This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദ്രശേഖരന്‍നായര്‍, വൈക്കം (1928 - 2005 )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ചന്ദ്രശേഖരന്‍നായര്‍, വൈക്കം (1928 - 2005 )== മലയാള സാഹിത്യകാരന്‍. പത...) |
(→ചന്ദ്രശേഖരന്‍നായര്‍, വൈക്കം (1928 - 2005 )) |
||
വരി 1: | വരി 1: | ||
==ചന്ദ്രശേഖരന്‍നായര്‍, വൈക്കം (1928 - 2005 )== | ==ചന്ദ്രശേഖരന്‍നായര്‍, വൈക്കം (1928 - 2005 )== | ||
+ | |||
+ | [[ചിത്രം:Vaikkom Chandrasekharan nair.png|150px|right|thumb|വൈക്കം ചന്ദ്രശേഖരന്‍നായര്‍]] | ||
മലയാള സാഹിത്യകാരന്‍. പത്രപ്രവര്‍ത്തകന്‍ എന്നതിനു പുറമേ നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. വൈക്കത്ത് ഒരിടത്തരം കുടുംബമായ വളവത്തെ പി. കൃഷ്ണപിള്ളയുടെയും അരാവേലില്‍ പാര്‍വതിഅമ്മയുടെയും മകനായി 1928 ഡി. 21-ന് ചന്ദ്രശേഖരന്‍നായര്‍ ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും കോളജുവിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് കേരളഭൂഷണത്തില്‍ ജൂനിയര്‍ എഡിറ്ററായി ചേര്‍ന്നു. മലയാള മനോരമ, പൗരപ്രഭ, ജനയുഗം, കേരളം, കൗമുദി, കേരളകൗമുദി, കുങ്കുമം, ചിത്രകാര്‍ത്തിക, കുമാരി എന്നിവയില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. കുറച്ചുകാലം പ്രഭാത് ബുക്ക് ഹൌസിന്റെ ജനറല്‍ എഡിറ്റര്‍ ആയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അതിന്റെ സാഹിത്യസാംസ്കാരിക വിഭാഗത്തിലും സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. കേരളസര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ ദീര്‍ഘകാലം അംഗമായിരുന്നു. നാലുവര്‍ഷം (1978-82) കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായിരുന്നിട്ടുണ്ട്. | മലയാള സാഹിത്യകാരന്‍. പത്രപ്രവര്‍ത്തകന്‍ എന്നതിനു പുറമേ നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. വൈക്കത്ത് ഒരിടത്തരം കുടുംബമായ വളവത്തെ പി. കൃഷ്ണപിള്ളയുടെയും അരാവേലില്‍ പാര്‍വതിഅമ്മയുടെയും മകനായി 1928 ഡി. 21-ന് ചന്ദ്രശേഖരന്‍നായര്‍ ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും കോളജുവിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് കേരളഭൂഷണത്തില്‍ ജൂനിയര്‍ എഡിറ്ററായി ചേര്‍ന്നു. മലയാള മനോരമ, പൗരപ്രഭ, ജനയുഗം, കേരളം, കൗമുദി, കേരളകൗമുദി, കുങ്കുമം, ചിത്രകാര്‍ത്തിക, കുമാരി എന്നിവയില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. കുറച്ചുകാലം പ്രഭാത് ബുക്ക് ഹൌസിന്റെ ജനറല്‍ എഡിറ്റര്‍ ആയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അതിന്റെ സാഹിത്യസാംസ്കാരിക വിഭാഗത്തിലും സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. കേരളസര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ ദീര്‍ഘകാലം അംഗമായിരുന്നു. നാലുവര്‍ഷം (1978-82) കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായിരുന്നിട്ടുണ്ട്. |
Current revision as of 16:40, 13 ജനുവരി 2016
ചന്ദ്രശേഖരന്‍നായര്‍, വൈക്കം (1928 - 2005 )
മലയാള സാഹിത്യകാരന്‍. പത്രപ്രവര്‍ത്തകന്‍ എന്നതിനു പുറമേ നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. വൈക്കത്ത് ഒരിടത്തരം കുടുംബമായ വളവത്തെ പി. കൃഷ്ണപിള്ളയുടെയും അരാവേലില്‍ പാര്‍വതിഅമ്മയുടെയും മകനായി 1928 ഡി. 21-ന് ചന്ദ്രശേഖരന്‍നായര്‍ ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും കോളജുവിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് കേരളഭൂഷണത്തില്‍ ജൂനിയര്‍ എഡിറ്ററായി ചേര്‍ന്നു. മലയാള മനോരമ, പൗരപ്രഭ, ജനയുഗം, കേരളം, കൗമുദി, കേരളകൗമുദി, കുങ്കുമം, ചിത്രകാര്‍ത്തിക, കുമാരി എന്നിവയില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. കുറച്ചുകാലം പ്രഭാത് ബുക്ക് ഹൌസിന്റെ ജനറല്‍ എഡിറ്റര്‍ ആയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അതിന്റെ സാഹിത്യസാംസ്കാരിക വിഭാഗത്തിലും സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. കേരളസര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ ദീര്‍ഘകാലം അംഗമായിരുന്നു. നാലുവര്‍ഷം (1978-82) കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായിരുന്നിട്ടുണ്ട്.
വിവിധ സാഹിത്യശാഖകളിലായി നാല്പതില്‍പ്പരം കൃതികള്‍ ചന്ദ്രശേഖരന്‍നായര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപ്ളവകാരി എന്ന നാടകീയകവിതയുമായാണ് സാഹിത്യത്തില്‍ രംഗപ്രവേശം ചെയ്യുന്നത്. നഖങ്ങള്‍, പഞ്ചവന്‍കാട്, ഗോത്രദാഹം, മാധവിക്കുട്ടി, അഗ്നിപരീക്ഷ, ദാഹിക്കുന്നവരുടെ വഴി, പാമ്പുകളുടെ മാളം, ഉദ്ഘാടനം, നീലക്കടമ്പ്, മിസിസ് മായാവതി, സ്വാതിതിരുനാള്‍ എന്നിവയാണ് മുഖ്യനോവലുകള്‍. ചരിത്രനോവലുകളുടെ രചനയില്‍ ഇദ്ദേഹം കൃതഹസ്തനാണ്. കേരളത്തിലെ രാഷ്ട്രീയസമരങ്ങളുടെ കഥ പറയുന്ന നഖങ്ങള്‍ പൗരാണികാചാരങ്ങളോടും സംസ്കാരത്തോടും ശക്തമായി പ്രതികരിക്കുന്ന ഗോത്രദാഹം എന്നിവ സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നു. ഒന്‍പതു നോവലുകള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാധവിക്കുട്ടി എന്ന തിരക്കഥയ്ക്ക് അവാര്‍ഡ് ലഭിക്കുകയുണ്ടായി.
നാടകങ്ങള്‍ അധികവും കാളിദാസകലാകേന്ദ്രം (കൊല്ലം) എന്ന നാടകസമിതിക്കുവേണ്ടി രചിച്ചവയാണ്. ഡോക്ടര്‍, കുറ്റവും ശിക്ഷയും, തണ്ണീര്‍പ്പന്തല്‍, കടന്നല്‍ക്കൂട്, ജാതുഗൃഹം, ഉദ്യോഗപര്‍വം, ജനനീജന്മഭൂമി, ഹംസഗീതം എന്നിവയാണ് മുഖ്യനാടകങ്ങള്‍. ജാതുഗൃഹത്തിന് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. അനുഭവങ്ങളെ നന്ദി (ആത്മകഥ), രംഗപ്രവേശം (നാടക ലക്ഷണഗ്രന്ഥം), അക്ഷരങ്ങള്‍ (സ്മരണകള്‍), എന്റെ തുളസിച്ചെടികള്‍, പഴയതും പുതിയതും (വിമര്‍ശനം) എന്നിവ മറ്റു കൃതികളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ദര്‍ശനം, ചിത്രകല, അഭിനയം, സംഗീതം തുടങ്ങിയ വിവിധ ശാഖകളുടെ പഠനത്തില്‍ ഇദ്ദേഹം സവിശേഷമായ താത്പര്യം പുലര്‍ത്തുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തകനായ ഗൌരിദാസന്‍ നായര്‍ മകനാണ്. 2005 ഏ. 12-ന് ഇദ്ദേഹം അന്തരിച്ചു.