This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിപൂരിത ലായനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
= അതിപൂരിത ലായനി = | = അതിപൂരിത ലായനി = | ||
- | + | Super Saturated Solution | |
- | പൂരിതം ( | + | പൂരിതം (saturated) ആകുന്നതിനു വേണ്ടതിനെക്കാള്‍ അധികം ലേയം (solute) ഉള്‍ക്കൊള്ളുന്ന ലായനി (solution). ലായകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലേയത്തിന്റെ അളവ് അതാതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മര്‍ദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുള്ക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി (saturated solution). അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20^0C താപനിലയില്‍ ഹൈപ്പോ(Hypo)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാല് അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാല്‍ 100^0C താപനിലയില്‍ ഒരു പൂരിതലായനിയുണ്ടാക്കി മുന്‍കരുതലോടെ അതിനെ 20^c വരെ തണുപ്പിച്ചാല്‍ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോള്‍ അതില്‍ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും. |
- | അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' ( | + | അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍ |
04:37, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അതിപൂരിത ലായനി
Super Saturated Solution
പൂരിതം (saturated) ആകുന്നതിനു വേണ്ടതിനെക്കാള്‍ അധികം ലേയം (solute) ഉള്‍ക്കൊള്ളുന്ന ലായനി (solution). ലായകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലേയത്തിന്റെ അളവ് അതാതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മര്‍ദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുള്ക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി (saturated solution). അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20^0C താപനിലയില്‍ ഹൈപ്പോ(Hypo)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാല് അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാല്‍ 100^0C താപനിലയില്‍ ഒരു പൂരിതലായനിയുണ്ടാക്കി മുന്‍കരുതലോടെ അതിനെ 20^c വരെ തണുപ്പിച്ചാല്‍ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോള്‍ അതില്‍ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും.
അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍