This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രമദീപിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്രമദീപിക== കൂടിയാട്ടത്തിന്റെ ഒരു പ്രയോഗ ശാസ്ത്രഗ്രന്ഥം. ഇത...)
(പുതിയ താള്‍: ==ക്രമദീപിക== കൂടിയാട്ടത്തിന്റെ ഒരു പ്രയോഗ ശാസ്ത്രഗ്രന്ഥം. ഇത...)
 

Current revision as of 03:37, 31 ഓഗസ്റ്റ്‌ 2015

ക്രമദീപിക

കൂടിയാട്ടത്തിന്റെ ഒരു പ്രയോഗ ശാസ്ത്രഗ്രന്ഥം. ഇതിന്റെ കര്‍ത്താവ് തോലന്‍ ആണെന്നു കരുതപ്പെടുന്നു. കുലശേഖര ചക്രവര്‍ത്തിയുടെ (എ.ഡി. 9-ാം ശ.) സദസ്യനായിരുന്ന ഇദ്ദേഹം, ചാക്യാന്മാരുടെ കുലഗുരുക്കന്മാരായ നാട്യാചാര്യന്മാരിലൂടെ നിലനിന്നുപോന്ന കൂടിയാട്ടത്തിന്റെ രംഗപ്രയോഗസമ്പ്രദായങ്ങളെ പരിഷ്കരിച്ചു ചിട്ടപ്പെടുത്തിയ ഗ്രന്ഥങ്ങളാണ് ആട്ടപ്രകാരവും ക്രമദീപികയും. ആട്ടപ്രകാരത്തില്‍ ഓരോ കഥാപാത്രവും മുദ്രകള്‍ കാണിച്ച് ആടേണ്ട രീതി വിവരിക്കുന്നു. നാടകത്തിന്റെ ഉള്ളടക്കമായ പദ്യങ്ങളുടെയും ചൂര്‍ണികകളുടെയും അര്‍ഥവും അതില്‍ കൊടുത്തിരിക്കുന്നു.

ക്രമദീപികയിലാകട്ടെ, ഓരോ രൂപകത്തിലും നാടകകര്‍ത്താവു പറയാത്തതും നടന്മാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതും ആയ ബാഹ്യവിഷയങ്ങള്‍-ഉദാ. സന്ദര്‍ഭാനുസരണം ചേര്‍ക്കേണ്ട അവതാരിക, നടന്മാര്‍ രംഗത്ത് അനുഷ്ഠിക്കേണ്ട കൃത്യങ്ങള്‍, രംഗവിധാനം, പ്രവേശരീതി, വിദൂഷകന്റെ ചടങ്ങുകള്‍, ചമയം തുടങ്ങിയവ-പ്രതിപാദിക്കുന്നു. ഓരോ കഥാപാത്രവും എങ്ങനെ വേഷം ധരിക്കണമെന്നും ഏതു താളത്തില്‍ രംഗപ്രവേശം ചെയ്യണമെന്നും എങ്ങനെ സ്ലോകങ്ങള്‍ ചൊല്ലണമെന്നും ഇതില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്മാര്‍ക്കുവേണ്ട പ്രധാന നിര്‍ദേശങ്ങളെല്ലാം നല്കുന്നത് ക്രമദീപികയാണ്. ഇതില്‍ വിധിച്ചിട്ടുള്ള രീതിയാണ് ചാക്യാന്മാര്‍ ഇന്നും പിന്തുടരുന്നത്. കൂടിയാട്ടത്തിനുള്ള നാടകങ്ങള്‍ക്കെല്ലാം പ്രത്യേകം ആട്ടപ്രകാരവും ക്രമദീപികയും ഉണ്ട്. ഇവയെല്ലാം തോലന്റേതാകാന്‍ വഴിയില്ല. വിദൂഷകന്മാര്‍ ചൊല്ലുന്ന ഭാഷാസ്ലോകങ്ങളില്‍ ചിലതൊഴിച്ച് മറ്റുള്ളവ പില്ക്കാലത്ത് എഴുതി ചേര്‍ത്തതാവാം. നോ. ആട്ടപ്രകാരം; കൂടിയാട്ടം

2. ലീലാശുകവിരചിതമായ ഒരു സംസ്കൃത ഗ്രന്ഥം. ആഗമശാസ്ത്രപ്രകാരം ശ്രീകൃഷ്ണപൂജാവിധിപരമായി നിര്‍മിക്കപ്പെട്ടതാണിത്. 13-ാം ശതകത്തിന്റെ പൂര്‍വാര്‍ധമാണ് നിര്‍മാണകാലം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍