This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജബേബ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 8: | വരി 8: | ||
(ലീല ഓംചേരി) | (ലീല ഓംചേരി) | ||
- | [[Category: | + | [[Category:സംഗീതം-ഉപകരണം]] |
Current revision as of 09:07, 9 ഏപ്രില്‍ 2008
അജബേബ
അതിപ്രാചീനമായ ഒരു സുഷിരവാദ്യം. അറബിരാജ്യങ്ങളില്‍ ബി.സി. 3000 വര്ഷങ്ങള്ക്കുമുന്പു മുതല്‍ ഈ സംഗീതോപകരണം പ്രചരിച്ചിരുന്നു.
ഓടക്കുഴലിനോട് രൂപസാദൃശ്യമുള്ള ഈ സുഷിരവാദ്യത്തിന് ഒരടിയോളം നീളവും അര ഇഞ്ചോളം വ്യാസവും കാണും. ഇതില്‍ ആറോ ഏഴോ സുഷിരങ്ങള്‍ ഉണ്ടായിരിക്കും. ഇവയില്‍ വാദ്യസുഷിരങ്ങള് രണ്ടു പംക്തികളിലായിട്ടാണ് തുളയ്ക്കപ്പെടുന്നത്.
അല്പം ചില രൂപഭേദങ്ങളോടെ ഇന്നും അജബേബ ലോകത്തിന്റെ പലഭാഗങ്ങളിലും ഉപയോഗിച്ചുവരുന്നു. മഡഗാസ്കറില്‍ 'സൊബാബ്' എന്ന പേരിലും അല്‍ജീരിയായില്‍ 'ക്യൂബാഷാ' എന്ന പേരിലും പേര്‍ഷ്യയില്‍ 'നായ്' എന്ന പേരിലും ഈ വാദ്യോപകരണം ഇന്നു പ്രചാരത്തിലുണ്ട്. ഇക്കൂട്ടത്തില്‍ 'ക്യൂബാഷാ'യ്ക്ക് വലിപ്പക്കൂടുതലുണ്ടെന്നൊരു പ്രത്യേകതയുണ്ട്.
(ലീല ഓംചേരി)