This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാരപ്പൂണ്ടന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ചാരപ്പൂണ്ടന്‍== ==Large Indian cuckoo shrike== അരിപ്രാവിനോളം വലുപ്പമുള്ള ഒരിന...) |
(→Large Indian cuckoo shrike) |
||
വരി 5: | വരി 5: | ||
അരിപ്രാവിനോളം വലുപ്പമുള്ള ഒരിനം പക്ഷി. പാസെറിഫോര്‍മിസ് ഗോത്രത്തിലെ കാമ്പിഫാഗിഡെ (Campephagidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാ.നാ.: കൊറാസിന | അരിപ്രാവിനോളം വലുപ്പമുള്ള ഒരിനം പക്ഷി. പാസെറിഫോര്‍മിസ് ഗോത്രത്തിലെ കാമ്പിഫാഗിഡെ (Campephagidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാ.നാ.: കൊറാസിന | ||
നോവെഹൊളാന്‍ഡിയേ (Coracina novaehollandiae). ഇന്ത്യന്‍ കുക്കൂഷ്റൈക്ക് എന്നാണ് അറിയപ്പെടുന്നതെങ്കിലും ചാരപ്പൂണ്ടന് കുക്കുവിനോടോ ഷ്റൈക്കിനോടോ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവലുകള്‍ക്ക് കുക്കുവിനോടും കൊക്കിനു ഷ്റൈക്കിനോടും നേരിയ സാമ്യമുണ്ട്. കൊറാസിന്‍ ജീനസില്‍ ഏതാണ്ട് 41-ഓളം സ്പീഷീസുകളുണ്ട്. ഇവ ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ചൈന, മലേഷ്യ, തായ്ലന്‍ഡ്, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരുന്നു. ഈ വിവിധയിനങ്ങള്‍ തമ്മില്‍ വലുപ്പവര്‍ണ വ്യത്യാസമുണ്ട്. | നോവെഹൊളാന്‍ഡിയേ (Coracina novaehollandiae). ഇന്ത്യന്‍ കുക്കൂഷ്റൈക്ക് എന്നാണ് അറിയപ്പെടുന്നതെങ്കിലും ചാരപ്പൂണ്ടന് കുക്കുവിനോടോ ഷ്റൈക്കിനോടോ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവലുകള്‍ക്ക് കുക്കുവിനോടും കൊക്കിനു ഷ്റൈക്കിനോടും നേരിയ സാമ്യമുണ്ട്. കൊറാസിന്‍ ജീനസില്‍ ഏതാണ്ട് 41-ഓളം സ്പീഷീസുകളുണ്ട്. ഇവ ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ചൈന, മലേഷ്യ, തായ്ലന്‍ഡ്, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരുന്നു. ഈ വിവിധയിനങ്ങള്‍ തമ്മില്‍ വലുപ്പവര്‍ണ വ്യത്യാസമുണ്ട്. | ||
+ | |||
+ | [[ചിത്രം:Charappoondan.png|150px|right|thumb|ചാരപ്പൂണ്ടന്‍]] | ||
വൃക്ഷവാസിയായ ചാരപ്പൂണ്ടന്‍ ചെറിയകാടുകള്‍, റബ്ബര്‍ത്തോട്ടങ്ങള്‍, ഫലവൃക്ഷത്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള നാട്ടിന്‍പുറങ്ങളിലാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. ഏകദേശം 13-35 സെ.മീ. ശരീരദൈര്‍ഘ്യം വരുന്ന ഈ പക്ഷി ക്രൂഈച്ച്-ക്കൂയ്യെ-റ്റീ എന്നിങ്ങനെയുള്ള പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കുന്നു. സാധാരണയായി ഇണകളായോ ചെറുപറ്റങ്ങളായോ ആണ് ഇവ പറക്കുന്നത്. കാഴ്ചയില്‍ ആണ്‍ പെണ്‍ പക്ഷികള്‍ക്കു വര്‍ണവ്യത്യാസം ഉണ്ട്. ആണ്‍പക്ഷികളുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തിനു ചാരനിറവും അടിഭാഗത്തിനു വെള്ളനിറവുമാണ്; ചിറകിനും വാലിനും മങ്ങിയ കറുപ്പുനിറവും. കൂടാതെ, വ്യക്തമായി കണ്ണില്‍ കറുത്തരേഖ കാണുന്നു. എന്നാല്‍ പിടയില്‍ ഈ രേഖ അത്രയ്ക്ക് വ്യക്തമല്ല. കൂടാതെ പിടയില്‍ ശരീരത്തിന്റെ അടിഭാഗത്തു ധാരാളം കറുപ്പുവരകളുണ്ടായിരിക്കും. കൊക്കുകളും കാലുകളും ബലിഷ്ഠങ്ങളാണ്. ചാരപ്പൂണ്ടന്റെ പ്രധാന ആഹാരം പുഴുക്കള്‍, കീടങ്ങള്‍, പച്ചക്കുതിര, വണ്ടുകള്‍, പഴങ്ങള്‍ എന്നിവയാണ്. | വൃക്ഷവാസിയായ ചാരപ്പൂണ്ടന്‍ ചെറിയകാടുകള്‍, റബ്ബര്‍ത്തോട്ടങ്ങള്‍, ഫലവൃക്ഷത്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള നാട്ടിന്‍പുറങ്ങളിലാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. ഏകദേശം 13-35 സെ.മീ. ശരീരദൈര്‍ഘ്യം വരുന്ന ഈ പക്ഷി ക്രൂഈച്ച്-ക്കൂയ്യെ-റ്റീ എന്നിങ്ങനെയുള്ള പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കുന്നു. സാധാരണയായി ഇണകളായോ ചെറുപറ്റങ്ങളായോ ആണ് ഇവ പറക്കുന്നത്. കാഴ്ചയില്‍ ആണ്‍ പെണ്‍ പക്ഷികള്‍ക്കു വര്‍ണവ്യത്യാസം ഉണ്ട്. ആണ്‍പക്ഷികളുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തിനു ചാരനിറവും അടിഭാഗത്തിനു വെള്ളനിറവുമാണ്; ചിറകിനും വാലിനും മങ്ങിയ കറുപ്പുനിറവും. കൂടാതെ, വ്യക്തമായി കണ്ണില്‍ കറുത്തരേഖ കാണുന്നു. എന്നാല്‍ പിടയില്‍ ഈ രേഖ അത്രയ്ക്ക് വ്യക്തമല്ല. കൂടാതെ പിടയില്‍ ശരീരത്തിന്റെ അടിഭാഗത്തു ധാരാളം കറുപ്പുവരകളുണ്ടായിരിക്കും. കൊക്കുകളും കാലുകളും ബലിഷ്ഠങ്ങളാണ്. ചാരപ്പൂണ്ടന്റെ പ്രധാന ആഹാരം പുഴുക്കള്‍, കീടങ്ങള്‍, പച്ചക്കുതിര, വണ്ടുകള്‍, പഴങ്ങള്‍ എന്നിവയാണ്. | ||
വൃക്ഷങ്ങളിലെ ശിഖരങ്ങളിലാണ് ഇവ സാധാരണയായി കൂട് കെട്ടുന്നത്. ഉണങ്ങിയ മരക്കൊമ്പുകള്‍, ഇലകള്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. എന്തെങ്കിലും അപകടം ഉണ്ടെന്നു തോന്നുകയാണെങ്കില്‍ കൂട് മാറ്റി സ്ഥാപിക്കുന്ന വിശേഷസ്വഭാവവും ചാരപ്പൂണ്ടനുണ്ട്. മേയ് മുതല്‍ ഒ. വരെയാണ് ഇവയുടെ പ്രജനനകാലം. ഒരു പ്രജനനഘട്ടത്തില്‍ രണ്ടോ മൂന്നോ മുട്ടകള്‍ വീതം ഇടുന്നു. ഇളം പച്ചനിറത്തിലുള്ള മുട്ടയില്‍ കടും തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ട്. കൂടുകെട്ടുന്നതിനും അടയിരിക്കുന്നതിനും കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതിനും പിടയും പൂവനും ഒത്ത് സഹകരിക്കുന്നു. | വൃക്ഷങ്ങളിലെ ശിഖരങ്ങളിലാണ് ഇവ സാധാരണയായി കൂട് കെട്ടുന്നത്. ഉണങ്ങിയ മരക്കൊമ്പുകള്‍, ഇലകള്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. എന്തെങ്കിലും അപകടം ഉണ്ടെന്നു തോന്നുകയാണെങ്കില്‍ കൂട് മാറ്റി സ്ഥാപിക്കുന്ന വിശേഷസ്വഭാവവും ചാരപ്പൂണ്ടനുണ്ട്. മേയ് മുതല്‍ ഒ. വരെയാണ് ഇവയുടെ പ്രജനനകാലം. ഒരു പ്രജനനഘട്ടത്തില്‍ രണ്ടോ മൂന്നോ മുട്ടകള്‍ വീതം ഇടുന്നു. ഇളം പച്ചനിറത്തിലുള്ള മുട്ടയില്‍ കടും തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ട്. കൂടുകെട്ടുന്നതിനും അടയിരിക്കുന്നതിനും കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതിനും പിടയും പൂവനും ഒത്ത് സഹകരിക്കുന്നു. |
Current revision as of 06:33, 21 ജനുവരി 2016
ചാരപ്പൂണ്ടന്‍
Large Indian cuckoo shrike
അരിപ്രാവിനോളം വലുപ്പമുള്ള ഒരിനം പക്ഷി. പാസെറിഫോര്‍മിസ് ഗോത്രത്തിലെ കാമ്പിഫാഗിഡെ (Campephagidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാ.നാ.: കൊറാസിന നോവെഹൊളാന്‍ഡിയേ (Coracina novaehollandiae). ഇന്ത്യന്‍ കുക്കൂഷ്റൈക്ക് എന്നാണ് അറിയപ്പെടുന്നതെങ്കിലും ചാരപ്പൂണ്ടന് കുക്കുവിനോടോ ഷ്റൈക്കിനോടോ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവലുകള്‍ക്ക് കുക്കുവിനോടും കൊക്കിനു ഷ്റൈക്കിനോടും നേരിയ സാമ്യമുണ്ട്. കൊറാസിന്‍ ജീനസില്‍ ഏതാണ്ട് 41-ഓളം സ്പീഷീസുകളുണ്ട്. ഇവ ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ചൈന, മലേഷ്യ, തായ്ലന്‍ഡ്, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരുന്നു. ഈ വിവിധയിനങ്ങള്‍ തമ്മില്‍ വലുപ്പവര്‍ണ വ്യത്യാസമുണ്ട്.
വൃക്ഷവാസിയായ ചാരപ്പൂണ്ടന്‍ ചെറിയകാടുകള്‍, റബ്ബര്‍ത്തോട്ടങ്ങള്‍, ഫലവൃക്ഷത്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള നാട്ടിന്‍പുറങ്ങളിലാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. ഏകദേശം 13-35 സെ.മീ. ശരീരദൈര്‍ഘ്യം വരുന്ന ഈ പക്ഷി ക്രൂഈച്ച്-ക്കൂയ്യെ-റ്റീ എന്നിങ്ങനെയുള്ള പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കുന്നു. സാധാരണയായി ഇണകളായോ ചെറുപറ്റങ്ങളായോ ആണ് ഇവ പറക്കുന്നത്. കാഴ്ചയില്‍ ആണ്‍ പെണ്‍ പക്ഷികള്‍ക്കു വര്‍ണവ്യത്യാസം ഉണ്ട്. ആണ്‍പക്ഷികളുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തിനു ചാരനിറവും അടിഭാഗത്തിനു വെള്ളനിറവുമാണ്; ചിറകിനും വാലിനും മങ്ങിയ കറുപ്പുനിറവും. കൂടാതെ, വ്യക്തമായി കണ്ണില്‍ കറുത്തരേഖ കാണുന്നു. എന്നാല്‍ പിടയില്‍ ഈ രേഖ അത്രയ്ക്ക് വ്യക്തമല്ല. കൂടാതെ പിടയില്‍ ശരീരത്തിന്റെ അടിഭാഗത്തു ധാരാളം കറുപ്പുവരകളുണ്ടായിരിക്കും. കൊക്കുകളും കാലുകളും ബലിഷ്ഠങ്ങളാണ്. ചാരപ്പൂണ്ടന്റെ പ്രധാന ആഹാരം പുഴുക്കള്‍, കീടങ്ങള്‍, പച്ചക്കുതിര, വണ്ടുകള്‍, പഴങ്ങള്‍ എന്നിവയാണ്.
വൃക്ഷങ്ങളിലെ ശിഖരങ്ങളിലാണ് ഇവ സാധാരണയായി കൂട് കെട്ടുന്നത്. ഉണങ്ങിയ മരക്കൊമ്പുകള്‍, ഇലകള്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. എന്തെങ്കിലും അപകടം ഉണ്ടെന്നു തോന്നുകയാണെങ്കില്‍ കൂട് മാറ്റി സ്ഥാപിക്കുന്ന വിശേഷസ്വഭാവവും ചാരപ്പൂണ്ടനുണ്ട്. മേയ് മുതല്‍ ഒ. വരെയാണ് ഇവയുടെ പ്രജനനകാലം. ഒരു പ്രജനനഘട്ടത്തില്‍ രണ്ടോ മൂന്നോ മുട്ടകള്‍ വീതം ഇടുന്നു. ഇളം പച്ചനിറത്തിലുള്ള മുട്ടയില്‍ കടും തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ട്. കൂടുകെട്ടുന്നതിനും അടയിരിക്കുന്നതിനും കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതിനും പിടയും പൂവനും ഒത്ത് സഹകരിക്കുന്നു.