This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോള്‍ഡന്‍ഗേറ്റ് പാലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗോള്‍ഡന്‍ഗേറ്റ് പാലം== ==Goldengate Bridge== ലോകത്തില്‍ ഏറ്റവും വലുപ്പമു...) |
(→Goldengate Bridge) |
||
വരി 2: | വരി 2: | ||
==Goldengate Bridge== | ==Goldengate Bridge== | ||
+ | |||
+ | [[ചിത്രം:Golden gate bridge.png|150px|right|thumb|സാന്‍ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ഗേറ്റ് പാലം]] | ||
ലോകത്തില്‍ ഏറ്റവും വലുപ്പമുള്ള തൂക്കുപാലങ്ങളില്‍ രണ്ടാമത്തേത് (ന്യൂയോര്‍ക്ക് ഹാര്‍ബറിലെ വേരസാനോ-നാരോസ് പാലമാണ് ഏറ്റവും നീളം കൂടിയ തൂക്കുപാലം). പസിഫിക്ക് സമുദ്രത്തിനും സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനും ഇടയിലുള്ള 1.6 കി.മീ. ദൈര്‍ഘ്യമുള്ള കടലിടുക്കിനു മുകളിലായാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയെ മാരിന്‍ കൗണ്ടിയുമായി ചേര്‍ക്കുന്ന ഇതിന്റെ പ്രധാനഭാഗത്തിന് 1,280 മീ. ദൈര്‍ഘ്യമുണ്ട്; ആകെ നീളം 2,737 മീ. | ലോകത്തില്‍ ഏറ്റവും വലുപ്പമുള്ള തൂക്കുപാലങ്ങളില്‍ രണ്ടാമത്തേത് (ന്യൂയോര്‍ക്ക് ഹാര്‍ബറിലെ വേരസാനോ-നാരോസ് പാലമാണ് ഏറ്റവും നീളം കൂടിയ തൂക്കുപാലം). പസിഫിക്ക് സമുദ്രത്തിനും സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനും ഇടയിലുള്ള 1.6 കി.മീ. ദൈര്‍ഘ്യമുള്ള കടലിടുക്കിനു മുകളിലായാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയെ മാരിന്‍ കൗണ്ടിയുമായി ചേര്‍ക്കുന്ന ഇതിന്റെ പ്രധാനഭാഗത്തിന് 1,280 മീ. ദൈര്‍ഘ്യമുണ്ട്; ആകെ നീളം 2,737 മീ. |
Current revision as of 16:14, 24 ഡിസംബര്‍ 2015
ഗോള്‍ഡന്‍ഗേറ്റ് പാലം
Goldengate Bridge
ലോകത്തില്‍ ഏറ്റവും വലുപ്പമുള്ള തൂക്കുപാലങ്ങളില്‍ രണ്ടാമത്തേത് (ന്യൂയോര്‍ക്ക് ഹാര്‍ബറിലെ വേരസാനോ-നാരോസ് പാലമാണ് ഏറ്റവും നീളം കൂടിയ തൂക്കുപാലം). പസിഫിക്ക് സമുദ്രത്തിനും സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനും ഇടയിലുള്ള 1.6 കി.മീ. ദൈര്‍ഘ്യമുള്ള കടലിടുക്കിനു മുകളിലായാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയെ മാരിന്‍ കൗണ്ടിയുമായി ചേര്‍ക്കുന്ന ഇതിന്റെ പ്രധാനഭാഗത്തിന് 1,280 മീ. ദൈര്‍ഘ്യമുണ്ട്; ആകെ നീളം 2,737 മീ.
1933-ല്‍ നിര്‍മാണം തുടങ്ങിയ ഗോള്‍ഡന്‍ഗേറ്റ് പാലം 1937-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 350 ലക്ഷം ഡോളറായിരുന്നു ഇതിന്റെ ചെലവ്. ഓഥ്മാര്‍ ആമാന്‍ എന്ന വിദഗ്ധന്റെ സാങ്കേതികോപദേശത്തോടെ ചീഫ് എന്‍ജിനീയര്‍ ജോസഫ് സ്റ്റ്രോസ് ആണ് ഈ പാലം പണിതീര്‍ത്തത്. പാലത്തിന്റെ 227 മീ. ഉയരമുള്ള സ്റ്റീല്‍ ടവറുകള്‍ ലോകത്തിലേറ്റവും ഉയരമുള്ള ബ്രിജ്-ടവറുകളാണ്. ഭൂകമ്പത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതായി ആദ്യമായി രൂപകല്പന ചെയ്യപ്പെട്ട ടവറുകളാണിവ. തിളങ്ങുന്ന ഓറഞ്ച്നിറം കൊടുത്തിട്ടുള്ള ഈ ടവറുകള്‍ 93 സെ.മീ. വ്യാസമുള്ള രണ്ടു കേബിളുകളെ താങ്ങിനിര്‍ത്തുന്നു. 27 മീ. അകലത്തിലുള്ള ഈ കേബിളുകളിലാണ് പാലത്തിന്റെ പ്രധാനഭാഗം തൂക്കിയിട്ടുള്ളത്. തെ. ഭാഗത്തെ ടവറിന്റെ അസ്തിവാരം ജലനിരപ്പിന് 30 മീ. താഴെയുള്ള പാറയില്‍ നിന്നാരംഭിക്കുന്നു. കരയില്‍ നിന്ന് 343 മീ. അകലത്തിലുള്ള ഈ കല്‍ക്കെട്ട് ശക്തിയേറിയ കടല്‍ക്കാറ്റിനും ഉഗ്രവേഗമുള്ള കൂറ്റന്‍ തിരകള്‍ക്കും സദാ വിധേയമാണ്. വെള്ളത്തില്‍ നിന്ന് 67 മീ. ഉയരമുള്ളതിനാല്‍ ഇതിനടിയില്‍ക്കൂടി സ്റ്റീമറുകള്‍ യഥേഷ്ടം സഞ്ചരിക്കുന്നു.
18.മീ. വീതിയുള്ള റോഡാണ് ഗോള്‍ഡന്‍ഗേറ്റ് പാലത്തിന്റെ പ്രധാന പ്രത്യേകത. 6-ലെയിന്‍ വാഹന സഞ്ചാരത്തിനുള്ള സൗകര്യം ഇതിലുണ്ട്. ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 76 മീ. ഉയരത്തിലുള്ള ഈ റോഡില്‍ നിന്നുള്ള കാഴ്ച അതീവ മനോഹരമാണ്.