This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Hydrosphere)
(Hydrosphere)
വരി 38: വരി 38:
    
    
ലൂസിയാന
ലൂസിയാന
 +
Cl (9,840), Na (5,820), SO<sub>4</sub>(2), Mg (115), Ca (373), K (132), HCO<sub>3</sub> (535), Br (30), Sr (50 )
Cl (9,840), Na (5,820), SO<sub>4</sub>(2), Mg (115), Ca (373), K (132), HCO<sub>3</sub> (535), Br (30), Sr (50 )

15:10, 24 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജലമണ്ഡലം

Hydrosphere

ഭൂമിയില്‍ കാണപ്പെടുന്ന മുഴുവന്‍ ജലം. സമുദ്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, ഭൂഗര്‍ഭജലം, അന്തരീക്ഷജലം ഇവയെല്ലാം ഇതില്‍പ്പെടുന്നു. ഭൂമിയില്‍ ഖര-ദ്രവ-വാതക രൂപങ്ങളിലുള്ള ജലത്തിന്റെ അളവ് ഭൂമിയുടെ പിണ്ഡത്തിന്റെ ഏകദേശം 0.02 ശതമാനമാണ്. ജീവസന്ധാരണത്തിന് അവശ്യം ആവശ്യമായ ഒരു ഘടകമാണ് ജലം. ദ്രവാവസ്ഥയില്‍ ജലം നല്ല ഒരു ലായകമായതിനാല്‍ ഇതിനെ ഒരു മുഖ്യ ജിയോ-കെമിക്കല്‍ ഏജന്റ് കൂടിയായി കണക്കാക്കുന്നു. താപസഹിഷ്ണുതാനിരക്ക് ഉയര്‍ന്നതായിരിക്കുന്നതിനാല്‍ ഭൗമകാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു ഘടകം കൂടിയായി ജലം വര്‍ത്തിക്കുന്നുണ്ട്.

സമുദ്രജലം ഉദ്ദേശം 1018 മെട്രിക് ടണ്‍, അവസാദങ്ങളിലെയും അവസാദശിലകളിലെയും സുഷിരജലം ഏകദേശം 1023 ഗ്രാം, ഹിമാനികളും ഐസ്ബര്‍ഗുകളും ഉദ്ദേശം 2.5 x 1022 ഗ്രാം, അന്തരീക്ഷ നീരാവി 1.5 x 1017 ഗ്രാം-ഇങ്ങനെയാണ് ജലമണ്ഡലത്തിലെ ജലത്തിന്റെ തോതു നിര്‍ണയിക്കപ്പെടുന്നത്. ശിലാരൂപങ്ങളിലെ ധാതുക്കളിലുള്ള ക്രിസ്റ്റലുകള്‍ക്കിടയില്‍ കാണുന്ന ജലാംശത്തെ ജലമണ്ഡലത്തിന്റെ ഭാഗമായി പരിഗണിച്ചിട്ടില്ല.

ജലമണ്ഡലത്തിലെ ഓരോ ഉപമണ്ഡലത്തിലും ലയിച്ചു ചേര്‍ന്നിരിക്കുന്ന പദാര്‍ഥങ്ങളുടെ രാസസംയോഗത്തിനു ഭൂമിശാസ്ത്രപരമായി നിര്‍ണായക പ്രാധാന്യമുണ്ട്. ജലവും ശിലാഘടകങ്ങളും തമ്മിലുള്ള ബന്ധമാണിതിനു കാരണം. അന്തരീക്ഷത്തില്‍ കാണുന്ന നീരാവി തണുത്ത് മഴയോ മഞ്ഞോ ആയിത്തീരുമ്പോള്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള അയോണുകളുടെ അംശവും ഉണ്ടായിരിക്കും. മഴവെള്ളത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ധാത്വംശങ്ങള്‍ തന്നെ പലയിടങ്ങളിലും വ്യത്യസ്തമാണ്. ഉദാ. ഉത്തരയൂറോപ്പില്‍ മഴവെള്ളത്തിന്റെ ഘടന SO4(2.19), Cl (3.14), NO3(0.27), NH4(0.41), Na(2.05), K(0.35), Ca(1.42), Mg(0.39), pH(5.47) എന്നിങ്ങനെയായിരിക്കുമ്പോള്‍ മധ്യ യു.എസ്സില്‍ ഇവ യഥാക്രമം 1.2, 0.15, 3.87, 0.44, 0.33, 0.31, 2.18 എന്നിങ്ങനെയാകുന്നു.

അരുവികളിലും നദികളിലും കൂടി മഴവെള്ളം ഒഴുകുമ്പോള്‍ ഒപ്പം ഉപരിതലശിലകളുടെ അപക്ഷയഫലമായുണ്ടാകുന്ന പദാര്‍ഥങ്ങളും വഹിച്ചുകൊണ്ട് കടലിലേക്കു പോകുന്നു. ലിവിങ്സ്റ്റണ്‍ നടത്തിയ നിഗമനപ്രകാരം നദികള്‍ ഓരോ വര്‍ഷവും 3.9 x 107 മെട്രിക് ടണ്‍ പദാര്‍ഥങ്ങളാണ് ലയിപ്പിച്ചുകൊണ്ടു പോകുന്നത്.

നദീജലത്തിന്റെ ആനുപാതിക രാസസംയോഗം ചുവടെ ചേര്‍ക്കുന്നു: HCO3(58.4), SO4(11.2), Cl(7.8), NO3(1.0), Ca (15.0), Mg(4.1), Na ( 6.3), K(2.3 ), Fe(0.7), Si O2(13.1)


പദാര്‍ഥങ്ങള്‍ ഏറ്റവും കൂടുതല്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ജലമണ്ഡലഭാഗമാണ് സമുദ്രം. ഇതിന്റെ അളവ് ഏകദേശം 4.9 x 1022 ഗ്രാം ആകുന്നു. സമുദ്രജലത്തിലെ പ്രധാനപ്പെട്ട മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും അളവ് താഴെ ചേര്‍ക്കുന്നു: Cl(19,353), Na(10,760 ), SO4(2,712), Mg(1,214), Ca(413), K(387), HCO3(142), Br(67), Sr (8).

സമുദ്രത്തിന്റെ ആഴം, ലവണത്വം എന്നിവ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സമുദ്രത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന അയോണുകളുടെയും മൂലകങ്ങളുടെയും അളവും വ്യത്യസ്തമാണ്.

സമുദ്രോപരിതല ജലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള മൂലകങ്ങളുടെ അളവ് ചുവടെ ചേര്‍ക്കുന്നു:

screenshot

സമുദ്രജലത്തില്‍ കാണപ്പെടുന്ന പ്രധാന മൂലകങ്ങളുടെ സാന്ദ്രീകരണം ലവണത്വത്തിന്റെ അടിസ്ഥാനത്തില്‍:


screenshot


സമുദ്രജലത്തില്‍ തങ്ങിനില്ക്കുന്ന പദാര്‍ഥങ്ങളുടെ അളവ് എല്ലായിടത്തും ഒരുപോലെയല്ല.

ഉത്തര അത്ലാന്തിക് (0.5-247), ദക്ഷിണ അത്ലാന്തിക് (1.5-197), ഇന്ത്യന്‍ മഹാസമുദ്രം (9-177). ഇവയ്ക്കു പുറമെ സമുദ്രജലത്തില്‍ മറ്റു മൂലകങ്ങളും വളരെ കുറഞ്ഞ അളവില്‍ കാണപ്പെടുന്നുണ്ട്. ഓക്സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്നീ വാതകങ്ങള്‍ സമുദ്രജലത്തില്‍ ധാരാളമായി ലയിച്ചുചേര്‍ന്നിരിക്കുന്നു.

ശിലകള്‍ രൂപം കൊള്ളുമ്പോള്‍ അവയ്ക്കിടയില്‍ അകപ്പെട്ടു പോകുന്ന ഭൂഗര്‍ഭജലമാണ് സുഷിരജലം. ഇതാണ് അവസാദങ്ങളിലും അവസാദശിലകളിലും കാണപ്പെടുന്നത്. ഭൂഗര്‍ഭജലത്തിന്റെ രാസഘടന ഏതാണ്ട് നദീജലത്തിന്റേതിനു സമാനമാണ്. അമ്ലങ്ങളുടെ പ്രവര്‍ത്തനഫലമായി ഇതിനു വ്യതിയാനം സംഭവിക്കുന്നു.

അവസാദങ്ങളുടെ 'അടിയല്‍' പ്രക്രിയ നടക്കുമ്പോള്‍ അതിനുള്ളില്‍പ്പെട്ടു പോകുന്ന ജലാംശമാണ് 'കോണേറ്റ്' ജലം എന്നറിയപ്പെടുന്നത്. സമുദ്രജലത്തിന്റേതിനു സമാനമായ ഇതിന്റെ രാസസംയോഗം ചുവടെ ചേര്‍ക്കുന്നു:

ലൂസിയാന

Cl (9,840), Na (5,820), SO4(2), Mg (115), Ca (373), K (132), HCO3 (535), Br (30), Sr (50 )


കാലിഫോര്‍ണിയ

Cl (9,840), Na (5,820), SO4(2), Mg (115), Ca (373), K (132), HCO3 (535), Br (30), Sr (50 )


ഹിമാനികളുടെയും ഐസ്ബര്‍ഗുകളുടെയും രാസസംയോഗത്തില്‍ സാരമായ വ്യത്യാസമുണ്ട്. ഹിമാനികള്‍ പൊതുവേ ലവണരഹിതമാണെങ്കിലും അന്തരീക്ഷത്തിലെ ഉപ്പിന്റെ കണികകള്‍ അപൂര്‍വമായി കാണാറുണ്ട്. ഐസ്ബര്‍ഗുകളില്‍ കടല്‍വെള്ളം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. നോ. ജലം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍