This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈക്ക് = ഉ്യസല ഭൂവല്‍ക്കശിലാപാളികളിലെ വിള്ളലുകളില്‍ തിളച്ചുരുകിയ മ...)
വരി 1: വരി 1:
-
= ഡൈക്ക്  
+
= ഡൈക്ക്=  
-
=
+
ഉ്യസല
ഉ്യസല

05:50, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൈക്ക്

ഉ്യസല

ഭൂവല്‍ക്കശിലാപാളികളിലെ വിള്ളലുകളില്‍ തിളച്ചുരുകിയ മാഗ്മ യുടെ അധിനിവേശത്തിലൂടെ ഏതാണ്ട് ലംബദിശയില്‍ രൂപം കൊണ്ടു കാണുന്ന ആഗ്നേയ ശിലാരൂപങ്ങള്‍. സ്ഥാനീയശിലയിലെ വിണ്ടുകീറലുകള്‍ക്കു സമാന്തരമായി ലംബദിശയില്‍ ഭിത്തികള്‍ പോലെ നീണ്ടു കാണപ്പെടുന്ന ഡൈക്കുകള്‍ ചിലപ്പോള്‍ തട്ടകത്തിന്റെ ആകൃതിയിലും പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. വ്യത്യസ്ത കനത്തിലും നീളത്തിലുമുള്ള ഡൈക്കുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഭൂരിഭാഗം ഡൈക്കുകളും മൂന്നു മീറ്ററോളം മാത്രം കനമുള്ളവയാണ്. ഏതാനും മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ ദൈര്‍ഘ്യമുള്ള ഡൈക്കുകളെയും കണ്ടെത്തിയിട്ടുണ്ട്. സ്കോട്ട്ലന്‍ഡിലെ മിഡ്ലന്‍ഡ് താഴ്വരയിലൂടെ കടന്നുപോകുന്ന ക്വാര്‍ട്ട്സ്-ഡോളറൈറ്റ് ഡൈക്കിന് 40 കിലോമീറ്ററിലധികം നീളമുണ്ട്.


ഡൈക്കിനെ പ്രതിനിധാനം ചെയ്യുന്ന ശില കാഠിന്യമുള്ളതും സാന്ദ്രതയേറിയതുമാണെങ്കില്‍ അത് അപരദനത്തെ അതിജീവി ക്കുകയും ചുറ്റുപാടിനെ അപേക്ഷിച്ച് ഭിത്തിപോലെ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യും. മാതൃശിലയ്ക്കാണ് ഡൈക്കിനേക്കാള്‍ കാഠിന്യമെങ്കില്‍ വിപരീത ഫലമായിരിക്കും ഉളവാകുക. ധാതുക്ക ളുടെ മുഴുത്ത പരലുകള്‍ അടങ്ങിയവ മുതല്‍ അതിസൂക്ഷ്മ ഘടക പദാര്‍ഥങ്ങള്‍ ഉള്‍പ്പെട്ടവ വരെയുള്ള വിവിധയിനം ഡൈക്കുകള്‍ പ്രകൃതിയില്‍ കാണാം. ഡൈക്കുകളിലെ ധാതുക്കളുടെ പരല്‍ വലുപ്പം അവയുടെ രാസസംഘടനത്തിലും സാന്ദ്രീകരിക്കുന്ന തിനു വേണ്ടിവന്ന സമയത്തിലും അധിഷ്ഠിതമായിരിക്കും. മാഗ്മ യുടെ പെട്ടെന്നുള്ള തണുത്തുറയല്‍ സൂക്ഷ്മ പരലുകള്‍ക്കും മന്ദ ഗതിയിലുള്ളത് സ്ഥൂലാകാര പരലുകള്‍ക്കും രൂപംനല്കുന്നു.


ഭൂവല്‍ക്കത്തിലേക്കുള്ള മാഗ്മാപ്രവാഹത്തിന്റെ പ്രധാന പാത കളാണ് ഡൈക്കുകള്‍. സില്ലുകളെപ്പോലെ പാളീകൃതമാണെങ്കിലും, മാതൃശിലയ്ക്ക് ഏതാണ്ട് ലംബമായുള്ള ഉപസ്ഥിതി ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു. ഭൂവല്‍ക്ക പാളികളിലുണ്ടാകുന്ന വിടവുകളില്‍ തിളച്ചുരുകിയ മാഗ്മ കടന്നുകയറി തണുത്തുറയുന്നതിന്റെ ഫലമായും ഡൈക്കുകള്‍ രൂപംകൊള്ളാം. ചില ഡൈക്കുകളില്‍ മാതൃശിലയുടെ അവശിഷ്ടങ്ങളും (സിനോലിഥ്) ഉള്‍ക്കൊണ്ടിരിക്കും. ഭൂവല്‍ക്ക ശിലയിലേക്കുള്ള മാഗ്മയുടെ തള്ളിക്കയറലിന്റെ അളവുകോലാണ് സിനോലിഥുകള്‍.


ഡൈക്കുകളുടെ ഉപസ്ഥിതി പൊതുവേ സമൂഹമായാണ് രേഖ പ്പെടുത്തിയിട്ടുള്ളത്. വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള ഡൈക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണമായോ ഭാഗികമായോ വൃത്താകൃതിയില്‍ കാണപ്പെടുന്ന ഡൈക്കിനെ 'റിങ്ഡൈക്ക്' എന്നു വിളിക്കുന്നു. കോണാകൃതിയിലുള്ള ഡൈക്കാണ് ‘കോണ്‍ ഷീറ്റ്.’ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കല്‍ക്കരിപ്പാടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് ഡൈക്കുകളുടെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍