This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പലേച്ചിയന്‍ പര്‍വതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അപ്പലേച്ചിയന്‍ പര്‍വതം) |
|||
വരി 2: | വരി 2: | ||
Appalachian Mountain | Appalachian Mountain | ||
- | യു.എസ്സിന്റെ കിഴക്കരികിലുള്ള പര്‍വതമേഖല. വ. | + | യു.എസ്സിന്റെ കിഴക്കരികിലുള്ള പര്‍വതമേഖല. വ. ന്യൂഫൌണ്ട് മുതല്‍ തെ. അലബാമാവരെ 2,415 കി.മീ. നീണ്ടുകിടക്കുന്ന ഈ മലനിരകളുടെ വീതി ചിലയിടങ്ങളില്‍ 480 കി.മീ. ഓളം വരും. |
- | + | അത്ലാന്തിക് തീരത്തിനു സമാന്തരമായുള്ള രണ്ടു പംക്തികളായിട്ടാണ് ഈ പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നത്. 'ബ്ളൂറിഡ്ജ്' എന്നും 'ഗ്രേറ്റ്സ്മോക്കി' എന്നും അറിയപ്പെടുന്ന കിഴക്കേ നിര ഉദ്ദേശം 1,200 മീ. ഉയരത്തില്‍, നീണ്ടു കിടക്കുന്നു. ന്യൂയോര്‍ക്കിനു വ. ഭാഗത്തായുള്ള 'ഹഡ്സണ്‍ ലേക്ക്' താഴ്വരയൊഴിച്ചാല്‍ ഈ നിര ഇടതടവില്ലാത്തതാണ്. പൊതുവേ വന്യവൃക്ഷങ്ങള്‍ നിറഞ്ഞ ഊഷരഭൂമിയാണിത്. ഈ മലനിരകളുടെ മുകള്‍പ്പരപ്പിലൂടെ വെട്ടിയിട്ടുള്ള സൌകര്യപ്രദമായ പാതയും അവിടവിടെയുള്ള വന്യമൃഗസങ്കേതങ്ങളും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. | |
അല്ലിഗെനി പര്‍വതങ്ങളാണ് പ. സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കിടയിലാണ് 'ഗ്രേറ്റ് അപ്പലേച്ചിയന്‍ താഴ്വര'. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഈ താഴ്വര ഖനിജസമ്പത്തിന്റെ കാര്യത്തിലും മുന്നിട്ടുനില്ക്കുന്നു. താഴ്വരയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി അല്ലിഗെനി നിരയുടെ ചെങ്കുത്തായ മലഞ്ചരിവുകളാണ്. ഈ നിരയുടെ മറ്റേവശം ക്രമേണ ചാഞ്ഞിറങ്ങി പടിഞ്ഞാറന്‍ സമതലങ്ങളില്‍ ലയിക്കുന്നു. കിഴക്കേ അരികില്‍ 1,215 മീ.ഓളം ഉയരം വരും. ഏറ്റവും പൊക്കംകൂടിയ ശിഖരങ്ങളില്‍പോലും നിബിഡവനങ്ങള്‍ കാണാം. സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങള്‍ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. | അല്ലിഗെനി പര്‍വതങ്ങളാണ് പ. സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കിടയിലാണ് 'ഗ്രേറ്റ് അപ്പലേച്ചിയന്‍ താഴ്വര'. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഈ താഴ്വര ഖനിജസമ്പത്തിന്റെ കാര്യത്തിലും മുന്നിട്ടുനില്ക്കുന്നു. താഴ്വരയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി അല്ലിഗെനി നിരയുടെ ചെങ്കുത്തായ മലഞ്ചരിവുകളാണ്. ഈ നിരയുടെ മറ്റേവശം ക്രമേണ ചാഞ്ഞിറങ്ങി പടിഞ്ഞാറന്‍ സമതലങ്ങളില്‍ ലയിക്കുന്നു. കിഴക്കേ അരികില്‍ 1,215 മീ.ഓളം ഉയരം വരും. ഏറ്റവും പൊക്കംകൂടിയ ശിഖരങ്ങളില്‍പോലും നിബിഡവനങ്ങള്‍ കാണാം. സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങള്‍ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. |
Current revision as of 08:55, 27 നവംബര്‍ 2014
അപ്പലേച്ചിയന്‍ പര്‍വതം
Appalachian Mountain
യു.എസ്സിന്റെ കിഴക്കരികിലുള്ള പര്‍വതമേഖല. വ. ന്യൂഫൌണ്ട് മുതല്‍ തെ. അലബാമാവരെ 2,415 കി.മീ. നീണ്ടുകിടക്കുന്ന ഈ മലനിരകളുടെ വീതി ചിലയിടങ്ങളില്‍ 480 കി.മീ. ഓളം വരും.
അത്ലാന്തിക് തീരത്തിനു സമാന്തരമായുള്ള രണ്ടു പംക്തികളായിട്ടാണ് ഈ പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നത്. 'ബ്ളൂറിഡ്ജ്' എന്നും 'ഗ്രേറ്റ്സ്മോക്കി' എന്നും അറിയപ്പെടുന്ന കിഴക്കേ നിര ഉദ്ദേശം 1,200 മീ. ഉയരത്തില്‍, നീണ്ടു കിടക്കുന്നു. ന്യൂയോര്‍ക്കിനു വ. ഭാഗത്തായുള്ള 'ഹഡ്സണ്‍ ലേക്ക്' താഴ്വരയൊഴിച്ചാല്‍ ഈ നിര ഇടതടവില്ലാത്തതാണ്. പൊതുവേ വന്യവൃക്ഷങ്ങള്‍ നിറഞ്ഞ ഊഷരഭൂമിയാണിത്. ഈ മലനിരകളുടെ മുകള്‍പ്പരപ്പിലൂടെ വെട്ടിയിട്ടുള്ള സൌകര്യപ്രദമായ പാതയും അവിടവിടെയുള്ള വന്യമൃഗസങ്കേതങ്ങളും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
അല്ലിഗെനി പര്‍വതങ്ങളാണ് പ. സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കിടയിലാണ് 'ഗ്രേറ്റ് അപ്പലേച്ചിയന്‍ താഴ്വര'. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഈ താഴ്വര ഖനിജസമ്പത്തിന്റെ കാര്യത്തിലും മുന്നിട്ടുനില്ക്കുന്നു. താഴ്വരയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി അല്ലിഗെനി നിരയുടെ ചെങ്കുത്തായ മലഞ്ചരിവുകളാണ്. ഈ നിരയുടെ മറ്റേവശം ക്രമേണ ചാഞ്ഞിറങ്ങി പടിഞ്ഞാറന്‍ സമതലങ്ങളില്‍ ലയിക്കുന്നു. കിഴക്കേ അരികില്‍ 1,215 മീ.ഓളം ഉയരം വരും. ഏറ്റവും പൊക്കംകൂടിയ ശിഖരങ്ങളില്‍പോലും നിബിഡവനങ്ങള്‍ കാണാം. സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങള്‍ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്.
കല്ക്കരി, എണ്ണ തുടങ്ങി സമ്പദ്പ്രധാനങ്ങളായ ധാരാളം ധാതുക്കള്‍ ഇവിടെ ഉപസ്ഥിതമാണ്. അല്ലിഗെനി നിരകളാണ് കൂടുതല്‍ സമ്പന്നം. ഇവിടങ്ങളിലെല്ലാം ഖനനം നടന്നുവരുന്നു. മലമുകളിലേക്കു വളഞ്ഞുപുളഞ്ഞുകയറുന്ന നിരവധി റെയില്‍പ്പാതകള്‍ ഇവിടെ കാണാം.
യു.എസ്സിന്റെ ചരിത്രത്തിലും സമ്പദ്വ്യവസ്ഥയിലും അപ്പലേച്ചിയന്‍ മലനിരകള്‍ അത്യധികസ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ ആധിപത്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും അമേരിക്കന്‍ സ്വാതന്ത്യ്രയുദ്ധവും നടന്നത് അപ്പലേച്ചിയന്‍ താഴ്വരയിലായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഏറെക്കുറെ പ്രതിബന്ധമായിരുന്നു ഈ പര്‍വതം. ജനാധിവാസം കുറഞ്ഞ ഈ മേഖലയിലെ നിവാസികള്‍ ഇന്നും താരതമ്യേന അപരിഷ്കൃതരാണ്. നോ: അപ്പലേച്ചിയന്‍ പര്‍വതനം; അല്ലിഗെനി പര്‍വതങ്ങള്‍