This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോള്‍വിന്‍, ജോണ്‍ റസ്സല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കോള്‍വിന്‍, ജോണ്‍ റസ്സല്‍== ==Colvin, John Russell (1807 57)== ഒന്നാം ഇന്ത്യന്‍ സ്...) |
(→Colvin, John Russell (1807 57)) |
||
വരി 1: | വരി 1: | ||
==കോള്‍വിന്‍, ജോണ്‍ റസ്സല്‍== | ==കോള്‍വിന്‍, ജോണ്‍ റസ്സല്‍== | ||
- | ==Colvin, John Russell (1807 | + | ===Colvin, John Russell (1807 - 57)=== |
ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ (1857) വടക്കന്‍ പ്രവിശ്യാഗവര്‍ണര്‍. 1807 മേയ് 29-ന് ജനിച്ചു. 1826-ല്‍ ഈസ്റ്റ്ഇന്ത്യാക്കമ്പനിയില്‍ ഉദ്യോഗം ലഭിച്ചു. 1836-ല്‍ ഗവര്‍ണര്‍ ജനറല്‍ ആക്ക് ലന്‍ഡ് പ്രഭുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉയര്‍ന്നു. 1837-ല്‍ നടന്ന അഫ്ഗാന്‍ യുദ്ധത്തില്‍ കോള്‍വിന്‍ വഹിച്ച നിര്‍ണായകമായ പങ്ക് ഗവര്‍ണര്‍ ജനറലിന് കോള്‍വിനിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനിടയാക്കി. 1853-ല്‍ ഡല്‍ഹൗസി പ്രഭു ഇദ്ദേഹത്തെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. | ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ (1857) വടക്കന്‍ പ്രവിശ്യാഗവര്‍ണര്‍. 1807 മേയ് 29-ന് ജനിച്ചു. 1826-ല്‍ ഈസ്റ്റ്ഇന്ത്യാക്കമ്പനിയില്‍ ഉദ്യോഗം ലഭിച്ചു. 1836-ല്‍ ഗവര്‍ണര്‍ ജനറല്‍ ആക്ക് ലന്‍ഡ് പ്രഭുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉയര്‍ന്നു. 1837-ല്‍ നടന്ന അഫ്ഗാന്‍ യുദ്ധത്തില്‍ കോള്‍വിന്‍ വഹിച്ച നിര്‍ണായകമായ പങ്ക് ഗവര്‍ണര്‍ ജനറലിന് കോള്‍വിനിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനിടയാക്കി. 1853-ല്‍ ഡല്‍ഹൗസി പ്രഭു ഇദ്ദേഹത്തെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. |
Current revision as of 08:44, 31 മാര്‍ച്ച് 2016
കോള്‍വിന്‍, ജോണ്‍ റസ്സല്‍
Colvin, John Russell (1807 - 57)
ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ (1857) വടക്കന്‍ പ്രവിശ്യാഗവര്‍ണര്‍. 1807 മേയ് 29-ന് ജനിച്ചു. 1826-ല്‍ ഈസ്റ്റ്ഇന്ത്യാക്കമ്പനിയില്‍ ഉദ്യോഗം ലഭിച്ചു. 1836-ല്‍ ഗവര്‍ണര്‍ ജനറല്‍ ആക്ക് ലന്‍ഡ് പ്രഭുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഉയര്‍ന്നു. 1837-ല്‍ നടന്ന അഫ്ഗാന്‍ യുദ്ധത്തില്‍ കോള്‍വിന്‍ വഹിച്ച നിര്‍ണായകമായ പങ്ക് ഗവര്‍ണര്‍ ജനറലിന് കോള്‍വിനിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനിടയാക്കി. 1853-ല്‍ ഡല്‍ഹൗസി പ്രഭു ഇദ്ദേഹത്തെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു.
1857-ല്‍ ലഹള തുടങ്ങുമ്പോള്‍ കോള്‍വിന്റെ കീഴില്‍ ആഗ്രയില്‍ ഉണ്ടായിരുന്ന പട്ടാളം ദുര്‍ബലമായ ഒരു ബ്രിട്ടീഷ് റെജിമെന്റും ഒരു ഇന്ത്യന്‍ സൈനികവിഭാഗവും മാത്രമായിരുന്നു. ഇതാകട്ടെ വിപ്ലവകാരികളെ നേരിടാന്‍ തീരെ അപര്യാപ്തവും. ഈ സാഹചര്യത്തില്‍ കോള്‍വിന്‍ നടത്തിയ ഒരു പ്രഖ്യാപനംപോലും റദ്ദാക്കേണ്ടിവന്നു. ഇതെല്ലാം കൂടിച്ചേര്‍ന്നുണ്ടായ ദുഃഖവും ഉത്കണ്ഠയും തെറ്റിദ്ധരിക്കപ്പെട്ടതിനുള്ള നിരാശയുംമൂലം തകര്‍ന്ന കോള്‍വിന്‍ 1857 സെപ്. 9-ന് നിര്യാതനായി.
ഈസ്റ്റ്ഇന്ത്യാക്കമ്പനിയില്‍ പിന്നീട് പ്രശസ്തസേവനം അനുഷ്ഠിക്കുകയും, ഈജിപ്തിലെ കണ്‍ട്രോളര്‍ ജനറലായും ഇന്ത്യന്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ ലെഫ്റ്റനന്റ് ഗവര്‍ണറായും (1887) സേവനം നടത്തുകയും ചെയ്ത സര്‍ ആക്ക് ലന്‍ഡ് ഇദ്ദേഹത്തിന്റെ മകനായിരുന്നു. ആക്ക് ലന്‍ഡ് പിതാവായ കോള്‍വിന്റെ ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട്.