This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെസിക്കന്റ്/ഡെസിക്കേറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡെസിക്കന്റ്/ഡെസിക്കേറ്റര്‍ = ഉലശെരരമി/ഉലശെരരമീൃ പദാര്‍ഥങ്ങളില്‍ ന...)
 
വരി 1: വരി 1:
= ഡെസിക്കന്റ്/ഡെസിക്കേറ്റര്‍  =
= ഡെസിക്കന്റ്/ഡെസിക്കേറ്റര്‍  =
-
 
+
Desiccant/Desiccator
-
ഉലശെരരമി/ഉലശെരരമീൃ
+
വരി 10: വരി 9:
-
ജലം ആഗിരണം ചെയ്ത് ക്രമേണ ആഗിരണശേഷി നഷ്ടമാവുന്ന ഡെസിക്കന്റുകള്‍ ചൂടാക്കി വീണ്ടും പ്രയോഗക്ഷമമാക്കുവാന്‍ സാധിക്കും. സിലിക്കാജെല്‍, അലൂമിന, നിര്‍ജല കാല്‍സിയം സള്‍ഫേറ്റ്, മഗ്നീഷ്യം പെര്‍ക്ളോറേറ്റ് അഥവാ അന്‍ഹൈഡ്രോണ്‍ ധങഴ(ഇഹഛ4)2പ എന്നിവയാണ് പ്രധാന ഡെസിക്കന്റുകള്‍. വാതകങ്ങള്‍ ഉണക്കുവാന്‍ ചില ഓക്സൈഡുകളും (ഉദാ. കാല്‍സിയം ഓക്സൈഡ്, ബേരിയം ഓക്സൈഡ്) ആക്റ്റിവേറ്റു ചെയ്ത കാര്‍ബണും ഉപയോഗിക്കാറുണ്ട്. കാല്‍സിയം ഓക്സൈഡ് ചെലവു കുറഞ്ഞ ഒരു ഡെസിക്കന്റാണെങ്കിലും വായുവിലെ കാര്‍ബണ്‍ഡൈഓക്സൈഡുമായി ചേര്‍ന്ന് കാര്‍ബണേറ്റുകള്‍ രൂപീകരിക്കുന്നതിനാല്‍ പ്രയോഗക്ഷമത കുറയുന്നു.
+
ജലം ആഗിരണം ചെയ്ത് ക്രമേണ ആഗിരണശേഷി നഷ്ടമാവുന്ന ഡെസിക്കന്റുകള്‍ ചൂടാക്കി വീണ്ടും പ്രയോഗക്ഷമമാക്കുവാന്‍ സാധിക്കും. സിലിക്കാജെല്‍, അലൂമിന, നിര്‍ജല കാല്‍സിയം സള്‍ഫേറ്റ്, മഗ്നീഷ്യം പെര്‍ക്ളോറേറ്റ് അഥവാ അന്‍ഹൈഡ്രോണ്‍ [Mg(CIO<sub>4</sub>)<sub>2</sub>] എന്നിവയാണ് പ്രധാന ഡെസിക്കന്റുകള്‍. വാതകങ്ങള്‍ ഉണക്കുവാന്‍ ചില ഓക്സൈഡുകളും (ഉദാ. കാല്‍സിയം ഓക്സൈഡ്, ബേരിയം ഓക്സൈഡ്) ആക്റ്റിവേറ്റു ചെയ്ത കാര്‍ബണും ഉപയോഗിക്കാറുണ്ട്. കാല്‍സിയം ഓക്സൈഡ് ചെലവു കുറഞ്ഞ ഒരു ഡെസിക്കന്റാണെങ്കിലും വായുവിലെ കാര്‍ബണ്‍ഡൈഓക്സൈഡുമായി ചേര്‍ന്ന് കാര്‍ബണേറ്റുകള്‍ രൂപീകരിക്കുന്നതിനാല്‍ പ്രയോഗക്ഷമത കുറയുന്നു.

Current revision as of 08:46, 7 ജൂണ്‍ 2008

ഡെസിക്കന്റ്/ഡെസിക്കേറ്റര്‍

Desiccant/Desiccator


പദാര്‍ഥങ്ങളില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കാനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. ഇതിനായി പ്രത്യേക വിധത്തില്‍ സംവിധാനം ചെയ്തിട്ടുള്ള പാത്രമാണ് ഡെസിക്കേറ്റര്‍.


ഏതു വസ്തുവിലും അടങ്ങിയിട്ടുള്ള ഈര്‍പ്പം ബാഷ്പീകരണം വഴിയാണ് നീക്കം ചെയ്യപ്പെടുന്നത്. താപനില ഉയര്‍ത്തിയും കാറ്റിന്റെ സഹായത്താലും ഈ പ്രക്രിയ കൂടുതല്‍ ത്വരിതവും കാര്യക്ഷമവും ആക്കാമെങ്കിലും പദാര്‍ഥവുമായി വളരെ ദൃഢമായി ചേര്‍ന്നിരിക്കുന്ന ജലത്തിന്റെ അവസാന കണികകള്‍ ബാഷ്പീകൃതമാവുകയില്ല. മാത്രവുമല്ല, പദാര്‍ഥത്തിന്റെ ക്ളിന്നത വായുവിലെ ക്ളിന്നതയ്ക്ക് തുല്യമാകുന്നതോടെ ബാഷ്പീകരണം നിലയ്ക്കുകയും ചെയ്യും. ഈ അവസരത്തിലാണ് പൂര്‍ണമായ നിര്‍ജലീകരണത്തിന് ഡെസിക്കന്റുകളെ ആശ്രയിക്കുന്നത്. ജലത്തിനോട് പ്രത്യേക ആഭിമുഖ്യമുള്ള പദാര്‍ഥങ്ങളാണ് ഡെസിക്കന്റുകള്‍. ഇവ ജലവുമായി ചേര്‍ന്ന് രാസപ്രതിപ്രവര്‍ത്തനത്തിനു വിധേയമാവുകയോ കാപിലാരിറ്റി മുഖേന ആഗിരണം ചെയ്യുകയോ അവശോഷണം ചെയ്യുകയോ ആണ് പതിവ്. ഉണക്കേണ്ടത് വാതകമോ ദ്രാവകമോ ആണെങ്കില്‍ അതില്‍ ഡെസിക്കന്റ് നിക്ഷേപിച്ച് ഈര്‍പ്പം നീക്കം ചെയ്യാം. ഖരപദാര്‍ഥങ്ങളാണെങ്കില്‍ ഡെസിക്കന്റ് അടങ്ങുന്ന ഒരു ഡെസിക്കേറ്ററില്‍ പദാര്‍ഥം വച്ചതിനുശേഷം വായു നീക്കം ചെയ്ത് അടച്ചു വച്ചാല്‍ ഈര്‍പ്പം മാറിക്കിട്ടുന്നു.


ജലം ആഗിരണം ചെയ്ത് ക്രമേണ ആഗിരണശേഷി നഷ്ടമാവുന്ന ഡെസിക്കന്റുകള്‍ ചൂടാക്കി വീണ്ടും പ്രയോഗക്ഷമമാക്കുവാന്‍ സാധിക്കും. സിലിക്കാജെല്‍, അലൂമിന, നിര്‍ജല കാല്‍സിയം സള്‍ഫേറ്റ്, മഗ്നീഷ്യം പെര്‍ക്ളോറേറ്റ് അഥവാ അന്‍ഹൈഡ്രോണ്‍ [Mg(CIO4)2] എന്നിവയാണ് പ്രധാന ഡെസിക്കന്റുകള്‍. വാതകങ്ങള്‍ ഉണക്കുവാന്‍ ചില ഓക്സൈഡുകളും (ഉദാ. കാല്‍സിയം ഓക്സൈഡ്, ബേരിയം ഓക്സൈഡ്) ആക്റ്റിവേറ്റു ചെയ്ത കാര്‍ബണും ഉപയോഗിക്കാറുണ്ട്. കാല്‍സിയം ഓക്സൈഡ് ചെലവു കുറഞ്ഞ ഒരു ഡെസിക്കന്റാണെങ്കിലും വായുവിലെ കാര്‍ബണ്‍ഡൈഓക്സൈഡുമായി ചേര്‍ന്ന് കാര്‍ബണേറ്റുകള്‍ രൂപീകരിക്കുന്നതിനാല്‍ പ്രയോഗക്ഷമത കുറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍