This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ണാസ്വാമിശാസ്ത്രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അണ്ണാസ്വാമിശാസ്ത്രി (1827 - 1900)) |
|||
വരി 1: | വരി 1: | ||
= അണ്ണാസ്വാമിശാസ്ത്രി (1827 - 1900) = | = അണ്ണാസ്വാമിശാസ്ത്രി (1827 - 1900) = | ||
- | സംഗീതജ്ഞനും ഗാനരചയിതാവും. | + | സംഗീതജ്ഞനും ഗാനരചയിതാവും. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ പഞ്ചുശാസ്ത്രിയുടെ പുത്രനായി 1827 ഏ. 7-ന് ജനിച്ചു. പ്രസിദ്ധ സംഗീതജ്ഞനായ ശ്യാമാശാസ്ത്രിയുടെ പൌത്രനാണ് ഇദ്ദേഹം. 'അണ്ണാ' എന്ന് അറിയപ്പെടുന്നെങ്കിലും ശരിയായ പേര് ശ്യാമകൃഷ്ണന് എന്നാണ്. ഗായകന്, ഗാനരചയിതാവ്, വയലിന് വായനക്കാരന് എന്നീ നിലകളില്‍ ശാസ്ത്രി പ്രസിദ്ധനായി. വളര്‍ത്തച്ഛനായ സുബ്ബരായശാസ്ത്രിയില്നിന്നുമാണ് സംഗീതം, കാവ്യനാടകാലങ്കാരങ്ങള്‍ എന്നിവ അഭ്യസിച്ചത്. തെലുഗു, സംസ്കൃതം എന്നീ ഭാഷകളിലും ശാസ്ത്രി വ്യുത്പത്തി നേടി. |
വര്‍ണങ്ങളായും കീര്‍ത്തനങ്ങളായും ഇദ്ദേഹം വളരെയധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മധ്യഭൈരവിരാഗത്തിലുള്ള പാലിഞ്ചുകാമാക്ഷി എന്നാരംഭിക്കുന്ന കൃതിയും ആനന്ദഭൈരവി രാഗത്തില്‍ രചിച്ച ശ്രീഗിരിരാജസുതേ എന്ന കൃതിയും പ്രസിദ്ധങ്ങളാണ്. വംശപാരമ്പര്യം അനുസരിച്ച് ഇദ്ദേഹത്തിന്റെ ഇഷ്ടദേവത കാഞ്ചീപുരത്തമ്മയായിരുന്നു. ദേവീസ്തോത്രങ്ങളായ ഇങ്കേവരുന്നാറു (ശഹാനരാഗം) എന്ന കൃതിയും ശ്രീകാഞ്ചിനഗരനായികേ (അസാവേരിരാഗം) എന്ന കൃതിയും ശ്രദ്ധേയങ്ങളാണ്. | വര്‍ണങ്ങളായും കീര്‍ത്തനങ്ങളായും ഇദ്ദേഹം വളരെയധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മധ്യഭൈരവിരാഗത്തിലുള്ള പാലിഞ്ചുകാമാക്ഷി എന്നാരംഭിക്കുന്ന കൃതിയും ആനന്ദഭൈരവി രാഗത്തില്‍ രചിച്ച ശ്രീഗിരിരാജസുതേ എന്ന കൃതിയും പ്രസിദ്ധങ്ങളാണ്. വംശപാരമ്പര്യം അനുസരിച്ച് ഇദ്ദേഹത്തിന്റെ ഇഷ്ടദേവത കാഞ്ചീപുരത്തമ്മയായിരുന്നു. ദേവീസ്തോത്രങ്ങളായ ഇങ്കേവരുന്നാറു (ശഹാനരാഗം) എന്ന കൃതിയും ശ്രീകാഞ്ചിനഗരനായികേ (അസാവേരിരാഗം) എന്ന കൃതിയും ശ്രദ്ധേയങ്ങളാണ്. |
Current revision as of 03:08, 23 നവംബര്‍ 2014
അണ്ണാസ്വാമിശാസ്ത്രി (1827 - 1900)
സംഗീതജ്ഞനും ഗാനരചയിതാവും. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ പഞ്ചുശാസ്ത്രിയുടെ പുത്രനായി 1827 ഏ. 7-ന് ജനിച്ചു. പ്രസിദ്ധ സംഗീതജ്ഞനായ ശ്യാമാശാസ്ത്രിയുടെ പൌത്രനാണ് ഇദ്ദേഹം. 'അണ്ണാ' എന്ന് അറിയപ്പെടുന്നെങ്കിലും ശരിയായ പേര് ശ്യാമകൃഷ്ണന് എന്നാണ്. ഗായകന്, ഗാനരചയിതാവ്, വയലിന് വായനക്കാരന് എന്നീ നിലകളില്‍ ശാസ്ത്രി പ്രസിദ്ധനായി. വളര്‍ത്തച്ഛനായ സുബ്ബരായശാസ്ത്രിയില്നിന്നുമാണ് സംഗീതം, കാവ്യനാടകാലങ്കാരങ്ങള്‍ എന്നിവ അഭ്യസിച്ചത്. തെലുഗു, സംസ്കൃതം എന്നീ ഭാഷകളിലും ശാസ്ത്രി വ്യുത്പത്തി നേടി.
വര്‍ണങ്ങളായും കീര്‍ത്തനങ്ങളായും ഇദ്ദേഹം വളരെയധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മധ്യഭൈരവിരാഗത്തിലുള്ള പാലിഞ്ചുകാമാക്ഷി എന്നാരംഭിക്കുന്ന കൃതിയും ആനന്ദഭൈരവി രാഗത്തില്‍ രചിച്ച ശ്രീഗിരിരാജസുതേ എന്ന കൃതിയും പ്രസിദ്ധങ്ങളാണ്. വംശപാരമ്പര്യം അനുസരിച്ച് ഇദ്ദേഹത്തിന്റെ ഇഷ്ടദേവത കാഞ്ചീപുരത്തമ്മയായിരുന്നു. ദേവീസ്തോത്രങ്ങളായ ഇങ്കേവരുന്നാറു (ശഹാനരാഗം) എന്ന കൃതിയും ശ്രീകാഞ്ചിനഗരനായികേ (അസാവേരിരാഗം) എന്ന കൃതിയും ശ്രദ്ധേയങ്ങളാണ്.
ശരഭശാസ്ത്രികളുടെ ഗുരുവായ മേളക്കാരന് ഗോവിന്ദന്, വീണാധനമ്മാളുടെ ഗുരുവായ തഞ്ചാവൂര്‍ കാമാക്ഷി എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രമുഖരാണ്. 1900 ഫെ. 7-ന് ഇദ്ദേഹം നിര്യാതനായി.