This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ജര== പ്രായമേറുമ്പോള്‍ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വ്യത...) |
(→ജര) |
||
വരി 2: | വരി 2: | ||
പ്രായമേറുമ്പോള്‍ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വ്യതിയാനം. രോഗങ്ങളെയും ക്ഷതങ്ങളെയും നേരിടാന്‍ വാര്‍ധക്യത്തില്‍ കൂടുതല്‍ പ്രയാസമുണ്ടാകുന്നു; ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു. | പ്രായമേറുമ്പോള്‍ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വ്യതിയാനം. രോഗങ്ങളെയും ക്ഷതങ്ങളെയും നേരിടാന്‍ വാര്‍ധക്യത്തില്‍ കൂടുതല്‍ പ്രയാസമുണ്ടാകുന്നു; ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു. | ||
- | മനുഷ്യനുള്‍പ്പെടെ എല്ലാ ജന്തുജാലങ്ങള്‍ക്കും നിശ്ചിതമായ ആയുസ്സുണ്ട്. ജരയെ മാറ്റിനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ മനുഷ്യന്‍ നടത്തിയിരുന്നതിന്റെ പരാമര്‍ശങ്ങള്‍ പുരാണങ്ങളിലും പുരാതന ശാസ്ത്രഗ്രന്ഥങ്ങളിലും ഉണ്ട്. ആധുനികലോകം ഈ മേഖലയില്‍ എണ്ണമറ്റ ഗവേഷണ പരീക്ഷണങ്ങള്‍ തുടരുന്നുമുണ്ട്. എങ്കിലും നിയതി നിശ്ചയിച്ച ആയുസ്സിന്റെ ദൈര്‍ഘ്യം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ ഇന്നും മനുഷ്യനു കഴിഞ്ഞിട്ടില്ല. രോഗങ്ങളൊന്നും ബാധിക്കാത്ത അവസ്ഥയില്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 85 ഓളം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും നൂറിനുമേല്‍ പ്രായമുള്ളവരുടെ സംഖ്യ വളരെ കുറവാണ്. | + | |
+ | മനുഷ്യനുള്‍പ്പെടെ എല്ലാ ജന്തുജാലങ്ങള്‍ക്കും നിശ്ചിതമായ ആയുസ്സുണ്ട്. ജരയെ മാറ്റിനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ മനുഷ്യന്‍ നടത്തിയിരുന്നതിന്റെ പരാമര്‍ശങ്ങള്‍ പുരാണങ്ങളിലും പുരാതന ശാസ്ത്രഗ്രന്ഥങ്ങളിലും ഉണ്ട്. ആധുനികലോകം ഈ മേഖലയില്‍ എണ്ണമറ്റ ഗവേഷണ പരീക്ഷണങ്ങള്‍ തുടരുന്നുമുണ്ട്. എങ്കിലും നിയതി നിശ്ചയിച്ച ആയുസ്സിന്റെ ദൈര്‍ഘ്യം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ ഇന്നും മനുഷ്യനു കഴിഞ്ഞിട്ടില്ല. രോഗങ്ങളൊന്നും ബാധിക്കാത്ത അവസ്ഥയില്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 85 ഓളം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും നൂറിനുമേല്‍ പ്രായമുള്ളവരുടെ സംഖ്യ വളരെ കുറവാണ്. | ||
ജരയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ജരാവിജ്ഞാനീയം (Gerontology). 20-ാം ശ.-ലാണ് ഈ ശാസ്ത്രശാഖ വികസിച്ചത്. ചികിത്സാസൗകര്യങ്ങളുടെ വര്‍ധന, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം തുടങ്ങിയവയുടെ ഗുണഫലങ്ങള്‍ മൂലം മരണനിരക്കു കുറയുകയും വൃദ്ധരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യമാണ് ജരാവിജ്ഞാനീയം എന്ന ശാസ്ത്രശാഖയ്ക്കു വഴിയൊരുക്കിയത്. മിക്ക സമൂഹങ്ങളിലും വൃദ്ധരെ നോക്കിക്കാണുന്നത് അവരുടെ ശാരീരിക പരാധീനതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വൃദ്ധര്‍ ആര്‍ജിച്ച അറിവും പരിചയവും സമൂഹത്തിന് വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാണ്. ഇതും വൃദ്ധരുടെ പരിചരണം ഗൌരവമേറിയ സാമൂഹിക ബാധ്യതയാക്കി. ജീവിതം നീട്ടിക്കൊണ്ടുപോവുകയല്ല ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം; പ്രായമായവരുടെ ശാരീരികവും വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ്. വികസിത രാജ്യങ്ങളില്‍ വൃദ്ധര്‍ക്കായി പ്രത്യേകം സാമൂഹികസുരക്ഷാ പദ്ധതികളും ചികിത്സാ സൗകര്യങ്ങളും നിലവിലുണ്ട്. ജീവശാസ്ത്രം, സമൂഹശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നിന്നും വിജ്ഞാനം സ്വരൂപിച്ചാണ് ജരാവിജ്ഞാനീയം വികസിപ്പിച്ചത്. വൃദ്ധരുടെ ആരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ജരാരോഗവിജ്ഞാനം (Geriatrics) ഇതിലെ ഒരു പ്രധാന വിഭാഗമാണ്. | ജരയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ജരാവിജ്ഞാനീയം (Gerontology). 20-ാം ശ.-ലാണ് ഈ ശാസ്ത്രശാഖ വികസിച്ചത്. ചികിത്സാസൗകര്യങ്ങളുടെ വര്‍ധന, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം തുടങ്ങിയവയുടെ ഗുണഫലങ്ങള്‍ മൂലം മരണനിരക്കു കുറയുകയും വൃദ്ധരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യമാണ് ജരാവിജ്ഞാനീയം എന്ന ശാസ്ത്രശാഖയ്ക്കു വഴിയൊരുക്കിയത്. മിക്ക സമൂഹങ്ങളിലും വൃദ്ധരെ നോക്കിക്കാണുന്നത് അവരുടെ ശാരീരിക പരാധീനതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വൃദ്ധര്‍ ആര്‍ജിച്ച അറിവും പരിചയവും സമൂഹത്തിന് വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാണ്. ഇതും വൃദ്ധരുടെ പരിചരണം ഗൌരവമേറിയ സാമൂഹിക ബാധ്യതയാക്കി. ജീവിതം നീട്ടിക്കൊണ്ടുപോവുകയല്ല ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം; പ്രായമായവരുടെ ശാരീരികവും വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ്. വികസിത രാജ്യങ്ങളില്‍ വൃദ്ധര്‍ക്കായി പ്രത്യേകം സാമൂഹികസുരക്ഷാ പദ്ധതികളും ചികിത്സാ സൗകര്യങ്ങളും നിലവിലുണ്ട്. ജീവശാസ്ത്രം, സമൂഹശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നിന്നും വിജ്ഞാനം സ്വരൂപിച്ചാണ് ജരാവിജ്ഞാനീയം വികസിപ്പിച്ചത്. വൃദ്ധരുടെ ആരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ജരാരോഗവിജ്ഞാനം (Geriatrics) ഇതിലെ ഒരു പ്രധാന വിഭാഗമാണ്. |
Current revision as of 06:04, 10 ഫെബ്രുവരി 2016
ജര
പ്രായമേറുമ്പോള്‍ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വ്യതിയാനം. രോഗങ്ങളെയും ക്ഷതങ്ങളെയും നേരിടാന്‍ വാര്‍ധക്യത്തില്‍ കൂടുതല്‍ പ്രയാസമുണ്ടാകുന്നു; ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു.
മനുഷ്യനുള്‍പ്പെടെ എല്ലാ ജന്തുജാലങ്ങള്‍ക്കും നിശ്ചിതമായ ആയുസ്സുണ്ട്. ജരയെ മാറ്റിനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ മനുഷ്യന്‍ നടത്തിയിരുന്നതിന്റെ പരാമര്‍ശങ്ങള്‍ പുരാണങ്ങളിലും പുരാതന ശാസ്ത്രഗ്രന്ഥങ്ങളിലും ഉണ്ട്. ആധുനികലോകം ഈ മേഖലയില്‍ എണ്ണമറ്റ ഗവേഷണ പരീക്ഷണങ്ങള്‍ തുടരുന്നുമുണ്ട്. എങ്കിലും നിയതി നിശ്ചയിച്ച ആയുസ്സിന്റെ ദൈര്‍ഘ്യം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ ഇന്നും മനുഷ്യനു കഴിഞ്ഞിട്ടില്ല. രോഗങ്ങളൊന്നും ബാധിക്കാത്ത അവസ്ഥയില്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 85 ഓളം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും നൂറിനുമേല്‍ പ്രായമുള്ളവരുടെ സംഖ്യ വളരെ കുറവാണ്.
ജരയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ജരാവിജ്ഞാനീയം (Gerontology). 20-ാം ശ.-ലാണ് ഈ ശാസ്ത്രശാഖ വികസിച്ചത്. ചികിത്സാസൗകര്യങ്ങളുടെ വര്‍ധന, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം തുടങ്ങിയവയുടെ ഗുണഫലങ്ങള്‍ മൂലം മരണനിരക്കു കുറയുകയും വൃദ്ധരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യമാണ് ജരാവിജ്ഞാനീയം എന്ന ശാസ്ത്രശാഖയ്ക്കു വഴിയൊരുക്കിയത്. മിക്ക സമൂഹങ്ങളിലും വൃദ്ധരെ നോക്കിക്കാണുന്നത് അവരുടെ ശാരീരിക പരാധീനതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വൃദ്ധര്‍ ആര്‍ജിച്ച അറിവും പരിചയവും സമൂഹത്തിന് വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാണ്. ഇതും വൃദ്ധരുടെ പരിചരണം ഗൌരവമേറിയ സാമൂഹിക ബാധ്യതയാക്കി. ജീവിതം നീട്ടിക്കൊണ്ടുപോവുകയല്ല ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം; പ്രായമായവരുടെ ശാരീരികവും വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ്. വികസിത രാജ്യങ്ങളില്‍ വൃദ്ധര്‍ക്കായി പ്രത്യേകം സാമൂഹികസുരക്ഷാ പദ്ധതികളും ചികിത്സാ സൗകര്യങ്ങളും നിലവിലുണ്ട്. ജീവശാസ്ത്രം, സമൂഹശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നിന്നും വിജ്ഞാനം സ്വരൂപിച്ചാണ് ജരാവിജ്ഞാനീയം വികസിപ്പിച്ചത്. വൃദ്ധരുടെ ആരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ജരാരോഗവിജ്ഞാനം (Geriatrics) ഇതിലെ ഒരു പ്രധാന വിഭാഗമാണ്.
ജരയുടെ ജീവശാസ്ത്ര പ്രക്രിയ വിശദമാക്കുന്ന കാര്യത്തില്‍ ജരാശാസ്ത്രകാരന്മാര്‍ വൈവിധ്യമുള്ള സിദ്ധാന്തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. 'ടെംപ്ലേറ്റുകളുടെ (ഡിഎന്‍എയുടെ ഭാഗം) തളര്‍ച്ച'യാണ് ജരയ്ക്കു കാരണമെന്ന വാദമാണ് ഇവയിലൊന്ന്. ഓരോ തവണ കോശവിഭജനം ആവര്‍ത്തിക്കുമ്പോഴും പകര്‍പ്പെടുപ്പു പ്രക്രിയയില്‍ തകരാറുകള്‍ ഉണ്ടാവാന്‍ സാധ്യതയേറുമെന്നും ഇത് വാര്‍ധക്യത്തിനു കാരണമാകുന്നുവെന്നും ഇവര്‍ വിശദീകരിക്കുന്നു. രാസപദാര്‍ഥങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് ജരയ്ക്കു കാരണമാകുമെന്നു ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. ശരീരത്തില്‍ അതിസാവധാനം ആഗിരണം ചെയ്യപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ വിസര്‍ജിക്കാന്‍ ശരീരത്തിനു കഴിയാതെ വരുമ്പോഴാണ് ജര പ്രത്യക്ഷമാകുന്നതെന്ന് അവര്‍ വാദിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരക്ഷാ സമ്പ്രദായത്തിലെ തകരാറാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് കാലക്രമേണ ക്ഷയം സംഭവിക്കുന്നതിനാല്‍ സൂക്ഷ്മജീവാണുക്കളുടെയും ട്യൂമറുകളുടെ വളര്‍ച്ചയെയും തിരിച്ചറിയുന്നതിനും നശിപ്പിക്കുന്നതിനുമുള്ള കഴിവ് ശരീരത്തിനു നഷ്ടമാവുകയും ഇത് ജരയ്ക്കു കാരണമാവുകയും ചെയ്യുമത്രെ.
ജരയുടെ ആരംഭത്തോടെ ശരീരത്തിലെ വിവിധ അവയവങ്ങളായ ത്വക്ക്, അസ്ഥി, സന്ധികള്‍, രക്തക്കുഴലുകള്‍, നാഡീകലകള്‍ തുടങ്ങിയവയ്ക്ക് അപചയം സംഭവിക്കുന്നു. പുകവലി, അമിത മദ്യപാനം, കുപോഷണം, വ്യായാമക്കുറവ്, കടുത്ത ശീതോഷ്ണാവസ്ഥകള്‍ തുടങ്ങിയവ അപചയ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. മദ്യപാനവും പുകവലിയും സ്ഥിരമായി തുടരുന്ന 90-നു മേല്‍ പ്രായമുള്ളവരുടെ ഉദാഹരണങ്ങളെക്കുറിച്ചു പഠിക്കുമ്പോഴാണ് ആയുസ്സും പാരമ്പര്യവും തമ്മില്‍ കൂടുതല്‍ ബന്ധമുണ്ടെന്ന വസ്തുതയ്ക്കു പ്രാബല്യമുണ്ടാകുന്നത്. നോ: ജനിതകശാസ്ത്രം; ജരാരോഗവിജ്ഞാനം; സാമൂഹിക സുരക്ഷാപദ്ധതി