This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോവര്‍ ജലസന്ധി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ഡോവര്‍ ജലസന്ധി = ഉീ്ലൃ ടൃമശ ഇംഗ്ളണ്ട,് ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ വേര...) |
|||
വരി 1: | വരി 1: | ||
- | =ഡോവര്‍ ജലസന്ധി | + | =ഡോവര്‍ ജലസന്ധി = |
- | = | + | |
ഉീ്ലൃ ടൃമശ | ഉീ്ലൃ ടൃമശ | ||
10:20, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡോവര്‍ ജലസന്ധി
ഉീ്ലൃ ടൃമശ
ഇംഗ്ളണ്ട,് ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ വേര്‍തിരിച്ച് നോര്ത്ത്സീയെ പ. ഇംഗ്ളീഷ് ചാനലുമായി ബന്ധിപ്പിക്കുന്ന ജലസന്ധി. 35 കി.മീ. ദൈര്‍ഘ്യമുള്ള ഈ ജലസന്ധിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് 34 കി.മീ. വീതിയുണ്ട്. ചാനലിന് ഇരുവശവും കീഴ്ക്കാംതൂക്കായ വെണ്കളിമണ്കുന്നു കാണാം. ലോകത്തെ ഏറ്റവും തിരക്കേറിയ കടല്‍പ്പാതകളിലൊന്നാണ് ഡോവര്‍ ജലസന്ധി. ഫ്രഞ്ചുകാര്‍ ഈ ജലസന്ധിയെ 'കലാ പാസ് ദെ' എന്നാണു വിളിക്കുന്നത്.
ഇംഗ്ളണ്ടിലെ ഡോവര്‍, ഫ്രാന്‍സിലെ കലാ (ഇമഹമശ) എന്നീ തുറമുഖങ്ങള്‍ ഈ ജലസന്ധിയുടെ ഇരുവശങ്ങളില്‍ സ്ഥിതിചെയ്യുന്നു. ഇതിന്റെ തെക്കേ അതിര് ഇംഗ്ളണ്ടിലെ ഡന്ജനെസ് (ഊിഴലില) മുതല്‍ ഫ്രാന്‍സിലെ ഗ്രിസ്-നെസ് (ഏൃശചെല്വ) വരെയും, വടക്കേ അതിര് ഫോര്‍ലന്‍ഡ് മുതല്‍ കലാ വരെയും വ്യാപിച്ചു കിടക്കുന്നു.
ഡോവര്‍ ജലസന്ധിയുടേയും ഇംഗ്ളീഷ് ചാനലിന്റേയും സംഗമസ്ഥാനത്ത് കടല്‍ത്തറയ്ക്ക് 40 മീ. അടിയിലൂടെ റെയില്‍ ഗതാഗതം സജ്ജമാക്കുവാന്‍ പര്യാപ്തമായ തുരങ്കം നിര്‍മിക്കുന്നതിനുള്ള കൂട്ടായ സംരംഭത്തിന് ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 1986-ല്‍ തുടക്കം കുറിച്ചു. 7.3 മീ. വ്യാസത്തില്‍ 50 കി.മീ. നീളത്തിലുള്ള രണ്ടു തുരങ്കങ്ങള്ക്കാണ് പദ്ധതി ഇട്ടത്. ഇംഗ്ളണ്ടിലെ കെന്റിനു സമീപമുള്ള സങ്ഗാട്ടേ വരെ നീളുന്ന ഈ തുരങ്കങ്ങള്‍ 1990 ഡി.-ല്‍ പൂര്‍ത്തീകരിക്കപ്പെടുകയും 1994 മേയ് 6-ന് ഈ വഴിയുള്ള റെയില്‍ ഗതാഗതം ആരംഭിക്കുകയും ചെയ്തു. ചണ്ണല് ടണല്‍ എന്ന് അറിയപ്പെടുന്ന തുരങ്കപ്പാതകളിലൂടെ ഒരു സമയത്ത് ഒരു ദിശയിലേക്കു മാത്രം ട്രെയിനുകള്‍ സഞ്ചരിക്കുന്ന ഏര്‍പ്പാടാണുള്ളത്. പാതകളില്‍ നിരന്തരം ശുദ്ധവായു എത്തിക്കുന്നതിനുള്ള സംവിധാനമുണ്ട്.
ഡോവര്‍ ജലസന്ധി ആദ്യമായി നീന്തിക്കടന്നത് മാത്യു വെഞ്ച് എന്ന ബ്രിട്ടീഷുകാരനാണ് (1875). ഈ ജലസന്ധിയുടെ തന്ത്ര പ്രധാനമായ സ്ഥാനം ഇതിന് അതിയായ സുരക്ഷാ പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു.