ സ്ഥാപനത്തില്‍ പ്രവേശിച്ച ഇദ്ദേഹം തന്റെ തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതം മുഴുവന്‍ ഈ കമ്പനിയിലാണ് ചെലവഴിച്ചത്. ഇവിടെയും ഔഷധ നിര്‍മാണത്തിന് തക്കാഡയസ്റ്റേസ് എന്‍സൈം ഉപയോഗപ്രദമായിരുന്നു. കന്നുകാലികളുടെ അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് ശുദ്ധമായ അഡ്രിനാലിന്‍ പരല്‍ രൂപത്തില്‍ ഇദ്ദേഹം വേര്‍തിരിച്ചെടുക്കുകയുണ്ടായി. ഈ നേട്ടത്തിന് 1912-ല്‍ ഇംപീരിയല്‍ അക്കാദമി പ്രൈസ് തക്കമീനേക്കു ലഭിച്ചു.
യു.എസ്സില്‍ ജോലി ചെയ്യുമ്പോഴും ജപ്പാനിലെ വ്യവസായങ്ങള്‍ക്കായി പല ഗവേഷണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ചായ ങ്ങള്‍, അലൂമിനിയംഫാബ്രിക്കേഷന്‍, വൈദ്യുത ചൂളകള്‍, നൈട്രജന്‍ യൗഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തക്കമീനേ ഗണ്യമായ സംഭാവനകള്‍ നല്കി. ജപ്പാനും യു.എസ്സും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും തക്കമീനേ ഏറെ പ്രവര്‍ത്തിച്ചിരുന്നു.
1922 ജൂല. 22-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം മരണമടഞ്ഞു.