This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിതറാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ചിതറാല്‍== തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഒരു ഗ്രാ...) |
(→ചിതറാല്‍) |
||
വരി 2: | വരി 2: | ||
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഒരു ഗ്രാമം. കുഴിത്തുറയ്ക്ക് 6.5 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്നു. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തുനിന്നും ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും പുരാതനാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള തിരുച്ചാണത്തുമലയില്‍ 10-ാം ശ.-ലേതാണെന്നു കരുതപ്പെടുന്ന ജൈനബിംബങ്ങളുള്ള ഒരു ജൈനക്ഷേത്രമുണ്ട്. | തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഒരു ഗ്രാമം. കുഴിത്തുറയ്ക്ക് 6.5 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്നു. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തുനിന്നും ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും പുരാതനാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള തിരുച്ചാണത്തുമലയില്‍ 10-ാം ശ.-ലേതാണെന്നു കരുതപ്പെടുന്ന ജൈനബിംബങ്ങളുള്ള ഒരു ജൈനക്ഷേത്രമുണ്ട്. | ||
+ | |||
+ | [[ചിത്രം:Chitaral-1.png|150px|right|thumb|ചിതറാല്‍ ഗുഹാക്ഷേത്രം]] | ||
- | ജൈനക്ഷേത്രം. ചിതറാലിലെ ഈ ഗുഹാക്ഷേത്രം പ്രസിദ്ധമാണ്. തിരുച്ചാണത്തു മലയിലെ മുന്നോട്ടു തള്ളിനില്ക്കുന്ന പാറകളില്‍ നൈസര്‍ഗികമായുണ്ടായിരുന്ന ഒരു ഗുഹ കൊത്തിയെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ശരിയായി സംരക്ഷിക്കാത്തതുമൂലം ജീര്‍ണാവസ്ഥയിലായിരിക്കുന്ന ഈ ക്ഷേത്രത്തിനു മുന്നിലായി ഒരു മണ്ഡപവും ഒരു ബലിക്കല്ലും കാണാം. പടിഞ്ഞാറഭിമുഖമായുള്ള ഗുഹയുടെ വടക്കുവശത്തായി മുന്നോട്ടു തള്ളിനില്ക്കുന്ന പാറയില്‍ തീര്‍ഥങ്കരന്റെയും പത്മാവതീ ദേവിയുടെയും നിരവധി പ്രതിമകള്‍ കൊത്തിവച്ചിട്ടുണ്ട്. ആയ് രാജാവായ വിക്രമാദിത്യവരഗുണന്‍ (885-925) ഈ ക്ഷേത്രത്തിലേക്ക് പല സംഭാവനകളും നല്കിയിട്ടുണ്ട്. | + | '''ജൈനക്ഷേത്രം.''' ചിതറാലിലെ ഈ ഗുഹാക്ഷേത്രം പ്രസിദ്ധമാണ്. തിരുച്ചാണത്തു മലയിലെ മുന്നോട്ടു തള്ളിനില്ക്കുന്ന പാറകളില്‍ നൈസര്‍ഗികമായുണ്ടായിരുന്ന ഒരു ഗുഹ കൊത്തിയെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ശരിയായി സംരക്ഷിക്കാത്തതുമൂലം ജീര്‍ണാവസ്ഥയിലായിരിക്കുന്ന ഈ ക്ഷേത്രത്തിനു മുന്നിലായി ഒരു മണ്ഡപവും ഒരു ബലിക്കല്ലും കാണാം. പടിഞ്ഞാറഭിമുഖമായുള്ള ഗുഹയുടെ വടക്കുവശത്തായി മുന്നോട്ടു തള്ളിനില്ക്കുന്ന പാറയില്‍ തീര്‍ഥങ്കരന്റെയും പത്മാവതീ ദേവിയുടെയും നിരവധി പ്രതിമകള്‍ കൊത്തിവച്ചിട്ടുണ്ട്. ആയ് രാജാവായ വിക്രമാദിത്യവരഗുണന്‍ (885-925) ഈ ക്ഷേത്രത്തിലേക്ക് പല സംഭാവനകളും നല്കിയിട്ടുണ്ട്. |
+ | |||
+ | [[ചിത്രം:Chitaral-2.png|150px|right|thumb|ചിതറാല്‍; ഗുഹാക്ഷേത്രങ്ങള്‍]] | ||
പ്രകൃതി നിര്‍മിതമായ മധ്യ-ദേവാലയം മൂന്ന് അറകളായി തിരിച്ചിരിക്കുന്നു. ഇവിടെ വലതുഭാഗത്തായി ദേവിയുടെയും മധ്യത്തില്‍ മഹാവീരതീര്‍ഥങ്കരന്റെയും ഇടതുഭാഗത്തായി പാര്‍ശ്വനാഥന്റെയും പ്രതിമകള്‍ ഉണ്ട്. അടുത്തകാലത്ത് കൊള്ളക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ പാര്‍ശ്വനാഥന്റെയും തീര്‍ഥങ്കരന്റെയും കരിങ്കല്‍ പ്രതിമകളൊഴികെ മറ്റെല്ലാം നശിപ്പിക്കപ്പെട്ടു. മധ്യത്തിലുള്ള ദേവാലയത്തിനു മുകളിലായി ഇഷ്ടിക കെട്ടിയുണ്ടാക്കിയ ചില ഭാഗങ്ങളുണ്ട്. ഇവിടെ ജൈനരൂപങ്ങള്‍ കൊത്തിവച്ചിരുന്ന ഒരു ഗോപുരമുണ്ടായിരുന്നത് ഇന്ന് ഭാഗികമായി തകര്‍ന്നു കിടക്കുകയാണ്. ഇത് ഇടിവെട്ടേറ്റതു മൂലമാകാമെന്നു കരുതപ്പെടുന്നു. | പ്രകൃതി നിര്‍മിതമായ മധ്യ-ദേവാലയം മൂന്ന് അറകളായി തിരിച്ചിരിക്കുന്നു. ഇവിടെ വലതുഭാഗത്തായി ദേവിയുടെയും മധ്യത്തില്‍ മഹാവീരതീര്‍ഥങ്കരന്റെയും ഇടതുഭാഗത്തായി പാര്‍ശ്വനാഥന്റെയും പ്രതിമകള്‍ ഉണ്ട്. അടുത്തകാലത്ത് കൊള്ളക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ പാര്‍ശ്വനാഥന്റെയും തീര്‍ഥങ്കരന്റെയും കരിങ്കല്‍ പ്രതിമകളൊഴികെ മറ്റെല്ലാം നശിപ്പിക്കപ്പെട്ടു. മധ്യത്തിലുള്ള ദേവാലയത്തിനു മുകളിലായി ഇഷ്ടിക കെട്ടിയുണ്ടാക്കിയ ചില ഭാഗങ്ങളുണ്ട്. ഇവിടെ ജൈനരൂപങ്ങള്‍ കൊത്തിവച്ചിരുന്ന ഒരു ഗോപുരമുണ്ടായിരുന്നത് ഇന്ന് ഭാഗികമായി തകര്‍ന്നു കിടക്കുകയാണ്. ഇത് ഇടിവെട്ടേറ്റതു മൂലമാകാമെന്നു കരുതപ്പെടുന്നു. |
Current revision as of 17:11, 20 ജനുവരി 2016
ചിതറാല്‍
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഒരു ഗ്രാമം. കുഴിത്തുറയ്ക്ക് 6.5 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്നു. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തുനിന്നും ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും പുരാതനാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള തിരുച്ചാണത്തുമലയില്‍ 10-ാം ശ.-ലേതാണെന്നു കരുതപ്പെടുന്ന ജൈനബിംബങ്ങളുള്ള ഒരു ജൈനക്ഷേത്രമുണ്ട്.
ജൈനക്ഷേത്രം. ചിതറാലിലെ ഈ ഗുഹാക്ഷേത്രം പ്രസിദ്ധമാണ്. തിരുച്ചാണത്തു മലയിലെ മുന്നോട്ടു തള്ളിനില്ക്കുന്ന പാറകളില്‍ നൈസര്‍ഗികമായുണ്ടായിരുന്ന ഒരു ഗുഹ കൊത്തിയെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ശരിയായി സംരക്ഷിക്കാത്തതുമൂലം ജീര്‍ണാവസ്ഥയിലായിരിക്കുന്ന ഈ ക്ഷേത്രത്തിനു മുന്നിലായി ഒരു മണ്ഡപവും ഒരു ബലിക്കല്ലും കാണാം. പടിഞ്ഞാറഭിമുഖമായുള്ള ഗുഹയുടെ വടക്കുവശത്തായി മുന്നോട്ടു തള്ളിനില്ക്കുന്ന പാറയില്‍ തീര്‍ഥങ്കരന്റെയും പത്മാവതീ ദേവിയുടെയും നിരവധി പ്രതിമകള്‍ കൊത്തിവച്ചിട്ടുണ്ട്. ആയ് രാജാവായ വിക്രമാദിത്യവരഗുണന്‍ (885-925) ഈ ക്ഷേത്രത്തിലേക്ക് പല സംഭാവനകളും നല്കിയിട്ടുണ്ട്.
പ്രകൃതി നിര്‍മിതമായ മധ്യ-ദേവാലയം മൂന്ന് അറകളായി തിരിച്ചിരിക്കുന്നു. ഇവിടെ വലതുഭാഗത്തായി ദേവിയുടെയും മധ്യത്തില്‍ മഹാവീരതീര്‍ഥങ്കരന്റെയും ഇടതുഭാഗത്തായി പാര്‍ശ്വനാഥന്റെയും പ്രതിമകള്‍ ഉണ്ട്. അടുത്തകാലത്ത് കൊള്ളക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ പാര്‍ശ്വനാഥന്റെയും തീര്‍ഥങ്കരന്റെയും കരിങ്കല്‍ പ്രതിമകളൊഴികെ മറ്റെല്ലാം നശിപ്പിക്കപ്പെട്ടു. മധ്യത്തിലുള്ള ദേവാലയത്തിനു മുകളിലായി ഇഷ്ടിക കെട്ടിയുണ്ടാക്കിയ ചില ഭാഗങ്ങളുണ്ട്. ഇവിടെ ജൈനരൂപങ്ങള്‍ കൊത്തിവച്ചിരുന്ന ഒരു ഗോപുരമുണ്ടായിരുന്നത് ഇന്ന് ഭാഗികമായി തകര്‍ന്നു കിടക്കുകയാണ്. ഇത് ഇടിവെട്ടേറ്റതു മൂലമാകാമെന്നു കരുതപ്പെടുന്നു.
ഇന്ന്, ഇത് ഒരു ഹൈന്ദവ ക്ഷേത്രമാണ്. ദേവീക്ഷേത്രമായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ബ്രാഹ്മണരാണ് പൂജാരികള്‍. ഇവിടത്തെ മണ്ഡപങ്ങളിലുള്ള ബ്രാഹ്മണ ലിഖിതങ്ങളും മറ്റു ക്ഷേത്ര ലിഖിതങ്ങളും 1250 മുതല്ക്കേ ഇതൊരു ദേവീക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
തിരുച്ചാണത്തുമല എന്നറിയപ്പെടുന്ന ഈ കുന്നിന്റെ പേരിന്റെയര്‍ഥം തന്നെ ഇവിടെയുള്ള ലിഖിതങ്ങളില്‍ നിന്നും കിട്ടുന്ന വിവരമനുസരിച്ച് 'ചരണരുടെ പവിത്രമല' എന്നാണ്. ജൈനസന്ന്യാസിമാരെയാണ് ചരണര്‍ എന്നു വിശേഷിപ്പിച്ചിരുന്നതെന്ന് സെണ്ടനാര്‍ ദിവാകര നിഘണ്ടുവില്‍ പറയുന്നുണ്ട്. വിക്രമാദിത്യ വരഗുണന്റെ 28-ാമതു വര്‍ഷത്തിലേതെന്നു പറയപ്പെടുന്ന ഒരു വട്ടെഴുത്തു ലിഖിതവും ഇവിടെയുണ്ട്. ഇതില്‍പ്പറയുന്ന 'പേരവക്കുടി' പുരാതന കാലത്തെ ജൈനാധിവാസകേന്ദ്രമായിരുന്ന 'കലുഗുമല' ആണെന്നു കരുതപ്പെടുന്നു.