This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോപ് സ്റ്റിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചോപ് സ്റ്റിക്സ്== ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ചെറുകോലുകള്...)
(പുതിയ താള്‍: ==ചോപ് സ്റ്റിക്സ്== ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ചെറുകോലുകള്...)
 

Current revision as of 09:15, 4 ഫെബ്രുവരി 2016

ചോപ് സ്റ്റിക്സ്

ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ചെറുകോലുകള്‍. ക്വയ്-ത്സു (K'uai-tzu) എന്ന ചൈനക്കാര്‍ പറയുന്ന ഈ തീറ്റക്കോലുകളെ ഇംഗ്ളീഷുകാരാണ് ചോപ് സ്റ്റിക്സ് എന്നു മാറ്റിവിളിച്ചത്. ശീഘ്രം എന്നര്‍ഥമുള്ള ക്വയ് എന്ന പദത്തിന്റെ അബദ്ധരൂപമാണ് ചോപ്. ബി.സി. 4-ാം ശതകത്തില്‍ത്തന്നെ ചൈനയില്‍ ചോപ് സ്റ്റിക്സ് പ്രചാരത്തിലായി. തുടര്‍ന്ന് മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കും ഇതു കടന്നു ചെന്നു.

സു. 20 സെ.മീ. നീളമുള്ള നേര്‍ത്ത രണ്ടു കോലുകളാണ് ചോപ് സ്റ്റിക്സ്. വിരലുകള്‍കൊണ്ട് പിടിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ പരന്നതാണ് മുകള്‍ഭാഗം. മധ്യം മുതല്‍ താഴോട്ട് ഉരുണ്ടിരിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ രണ്ടു കോലും ഒരു കൈയില്‍ത്തന്നെ പിടിച്ചിരിക്കും. ഒരു കോല്‍ നിശ്ചലമാക്കി വയ്ക്കുകയും മറ്റേതു ചലിപ്പിച്ച് ഭക്ഷണം നീക്കിയടുപ്പിച്ച് രണ്ടു കോലുകളുപയോഗിച്ച് നുള്ളിയെടുത്തു ഭക്ഷിക്കുകയുമാണ് രീതി. നുള്ളിയെടുക്കാന്‍ പാകത്തില്‍ നുറുക്കിയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ചൈനാക്കാരുടേതിനെക്കാള്‍ നീളം കുറഞ്ഞതും അറ്റം പരന്നതുമാണ് ജാപ്പനീസ് സ്റ്റിക്കുകള്‍. മുള കൊണ്ടാണ് സാധാരണയായി ചോപ് സ്റ്റിക്സ് നിര്‍മിക്കുന്നത്. എന്നാല്‍ വിലയേറിയ ലോഹങ്ങളും മറ്റും കൊണ്ട് നിര്‍മിച്ച്, അലങ്കാരപ്പണികളും നടത്തി, കവിതാശകലങ്ങളും ഉച്ചിത്രണം ചെയ്ത് ചോപ് സ്റ്റിക്സ് മോടിയാക്കാറുണ്ട്. ആനക്കൊമ്പ്, അസ്ഥി, വെങ്കലം, വെള്ളി, മുന്തിയ ഇനം തടി എന്നിവയൊക്കെ ചോപ് സ്റ്റിക്സ് നിര്‍മിക്കാന്‍ ഉപയോഗിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍