This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിക്ഷമതാപരീക്ഷകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അഭിക്ഷമതാപരീക്ഷകള്‍) |
|||
വരി 8: | വരി 8: | ||
പാശ്ചാത്യദേശങ്ങളില്‍ അഭിക്ഷമതാപരീക്ഷകള്‍ സാര്‍വത്രികമായുണ്ട്. പരമ്പരാസിദ്ധമാണ് അഭിക്ഷമത എന്ന അഭിപ്രായത്തിനാണ് ഇന്നും പ്രാമുഖ്യം. നല്ലൊരു സംഗീതജ്ഞന്റെയോ ചിത്രകാരന്റെയോ സന്തതിപരമ്പരകളില്‍ കലാവാസന അന്തര്‍ലീനമായിരിക്കും. സാഹചര്യം അനുകൂലമാകുമ്പോള്‍ അവ പ്രകടമാകുകയും വൈദഗ്ധ്യം പ്രകാശിതമാകയും ചെയ്യുന്നു. പ്രതികൂലസാഹചര്യം അഭിക്ഷമതയെ ഒട്ടൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്. | പാശ്ചാത്യദേശങ്ങളില്‍ അഭിക്ഷമതാപരീക്ഷകള്‍ സാര്‍വത്രികമായുണ്ട്. പരമ്പരാസിദ്ധമാണ് അഭിക്ഷമത എന്ന അഭിപ്രായത്തിനാണ് ഇന്നും പ്രാമുഖ്യം. നല്ലൊരു സംഗീതജ്ഞന്റെയോ ചിത്രകാരന്റെയോ സന്തതിപരമ്പരകളില്‍ കലാവാസന അന്തര്‍ലീനമായിരിക്കും. സാഹചര്യം അനുകൂലമാകുമ്പോള്‍ അവ പ്രകടമാകുകയും വൈദഗ്ധ്യം പ്രകാശിതമാകയും ചെയ്യുന്നു. പ്രതികൂലസാഹചര്യം അഭിക്ഷമതയെ ഒട്ടൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്. | ||
- | നിരീക്ഷണത്തിലൂടെ വാസനകള്‍ കുറെയൊക്കെ മനസ്സിലാക്കാം. എന്നാല്‍ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങള്‍. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളില്‍ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. വാചികം (verbal), സാംഖ്യികം (numerical), സ്ഥാലികം (spatial), പ്രാവര്‍ത്തികം (motor), സാമൂഹികം (social), ഗാനാത്മകം (musical), യാന്ത്രികം (mechanical) എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. | + | നിരീക്ഷണത്തിലൂടെ വാസനകള്‍ കുറെയൊക്കെ മനസ്സിലാക്കാം. എന്നാല്‍ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങള്‍. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളില്‍ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. വാചികം (verbal), സാംഖ്യികം (numerical), സ്ഥാലികം (spatial), പ്രാവര്‍ത്തികം (motor), സാമൂഹികം (social), ഗാനാത്മകം (musical), യാന്ത്രികം (mechanical) എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. തഴ്സ്റ്റണ് (Thurstone) വാക്ശേഷി, സംഖ്യാപരസാമര്‍ഥ്യം, ഓര്‍മശക്തി, പ്രതലവിജ്ഞാനം, കാര്യകാരണവിചിന്തനം, സംശ്ളേഷണം, വിശ്ളേഷണം എന്നിവയാണ് ഘടകങ്ങളായി നിര്‍ദേശിച്ചത്. ഒരര്‍ഥത്തില്‍ അഭിക്ഷമതാ പരീക്ഷകളെ 'പ്രവചന പരീക്ഷകള്‍' (Prognostic tests) എന്നു പറയാം. |
പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകള്‍ ഇവയാണ്. | പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകള്‍ ഇവയാണ്. |
Current revision as of 06:10, 28 നവംബര്‍ 2014
അഭിക്ഷമതാപരീക്ഷകള്‍
Aptitude tests
ഓരോ വ്യക്തിയിലും അന്തര്‍ലീനമായ അഭിക്ഷമത അഥവാ ഏത് പ്രവര്‍ത്തനമേഖലയിലാണ് നൈപുണ്യം നേടാന്‍ സാധ്യതകൂടുതലുള്ളത് എന്ന് കണ്ടെത്തുവാന്‍ സഹായിക്കുന്ന മാനസിക പരീക്ഷകള്‍.
അഭിക്ഷമത അഥവാ പ്രത്യേക വാസന പലര്‍ക്കും പലവിധത്തിലായിരിക്കും. ചിലരില്‍ ഇത് ചെറുപ്പത്തില്‍ തന്നെ പ്രകടമായെന്നുവരും. മറ്റു ചിലരില്‍ കണ്ടെത്തലിന്റേയും തേച്ചുമിനുക്കലിന്റേയും ഫലമായി പിന്നീടാണ് അഭിക്ഷമത വികസിതമാവുക.
പാശ്ചാത്യദേശങ്ങളില്‍ അഭിക്ഷമതാപരീക്ഷകള്‍ സാര്‍വത്രികമായുണ്ട്. പരമ്പരാസിദ്ധമാണ് അഭിക്ഷമത എന്ന അഭിപ്രായത്തിനാണ് ഇന്നും പ്രാമുഖ്യം. നല്ലൊരു സംഗീതജ്ഞന്റെയോ ചിത്രകാരന്റെയോ സന്തതിപരമ്പരകളില്‍ കലാവാസന അന്തര്‍ലീനമായിരിക്കും. സാഹചര്യം അനുകൂലമാകുമ്പോള്‍ അവ പ്രകടമാകുകയും വൈദഗ്ധ്യം പ്രകാശിതമാകയും ചെയ്യുന്നു. പ്രതികൂലസാഹചര്യം അഭിക്ഷമതയെ ഒട്ടൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്.
നിരീക്ഷണത്തിലൂടെ വാസനകള്‍ കുറെയൊക്കെ മനസ്സിലാക്കാം. എന്നാല്‍ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങള്‍. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളില്‍ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. വാചികം (verbal), സാംഖ്യികം (numerical), സ്ഥാലികം (spatial), പ്രാവര്‍ത്തികം (motor), സാമൂഹികം (social), ഗാനാത്മകം (musical), യാന്ത്രികം (mechanical) എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. തഴ്സ്റ്റണ് (Thurstone) വാക്ശേഷി, സംഖ്യാപരസാമര്‍ഥ്യം, ഓര്‍മശക്തി, പ്രതലവിജ്ഞാനം, കാര്യകാരണവിചിന്തനം, സംശ്ളേഷണം, വിശ്ളേഷണം എന്നിവയാണ് ഘടകങ്ങളായി നിര്‍ദേശിച്ചത്. ഒരര്‍ഥത്തില്‍ അഭിക്ഷമതാ പരീക്ഷകളെ 'പ്രവചന പരീക്ഷകള്‍' (Prognostic tests) എന്നു പറയാം.
പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകള്‍ ഇവയാണ്.
1. യാന്ത്രികാഭിക്ഷമത (Mechanical Aptitude). ഉദാ. മിനസോട്ടാമെക്കാനിക്കല്‍ അസംബ്ളി ടെസ്റ്റ് (Minnesota Mechanical Assembly Test), ബെന്നറ്റ് മെക്കാനിക്കല്‍ കോംപ്രിഹെന്‍ഷന്‍ ടെസ്റ്റ് (Bennett Mechanical Comperhension Test), ഓകോണര്‍ ഫിംഗര്‍ ഡെക്സ്റ്ററിറ്റി ടെസ്റ്റ് (O'Conner Dexterity Test).
2. ഗുമസ്തനാകാനുള്ള കഴിവ് (Clerical Aptitude). ഉദാ. മിനസോട്ടാ ക്ളെറിക്കല്‍ ടെസ്റ്റ് (Minnesota Clerical Test ).
3. സംഗീതാഭിക്ഷമത (Musical Aptitude), സീഷോര്‍ മെഷേഴ്സ് ഒഫ് മ്യൂസിക്കല്‍ ടാലന്റ്സ് (Seashore Measures of Musical Talents).
4. അധ്യാപനാഭിക്ഷമത (Teacher Aptitude), കോക്സ്-ഓര്‍ലിന്‍സ് പ്രോഗ്നോസ്റ്റിക് ടെസ്റ്റ് ഒഫ് റ്റീച്ചിങ് (Coxe Orleans Prognostic Test of teaching).
ഇവയെല്ലാം ഏതെങ്കിലും പ്രത്യേക മണ്ഡലമോ മണ്ഡലങ്ങളോ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. എന്നാല്‍ പല മണ്ഡലങ്ങള്‍ക്ക് പല രൂപത്തില്‍ ഉപയോഗിക്കാവുന്ന 'ടെസ്റ്റ് ബാറ്ററി'കളും ലഭ്യമാണ്. അവയില്‍ പ്രധാനപ്പെട്ടവയാണ് 'ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്' (Differential Aptitude Test), 'ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (G.A.T.B:General Aptitude Test Battery),' 'ഫ്ളാനഗന്‍ ആപ്റ്റിറ്റ്യൂഡ് ക്ളാസിഫിക്കേഷന്‍ ടെസ്റ്റ്' (FACT:Flanagan Aptitude Classification Test) എന്നിവ. ഓരോന്നിനും വെവ്വേറെയും പൊതുവിലും 'പ്രൊഫൈലുകള്‍' (profiles) രേഖപ്പെടുത്തുന്നതുകൊണ്ട് അഭിക്ഷമതാ പരീക്ഷകള്‍ക്ക് ഉത്തരമെഴുതുന്ന ഒരാള്‍ക്ക് ഏതെല്ലാം മണ്ഡലങ്ങളില്‍ പ്രത്യേകാഭിക്ഷമത ഉണ്ടെന്ന് ഏറെക്കുറെ പ്രവചിക്കാന്‍ കഴിയും. അഭിക്ഷമതാപരീക്ഷകള്‍ വിവിധ ഭാഷകളില്‍ ലഭ്യമാണ്. സംഗീതം, ചിത്രരചന, കണക്കെഴുത്ത്, സംഖ്യാത്മകവും പ്രതലസംബന്ധിയുമായ കാര്യങ്ങള്‍, യാന്ത്രികഘടന എന്നിവയിലൊക്കെയുള്ള അഭിക്ഷമതകള്‍ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ നടപ്പുള്ള പരീക്ഷകളെ അവലംബിച്ചും സ്വതന്ത്രമായും കേരളസര്‍വകലാശാലാ വിദ്യാഭ്യാസവകുപ്പില്‍ പല പരീക്ഷകളും തയ്യാറാക്കിയിട്ടുണ്ട്. വിവിധ പാഠ്യകോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിനും അഭിക്ഷമതാപരീക്ഷകള്‍ വെളിച്ചം നല്കും. സംഗീതത്തില്‍ വാസനയുള്ളയാളെ ക്ളാര്‍ക്കായും ഡോക്ടറായും നിയമിക്കുന്നതും അധ്യാപനത്തില്‍ താത്പര്യമുള്ളയാളെ ഖനിയില്‍ നിയമിക്കുന്നതും ദേശീയനഷ്ടം വരുത്തും. ഈ നഷ്ടം ഒഴിവാക്കാന്‍ അഭിക്ഷമതാപരീക്ഷകള്‍ ഒരളവില്‍ സഹായിക്കുന്നു. ഓരോരുത്തര്‍ക്കും അഭിക്ഷമതയുള്ള രംഗത്ത് മാത്രം അവരെ കടത്തിവിടുന്നത് വ്യക്തികളുടെ സംതൃപ്തിക്കും സാമൂഹികപുരോഗതിക്കും സഹായകമായിരിക്കും. ഭാരതത്തില്‍ ഇത്തരം പരീക്ഷകള്‍ ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രചാരം ആര്‍ജിച്ചു വരുന്നു.
(ഡോ. കെ. ശിവദാസന്‍ പിള്ള)