This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജര്‍മാനിക് ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ജര്‍മാനിക് ഭാഷകള്‍)
(ജര്‍മാനിക് ഭാഷകള്‍)
 
വരി 15: വരി 15:
'''ഉത്തര ജര്‍മാനിക്'''
'''ഉത്തര ജര്‍മാനിക്'''
    
    
-
'''1. സ്വീഡിഷ്. '''വ്യാപ്തിയില്‍ സ്വീഡിഷാണ് സ്കാന്‍ഡിനേവിയന്‍ ഭാഷകളില്‍ ഏറ്റവും മുന്നില്‍. സ്വീഡനു പുറമെ ഫിന്‍ലന്‍ഡിന്റെ തെക്കും തെക്കു-പടിഞ്ഞാറും ഭാഗങ്ങളിലും സ്വീഡിഷ് ഉപയോഗിക്കപ്പെടുന്നു. 6 ലക്ഷം വരുന്ന സ്വീഡിഷ് വംശജര്‍ യു.എസ്സിലും തങ്ങളുടെ ഭാഷ എത്തിച്ചിട്ടുണ്ട്. ഡാനിഷിനോടും നോര്‍വീജിയനോടും വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും മീ, മ'', 0'' എന്ന അക്ഷരങ്ങളും ഉള്‍പ്പെടെ 29 അക്ഷരങ്ങള്‍ ഈ ഭാഷയിലുണ്ട്. മധ്യയുഗങ്ങളില്‍ ജര്‍മനിയില്‍ നിന്നും 18-ാം ശ.-ല്‍ ഫ്രഞ്ചില്‍ നിന്നും തുടര്‍ന്നുള്ള രണ്ടു ശ.ങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും ധാരാളം പദങ്ങള്‍ കടംകൊണ്ട് ഈ ഭാഷ സമ്പന്നമായിട്ടുണ്ട്.  
+
'''1. സ്വീഡിഷ്. '''വ്യാപ്തിയില്‍ സ്വീഡിഷാണ് സ്കാന്‍ഡിനേവിയന്‍ ഭാഷകളില്‍ ഏറ്റവും മുന്നില്‍. സ്വീഡനു പുറമെ ഫിന്‍ലന്‍ഡിന്റെ തെക്കും തെക്കു-പടിഞ്ഞാറും ഭാഗങ്ങളിലും സ്വീഡിഷ് ഉപയോഗിക്കപ്പെടുന്നു. 6 ലക്ഷം വരുന്ന സ്വീഡിഷ് വംശജര്‍ യു.എസ്സിലും തങ്ങളുടെ ഭാഷ എത്തിച്ചിട്ടുണ്ട്. ഡാനിഷിനോടും നോര്‍വീജിയനോടും വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും a°, a",0" എന്ന അക്ഷരങ്ങളും ഉള്‍പ്പെടെ 29 അക്ഷരങ്ങള്‍ ഈ ഭാഷയിലുണ്ട്. മധ്യയുഗങ്ങളില്‍ ജര്‍മനിയില്‍ നിന്നും 18-ാം ശ.-ല്‍ ഫ്രഞ്ചില്‍ നിന്നും തുടര്‍ന്നുള്ള രണ്ടു ശ.ങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും ധാരാളം പദങ്ങള്‍ കടംകൊണ്ട് ഈ ഭാഷ സമ്പന്നമായിട്ടുണ്ട്.  
      
      
'''2. നോര്‍വീജിയന്‍.''' നോര്‍വെക്കാരും യു.എസ്സില്‍ കുടിയേറിയ 6 ലക്ഷം പേരും ഈ ഭാഷ ഉപയോഗിക്കുന്നു. നാലു ശതാബ്ദങ്ങളോളം ഡെന്മാര്‍ക്കിന്റെയും 1814 മുതല്‍ 1905 വരെ സ്വീഡന്റെയും കീഴിലായിരുന്ന നോര്‍വെ-ഡാനിഷ് സ്വാധീനത്തിന്‍ കീഴില്‍ നഗരഭാഷ രൂപീകൃതമാവുകയും ഡാനിഷ് നോര്‍വെയുടെ എഴുത്തുഭാഷയാകുകയും ചെയ്തു. രണ്ടു ദേശ്യഭാഷകള്‍ ഇന്നു നിലവിലുണ്ട്.  
'''2. നോര്‍വീജിയന്‍.''' നോര്‍വെക്കാരും യു.എസ്സില്‍ കുടിയേറിയ 6 ലക്ഷം പേരും ഈ ഭാഷ ഉപയോഗിക്കുന്നു. നാലു ശതാബ്ദങ്ങളോളം ഡെന്മാര്‍ക്കിന്റെയും 1814 മുതല്‍ 1905 വരെ സ്വീഡന്റെയും കീഴിലായിരുന്ന നോര്‍വെ-ഡാനിഷ് സ്വാധീനത്തിന്‍ കീഴില്‍ നഗരഭാഷ രൂപീകൃതമാവുകയും ഡാനിഷ് നോര്‍വെയുടെ എഴുത്തുഭാഷയാകുകയും ചെയ്തു. രണ്ടു ദേശ്യഭാഷകള്‍ ഇന്നു നിലവിലുണ്ട്.  
വരി 21: വരി 21:
'''(i) ഡാനിഷ് നോര്‍വീജിയന്‍ ഡയലക്ട്. ''' രാഷ്ട്രഭാഷ എന്നര്‍ഥം വരുന്ന റിക്സ്മാല്‍  (Riksmal) എന്ന പേര് ഇപ്പോള്‍ പുസ്തകഭാഷ എന്നര്‍ഥം വരുന്ന ബൊക്ക്മാല്‍ (Bokmal) എന്നു മാറ്റിയിരിക്കുന്നു.  
'''(i) ഡാനിഷ് നോര്‍വീജിയന്‍ ഡയലക്ട്. ''' രാഷ്ട്രഭാഷ എന്നര്‍ഥം വരുന്ന റിക്സ്മാല്‍  (Riksmal) എന്ന പേര് ഇപ്പോള്‍ പുസ്തകഭാഷ എന്നര്‍ഥം വരുന്ന ബൊക്ക്മാല്‍ (Bokmal) എന്നു മാറ്റിയിരിക്കുന്നു.  
      
      
-
'''(ii) ന്യൂനോര്‍സ്ക്.''' ഗ്രാമപ്രദേശങ്ങളില്‍ ദോശ്യഭാഷകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ലന്‍ഡ്സ്മാല്‍ (Landsmal) രാഷ്ട്രഭാഷയാക്കാന്‍ 1850 മുതല്‍ ശ്രമങ്ങള്‍ നടന്നു. പുരാതന നോഴ്സിന്റെ പിന്‍തുടര്‍ച്ചയായ നവനോഴ്സ് ആണ് ഇത് എന്നു ധ്വനിപ്പിക്കുന്ന 'ന്യൂനോര്‍സ്ക്' (nynorsk) എന്ന പേരിലാണ് ഈ രണ്ടാമത്തെ ദേശ്യഭാഷ അറിയപ്പെടുന്നത്. സ്കൂളുകളിലും  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രണ്ടിനും തുല്യപദവിയുണ്ട്. അച്ചടി മാധ്യമങ്ങളും ബൊക്ക്മാല്‍ ഉപയോഗിക്കുന്നു. രണ്ടിനെയും സംയോജിപ്പിച്ച് സംനോര്‍സ്ക് (പൊതു നോര്‍വീജിയന്‍) സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്-നോര്‍വീജിയനും ഡാനിഷും ഇംഗ്ലീഷിലെ ഇരുപത്തിയാറ് അക്ഷരങ്ങള്‍ക്കു പുറമെ   എന്ന അക്ഷരങ്ങളും ഉപയോഗിക്കുന്നു.
+
'''(ii) ന്യൂനോര്‍സ്ക്.''' ഗ്രാമപ്രദേശങ്ങളില്‍ ദോശ്യഭാഷകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ലന്‍ഡ്സ്മാല്‍ (Landsmal) രാഷ്ട്രഭാഷയാക്കാന്‍ 1850 മുതല്‍ ശ്രമങ്ങള്‍ നടന്നു. പുരാതന നോഴ്സിന്റെ പിന്‍തുടര്‍ച്ചയായ നവനോഴ്സ് ആണ് ഇത് എന്നു ധ്വനിപ്പിക്കുന്ന 'ന്യൂനോര്‍സ്ക്' (nynorsk) എന്ന പേരിലാണ് ഈ രണ്ടാമത്തെ ദേശ്യഭാഷ അറിയപ്പെടുന്നത്. സ്കൂളുകളിലും  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രണ്ടിനും തുല്യപദവിയുണ്ട്. അച്ചടി മാധ്യമങ്ങളും ബൊക്ക്മാല്‍ ഉപയോഗിക്കുന്നു. രണ്ടിനെയും സംയോജിപ്പിച്ച് സംനോര്‍സ്ക് (പൊതു നോര്‍വീജിയന്‍) സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്-നോര്‍വീജിയനും ഡാനിഷും ഇംഗ്ലീഷിലെ ഇരുപത്തിയാറ് അക്ഷരങ്ങള്‍ക്കു പുറമെ å, æ, o എന്ന അക്ഷരങ്ങളും ഉപയോഗിക്കുന്നു.
    
    
'''3. ഡാനിഷ്.''' ഡെന്മാര്‍ക്കിലെയും ഡെന്മാര്‍ക്കിന്റെ ഭാഗങ്ങളായി കരുതപ്പെടുന്ന ഗ്രീന്‍ലന്‍ഡിന്റെയും ഫാറൊ ദ്വീപുകളുടെയും ഭാഷ. 1948-ലെ ലിപി പരിഷ്കരണത്തിനുശേഷം നാമങ്ങള്‍ വലിയ അക്ഷരങ്ങളില്‍ (capital letters)  തുടങ്ങുന്ന ജര്‍മന്‍ രീതി സ്വീകൃതമായി.
'''3. ഡാനിഷ്.''' ഡെന്മാര്‍ക്കിലെയും ഡെന്മാര്‍ക്കിന്റെ ഭാഗങ്ങളായി കരുതപ്പെടുന്ന ഗ്രീന്‍ലന്‍ഡിന്റെയും ഫാറൊ ദ്വീപുകളുടെയും ഭാഷ. 1948-ലെ ലിപി പരിഷ്കരണത്തിനുശേഷം നാമങ്ങള്‍ വലിയ അക്ഷരങ്ങളില്‍ (capital letters)  തുടങ്ങുന്ന ജര്‍മന്‍ രീതി സ്വീകൃതമായി.
    
    
-
'''4. ഐസ്ലന്‍ഡിക്. '''നോര്‍വെയില്‍ നിന്നു കുടിയേറിയ (9-ാം ശ.) വൈക്കിങ്ങുകളുടെ ഭാഷയായ 'നോഴ്സി'ന്റെ ശുദ്ധരൂപം ഇന്നു സൂക്ഷിച്ചിരിക്കുന്നത് ഐസ്ലന്‍ഡിക്  ആണ്. തന്മൂലം ഐസ്ലന്‍ഡിലെ കുട്ടികള്‍ ഇന്നു 'എഢ', 'സാഗാകള്‍' മുതലായ പുരാതന ഇതിഹാസങ്ങള്‍ അവയുടെ മൂലരൂപത്തില്‍ വായിക്കാന്‍ സാധിക്കുന്നു. 'പുരാതന ഇംഗ്ലീഷി'നോട് (Old English) ഇതിനു സാമ്യമുണ്ട്. ഓള്‍ഡ് ഇംഗ്ലീഷിന്റെ റൂണിക് അക്ഷരങ്ങള്‍ (γ p) ഐസ്ലന്‍ഡിക് അക്ഷരമാലയില്‍ ഇന്നും തുടരുന്നു. കു എന്ന ഡാനൊ-നോര്‍വീജിയന്‍ അക്ഷരവും ഉണ്ട്. ഫാറോസെ-സ്കോട്ട്ലന്‍ഡിന് 400 കി.മീ. അകലെ നോര്‍വെയുടെയും ഐസ്ലന്‍ഡിന്റെയും മധ്യത്തായി സ്ഥിതിചെയ്യുന്ന ഫാറൊ ദ്വീപുകളില്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍വെയില്‍ നിന്ന് വൈക്കിങ്ങുകള്‍ കുടിയേറുകയും അവരുടെ ഭാഷയായ പുരാതന നോഴ്സ് അവിടെ ചുവടുറപ്പിക്കുകയും ചെയ്തു. ഐസ്ലന്‍ഡിക്കിനോട് വളരെ സാമ്യമുള്ള ഈ ഭാഷ ദ്വീപുവാസികള്‍ ഉപയോഗിക്കുന്നെങ്കിലും ഫാറൊദ്വീപിലെ ഔദ്യോഗിക ഭാഷ ഡാനിഷ് ആണ്.  
+
'''4. ഐസ്ലന്‍ഡിക്. '''നോര്‍വെയില്‍ നിന്നു കുടിയേറിയ (9-ാം ശ.) വൈക്കിങ്ങുകളുടെ ഭാഷയായ 'നോഴ്സി'ന്റെ ശുദ്ധരൂപം ഇന്നു സൂക്ഷിച്ചിരിക്കുന്നത് ഐസ്ലന്‍ഡിക്  ആണ്. തന്മൂലം ഐസ്ലന്‍ഡിലെ കുട്ടികള്‍ ഇന്നു 'എഢ', 'സാഗാകള്‍' മുതലായ പുരാതന ഇതിഹാസങ്ങള്‍ അവയുടെ മൂലരൂപത്തില്‍ വായിക്കാന്‍ സാധിക്കുന്നു. 'പുരാതന ഇംഗ്ലീഷി'നോട് (Old English) ഇതിനു സാമ്യമുണ്ട്. ഓള്‍ഡ് ഇംഗ്ലീഷിന്റെ റൂണിക് അക്ഷരങ്ങള്‍ (γ, þ) ഐസ്ലന്‍ഡിക് അക്ഷരമാലയില്‍ ഇന്നും തുടരുന്നു. æ എന്ന ഡാനൊ-നോര്‍വീജിയന്‍ അക്ഷരവും ഉണ്ട്. ഫാറോസെ-സ്കോട്ട്ലന്‍ഡിന് 400 കി.മീ. അകലെ നോര്‍വെയുടെയും ഐസ്ലന്‍ഡിന്റെയും മധ്യത്തായി സ്ഥിതിചെയ്യുന്ന ഫാറൊ ദ്വീപുകളില്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍വെയില്‍ നിന്ന് വൈക്കിങ്ങുകള്‍ കുടിയേറുകയും അവരുടെ ഭാഷയായ പുരാതന നോഴ്സ് അവിടെ ചുവടുറപ്പിക്കുകയും ചെയ്തു. ഐസ്ലന്‍ഡിക്കിനോട് വളരെ സാമ്യമുള്ള ഈ ഭാഷ ദ്വീപുവാസികള്‍ ഉപയോഗിക്കുന്നെങ്കിലും ഫാറൊദ്വീപിലെ ഔദ്യോഗിക ഭാഷ ഡാനിഷ് ആണ്.  
    
    
'''പശ്ചിമ ജര്‍മാനിക്'''
'''പശ്ചിമ ജര്‍മാനിക്'''
വരി 41: വരി 41:
'''ഫ്രിസിയന്‍.''' ഉത്തര ഹോളണ്ടിലെ ഫ്രീസ്ലന്‍ഡ് എന്ന പ്രവിശ്യയിലും ഫ്രിസിയന്‍ ദ്വീപിലും മുപ്പതു ലക്ഷം ആളുകള്‍ സംസാരിക്കുന്ന ഒരു ലോ ജര്‍മന്‍ ദേശ്യഭാഷയാണിത്.
'''ഫ്രിസിയന്‍.''' ഉത്തര ഹോളണ്ടിലെ ഫ്രീസ്ലന്‍ഡ് എന്ന പ്രവിശ്യയിലും ഫ്രിസിയന്‍ ദ്വീപിലും മുപ്പതു ലക്ഷം ആളുകള്‍ സംസാരിക്കുന്ന ഒരു ലോ ജര്‍മന്‍ ദേശ്യഭാഷയാണിത്.
    
    
-
'''ഫ്ളെമിഷ്.''' ഫ്ളാന്‍ഡേഴ്സില്‍ ഉത്തര ബെല്‍ജിയം അഞ്ചരക്കോടിയോളം വരുന്ന ഫ്ളെമിങ്ങുകള്‍ ഉപയോഗിക്കുന്ന ഫ്ളെമിഷിന് ഡച്ചിനോട് വളരെ സാദൃശ്യമുണ്ട്.  
+
'''ഫ്ലെമിഷ്.''' ഫ്ളാന്‍ഡേഴ്സില്‍ ഉത്തര ബെല്‍ജിയം അഞ്ചരക്കോടിയോളം വരുന്ന ഫ്ളെമിങ്ങുകള്‍ ഉപയോഗിക്കുന്ന ഫ്ലെമിഷിന് ഡച്ചിനോട് വളരെ സാദൃശ്യമുണ്ട്.  
    
    
'''ലെത്സെബുര്‍ഗിഷ്.''' ലക്സംബര്‍ഗിലെ ഭാഷ. ജര്‍മന്‍ ഭാഷ ആണെങ്കിലും സ്വതന്ത്രരാജ്യത്തിന്റെ  ഭാഷ എന്ന നിലയ്ക്ക് ഇതു പ്രത്യേക ഭാഷയായി അറിയപ്പെടുന്നു.
'''ലെത്സെബുര്‍ഗിഷ്.''' ലക്സംബര്‍ഗിലെ ഭാഷ. ജര്‍മന്‍ ഭാഷ ആണെങ്കിലും സ്വതന്ത്രരാജ്യത്തിന്റെ  ഭാഷ എന്ന നിലയ്ക്ക് ഇതു പ്രത്യേക ഭാഷയായി അറിയപ്പെടുന്നു.

Current revision as of 17:13, 25 ഫെബ്രുവരി 2016

ജര്‍മാനിക് ഭാഷകള്‍

ഇന്തോ-യൂറോപ്യന്‍ ബൃഹത് ഭാഷാകുടുംബത്തിലെ ഒരു ഉപവിഭാഗം. ഇംഗ്ലീഷ്, ജര്‍മന്‍, ഡച്ച്, ഫ്ളെമിഷ്, സ്വീഡിഷ്, ഡാനിഷ്, നോര്‍വീജിയന്‍, ഐസ്ലന്‍ഡിക്, ഫ്രിസിയന്‍ (ഉത്തര ഹോളണ്ട്) എന്നീ ഭാഷകള്‍ ഈ ഉപവിഭാഗത്തില്‍പ്പെടുന്നു. ജര്‍മന്‍ ഭാഷയില്‍ നിന്നുദ്ഭവിച്ചാണ് പൂര്‍വ മധ്യയൂറോപ്പിലെ യഹൂദര്‍ സംസാരിച്ചിരുന്ന യിദ്ദിഷ്, ലക്സംബര്‍ഗിലെ ലെത്സെബുര്‍ഗിഷ് എന്നിവ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭാഷയായ ആഫ്രിക്കാന്‍സും ഫാറോ ദ്വീപുകളുടെ ഭാഷയായ ഫാറോസെയും ജര്‍മാനിക് ഭാഷകളില്‍പ്പെടുന്നു.

ഈ ഭാഷകളുടെ പൊതു മുന്നോടിയായി ഒരു പുരാതന ജര്‍മാനിക് ഭാഷ ഉണ്ടായിരുന്നു എന്നും സു.ബി.സി. 2000-ല്‍ സ്കാന്‍ഡിനേവിയയില്‍ ജീവിച്ചിരുന്നവര്‍ ഈ ഭാഷ ഉപയോഗിച്ചിരുന്നുവെന്നും രേഖകളുണ്ട്. ബി.സി. 1200-800, ബി.സി. 600, ബി.സി. 100 എന്നീ കാലങ്ങളിലായി ഈ ജനത കിഴക്കന്‍ യൂറോപ്പിലും ജര്‍മനിയിലും കുടിയേറിയെന്നും അങ്ങനെ വിവിധ ജര്‍മാനിക് ഭാഷകള്‍ ഉദ്ഭവിച്ചു എന്നുമാണ് ചരിത്രം.

ജര്‍മാനിക് ഭാഷ ഇന്തോ-യൂറോപ്യന്‍ (ഇന്തോ-ജര്‍മാനിക്) ഭാഷാകുടുംബത്തില്‍പ്പെടുന്നു. ഭാഷാ പണ്ഡിതര്‍ ജര്‍മാനിക് ഭാഷകളോട് ഗ്രീക്ക്, ലത്തീന്‍, സംസ്കൃതം മുതലായ പുരാതന ഭാഷകളുടെ പദസഞ്ചയവും വ്യാകരണരൂപങ്ങളും താരതമ്യപ്പെടുത്തി രൂപം കൊടുത്ത ഒരു അഭ്യൂഹ ഭാഷയാണ് ഇന്തോ-യൂറോപ്യന്‍. പക്ഷേ ജര്‍മാനിക് ആദ്യം തന്നെ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. 1812-ല്‍ ആസ്ട്രിയായില്‍ നെഗൌ എന്ന സ്ഥലത്തു നടന്ന ഒരു ഉത്ഖനനം ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. അവിടെ കണ്ടെടുത്ത ഒരു ശിരസ്ത്രാണത്തില്‍ കൊത്തിയിരുന്ന വാചകത്തില്‍ ജര്‍മാനിക് ഭാഷകളില്‍ നിന്നു കടംകൊണ്ട നിരവധി വാക്കുകളുണ്ടായിരുന്നു. ജര്‍മാനിക് (ട്യൂട്ടോണിക്) വര്‍ഗക്കാരുടെ സംസാരഭാഷകളിലായാണ് ജര്‍മാനിക്കിനെ കണ്ടെത്താനാകുന്നത്.

ജര്‍മാനിക് ഭാഷ ഇന്തോ-യൂറോപ്യനില്‍ നിന്ന് വേറിട്ടത് മൗലികമായ ഏതാനും ശബ്ദപരിവര്‍ത്തനങ്ങള്‍ വന്നു ചേര്‍ന്നതു കൊണ്ടാണ്. ഇന്തോ-യൂറോപ്യനില്‍ വാക്കുകളുടെ ഊന്നല്‍ (accent) ഏത് ഏകകത്തിലും (syllable) ആകാമായിരുന്നെങ്കില്‍, ജര്‍മാനിക്കില്‍ അത് ആദ്യത്തെ ഏകകത്തില്‍ ഉറച്ചു. ആദ്യത്തെ സിലബിളില്‍ ശബ്ദഭാരം തൂങ്ങിയപ്പേള്‍, വാക്കിന്റെ അവസാനസിലബിള്‍ ദുര്‍ബലമായി അതിലെ സ്വരാക്ഷരം ഇല്ലാതായി. 'ഒന്നാമത്തെ ശബ്ദപരിവര്‍ത്തനം' (first sound shift) എന്നറിയപ്പെട്ട പ്രതിഭാസം, ജര്‍മാനിക്കില്‍ ഘോഷാക്ഷരങ്ങള്‍ ഇല്ലാതാക്കുകയും സംഘര്‍ഷശബ്ദങ്ങളെ (fricatories) പുതുതായി നിവേശിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ഏറ്റവും വലിയ വ്യത്യാസം (ഉദാ. സംസ്കൃതം-ഭ്രാതാ; ഇംഗ്ലീഷ് -ബ്രദര്‍; സംസ്കൃതം-പിതാ; ഇംഗ്ലീഷ്-ഫാദര്‍). ഈ പരിവര്‍ത്തനങ്ങള്‍മൂലം ഭാഷയുടെ ശബ്ദത്തെ സംബന്ധിച്ചിടത്തോളം പൊതുവേ വലിയ മാറ്റമുണ്ടായി. ബി.സി. ഒന്നാം സഹസ്രാബ്ദത്തില്‍ ഈ വ്യതിയാനങ്ങള്‍ നടന്നിരിക്കണം എന്നാണ് പണ്ഡിതമതം.

റോമന്‍ ചരിത്രകാരനായ റ്റാസിറ്റസ് ജര്‍മാനിക് വര്‍ഗങ്ങളെ ഇര്‍മിനോണര്‍, ഇല്ലിവിയോണര്‍, ഇന്‍ഗ്വെയോണര്‍, ഇസ്ത് വെയോണര്‍ എന്നു വിഭജിച്ചതിനനുസരണമായി, അവരുടെ പിന്‍തുടര്‍ച്ചക്കാരുടെ സംസാരഭാഷകളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ വിഭജനമാണ് ഭാഷാപണ്ഡിതര്‍ പലരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പക്ഷെ, പേരെന്തു പറഞ്ഞാലും വസ്തുതകള്‍ക്കു വലിയ വ്യത്യാസമില്ല. ഉത്തര ജര്‍മാനിക് വര്‍ഗങ്ങള്‍ (ഇല്ലിവിയോണര്‍) സ്കാന്‍ഡിനേവിയയില്‍ തുടരുകയും പുരാതന നോഴ്സ് എന്നറിയപ്പെടുന്ന പൊതുഭാഷ സംസാരിക്കുകയും ചെയ്തു. അതില്‍ നിന്നുണ്ടായ ശാഖകളാണ് സ്വീഡിഷ്, ഡാനിഷ്, നോര്‍വീജിയന്‍, ഐസ്ലന്‍ഡിക്, ഫാറോസെ എന്നിവ. ഇല്ലിവിയോണറുടെയും ഇര്‍മിനോണറുടെയും ഓരോ വിഭാഗം കിഴക്കന്‍ യൂറോപ്പില്‍ ദാദര്‍ വൈക്സല്‍ നദീതടങ്ങളില്‍ വ്യാപിച്ച് ഗോത്തുകള്‍, വന്‍ഡാലര്‍, ബുര്‍ഗണ്ടിയര്‍ മുതലായ പൂര്‍വ ജര്‍മാനിക് വര്‍ഗങ്ങളായി മാറി. ഹൂണന്മാരുടെ ആക്രമണത്തെ തുടര്‍ന്ന് (3-5 ശ.-ള്‍) പൂര്‍വ ജര്‍മാനിക് വര്‍ഗങ്ങള്‍ പ.സ്പെയിന്‍ വരെയും തെ. വടക്കേ ആഫ്രിക്കവരെയും നടത്തിയ പലായനങ്ങളും റോമന്‍ സാമ്രാജ്യവുമായുള്ള ഏറ്റുമുട്ടലുകളും അവരുടെ ജനസംഖ്യയുടെയും ഭാഷകളുടെയും നാശത്തില്‍ കലാശിച്ചു. ബിഷപ്പ് വുള്‍ഫീല (311-383) ഗോത്തിക് ഭാഷയില്‍ നടത്തിയ ബൈബിള്‍ തര്‍ജുമ ആ ഭാഷയുടെ സ്മാരകമായി അവശേഷിക്കുന്നു. ക്രിമിയന്‍ ഉപദ്വീപില്‍ ക്രിമിയന്‍ ഗോത്തിക് എന്ന ദേശ്യഭാഷ 18-ാം ശ. വരെ ഉപയോഗിക്കപ്പെട്ടിരുന്നു. പശ്ചിമ ജര്‍മാനിക് വര്‍ഗങ്ങള്‍ (ഇര്‍മിനോണര്‍, ഇസ്ത്വെയോണര്‍, ഇന്‍ഗ്വെയോണര്‍) ഇന്നത്തെ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഫ്രിസിയന്‍ ദ്വീപുകള്‍, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളില്‍ അധിനിവേശം നടത്തി. അവരുടെ സംസാരഭാഷകളില്‍ നിന്നുദ്ഭവിച്ചതാണ് ഇംഗ്ലീഷ്, ജര്‍മന്‍, ഡച്ച്, ഫ്രിസിയന്‍, ലെത്സെബുര്‍ഗിഷ് എന്നീ ഭാഷകള്‍. പുരാതന നോഴ്സ് 9-ാം ശ.-ല്‍ ഐസ്ലന്‍ഡില്‍ എത്തിച്ചേരുകയും ഐസ്ലന്‍ഡിഷിന് രൂപം കൊടുക്കുകയും ചെയ്തു.

വിവിധ ഭാഷകളെപ്പറ്റി സംക്ഷിപ്തമായ വിവരണം താഴെ ചേര്‍ക്കുന്നു:

ഉത്തര ജര്‍മാനിക്

1. സ്വീഡിഷ്. വ്യാപ്തിയില്‍ സ്വീഡിഷാണ് സ്കാന്‍ഡിനേവിയന്‍ ഭാഷകളില്‍ ഏറ്റവും മുന്നില്‍. സ്വീഡനു പുറമെ ഫിന്‍ലന്‍ഡിന്റെ തെക്കും തെക്കു-പടിഞ്ഞാറും ഭാഗങ്ങളിലും സ്വീഡിഷ് ഉപയോഗിക്കപ്പെടുന്നു. 6 ലക്ഷം വരുന്ന സ്വീഡിഷ് വംശജര്‍ യു.എസ്സിലും തങ്ങളുടെ ഭാഷ എത്തിച്ചിട്ടുണ്ട്. ഡാനിഷിനോടും നോര്‍വീജിയനോടും വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും a°, a",0" എന്ന അക്ഷരങ്ങളും ഉള്‍പ്പെടെ 29 അക്ഷരങ്ങള്‍ ഈ ഭാഷയിലുണ്ട്. മധ്യയുഗങ്ങളില്‍ ജര്‍മനിയില്‍ നിന്നും 18-ാം ശ.-ല്‍ ഫ്രഞ്ചില്‍ നിന്നും തുടര്‍ന്നുള്ള രണ്ടു ശ.ങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും ധാരാളം പദങ്ങള്‍ കടംകൊണ്ട് ഈ ഭാഷ സമ്പന്നമായിട്ടുണ്ട്.

2. നോര്‍വീജിയന്‍. നോര്‍വെക്കാരും യു.എസ്സില്‍ കുടിയേറിയ 6 ലക്ഷം പേരും ഈ ഭാഷ ഉപയോഗിക്കുന്നു. നാലു ശതാബ്ദങ്ങളോളം ഡെന്മാര്‍ക്കിന്റെയും 1814 മുതല്‍ 1905 വരെ സ്വീഡന്റെയും കീഴിലായിരുന്ന നോര്‍വെ-ഡാനിഷ് സ്വാധീനത്തിന്‍ കീഴില്‍ നഗരഭാഷ രൂപീകൃതമാവുകയും ഡാനിഷ് നോര്‍വെയുടെ എഴുത്തുഭാഷയാകുകയും ചെയ്തു. രണ്ടു ദേശ്യഭാഷകള്‍ ഇന്നു നിലവിലുണ്ട്.

(i) ഡാനിഷ് നോര്‍വീജിയന്‍ ഡയലക്ട്. രാഷ്ട്രഭാഷ എന്നര്‍ഥം വരുന്ന റിക്സ്മാല്‍ (Riksmal) എന്ന പേര് ഇപ്പോള്‍ പുസ്തകഭാഷ എന്നര്‍ഥം വരുന്ന ബൊക്ക്മാല്‍ (Bokmal) എന്നു മാറ്റിയിരിക്കുന്നു.

(ii) ന്യൂനോര്‍സ്ക്. ഗ്രാമപ്രദേശങ്ങളില്‍ ദോശ്യഭാഷകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ലന്‍ഡ്സ്മാല്‍ (Landsmal) രാഷ്ട്രഭാഷയാക്കാന്‍ 1850 മുതല്‍ ശ്രമങ്ങള്‍ നടന്നു. പുരാതന നോഴ്സിന്റെ പിന്‍തുടര്‍ച്ചയായ നവനോഴ്സ് ആണ് ഇത് എന്നു ധ്വനിപ്പിക്കുന്ന 'ന്യൂനോര്‍സ്ക്' (nynorsk) എന്ന പേരിലാണ് ഈ രണ്ടാമത്തെ ദേശ്യഭാഷ അറിയപ്പെടുന്നത്. സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രണ്ടിനും തുല്യപദവിയുണ്ട്. അച്ചടി മാധ്യമങ്ങളും ബൊക്ക്മാല്‍ ഉപയോഗിക്കുന്നു. രണ്ടിനെയും സംയോജിപ്പിച്ച് സംനോര്‍സ്ക് (പൊതു നോര്‍വീജിയന്‍) സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്-നോര്‍വീജിയനും ഡാനിഷും ഇംഗ്ലീഷിലെ ഇരുപത്തിയാറ് അക്ഷരങ്ങള്‍ക്കു പുറമെ å, æ, o എന്ന അക്ഷരങ്ങളും ഉപയോഗിക്കുന്നു.

3. ഡാനിഷ്. ഡെന്മാര്‍ക്കിലെയും ഡെന്മാര്‍ക്കിന്റെ ഭാഗങ്ങളായി കരുതപ്പെടുന്ന ഗ്രീന്‍ലന്‍ഡിന്റെയും ഫാറൊ ദ്വീപുകളുടെയും ഭാഷ. 1948-ലെ ലിപി പരിഷ്കരണത്തിനുശേഷം നാമങ്ങള്‍ വലിയ അക്ഷരങ്ങളില്‍ (capital letters) തുടങ്ങുന്ന ജര്‍മന്‍ രീതി സ്വീകൃതമായി.

4. ഐസ്ലന്‍ഡിക്. നോര്‍വെയില്‍ നിന്നു കുടിയേറിയ (9-ാം ശ.) വൈക്കിങ്ങുകളുടെ ഭാഷയായ 'നോഴ്സി'ന്റെ ശുദ്ധരൂപം ഇന്നു സൂക്ഷിച്ചിരിക്കുന്നത് ഐസ്ലന്‍ഡിക് ആണ്. തന്മൂലം ഐസ്ലന്‍ഡിലെ കുട്ടികള്‍ ഇന്നു 'എഢ', 'സാഗാകള്‍' മുതലായ പുരാതന ഇതിഹാസങ്ങള്‍ അവയുടെ മൂലരൂപത്തില്‍ വായിക്കാന്‍ സാധിക്കുന്നു. 'പുരാതന ഇംഗ്ലീഷി'നോട് (Old English) ഇതിനു സാമ്യമുണ്ട്. ഓള്‍ഡ് ഇംഗ്ലീഷിന്റെ റൂണിക് അക്ഷരങ്ങള്‍ (γ, þ) ഐസ്ലന്‍ഡിക് അക്ഷരമാലയില്‍ ഇന്നും തുടരുന്നു. æ എന്ന ഡാനൊ-നോര്‍വീജിയന്‍ അക്ഷരവും ഉണ്ട്. ഫാറോസെ-സ്കോട്ട്ലന്‍ഡിന് 400 കി.മീ. അകലെ നോര്‍വെയുടെയും ഐസ്ലന്‍ഡിന്റെയും മധ്യത്തായി സ്ഥിതിചെയ്യുന്ന ഫാറൊ ദ്വീപുകളില്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍വെയില്‍ നിന്ന് വൈക്കിങ്ങുകള്‍ കുടിയേറുകയും അവരുടെ ഭാഷയായ പുരാതന നോഴ്സ് അവിടെ ചുവടുറപ്പിക്കുകയും ചെയ്തു. ഐസ്ലന്‍ഡിക്കിനോട് വളരെ സാമ്യമുള്ള ഈ ഭാഷ ദ്വീപുവാസികള്‍ ഉപയോഗിക്കുന്നെങ്കിലും ഫാറൊദ്വീപിലെ ഔദ്യോഗിക ഭാഷ ഡാനിഷ് ആണ്.

പശ്ചിമ ജര്‍മാനിക്

1. ഇംഗ്ലീഷ്. വ.പ. ജര്‍മനി, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്ന് 5-ാം ശ.-ല്‍ ബ്രിട്ടനില്‍ അധിനിവേശിച്ച ആന്‍ഗിള്‍, സാക്സണ്‍, ജ്യൂട്ട് എന്നീ മൂന്ന് ജര്‍മാനിക് വര്‍ഗങ്ങളുടെ സങ്കരഭാഷയായി ഇംഗ്ലീഷ് ഉദ്ഭവിച്ചു. ആന്‍ഗിളുകളുടെ പേരാണ് ഭാഷയ്ക്കും നാടിനും ലഭിച്ചത്. ക്രമേണ വടക്കു 'നോര്‍ത്തംബ്രിയന്‍', മധ്യ ഇംഗ്ലണ്ടില്‍ മെഴ്സിയന്‍, തെംസ് നദിക്കു തെ.'പശ്ചിമ സാക്സണ്‍', ജ്യൂട്ടുകള്‍ അധിവസിച്ച കെന്റില്‍ 'കെന്റിഷ്' എന്നീ നാലു ദേശ്യഭാഷകള്‍ രൂപംകൊണ്ടു. 9-ാം ശ.-ല്‍ വൈക്കിങ് ആക്രമണങ്ങള്‍ നോര്‍ത്തംബ്രിയന്‍, മെഴ്സിയന്‍ നാടുകളെയും ഭാഷകളെയും ബലഹീനമാക്കിയതിനാല്‍, 'പശ്ചിമ സാക്സണ്‍' മേധാവിത്വം നേടി. 'റൂണുകള്‍' എന്നറിയപ്പെട്ട ലിപിയാണ് മറ്റു ജര്‍മാനിക് വര്‍ഗങ്ങളെപ്പോലെ ഇവരും ഉപയോഗിച്ചിരുന്നത്. ക്രിസ്തുമത സ്വാധീനം അതിന്റെ സ്ഥാനത്ത് റോമന്‍ ലിപി സ്ഥാപിച്ചു. 'പുരാതന ഇംഗ്ലീഷില്‍' ആംഗ്ളൊ സാക്സണ്‍ പദസഞ്ചയത്തിനു പുറമെ ലത്തീന്‍ നോഴ്സ് വാക്കുകളുണ്ടായിരുന്നു. നോര്‍മന്‍ ആധിപത്യം സ്ഥാപിതമായതിനു (1066) ശേഷം രണ്ടു ശതാബ്ദകാലത്തേക്ക് ഫ്രഞ്ച് ഔദ്യോഗിക ഭാഷയും സാംസ്കാരിക ഭാഷയുമായി. ഫ്രഞ്ചുഭാഷയില്‍ നിന്നു വാക്കുകളുടെ വന്‍പ്രവാഹം ഉണ്ടായി. 1350-നും 1380-നുമിടയ്ക്ക് ഇംഗ്ലീഷ്, കോടതിഭാഷയും സ്കൂളുകളിലെ മാധ്യമഭാഷയും ആയി. 14-ാം ശ.-ന്റെ അവസാനത്തോടുകൂടി ലണ്ടന്‍ ദേശ്യഭാഷ സാഹിത്യഭാഷയായി. ഈ കാലത്താണ് ചോസര്‍, കാന്റര്‍ബറികഥകള്‍ എഴുതിയത്. പുരാതനം (1150 വരെ), മധ്യം (1150-1500), ആധുനികം (1500-നുശേഷം) എന്നിങ്ങനെ മൂന്നു കാലഘട്ടങ്ങളായി ഭാഷയുടെ ചരിത്രം വിലയിരുത്താം.

ജര്‍മന്‍. പന്ത്രണ്ടു കോടിയിലധികം ജനങ്ങള്‍ സംസാരിക്കുന്ന ജര്‍മന്‍ യൂറോപ്പിലെ പ്രമുഖ ഭാഷകളിലൊന്നാണ്. ജര്‍മന്‍കാര്‍ അവരുടെ ഭാഷയെ ഡോയ്ഷ് എന്നും നാടിനെ ഡോയ്ഷ്ലന്‍ഡ് എന്നും വിളിക്കുന്നു. ജര്‍മനിയിലെയും ആസ്ട്രിയയിലെയും മാതൃഭാഷയായ ജര്‍മന്‍ സ്വിറ്റ്സര്‍ലണ്ടിലെ നാല് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. കിഴക്കന്‍ ഫ്രാന്‍സ്, വടക്കന്‍ ഇറ്റലി, കിഴക്കന്‍ ബെല്‍ജിയം, ലക്സംബര്‍ഗ്, ലീഷ്റ്റെന്‍ സ്റ്റൈന്‍ എന്നിവിടങ്ങളില്‍ ഇത് ഉപയോഗത്തിലുണ്ട്. യു.എസ്., കാനഡ, അര്‍ജന്റീന, ബ്രസീല്‍, ചിലി, റുമേനിയ മുതലായ രാജ്യങ്ങളില്‍ ജര്‍മന്‍ വംശജരുടെ കോളനികളില്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നു.

എഴുത്തുഭാഷയില്‍ ഐകരൂപ്യമുണ്ടെങ്കിലും ആശയവിനിമയം പ്രയാസമാക്കുന്നവിധം വ്യത്യസ്തമായ ദേശ്യഭാഷകള്‍ പല സ്ഥലങ്ങളിലും ഉപയോഗത്തിലുണ്ട്. ദക്ഷിണ ജര്‍മനിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രയോഗത്തിലുള്ള ഹൈജര്‍മന്‍ (ഹോഹ്ഡോയ്ഷ്), ഉത്തര ജര്‍മനിയിലെ തീരപ്രദേശങ്ങളില്‍ പ്രയോഗത്തിലുള്ള ലോ ജര്‍മന്‍ (നീദര്‍ഡോയ്ഷ്) എന്നിവയാണ് മുഖ്യ ദേശ്യഭാഷകള്‍. ലോ ജര്‍മനു ശബ്ദത്തില്‍ ഇംഗ്ലീഷിനോട് കൂടുതല്‍ സാമ്യമുണ്ട്. ഹൈ-ലോജര്‍മന്‍ ദേശ്യഭാഷകളുടെ ലക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടു രൂപംകൊണ്ട പൗരസ്ത്യ മധ്യജര്‍മന്‍ എന്ന ദേശ്യഭാഷ ബൈബിള്‍ തര്‍ജുമയ്ക്ക് ലൂഥര്‍ ഉപയോഗിച്ചു. (16-ാം ശ.) എന്ന കാരണത്താല്‍ അത് ജര്‍മനിയുടെ ഏകീകൃത ഭാഷയായിത്തീര്‍ന്നു. ജര്‍മന്‍ ഭാഷയ്ക്കു കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ലൂഥര്‍ വളര്‍ത്തിയെടുത്തതാണ് ഹോഹ്ഡോയ്ഷ് (ഹൈ ജര്‍മന്‍) എന്നറിയപ്പെടുന്ന ഇന്നത്തെ ഏകീകൃതഭാഷ. 18-ാം ശ.-ന്റെ മധ്യത്തോടുകൂടി ആധുനിക ജര്‍മന്‍ രൂപം പ്രാപിച്ചു. ഭാഷാരൂപപരിണാമം പുരാതന (750-1170), മധ്യ (1170-1500), ആധുനിക (1500 മുതല്‍) കാലഘട്ടങ്ങളിലായി രൂപപ്പെട്ടു.

ഫ്രാക്റ്റൂര്‍ (Fraktur) എന്ന ഗോത്തിക് ലിപിയായിരുന്നു ജര്‍മന്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകയുദ്ധശേഷം ജര്‍മന്റെ സ്വന്തമായ നാലക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു റോമന്‍ ലിപി വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഗോത്തിക് ലിപി അപ്രത്യക്ഷമായി. (പരിവര്‍ത്തന സ്വരാക്ഷരങ്ങളായ ä, ö, ü എന്നിവയും ഇരട്ട എസ് കാണിക്കുന്ന β എന്ന ചിഹ്നവും.)

ഡച്ച്. ഒരു ലോ ജര്‍മന്‍ ദേശ്യഭാഷയായിട്ടാണ് ഡച്ചിന്റെ ആരംഭം. നെതര്‍ലന്‍ഡ്സിന്റെ ദേശീയഭാഷയും സുരിനാമിന്റെയും കരീബിയന്‍ സമുദ്രത്തിലെ ഡച്ച് ആന്റില്ലസിന്റെയും ഔദ്യോഗികഭാഷയുമാണ്. നാവികശക്തിയായിരുന്ന ഡച്ചുകാരുടെ വാണിജ്യസമ്പര്‍ക്കവും മറ്റും മൂലം പല ഭാഷകളിലും നിരവധി ഡച്ചു പദങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ശബ്ദത്തില്‍ ഇംഗ്ലീഷിനോടും പദസഞ്ചയത്തില്‍ ജര്‍മനോടും അടുത്ത സാമ്യം ഡച്ചു ഭാഷയ്ക്കുണ്ട്.

ഫ്രിസിയന്‍. ഉത്തര ഹോളണ്ടിലെ ഫ്രീസ്ലന്‍ഡ് എന്ന പ്രവിശ്യയിലും ഫ്രിസിയന്‍ ദ്വീപിലും മുപ്പതു ലക്ഷം ആളുകള്‍ സംസാരിക്കുന്ന ഒരു ലോ ജര്‍മന്‍ ദേശ്യഭാഷയാണിത്.

ഫ്ലെമിഷ്. ഫ്ളാന്‍ഡേഴ്സില്‍ ഉത്തര ബെല്‍ജിയം അഞ്ചരക്കോടിയോളം വരുന്ന ഫ്ളെമിങ്ങുകള്‍ ഉപയോഗിക്കുന്ന ഫ്ലെമിഷിന് ഡച്ചിനോട് വളരെ സാദൃശ്യമുണ്ട്.

ലെത്സെബുര്‍ഗിഷ്. ലക്സംബര്‍ഗിലെ ഭാഷ. ജര്‍മന്‍ ഭാഷ ആണെങ്കിലും സ്വതന്ത്രരാജ്യത്തിന്റെ ഭാഷ എന്ന നിലയ്ക്ക് ഇതു പ്രത്യേക ഭാഷയായി അറിയപ്പെടുന്നു.

യിദ്ദിഷ്. അടുത്തകാലം വരെ ലോകത്തിലെ സിംഹഭാഗം യഹൂദരുടെയും ഭാഷയായിരുന്നു യിദ്ദിഷ്. സു. ആയിരം വര്‍ഷം മുമ്പ് യഹൂദര്‍ ഫ്രാന്‍സില്‍ നിന്നു റൈന്‍ നദീതീരത്തുള്ള പട്ടണങ്ങളില്‍ കുടിയേറിപ്പാര്‍ക്കുകയും തദ്ദേശീയ ഭാഷകള്‍ സ്വീകരിക്കുകയും ചെയ്തു. യഹൂദരുടെ ഭാഷയായ ഹീബ്രു തദ്ദേശീയ ഭാഷകളില്‍ വരുത്തിയ മാറ്റങ്ങളാണ് യിദ്ദിഷിനു രൂപംകൊടുത്തത്. 14-ഉം 15-ഉം ശതകങ്ങളില്‍ പോളണ്ട്, റഷ്യ മുതലായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയ യഹൂദര്‍ സ്ലാവ് ഭാഷകളിലെ പദങ്ങള്‍ കടം കൊള്ളുകയും ചെയ്തു. പല ഭാഷകളുടെയും മിശ്രിതമായ പദസഞ്ചയത്തില്‍ 80 ശ.മാ. ജര്‍മനും 10ശ.മാ. വീതം ഹീബ്രുവും സ്ലാവ് ഭാഷകളുമാണ്. ഹീബ്രു അക്ഷരങ്ങളാണ് ഇതിന്റെ ലിപി. രണ്ടാം ലോകയുദ്ധകാലത്ത് നാസികളുടെ യഹൂദവേട്ടയ്ക്കുശേഷം യിദ്ദിഷ് സംസാരിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. ഇസ്രയേല്‍ ഒരു രാഷ്ട്രമാകുകയും ഹീബ്രു രാഷ്ട്രഭാഷയാകുകയും ചെയ്തതോടെ യിദ്ദിഷിന്റെ പ്രാധാന്യം കുറഞ്ഞു.

ആഫ്രിക്കാന്‍സ്. ദക്ഷിണ ആഫ്രിക്കയില്‍ രണ്ടുകോടിയിലധികം വെള്ളക്കാരും രണ്ടുകോടി സങ്കരവര്‍ഗക്കാരും സംസാരിക്കുന്ന ഭാഷയാണ് ആഫ്രിക്കാന്‍സ്. ഡച്ചുകാര്‍ ദക്ഷിണ ആഫ്രിക്കയില്‍ താമസമുറപ്പിച്ചപ്പോള്‍ (17-ാം ശ.) അവിടെ കൈകാര്യം ചെയ്ത ഡച്ചുഭാഷയുടെ രൂപാന്തരമാണിത്. മാതൃരാജ്യത്തില്‍ നിന്നു വളരെ അകലെ അതിനോടു ഖണ്ഡങ്ങളൊന്നുമില്ലാതെ വളര്‍ന്ന ഭാഷ പല വ്യതിയാനങ്ങള്‍ക്കും വിധേയമായപ്പോള്‍ ഒരു സ്വതന്ത്രഭാഷയായി മാറി.

(ഡോ. സെലിന്‍ മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍