This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അദ്വൈതാനന്ദന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അദ്വൈതാനന്ദന്‍ (1149 - 99) = ദക്ഷിണേന്ത്യയിലെ പ്രസിദ്ധനായ ഒരു അദ്വൈതാചാര്...) |
|||
വരി 6: | വരി 6: | ||
കാവേരി നദീതീരത്തുള്ള പഞ്ചനദം എന്ന സ്ഥലത്ത് കൌണ്ഡിന്യഗോത്രക്കാരനായ പ്രമനാഥമഖിയുടെയും പാര്‍വതിയുടെയും പുത്രനായി 1149-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് സീതാപതി എന്നായിരുന്നു. 17-ാം വയസ്സില്‍ ബ്രഹ്മചര്യം അവസാനിച്ചതിനെത്തുടര്‍ന്നു സന്ന്യാസം സ്വീകരിച്ചു. അന്നുമുതല്‍ അദ്വൈതാനന്ദന്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ന്യായം, മീമാംസ എന്നിവയില്‍ പ്രാവീണ്യം നേടി. ശ്രീ കാഞ്ചിശാരദാ മഠാധിപതി ഭൂമാനന്ദന്‍ ഇദ്ദേഹത്തെ തന്റെ പിന്‍ഗാമിയാക്കി. 34 വര്‍ഷം മഠാധിപതിയായി ഇദ്ദേഹം തുടര്‍ന്നു. രാമാനന്ദസരസ്വതിയില്‍ നിന്ന് ശാരീരികസൂത്രഭാഷ്യം പഠിച്ചശേഷം ദേശാടനത്തിനിറങ്ങുകയും ശങ്കരമതം പ്രചരിപ്പിക്കുകയും ചെയ്തു. 50-ാം വയസ്സില്‍ ചിദംബരത്തുവച്ച് ഇദ്ദേഹം സമാധിയടഞ്ഞു. | കാവേരി നദീതീരത്തുള്ള പഞ്ചനദം എന്ന സ്ഥലത്ത് കൌണ്ഡിന്യഗോത്രക്കാരനായ പ്രമനാഥമഖിയുടെയും പാര്‍വതിയുടെയും പുത്രനായി 1149-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് സീതാപതി എന്നായിരുന്നു. 17-ാം വയസ്സില്‍ ബ്രഹ്മചര്യം അവസാനിച്ചതിനെത്തുടര്‍ന്നു സന്ന്യാസം സ്വീകരിച്ചു. അന്നുമുതല്‍ അദ്വൈതാനന്ദന്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ന്യായം, മീമാംസ എന്നിവയില്‍ പ്രാവീണ്യം നേടി. ശ്രീ കാഞ്ചിശാരദാ മഠാധിപതി ഭൂമാനന്ദന്‍ ഇദ്ദേഹത്തെ തന്റെ പിന്‍ഗാമിയാക്കി. 34 വര്‍ഷം മഠാധിപതിയായി ഇദ്ദേഹം തുടര്‍ന്നു. രാമാനന്ദസരസ്വതിയില്‍ നിന്ന് ശാരീരികസൂത്രഭാഷ്യം പഠിച്ചശേഷം ദേശാടനത്തിനിറങ്ങുകയും ശങ്കരമതം പ്രചരിപ്പിക്കുകയും ചെയ്തു. 50-ാം വയസ്സില്‍ ചിദംബരത്തുവച്ച് ഇദ്ദേഹം സമാധിയടഞ്ഞു. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 09:47, 8 ഏപ്രില്‍ 2008
അദ്വൈതാനന്ദന്‍ (1149 - 99)
ദക്ഷിണേന്ത്യയിലെ പ്രസിദ്ധനായ ഒരു അദ്വൈതാചാര്യന്‍. ശങ്കരാചാര്യരുടെ ശാരീരകഭാഷ്യത്തിന്റെ വ്യാഖ്യാനമായ ബ്രഹ്മവിദ്യാഭരണത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം. ശാന്തിവിവരണം, ഗുരുപ്രദീപം എന്നീ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രസിദ്ധം ബ്രഹ്മവിദ്യാഭരണം ആണ്. രാമതീര്‍ഥന്‍, പ്രകാശാനന്ദന്‍ എന്നിവര്‍ അദ്വൈതാനന്ദന്റെ ശിഷ്യന്മാരായിരുന്നു.
കാവേരി നദീതീരത്തുള്ള പഞ്ചനദം എന്ന സ്ഥലത്ത് കൌണ്ഡിന്യഗോത്രക്കാരനായ പ്രമനാഥമഖിയുടെയും പാര്‍വതിയുടെയും പുത്രനായി 1149-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് സീതാപതി എന്നായിരുന്നു. 17-ാം വയസ്സില്‍ ബ്രഹ്മചര്യം അവസാനിച്ചതിനെത്തുടര്‍ന്നു സന്ന്യാസം സ്വീകരിച്ചു. അന്നുമുതല്‍ അദ്വൈതാനന്ദന്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ന്യായം, മീമാംസ എന്നിവയില്‍ പ്രാവീണ്യം നേടി. ശ്രീ കാഞ്ചിശാരദാ മഠാധിപതി ഭൂമാനന്ദന്‍ ഇദ്ദേഹത്തെ തന്റെ പിന്‍ഗാമിയാക്കി. 34 വര്‍ഷം മഠാധിപതിയായി ഇദ്ദേഹം തുടര്‍ന്നു. രാമാനന്ദസരസ്വതിയില്‍ നിന്ന് ശാരീരികസൂത്രഭാഷ്യം പഠിച്ചശേഷം ദേശാടനത്തിനിറങ്ങുകയും ശങ്കരമതം പ്രചരിപ്പിക്കുകയും ചെയ്തു. 50-ാം വയസ്സില്‍ ചിദംബരത്തുവച്ച് ഇദ്ദേഹം സമാധിയടഞ്ഞു.