This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിയമാന്‍ വംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അതിയമാന്‍ വംശം = ചേരരാജവംശത്തിന്റെ ഒരു തായ്വഴി. 'അതിയമാന്‍ നെടുമാനഞ്...) |
|||
വരി 6: | വരി 6: | ||
(ശൂരനാട്ടു കുഞ്ഞന്‍പിള്ള) | (ശൂരനാട്ടു കുഞ്ഞന്‍പിള്ള) | ||
+ | [[Category:ചരിത്രം]] |
Current revision as of 09:06, 8 ഏപ്രില്‍ 2008
അതിയമാന്‍ വംശം
ചേരരാജവംശത്തിന്റെ ഒരു തായ്വഴി. 'അതിയമാന്‍ നെടുമാനഞ്ചി' എന്ന രാജാവ് സ്ഥാപിച്ചതിനാല്‍ ആണ് ഈ വംശത്തിന് പ്രസ്തുത പേരു ലഭിച്ചത്. തമിഴ് കവയിത്രി ആയിരുന്ന ഔവ്വയാരുടെ പുരസ്കര്‍ത്താവായി നെടുമാനഞ്ചിയെ പുറനാനൂറ് എന്ന സംഘംകൃതിയില്‍ പുകഴ്ത്തിയിട്ടുണ്ട്. ദ്രാവിഡദേശത്തെ 'എഴുകടൈ വള്ളലുകളില്‍' (ഔദാര്യനിധികള്) ഒരാളായിരുന്നു അതിയമാന്‍. അതിയമാന്റെ അധികാരം ഉത്തരകേരളത്തില്‍ നിലനിന്നിരുന്നതായി ഉണ്ണിയച്ചീചരിതത്തില്‍ ('ആവാസം നിജമാക്കിനാള് അതിയമാനല്ലൂരിതിഖ്യാതിദം') സൂചിപ്പിക്കുന്നുണ്ട്. തകടൂര്‍ എന്ന സ്ഥലമായിരുന്നു നെടുമാനഞ്ചിയുടെ തലസ്ഥാനം.
അതിയമാന്‍ നെടുമാനഞ്ചിയുടെ വംശത്തില്പെട്ട ഒരു നാടുവാഴിയായിരുന്നു നെടുമിടിലഞ്ചി. പെരും ചേരല്‍ ഇരുമ്പുറ എന്ന രാജാവും അതിയമാനും തമ്മില്‍ യുദ്ധം ഉണ്ടായി. ആ യുദ്ധത്തില്‍ അതിയമാന്‍ വധിക്കപ്പെട്ടു. അതിയമാന്റെ വീരാപദാനങ്ങളെ അരിശില്‍ കീഴാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)