This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേബിഡീന്‍, ഡേവിഡ് (1956 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡേബിഡീന്‍, ഡേവിഡ് (1956 - )= ഉമയ്യറലലി, ഉമ്ശറ കരീബിയന്‍ സാഹിത്യകാരന്‍. ഗയാ...)
 
വരി 1: വരി 1:
= ഡേബിഡീന്‍, ഡേവിഡ് (1956 - )=
= ഡേബിഡീന്‍, ഡേവിഡ് (1956 - )=
-
 
+
Dabydeen,David
-
ഉമയ്യറലലി, ഉമ്ശറ
+
-
 
+
കരീബിയന്‍ സാഹിത്യകാരന്‍. ഗയാനയിലായിരുന്നു ജനനം. കേംബ്രിജില്‍ വിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം ഇംഗ്ളണ്ടില്‍ താമസമാക്കി. ദ് ഡിസപ്പിയറന്‍സ് (1993), കൂലി ഒഡിസി (1988), സ്ളേവ് സോങ് (1984) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. വിവിധ സംസ്കാരങ്ങളുടെ സമാഗമവും സമന്വയവുമാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യവിഷയം. ഗ്രാമീണ ഇംഗ്ളണ്ടിന്റെ കാണാമറയത്തുള്ള അധോലോകത്തിന്റെ സംഭ്രമജനകമായ ചിത്രം ആദ്യ കൃതിയില്‍ കാണാം. ഗയാനയിലെ വരുത്തരായ കൂലിപ്പണിക്കാരുടെ ജീവിതത്തിന്റെ ദയനീയത വരച്ചുകാട്ടുന്ന കൃതിയാണ് കൂലി ഒഡിസി. മാറിമറിഞ്ഞുവരുന്ന ഭാഷാപ്രയോഗരീതികള്‍ സ്ളേവ് സോങില്‍ മുഖ്യവിഷയമായി കടന്നുവരുന്നു.

കൊളോണിയല്‍ ഭരണത്തിന്റെ സംസ്കാരോന്മൂലന പ്രവണ തയാണ് ഡേവിഡ് ഡേബിഡീന്റെ മുഖ്യ ശ്രദ്ധാവിഷയം. ചരിത്രം അതില്‍ പങ്കാളിയാകുന്ന ഓരോ മനുഷ്യനെയും ഏതെല്ലാം രീതിക ളില്‍ വികലമാക്കുന്നുവെന്ന് ഇദ്ദേഹം കാട്ടിത്തരുന്നു. വിവിധ മാനു ഷിക സ്വത്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ചരിത്രത്തിന്റെ ചാലകശക്തിയെന്നത്രേ ഡേബിഡീന്റെ പക്ഷം. വിഖ്യാത ഇംഗ്ളീഷ് ചിത്രകാരനായ ഹോഗാര്‍ത്തിന്റെ ചിത്രങ്ങളില്‍ നിത്യസാന്നിധ്യമായി നിറഞ്ഞുനില്ക്കുന്ന കറുത്തവര്‍ഗക്കാരെക്കുറിച്ചുള്ള ഹോഗാര്‍ത്ത്സ് ബ്ളാക്സ്: ദി ഇമേജ് ഒഫ് ബ്ളാക്സ് ഇന്‍ ഇംഗ്ളീഷ് ആര്‍ട് (1985) എന്നൊരു ഗ്രന്ഥം കൂടി ഡേബിഡീന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

Current revision as of 08:44, 9 ജൂണ്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍