This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭ്യാസഗാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
- | [[Category: | + | [[Category:സംഗീതം]] |
Current revision as of 09:06, 9 ഏപ്രില്‍ 2008
അഭ്യാസഗാനം
സംഗീതക്കച്ചേരികളില്‍ ഉപയോഗിക്കുന്ന സഭാഗാനങ്ങളില്നിന്ന് വ്യത്യസ്തമായി സംഗീതാഭ്യസനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗാനങ്ങള്‍. സ്വരജ്ഞാനം, താളജ്ഞാനം തുടങ്ങിയ സംഗീതസംബന്ധമായ കഴിവുകളുടെ വികാസത്തിന് സഹായകമായ ഗീതം, വര്‍ണം തുടങ്ങിയ സംഗീതരൂപങ്ങളുടെയും ശബ്ദത്തിന്റെയും സംഗീതോപകരണ സങ്കേതങ്ങളുടെയും പരിപുഷ്ടി ലക്ഷ്യമാക്കിക്കൊണ്ടുള്ള എല്ലാ സ്വരാഭ്യസനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കച്ചേരിക്കുള്ള ഗാനങ്ങള്‍ അഭ്യസിക്കുന്നതിനുമുന്പ് ഓരോ സംഗീതവിദ്യാര്ഥിയും അഭ്യാസഗാനത്തിന്റെ ഒരു പഠനക്രമത്തില്കൂടി കടന്നുപോകേണ്ടതുണ്ട്. അഭ്യസനാരംഭത്തിലുള്ള ഈ പരിശീലനമാണ് ഒരു സംഗീതജ്ഞനെ സംഗീതക്കച്ചേരികളില്‍ ശരിയായും ആകര്‍ഷകമായും രസകരമായും ഗാനങ്ങള്‍ ആലപിക്കുന്നതിനും സംഗീതോപകരണങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനും കഴിവുള്ളവനാക്കുന്നത്.
(വി.എസ്. നമ്പൂതിരിപ്പാട്)