This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാംഷഡ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജാംഷഡ്പൂര്‍== ==Jamshedpur== ബിഹാര്‍ സംസ്ഥാനത്തുള്ള ഒരു നഗരം. കല്‍ക്...)
(Jamshedpur)
 
വരി 5: വരി 5:
ബിഹാര്‍ സംസ്ഥാനത്തുള്ള ഒരു നഗരം. കല്‍ക്കത്തയ്ക്ക് 216 കി.മീ. പടിഞ്ഞാറുമാറി കിഴക്കന്‍ സിങ്ഗ്ഭൂം ജില്ലയില്‍ സുവര്‍ണരേഖ, ഖാര്‍ഖായി എന്നീ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഒരു പ്രധാന ഘനവ്യവസായ കേന്ദ്രമാണ് ഈ നഗരം. ഇരുമ്പയിരായ 'ഹീമറ്റെറ്റ്' നിക്ഷേപങ്ങളുടെയും ഝാരിയ കല്‍ക്കരി ഖനികളുടെയും അടുത്തായി ഒരു വ്യാവസായിക നഗരമായാണ് ദൊറാബ്ജി ജാംഷഡ്ജി ടാറ്റാ ഇതു സ്ഥാപിച്ചത്. ഇക്കാരണത്താല്‍ ഒരു പുരാതന സാംസ്കാരിക പാരമ്പര്യം ഈ നഗരത്തിന് അവകാശപ്പെടാന്‍ ആവില്ല. മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഇതു വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണവും ഇതു തന്നെ. 'ടാറ്റാ നഗര്‍' എന്നും 'സ്റ്റീല്‍ സിറ്റി' എന്നും പലപ്പോഴും ഇതു വിശേഷിപ്പിക്കപ്പെടാറുണ്ട്. ഈ പ്രദേശത്തെ സമ്പദ്ഘടന പൂര്‍ണമായും ഇവിടത്തെ ഇരുമ്പുരുക്കു വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു.

 +
 +
[[ചിത്രം:Jamsedpur.png|200px|thumb|ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല-ജംഷഡ്പൂര്‍]]
    
ടാറ്റാ ഇരുമ്പുരുക്കു വ്യവസായത്തിന്റെ ബ്ലാസ്റ്റ് മില്ലുകള്‍ 1911-ലാണ് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. 1913-ല്‍ ആദ്യമായി ഇവിടെ സ്റ്റീല്‍ ഉത്പാദിപ്പിക്കപ്പെട്ടു. ഇന്ന് 'ടാറ്റാ എന്റര്‍പ്രൈസസി'ന്റെ കീഴില്‍ വരുന്ന മില്ലുകള്‍ സ്ഥിതി ചെയ്യുന്ന 13 ച.കി.മീ. പ്രദേശത്തിനു ചുറ്റുമായി മറ്റ് ആശ്രിത വ്യവസായങ്ങളും അഭിവൃദ്ധി പ്രാപിച്ചുവരുന്നു. ഇരുമ്പുരുക്കു വ്യവസായത്തെ ആശ്രയിച്ച് അതിനു ചുറ്റും ഒരു വളയംപോലെ വര്‍ത്തിക്കുന്ന ഈ വ്യവസായങ്ങളുടെയും ഒരു കേന്ദ്രമാണ് ഈ മേഖല. ടിന്‍പാളികള്‍, വയര്‍ കേബിളുകള്‍, രാസവസ്തുക്കള്‍, കൃഷിയായുധങ്ങള്‍, തീവണ്ടി ഭാഗങ്ങള്‍, വസ്ത്ര നിര്‍മിതിക്കാവശ്യമായ യന്ത്രങ്ങള്‍ തുടങ്ങിയവ ഇവിടത്തെ മറ്റു വ്യവസായങ്ങളില്‍പ്പെടുന്നു. ലോകത്തിലെ തന്നെ വലിയ സ്റ്റീല്‍ ഉത്പാദന മേഖലകളില്‍ ഒന്നായ ജാംഷഡ്പൂരിലാണ് നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്.  

ഒരു ആസൂത്രിത നഗരമാണ് ജാംഷഡ്പൂര്‍. ധാരാളം തുറസായ സ്ഥലങ്ങള്‍ നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. വ്യവസായശാലകളില്‍ പണിയെടുക്കുന്നവരുടെ വീടുകളാണ് നഗരത്തില്‍ അധികവും. ജനസാന്ദ്രത പൊതുവേ കുറവാണ്. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ നഗരം.

Current revision as of 07:36, 21 ഫെബ്രുവരി 2016

ജാംഷഡ്പൂര്‍

Jamshedpur

ബിഹാര്‍ സംസ്ഥാനത്തുള്ള ഒരു നഗരം. കല്‍ക്കത്തയ്ക്ക് 216 കി.മീ. പടിഞ്ഞാറുമാറി കിഴക്കന്‍ സിങ്ഗ്ഭൂം ജില്ലയില്‍ സുവര്‍ണരേഖ, ഖാര്‍ഖായി എന്നീ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഒരു പ്രധാന ഘനവ്യവസായ കേന്ദ്രമാണ് ഈ നഗരം. ഇരുമ്പയിരായ 'ഹീമറ്റെറ്റ്' നിക്ഷേപങ്ങളുടെയും ഝാരിയ കല്‍ക്കരി ഖനികളുടെയും അടുത്തായി ഒരു വ്യാവസായിക നഗരമായാണ് ദൊറാബ്ജി ജാംഷഡ്ജി ടാറ്റാ ഇതു സ്ഥാപിച്ചത്. ഇക്കാരണത്താല്‍ ഒരു പുരാതന സാംസ്കാരിക പാരമ്പര്യം ഈ നഗരത്തിന് അവകാശപ്പെടാന്‍ ആവില്ല. മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഇതു വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണവും ഇതു തന്നെ. 'ടാറ്റാ നഗര്‍' എന്നും 'സ്റ്റീല്‍ സിറ്റി' എന്നും പലപ്പോഴും ഇതു വിശേഷിപ്പിക്കപ്പെടാറുണ്ട്. ഈ പ്രദേശത്തെ സമ്പദ്ഘടന പൂര്‍ണമായും ഇവിടത്തെ ഇരുമ്പുരുക്കു വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു.

ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല-ജംഷഡ്പൂര്‍

ടാറ്റാ ഇരുമ്പുരുക്കു വ്യവസായത്തിന്റെ ബ്ലാസ്റ്റ് മില്ലുകള്‍ 1911-ലാണ് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. 1913-ല്‍ ആദ്യമായി ഇവിടെ സ്റ്റീല്‍ ഉത്പാദിപ്പിക്കപ്പെട്ടു. ഇന്ന് 'ടാറ്റാ എന്റര്‍പ്രൈസസി'ന്റെ കീഴില്‍ വരുന്ന മില്ലുകള്‍ സ്ഥിതി ചെയ്യുന്ന 13 ച.കി.മീ. പ്രദേശത്തിനു ചുറ്റുമായി മറ്റ് ആശ്രിത വ്യവസായങ്ങളും അഭിവൃദ്ധി പ്രാപിച്ചുവരുന്നു. ഇരുമ്പുരുക്കു വ്യവസായത്തെ ആശ്രയിച്ച് അതിനു ചുറ്റും ഒരു വളയംപോലെ വര്‍ത്തിക്കുന്ന ഈ വ്യവസായങ്ങളുടെയും ഒരു കേന്ദ്രമാണ് ഈ മേഖല. ടിന്‍പാളികള്‍, വയര്‍ കേബിളുകള്‍, രാസവസ്തുക്കള്‍, കൃഷിയായുധങ്ങള്‍, തീവണ്ടി ഭാഗങ്ങള്‍, വസ്ത്ര നിര്‍മിതിക്കാവശ്യമായ യന്ത്രങ്ങള്‍ തുടങ്ങിയവ ഇവിടത്തെ മറ്റു വ്യവസായങ്ങളില്‍പ്പെടുന്നു. ലോകത്തിലെ തന്നെ വലിയ സ്റ്റീല്‍ ഉത്പാദന മേഖലകളില്‍ ഒന്നായ ജാംഷഡ്പൂരിലാണ് നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്.

ഒരു ആസൂത്രിത നഗരമാണ് ജാംഷഡ്പൂര്‍. ധാരാളം തുറസായ സ്ഥലങ്ങള്‍ നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. വ്യവസായശാലകളില്‍ പണിയെടുക്കുന്നവരുടെ വീടുകളാണ് നഗരത്തില്‍ അധികവും. ജനസാന്ദ്രത പൊതുവേ കുറവാണ്. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ നഗരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍