This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചരിത്രം)
(ഘടനാസംവിധാനം)
വരി 16: വരി 16:
കെട്ടിടങ്ങളിലെ കോവണികളില്‍ വളരെയേറെ പടികള്‍ ആവശ്യമായി വരുമ്പോള്‍ ഇടത്തട്ടുകള്‍ ചേര്‍ത്തു ദീര്‍ഘസഞ്ചാരത്തിന്‌ അല്‌പം ആശ്വാസം നല്‍കാറുണ്ട്‌. സോപാനങ്ങളുടെ ദിശയ്‌ക്കു മാറ്റം വരുത്തുന്നതും ഇടത്തട്ടുകളില്‍ കൂടിയാണ്‌.

-
== ഘടനാസംവിധാനം==
+
=== ഘടനാസംവിധാനം===
ഒരു കോവണിമൂലം യോജിപ്പിക്കുന്ന രണ്ടു  വിതാനങ്ങളുടെ ഇടയിലുള്ള അകലമാണ്‌ കോവണിയുടെ ഉയരം. ഓരോ പടിയുടെയും ഉപരിതലത്തിന്റെ വീതിക്കു പടിവീതി (tread) എന്നും അടുത്തടുത്ത രണ്ടു പടികളുടെ ഉപരിതലങ്ങള്‍ക്കിടയ്‌ക്കു മേല്‍കീഴായുള്ള ഭാഗത്തിനു ആരോഹി (riser) എന്നും പറയുന്നു. പടിവീതിയുടെ അഗ്രഭാഗം ചിലപ്പോള്‍ നേരെ താഴത്തെ ആരോഹി കവിഞ്ഞ്‌ 2 സെ.മീ. മുതല്‍ 4½ സെ.മീ. വരെ മുമ്പോട്ടു തള്ളിനിര്‍ത്താറുണ്ട്‌. അങ്ങനെ തള്ളിനില്‍ക്കുന്ന ഭാഗത്തെ പടിവീതിയുടെ നാസികാഗ്രം എന്നാണ്‌ പറയുന്നത്‌. നാസികാഗ്രം  ഉള്ളപ്പോള്‍ അടുത്തടുത്തുള്ള രണ്ടു ആരോഹികള്‍ക്കുള്ളിലുള്ള തിരശ്ചീനത്തിന്റെ അകലം പടിവീതിയെക്കാള്‍ അല്‌പം കുറഞ്ഞിരിക്കും. ആ അകലത്തിനു നടവീതി (going) എന്നു പറയാം. ഒരു സോപാനശ്രണിയില്‍ ആകെയുള്ള പടിവീതികള്‍ ആരോഹികളെക്കാള്‍ എണ്ണത്തില്‍ ഒന്നു കുറഞ്ഞിരിക്കും എന്നുള്ള വസ്‌തുത സോപാനസംവിധാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.  

വരി 45: വരി 45:
(iv) പടിവീതി 22.5 സെ.മീ. ആരോഹി 17.5 സെ.മീ.  
(iv) പടിവീതി 22.5 സെ.മീ. ആരോഹി 17.5 സെ.മീ.  
 +
പക്ഷേ ഒരു ശ്രണിയിലുള്ള എല്ലാ പടികളുടെയും വീതിയും ഉയരവും ഒന്നുതന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഏതെങ്കിലും വ്യത്യാസം അതില്‍ വന്നാല്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ പടിതെറ്റി വീഴാന്‍ വളരെ സാധ്യതയുണ്ട്‌.
പക്ഷേ ഒരു ശ്രണിയിലുള്ള എല്ലാ പടികളുടെയും വീതിയും ഉയരവും ഒന്നുതന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഏതെങ്കിലും വ്യത്യാസം അതില്‍ വന്നാല്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ പടിതെറ്റി വീഴാന്‍ വളരെ സാധ്യതയുണ്ട്‌.
വരി 54: വരി 55:
രണ്ടുവിതാനങ്ങള്‍ക്കിടയിലോ ഒരു വിതാനത്തിനും അടുത്ത ഇടത്തട്ടിനുമിടയിലോ ഉള്ള ഉയരം സാധാരണഗതിയില്‍ 365 സെ.മീ.-ല്‍ കൂടരുത്‌. ഇത്‌ 250സെ.മീ.-ല്‍ കൂടാതിരിക്കുന്നത്‌ അത്യുത്തമം. പൊതുസ്ഥാപനങ്ങളില്‍ പ്രത്യേകിച്ച്‌ രണ്ട്‌ അടിത്തട്ടുകള്‍ക്കിടയില്‍ 12 പടികളില്‍ കൂടുതല്‍ വരാതെ സൂക്ഷിക്കാറുണ്ട്‌. ഇടത്തട്ടിന്റെ നീളവും വീതിയും സോപാനത്തിന്റെ വീതിയെക്കാള്‍ ഒട്ടും കുറയാന്‍ പാടില്ല.

==കോവണി നിയമങ്ങള്‍ ==
==കോവണി നിയമങ്ങള്‍ ==
[[ചിത്രം:Vol9_101_Loretto-Chapels-spiral-staircase.jpg|thumb|]]
[[ചിത്രം:Vol9_101_Loretto-Chapels-spiral-staircase.jpg|thumb|]]

18:09, 6 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

കോവണി

Staircase

മേലോട്ടു കയറുന്നതിനും കീഴോട്ട്‌ ഇറങ്ങുന്നതിനും ഉപകരിക്കുന്ന തട്ടുപടികളുടെ പരമ്പര. കോവേണി എന്നും കോണി എന്നും നാട്ടുഭാഷയില്‍ പറയാറുണ്ട്‌. കെട്ടിടങ്ങളുടെ അകത്തും പുറത്തും ഘടിപ്പിച്ചിരിക്കുന്നവയും താരതമ്യേന ചരിവു കുറവുള്ള സോപാന ശ്രണികളും (Flight Steps) മാത്രമല്ല, കപ്പലുകളിലും അഗ്നിശമനപ്രവര്‍ത്തനങ്ങളിലും മറ്റും ഉപയോഗിക്കുന്നവയും പ്രായേണ കുത്തനെ നില്‍ക്കുന്നവയുമായ കോവണികളുമുണ്ട്‌.

ചരിത്രം

വന്യമൃഗങ്ങളില്‍ നിന്നു രക്ഷപ്പെടുവാനായി ആദ്യം ഒറ്റത്തടിയില്‍ പടികള്‍ വെട്ടി മരങ്ങളുടെ ഉയര്‍ന്ന ശാഖകളില്‍ കയറുവാനായിരുന്നിരിക്കണം ആദിമമനുഷ്യന്‍ ഏണികളുണ്ടാക്കിയത്‌. പിന്നീട്‌ കെട്ടിടങ്ങള്‍ നിര്‍മിച്ചു തുടങ്ങിയപ്പോള്‍ കല്‍ഭിത്തികളില്‍ പടി വെട്ടിയെടുത്തും അതിനുശേഷം ഭിത്തികള്‍ക്കിടയില്‍ കല്‍ത്തളികകള്‍ ഘടിപ്പിച്ചും കോവണികള്‍ നിര്‍മിച്ചു തുടങ്ങി. ഈ രീതിയിലുള്ള അതിമനോഹരങ്ങളായ ചില പുരാണ സോപാനങ്ങള്‍ അസ്സീറിയയിലും പേര്‍ഷ്യയിലും ഈജിപ്‌തിലും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ഇവ ഗ്രീസിലും റോമിലും ഇന്ത്യയിലും പ്രചരിച്ചു. ക്രിസ്‌ത്വബ്‌ദം 14-ാം ശ. ആയപ്പോഴേക്കും കോവണികള്‍ പ്രധാനകെട്ടിടങ്ങള്‍ക്കെല്ലാം തന്നെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഭാഗമായിത്തീര്‍ന്നു. കാലക്രമത്തില്‍ കല്‍ക്കോവണികള്‍ മാറി തടികോവണികള്‍ക്കു പ്രചാരം സിദ്ധിച്ചു. കൈവരികളും തൂണുകളും കൊത്തുപണി ചെയ്‌തുഭംഗിയാക്കുക സാധാരണമായി. പക്ഷേ, 18-ാം ശതകത്തിനുശേഷം കോവണിയില്‍ കൊത്തുപണി അപൂര്‍വമായി. ഇരുമ്പും കോണ്‍ക്രീറ്റുമുപയോഗിച്ച്‌ ലളിതരീതിയില്‍ പണിയുന്ന കോവണികളും തടികോവണികളുമാണ്‌ പ്രചാരത്തിലായത്‌.

ഫ്ളോരന്‍സ് ലോറന്റിയന്‍ ലൈബ്രറിയിലെ കോവമിപ്പടികള്‍

മാനവചരിത്രത്തിന്റെ ആദ്യം കാലം മുതല്‍ തന്നെ കോവണികളും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ചൈനയിലെ ഷാന്‍ടങ്‌ സംസ്ഥാനത്തുള്ള മലകളുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ചില ക്ഷേത്രങ്ങളുടെ പടികളും മെസൊപ്പൊട്ടേമിയയിലെ കല്‍ദായരുടെ ഊരു എന്നു പറഞ്ഞുവന്ന പട്ടണത്തിലെ ഒരു ക്ഷേത്രത്തിന്റെ പടികളും വളരെ പഴക്കം ചെന്നവയാണ്‌. എന്നിരുന്നാലും ഈജിപ്‌തില്‍ ബി.സി. 2000-ത്തോടടുത്തുപണിത ഒരു കെട്ടിടത്തിന്റെ മട്ടുപ്പാവിലേക്കുള്ള പടികളായിരിക്കണം ഏറ്റവും പുരാതനമായ കോവണി. ഇരുവശത്തും ഭിത്തികള്‍ കെട്ടി അവയ്‌ക്കിടയില്‍ തറയില്‍ നിന്നുതന്നെ പണിതിരിക്കുന്നവയാണ്‌ ഈ പടികള്‍. ഇന്ത്യയില്‍ ബനാറസ്സില്‍ ഗംഗാനദീതീരത്ത്‌ ഏകദേശം അഞ്ചു കിലോമീറ്റര്‍ നീളമുള്ള കുളിക്കടവുകളിലെ പടിക്കെട്ടുകള്‍ക്കും പുരാതനത്വം ഒട്ടും കുറവല്ല. ഇതു കൂടാതെ ഇന്ത്യയിലെ അനേകം ക്ഷേത്രഗോപുരങ്ങളിലും കൊട്ടാരങ്ങളിലും കോവണികള്‍ ധാരാളം കാണാന്‍ കഴിയും.

സാധാരണയായ തിരശ്ചീനതലത്തില്‍ നിന്ന്‌ 8ം മുതല്‍ 48ം വരെ ചരിവുള്ള കോവണികള്‍ കെട്ടിടങ്ങളില്‍ ഉപയോഗിച്ചു വരുന്നു. 20ം-ക്കും 35ം-ക്കും ഇടയ്‌ക്കുള്ളവയ്‌ക്കാണ്‌ കൂടുതല്‍ പ്രചാരം. തോട്ടങ്ങള്‍, കുളിക്കടവുകള്‍ മുതലായസ്ഥാനങ്ങളില്‍ 8ം ചരിവു തന്നെ പലപ്പോഴും ആവശ്യം വരികയില്ല. അങ്ങനെയുള്ള സ്ഥാനങ്ങളില്‍ പ്രവണങ്ങള്‍ (ramps) ആണ്‌ കൂടുതല്‍ സൗകര്യം. വളരെക്കുറച്ചു സ്ഥലം മാത്രം മതിയാവുന്നതുകൊണ്ട്‌ അഗ്നിരക്ഷാമാര്‍ഗങ്ങള്‍ (Fire escapes), കപ്പലുകള്‍, വിമാനങ്ങള്‍ മുതലായവയില്‍ പ്രത്യേകതരത്തിലുള്ള കോവണികളാണുപയോഗിക്കുന്നത്‌.

കെട്ടിടങ്ങളിലെ കോവണികളില്‍ വളരെയേറെ പടികള്‍ ആവശ്യമായി വരുമ്പോള്‍ ഇടത്തട്ടുകള്‍ ചേര്‍ത്തു ദീര്‍ഘസഞ്ചാരത്തിന്‌ അല്‌പം ആശ്വാസം നല്‍കാറുണ്ട്‌. സോപാനങ്ങളുടെ ദിശയ്‌ക്കു മാറ്റം വരുത്തുന്നതും ഇടത്തട്ടുകളില്‍ കൂടിയാണ്‌.

ഘടനാസംവിധാനം

ഒരു കോവണിമൂലം യോജിപ്പിക്കുന്ന രണ്ടു വിതാനങ്ങളുടെ ഇടയിലുള്ള അകലമാണ്‌ കോവണിയുടെ ഉയരം. ഓരോ പടിയുടെയും ഉപരിതലത്തിന്റെ വീതിക്കു പടിവീതി (tread) എന്നും അടുത്തടുത്ത രണ്ടു പടികളുടെ ഉപരിതലങ്ങള്‍ക്കിടയ്‌ക്കു മേല്‍കീഴായുള്ള ഭാഗത്തിനു ആരോഹി (riser) എന്നും പറയുന്നു. പടിവീതിയുടെ അഗ്രഭാഗം ചിലപ്പോള്‍ നേരെ താഴത്തെ ആരോഹി കവിഞ്ഞ്‌ 2 സെ.മീ. മുതല്‍ 4½ സെ.മീ. വരെ മുമ്പോട്ടു തള്ളിനിര്‍ത്താറുണ്ട്‌. അങ്ങനെ തള്ളിനില്‍ക്കുന്ന ഭാഗത്തെ പടിവീതിയുടെ നാസികാഗ്രം എന്നാണ്‌ പറയുന്നത്‌. നാസികാഗ്രം ഉള്ളപ്പോള്‍ അടുത്തടുത്തുള്ള രണ്ടു ആരോഹികള്‍ക്കുള്ളിലുള്ള തിരശ്ചീനത്തിന്റെ അകലം പടിവീതിയെക്കാള്‍ അല്‌പം കുറഞ്ഞിരിക്കും. ആ അകലത്തിനു നടവീതി (going) എന്നു പറയാം. ഒരു സോപാനശ്രണിയില്‍ ആകെയുള്ള പടിവീതികള്‍ ആരോഹികളെക്കാള്‍ എണ്ണത്തില്‍ ഒന്നു കുറഞ്ഞിരിക്കും എന്നുള്ള വസ്‌തുത സോപാനസംവിധാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

രണ്ടു മുളകള്‍ക്കിടയില്‍ ഏതാനും പടികള്‍ മാത്രം ഘടിപ്പിച്ചിട്ടുള്ള സാധാരണ കോവണികള്‍ ഒഴിച്ചു മിക്കവാറും എല്ലാ രീതിയിലുമുള്ള കോവണികള്‍ക്കും ചില പൊതുഘടകങ്ങളുണ്ട്‌. അവ പടിവീതിയും ആരോഹിയും കൂടാതെ കൈവരി, ഇരുവശങ്ങളിലുമുള്ള വശപ്പലകകള്‍ (Stringers) കോവണിയെ ആകമാനം താങ്ങുന്ന തുലാങ്ങള്‍, കൈവരികളെ താങ്ങിനിര്‍ത്തുന്ന ചെറുതൂണുകള്‍, ഓരോ വിതാനത്തിലും കൈവരികള്‍ അവസാനിക്കുന്നിടത്ത്‌ അവയെ ഉറപ്പിക്കുവാനുതകുന്ന കോണസ്‌തംഭങ്ങള്‍ (angle posts)എന്നിവയാണ്‌. കോവണിയുടെ നിര്‍മാണവസ്‌തുവിന്‌ അനുരൂപമായി ഈ ഭാഗങ്ങള്‍ക്ക്‌ രൂപഭേദവും വരുത്താറുണ്ട്‌.

സുരക്ഷിതത്വവും സഞ്ചാരസൗകര്യവും മുന്‍നിര്‍ത്തിക്കൊണ്ട്‌ അനേകകാലത്തെ അനുഭവം പ്രയോജനപ്പെടുത്തി പടിവീതിയും ആരോഹിയും തമ്മില്‍ പരസ്‌പരംവേണ്ട ചില ബന്ധങ്ങള്‍ രൂപവത്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഇവ താഴെപ്പറയുന്നവയാണ്‌. ഇവയിലെല്ലാം പടിവീതിയുടെയും ആരോഹികളുടെയും അളവുകളുടെ ഏകകം സെന്റിമീറ്ററാണ്‌.

1. പടിവീതിയും ആരോഹിയും തമ്മിലുള്ള ഗുണനഫലം ഏകദേശം നാനൂറിനും നാനൂറ്റിഇരുപതിനും ഇടയിലായിരിക്കണം. ഉദാ. 30സെ.മീ. പടിവീതിയും 14സെ.മീ.ആരോഹിയും. ഗുണനഫലം = 420

2. ആരോഹി ഇരട്ടിച്ചതിന്റെ കൂടെ പടിവീതി കൂട്ടിയാല്‍ ഫലം ഏകദേശം അറുപതായിരിക്കണം.

3. പടിവീതിയുടെയും ആരോഹിയുടെയും ആകെത്തുക ഏകദേശം 40-നും 45-നും ഇടയിലായിരിക്കണം.

മേല്‌പറഞ്ഞ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി അനുസരിക്കേണ്ട നിബന്ധനകളല്ല. ഇവയില്‍ ഏതെങ്കിലും ഒന്നിനെ ആധാരമാക്കി സംവിധാനം ചെയ്യുന്നതു നന്നായിരിക്കും.

ഒരു കെട്ടിടത്തിനുള്ളില്‍ സ്ഥാപിക്കേണ്ട കോവണിക്കുതകുന്ന ഏറ്റവും സൗകര്യമായ ആരോഹി 18 സെ.മീ. ആണെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. സാധാരണഗതിയില്‍ അത്‌ 15 സെ.മീ. -ല്‍ കുറയുകയോ 18 സെ.മീ.-ല്‍ കൂടുകയോ പതിവില്ല. പുറമെയുള്ള കോവണികള്‍ക്കു 15.25 സെ.മീ.-ല്‍ അല്‌പം കുറവുള്ള ആരോഹിയും 30 സെ.മീ.-ല്‍ അല്‌പം കൂടുതലുള്ള പടിവീതിയുമാണ്‌ അനുയോജ്യം.

മേല്‍വിവരിച്ച ബന്ധങ്ങളില്‍ നിന്ന്‌ ഒരു വസ്‌തുത വ്യക്തമാകുന്നുണ്ട്‌. ആരോഹിയുടെ അളവ്‌ കൂടുമ്പോള്‍ പടിവീതിയുടെ അളവ്‌ കുറയുകയും പടിവീതിയുടെ അളവ്‌ കൂടുമ്പോള്‍ ആരോഹിയുടെ അളവ്‌ കുറയുകയും ചെയ്യണം. ഈ വിധത്തില്‍ ചില പടിവീതി-ആരോഹി സംയോഗങ്ങള്‍ അനുഭവത്തില്‍ നന്നായി കാണുന്നുണ്ട്‌.

ഉദാഹരണങ്ങള്‍:

(i) പടിവീതി 30 സെ.മീ., ആരോഹി 14 സെ.മീ.

(ii) പടിവീതി 27.5സെ.മീ., ആരോഹി15.25 സെ.മീ.

(iii) പടിവീതി 25 സെ.മീ., ആരോഹി 16.5 സെ.മീ.

(iv) പടിവീതി 22.5 സെ.മീ. ആരോഹി 17.5 സെ.മീ.

പക്ഷേ ഒരു ശ്രണിയിലുള്ള എല്ലാ പടികളുടെയും വീതിയും ഉയരവും ഒന്നുതന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഏതെങ്കിലും വ്യത്യാസം അതില്‍ വന്നാല്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ പടിതെറ്റി വീഴാന്‍ വളരെ സാധ്യതയുണ്ട്‌.

കോവണിയില്‍ക്കൂടി കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍ മുകളിലുള്ള മച്ചിന്റെ അടിവശത്തോ അവിടെ ഘടിപ്പിച്ചിരിക്കുന്ന ഏതെങ്കിലും ഉപകരണത്തിലോ ചെന്നുമുട്ടാനിടയാവരുത്‌. ഈ കാരണത്താല്‍ ഏതൊരു പടിവീതിയുടെയും ഉപരിതലത്തില്‍ നിന്നും മച്ചിനോ മച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിനോ ഉള്ള ഉയരം 215 സെ.മീ.-ല്‍ കുറയാന്‍ പാടില്ല.

കോവണികളുടെ കൈവരികള്‍ക്കു സാധാരണയായി പടിയുടെ മുമ്പിലത്തെ അഗ്രത്തില്‍ നിന്ന്‌ 66-ഓ 70-ഓ സെ.മീ. ഉയരം കാണും. ഇടത്തട്ടുകളില്‍ എത്തുമ്പോള്‍ കൈവരികളുടെ ഉയരം എട്ടോ പത്തോ സെ.മീ. കൂടെ കൂടാറുണ്ട്‌. വാസ്‌തുവിദ്യാനൈപുണ്യവും കലാസൗന്ദര്യവും പ്രതിബിംബിക്കുന്ന തരത്തില്‍ നിര്‍മിക്കുന്ന മനോഹരഹര്‍മ്യങ്ങളിലെ പ്രധാന കോവണികളുടെ കൈവരികള്‍ ഉയരം കുറഞ്ഞും വീതി കൂടിയവയുമായി നിര്‍മിക്കാറുണ്ട്‌.

സാധാരണയായി വീടുകളില്‍ കോവണികളുടെ കൈവരികള്‍ക്കുള്ളില്‍ 95 സെ.മീ. വീതി മതിയാകും. എന്നാല്‍ പൊതു സ്ഥാപനങ്ങളില്‍ കോവണികളുടെ വീതി 125 സെ.മീ-ല്‍ കുറയാന്‍ പാടില്ല. സാധാരണയായി 95 സെ.മീ. വീതിയുള്ള കോവണിയില്‍ക്കൂടെ രണ്ടുപേര്‍ക്കും 125 സെ.മീ. വീതിയുണ്ടെങ്കില്‍ മൂന്നുപേര്‍ക്കും ഒരേ സമയം സുഖമായി സഞ്ചരിക്കാവുന്നതാണ്‌. സ്‌കൂളുകള്‍, സിനിമാ-നാടകശാലകള്‍, ഹോട്ടലുകള്‍ മുതലായവയില്‍ രണ്ടു സോപാന ശ്രണികള്‍ ആവശ്യമാണ്‌. പല വീടുകളിലും അകത്തുള്ള കോവണിക്കു പുറമേ വെളിയില്‍ പിന്‍ഭാഗത്ത്‌ ഒരു ചുറ്റുകോവണി (Spiral staircase) കൂടെ പണിയാറുണ്ട്‌.

രണ്ടുവിതാനങ്ങള്‍ക്കിടയിലോ ഒരു വിതാനത്തിനും അടുത്ത ഇടത്തട്ടിനുമിടയിലോ ഉള്ള ഉയരം സാധാരണഗതിയില്‍ 365 സെ.മീ.-ല്‍ കൂടരുത്‌. ഇത്‌ 250സെ.മീ.-ല്‍ കൂടാതിരിക്കുന്നത്‌ അത്യുത്തമം. പൊതുസ്ഥാപനങ്ങളില്‍ പ്രത്യേകിച്ച്‌ രണ്ട്‌ അടിത്തട്ടുകള്‍ക്കിടയില്‍ 12 പടികളില്‍ കൂടുതല്‍ വരാതെ സൂക്ഷിക്കാറുണ്ട്‌. ഇടത്തട്ടിന്റെ നീളവും വീതിയും സോപാനത്തിന്റെ വീതിയെക്കാള്‍ ഒട്ടും കുറയാന്‍ പാടില്ല.

കോവണി നിയമങ്ങള്‍

ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന്‌ ആളുകള്‍ക്ക്‌ വെളിയില്‍ പോകുവാനുള്ള പ്രധാനപ്പെട്ട സംവിധാനം കോവണി ആയതുകൊണ്ട്‌ കെട്ടിടനിര്‍മാണം സംബന്ധിച്ച്‌ മുന്‍സിപ്പാലിറ്റികള്‍, മറ്റു സ്വയംഭരണസ്ഥാപനങ്ങള്‍ മുതലായവ ഉണ്ടാക്കുന്ന എല്ലാ നിയമങ്ങളിലും കോവണികള്‍ക്കായുള്ള പ്രത്യേകചട്ടങ്ങള്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌. നിര്‍മാണ സംവിധാനത്തില്‍ അത്യാവശ്യമായി പരിഗണിക്കേണ്ടത്‌ സുരക്ഷിതത്വമാണ്‌. ഹോട്ടലുകള്‍, നാടകസിനിമാശാലകള്‍ മുതലായയവയില്‍ അഗ്നിബാധയുണ്ടായാല്‍ തിക്കും തിരക്കും കൂടാതെ അതിവേഗം അളുകള്‍ക്കു രക്ഷപ്പെടുന്നതിന്‌ ആവശ്യമായ നിബന്ധനകള്‍ക്ക്‌ വളരെ പ്രാധാന്യം ഉണ്ട്‌. ഒന്നില്‍ കൂടുതല്‍ കോവണികള്‍ വേണമെന്നും ഓരോ വിധാനത്തിന്റെയും വിസ്‌താരമനുസരിച്ച്‌ അവയുടെ എണ്ണവും വീതിയും തിട്ടപ്പെടുത്തണമെന്നും പടിവീതി, ആരോഹി മുതലായവ തമ്മിലുള്ള ബന്ധങ്ങള്‍ മുമ്പു പ്രസ്‌താവിച്ച രീതിയിലായിരിക്കണമെന്നും മറ്റുമാണ്‌ ഇത്തരം നിയമങ്ങളുടെ പൊതുവിലുള്ള സ്വഭാവം

വിവിധതരം കോവണികള്‍

ആകൃതിയനുസരിച്ച്‌ കോവണികളെ പലതരത്തില്‍ തരം തിരിക്കാം. ചുറ്റുകോവണി, പിന്മടക്കുകോവണി (Half turn or Dog legged stair), ജ്യാമിതീയകോവണി (Geometrical stair), കിണര്‍കോവണി (Open newel stair) ഇങ്ങനെ പലതരത്തിലുള്ള കോവണികളുണ്ട്‌. ഇവയില്‍ പിന്മടക്കുകോവണിക്കും കിണര്‍കോവണിക്കുമാണ്‌ കൂടുതല്‍ പ്രചാരം. തടിക്കോവണികള്‍ മിക്കവാറും ഈ രീതിയിലുള്ളവയാണ്‌. ചുറ്റു കോവണികള്‍ക്ക്‌ വളരെ കുറച്ചു സ്ഥലം മാത്രം മതിയാവുന്നതിനാല്‍ ഉയര്‍ന്ന ഗോപുരങ്ങള്‍ക്കുള്ളിലും കെട്ടിടങ്ങള്‍ക്കു പുറമേയുമാണ്‌ ഇവ ഉപയോഗിച്ചു വരുന്നത്‌. നിര്‍മാണ പദാര്‍ഥങ്ങളെ അടിസ്ഥാനമാക്കി കോവണികളെ (i) കല്‍ക്കോവണി, (ii) തടിക്കോവണി, (iii) ഇരുമ്പുകോവണി, (iv) കോണ്‍ക്രീറ്റ്‌ കോവണി എന്നിങ്ങനെ നാലായി തിരിക്കാം.

കല്‍ക്കോവണി

പുരാതനവും മനോഹരവും ആയ ഒട്ടനേകം കോവണികള്‍ കരിങ്കല്ലോ മണല്‍ക്കല്ലോ മാര്‍ബിളോ കൊണ്ടു നിര്‍മിക്കപ്പെട്ടവയാണ്‌. കല്‍ക്കോവണികളുടെ പടികള്‍ക്ക്‌ ഇതരരീതികളിലുള്ളവയെ അപേക്ഷിച്ച്‌ കൂടുതല്‍ ഘനം കാണും. ഒരു വശത്തോ ഇരു വശങ്ങളിലുമോ ഇവയെ താങ്ങിനിര്‍ത്തുവാന്‍ കഴിവുള്ള ഭിത്തികളുടെ ആവശ്യം ഉണ്ടെന്നുള്ളതാണ്‌ ഇവയുടെ പ്രത്യേകത. വശത്തുള്ള ഭിത്തികള്‍ ആവശ്യാനുസരണം തുളച്ച്‌ പടികള്‍ ദ്വാരങ്ങള്‍ക്കുള്ളില്‍ കയറ്റിയാണ്‌ അവ ക്രമപ്പെടുത്തുന്നത്‌. ഒരു വശത്ത്‌ മാത്രമേ ഭിത്തിയുള്ളുവെങ്കില്‍ പടിയുടെ മുകളിലുള്ള ഭിത്തിയുടെ ഭാരം കൊണ്ടുമാത്രമാണ്‌ പടി ചരിഞ്ഞുവീണ്‌ പോവാതെ സൂക്ഷിക്കുന്നത്‌. അതുകൊണ്ട്‌ ഭിത്തിക്കുള്ളിലേക്ക്‌ ദ്വാരത്തിലുള്ള അകലവും മുകളിലുള്ള ഭിത്തിയുടെ ഉയരവും കട്ടിയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കൂടാതെ ഓരോ പടിയും അതിനു താഴെയുള്ള പടിയിലേക്ക്‌ അല്‌പം കയറ്റി ഇടുന്നതുകൊണ്ട്‌ പടികള്‍ക്കു കുറേക്കൂടെ ഉറപ്പും കിട്ടും. പടിയുടെ അനുപ്രസ്ഥച്ഛേദം (Cross section) ദീര്‍ഘചതുരാകൃതിയാണെങ്കില്‍ കോവണിയുടെ അടിവശം നിരപ്പായിരിക്കുകയില്ല. അടിവശം നിരപ്പായിരിക്കണമെങ്കില്‍ ഓരോ പടിയുടെയും അടിവശം കോവണിയുടെ ചരിവിനോടൊപ്പം പണിതെടുത്തു ചേര്‍ക്കേണ്ടിവരും. കല്‍ക്കോവണികളുടെ പടികളില്‍ കൊത്തുപണി ചെയ്‌ത നാസികാഗ്രങ്ങള്‍ കണ്ടുവരാറുണ്ട്‌. ഭിത്തി ഒരു വശത്തേയുള്ളുവെങ്കില്‍ മറുവശത്ത്‌കൈവരിയും ആവശ്യമാണ്‌.

ഇതിനു വിപരീതമായി വശത്ത്‌ ഭിത്തികള്‍ കൂടാതെ തന്നെ കല്‍ക്കോവണികള്‍ പണിയാം. അപ്പോള്‍ പടികളെ താങ്ങുന്നതിനായി പ്രത്യേകം പണിതീര്‍ത്ത ഇരുമ്പുചട്ടക്കൂടോ കോണ്‍ക്രീറ്റിലോ കല്ലുകൊണ്ടോ നിര്‍മിച്ച കമാനമോ അല്ലെങ്കില്‍ പ്രാചീന കോവണികള്‍ പോലെ തറയില്‍ നിന്നുതന്നെ മുഴുവന്‍ ഉയരത്തിനും കോവണിയുടെ അളവിനനുസരിച്ചു കട്ടിയായി നിര്‍മിച്ച കല്‍ക്കെട്ടോ ആവശ്യമായി വരും. ഈ രീതിയിലുള്ള കോവണികള്‍ക്ക്‌ ഇരുവശങ്ങളിലും കൈവരികള്‍ വേണം.

തടിക്കോവണി

തടി കോവണികള്‍ക്കു താരതമ്യേന ഭാരം കുറവായതുകൊണ്ടും കൈവരികള്‍, തൂണുകള്‍ മുതലായവ ഇഷ്‌ടാനുസരണം കൊത്തുപണി ചെയ്‌തു മോടിപിടിപ്പിക്കാന്‍ സൗകര്യമുള്ളതുകൊണ്ടും തടി സുലഭമായ പ്രദേശങ്ങളില്‍ ഇവയ്‌ക്കു നല്ല പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. പക്ഷേ ഇവ അഗ്നിബാധയ്‌ക്ക്‌ അതീതമല്ല. ഇവയുടെ പടികള്‍ ഇരുവശങ്ങളിലുമുള്ള തുലാങ്ങള്‍ അഥവാ വശപ്പലകളിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. കോവണിയുടെ വീതിയും ഉയരവും അധികമെങ്കില്‍ ചിലപ്പോള്‍ പടികളുടെ അടിയില്‍ വേറെ തുലാങ്ങളും ആവശ്യമായി വരും. വശപ്പലകകളുടെ കീഴ്‌ഭാഗം തറയിലോ പ്രത്യേകം നിര്‍മിച്ചിരിക്കുന്ന ഹെഡര്‍ (header)പടികളിലോ ഉറപ്പിച്ചിരിക്കും. അവയുടെ മുകളിലത്തെ അറ്റം തറയില്‍ ഉറപ്പിച്ചിരിക്കുന്ന തൂണുകളിലോ (Newel post)കൂറിയ തുലാങ്ങളിലോ ഘടിപ്പിക്കുകയാണ്‌ പതിവ്‌. ഇടത്തട്ടുകള്‍ ഉണ്ടെങ്കില്‍ അവയും മേല്‌പറഞ്ഞ രീതിയിലുള്ള തൂണുകളിലോ തുലാങ്ങളിലോ ആണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. കൈവരികള്‍ വശപ്പലകകളില്‍ സ്ഥാപിച്ചിരിക്കുന്ന ചെറുതൂണുകളില്‍ ബന്ധിച്ചിരിക്കും.

ഇരുമ്പ്‌ കോവണി

ഇവ സാധാരണയായി ഫാക്‌ടറികളിലും പണ്ടകശാലകളിലും മറ്റുമാണു കണ്ടു വരുന്നത്‌. തടികോവണി പോലെ തന്നെയാണ്‌ ഇവയുടെയും ഘടന. വശപ്പലകകളും തുലാങ്ങളും പടികളും കൈവരികളും എല്ലാം ഉരുക്കു കൊണ്ടോ വാര്‍പ്പിരുമ്പുകൊണ്ടോ നിര്‍മിച്ചതായിരിക്കും. പലപ്പോഴും പടികള്‍ക്ക്‌ ആരോഹി കാണുകയില്ല. ചിലപ്പോള്‍ പടികള്‍ കോണ്‍ക്രീറ്റിലോ മാര്‍ബിളിലോ പണിതീര്‍ത്ത്‌ ഇരുമ്പു പടികളുടെ മുകളില്‍ പതിക്കാറുണ്ട്‌. കൈവരികള്‍ക്കു കുഴലുകളാണ്‌ സൗകര്യപ്രദം. ചുറ്റുകോവണികള്‍ വാര്‍പ്പിരുമ്പില്‍ ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്‌, ഇരുമ്പു കോവണികള്‍ അഗ്നിബാധയ്‌ക്കതീതമാണ്‌.

കോണ്‍ക്രീറ്റ്‌ കോവണി

വളരെ ചുരുങ്ങിയകാലയളവിനകത്ത്‌ ആധുനികനിര്‍മാണരീതികളില്‍ കോണ്‍ക്രീറ്റ്‌ സുപ്രധാനമായ ഒരു സ്ഥാനം കൈയ്‌ക്കലാക്കിയിട്ടുണ്ട്‌. അതുകൊണ്ട്‌ കോണ്‍ക്രീറ്റ്‌ കോവണികള്‍ക്കാണ്‌ ഇപ്പോള്‍ കൂടുതല്‍ പ്രചാരം. ഏത്‌ ആകൃതിയിലും എത്ര ദുര്‍ഘടസ്ഥാനങ്ങളിലും കോണ്‍ക്രീറ്റുപയോഗിച്ചു കോവണി പണിയാന്‍ കഴിയും. കല്‍ക്കോവണിപ്പടികള്‍ പോലെ നേരത്തേ പണിതീര്‍ത്ത കോണ്‍ക്രീറ്റ്‌ പലകകള്‍ ഭിത്തിക്കുള്ളില്‍ കയറ്റിപ്പണിയുന്നവയ്‌ക്കാണ്‌ ഏറ്റവും ചെലവ്‌ കുറവ്‌. ഇവയ്‌ക്ക്‌ കല്‍പ്പടികളെക്കാള്‍ വളരെ ഘനം കുറഞ്ഞിരിക്കുന്നതുകൊണ്ട്‌ ഭിത്തിയുടെ അളവുകളും കുറയ്‌ക്കാന്‍ സാധിക്കുന്നു. വശപ്പലകകളോടുകൂടിയും അല്ലെങ്കില്‍ ഒറ്റപ്പലകയായും (slab) ഇത്തരം കോവണികള്‍ നിര്‍മിക്കാം. കോണ്‍ക്രീറ്റിനുള്ളില്‍ ഇരുമ്പു കമ്പികള്‍ കെട്ടിനിര്‍ത്തി വാര്‍ക്കുന്ന പ്രബലിത കോണ്‍ക്രീറ്റ്‌ (Reinforced concrete) ആണ്‌ ഈ രീതിയിലുള്ള കോവണികള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. കൈവരികള്‍ കോണ്‍ക്രീറ്റോ ഇഷ്‌ടികയോ ഇരുമ്പോ ഉപയോഗിച്ച്‌ ഉണ്ടാക്കാം. ചുറ്റു കോവണികള്‍ക്കും കോണ്‍ക്രീറ്റ്‌ വളരെ സൗകര്യപ്രദമാണ്‌.

ചലിക്കുന്ന കോവണി

വളരെ ജനബാഹുല്യമുള്ള പട്ടണങ്ങളിലും ഉന്നത ഹര്‍മ്യങ്ങളിലും ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന തീവണ്ടി സ്റ്റേഷനുകളിലുമാണ്‌ ചലിക്കുന്ന കോവണി അഥവാ എസ്‌കലേറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നതെങ്കിലും സമീപകാലത്ത്‌ നഗരങ്ങളിലെ വന്‍കിട കച്ചവടകേന്ദ്രങ്ങളിലും ഷോപ്പിംഗ്‌ മാളികകളിലും വിമാനത്താവളങ്ങളിലും എല്ലാം അവയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്‌ എസ്‌കലേറ്റര്‍. വലിയ ജനബാഹുല്യമുള്ള സ്ഥലങ്ങളില്‍ അതിവേഗം ആളുകള്‍ക്ക്‌ വിവിധവിതാനങ്ങളില്‍ ചെന്നെത്താന്‍ ചലിക്കുന്ന കോവണി ഉപയോഗപ്രദമാകുന്നു.

(കെ. ഐ. ഇടിക്കുള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B5%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍