This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പം (ആപ്പം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 6: വരി 6:
(മിസിസ് കെ.എം. മാത്യു)
(മിസിസ് കെ.എം. മാത്യു)
-
[[Category:ഭക്ഷണം‍]]
+
[[Category:ഭക്ഷണം]]

Current revision as of 07:44, 9 ഏപ്രില്‍ 2008

അപ്പം (ആപ്പം)

അരിമാവുകൊണ്ട് തയ്യാറാക്കുന്ന ഒരു കേരളീയ പലഹാരം. അരിമാവിനോടൊപ്പം പഞ്ചസാര, ശര്‍ക്കര, തേങ്ങ, ചക്കപ്പഴം തുടങ്ങി പലസാധനങ്ങളും ചേര്‍ത്ത് അപ്പം ഉണ്ടാക്കാം. ചേരുവയുടേയും തയ്യാറാക്കുന്നവിധത്തിന്റേയും മറ്റും വ്യത്യാസം അനുസരിച്ച് അപ്പത്തിന്റെ പേരിന് മാറ്റം വരാറുണ്ട്. അരിമാവിനുപകരം ഗോതമ്പ്, കൂവരക്, പഞ്ഞപ്പുല്ല് മുതലായവയുടെ പൊടികൊണ്ടും അപ്പം ഉണ്ടാക്കാറുണ്ട്. മധുരം ചേര്‍ത്തോ ചേര്‍ക്കാതെയോ കുഴച്ചെടുത്തമാവ് വാഴയിലയിലോ വട്ടയിലയിലോ പൊതിഞ്ഞ് ആവിയില്‍ പുഴുങ്ങിയുണ്ടാക്കുന്നതിന് 'ഇലയപ്പം' എന്നു പറയുന്നു. വഴനയില കുമ്പിള്‍കോട്ടി മധുരംചേര്‍ത്തുകുഴച്ച മാവ് അതില്‍ നിറച്ച് പുഴുങ്ങി എടുക്കുന്നതാണ് തെരളി, അല്ലെങ്കില്‍ കുമ്പിളപ്പം. മാവ് കുഴമ്പു പാകത്തിലാക്കി കിണ്ണത്തില്‍ നിറച്ച് ആവിയില്‍ പുഴുങ്ങി ഉണ്ടാക്കാം കിണ്ണനപ്പം. വൃത്താകൃതിയിലുള്ള പാത്രങ്ങളില്‍ തയ്യാറാക്കുന്ന ഇത്തരം പലഹാരങ്ങള്‍ക്ക് പൊതുവേ വട്ടയപ്പം (വട്ടേയപ്പം) എന്നു പറയാറുണ്ട്. തേങ്ങാപ്പാലുചേര്‍ത്തു കുഴച്ചമാവ് ചീനച്ചട്ടിയില്‍ ഒഴിച്ചു പരത്തി ചുട്ടെടുക്കുന്നതിന് പാലപ്പമെന്നും കള്ളുചേര്‍ത്തു തയ്യാറാക്കുന്നതിന് കള്ളപ്പമെന്നും സേവനാഴിയില്‍ പിഴിഞ്ഞ് ആവിയില്‍ വേകിച്ചെടുക്കുന്നതിന് ഇടിയപ്പം എന്നും പ്രത്യേകം പേരുകളുണ്ട്. ശര്‍ക്കര ചേര്‍ത്ത് കുഴമ്പു പാകത്തില്‍ കുഴച്ചെടുത്തമാവ് തിളച്ച വെളിച്ചെണ്ണയില്‍ ഒഴിച്ച് മൂപ്പിച്ചെടുക്കുന്നതിന് നെയ്യപ്പമെന്നും അപ്പക്കാരയില്‍ ഒഴിച്ച് തയ്യാറാക്കുന്നതിന് ഉണ്ണിയപ്പമെന്നും പറയുന്നു. ഇവ രണ്ടും പശുവിന്‍ നെയ്യിലും വനസ്പതിയിലും ഉണ്ടാക്കാം. നോ: അച്ചപ്പം, അപ്പക്കാര, ഉണ്ണിയപ്പം


(മിസിസ് കെ.എം. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍