This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖരെ, വാസുദേവ് വാമന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: == ഖരെ, വാസുദേവ് വാമന്‍ == Khare, Vasudev Vaman (1858 - 1924) മറാഠി നാടകകൃത്തും ചരിത്...) |
(→ഖരെ, വാസുദേവ് വാമന്‍) |
||
വരി 1: | വരി 1: | ||
== ഖരെ, വാസുദേവ് വാമന്‍ == | == ഖരെ, വാസുദേവ് വാമന്‍ == | ||
- | Khare, Vasudev Vaman (1858 - 1924) | + | ==Khare, Vasudev Vaman (1858 - 1924)== |
മറാഠി നാടകകൃത്തും ചരിത്രഗവേഷകനും. വാസുദേവശാസ്ത്രി എന്നും അറിയപ്പെട്ടിരുന്നു. 1858-ല്‍ രത്നഗിരി ജില്ലയിലെ ഗുഹാഗറില്‍ ജനിച്ചു. പരമ്പരാഗത വിദ്യാഭ്യാസം മാത്രം ലഭിച്ച ഇദ്ദേഹം 17-ാം വയസ്സില്‍ സത്താറയിലെ അനന്താചാര്യ ഗജേന്ദ്ര ഗാഡ്കറുടെ ശിഷ്യനായി. പിന്നീട് പൂണെയിലെ സംസ്കൃത സ്കൂളില്‍ അധ്യാപകനായിച്ചേര്‍ന്ന ഇദ്ദേഹം മറാഠിയിലും സംസ്കൃതത്തിലും കവിതകള്‍ രചിക്കുകയുണ്ടായി. 1881-91-ല്‍ എഴുതിയ സമുദ്രകാവ്യ, യശ്വന്ത്റാവു മഹാകാവ്യ, ഫുട്കല് ഛൂത്തേക്ക ഒന്നാം ഭാഗം എന്നീ കൃതികളിലൂടെ കവിയായും ഇദ്ദേഹം അറിയപ്പെട്ടു. 1892-ല്‍ നാനാ ഫഡ്നാവിസഞ്ചെ ചരിത്ര എന്ന ആദ്യത്തെ ചരിത്രകൃതി എഴുതിയപ്പോള്‍ മിറാജിലെ പട്വര്ധന് കുടുംബത്തിലെ ഒട്ടേറെ ചരിത്രരേഖകളുമായി പരിചയപ്പെട്ടത്, മൂന്നു ദശകത്തിനുശേഷം പൂര്‍ണമായി ചരിത്രഗവേഷണത്തിലേര്പ്പെടാന് കാരണമായി. ഈ ഗവേഷണത്തിന്റെ ഫലമാണ് 12 വാല്യങ്ങളായി പ്രസിദ്ധം ചെയ്ത ഐതിഹാസിക ലേഖസംഗ്രഹ. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സാഹിത്യസംഭാവന ഈ ചരിത്രകൃതിയാണ്. 1760-1800-ലെ മറാഠാചരിത്രത്തിലെ അറിയപ്പെടാത്ത വസ്തുതകള്‍ ഇതിലൂടെ വെളിച്ചത്തുവന്നു. അധികാരയോഗ (1908), ഹരിവംശാചി ബഖര്‍ (1909), ഇചല്‍ കരഞ്ജിസംസ്ഥാനാച ഇതിഹാസ (1913) എന്നിവയാണ് മറ്റു ചരിത്രകൃതികള്‍. 1913-ല്‍ ജോലിയില്‍ നിന്നു പിരിഞ്ഞശേഷം ഇദ്ദേഹമെഴുതിയ മറാഠി നാടകങ്ങളാണ് താരാമണ്ഡല്‍, ചിത്രവഞ്ചന, കൃഷ്ണകാഞ്ചന്, ശിവസംഭവ, ഉഗ്രമംഗല് എന്നിവ. | മറാഠി നാടകകൃത്തും ചരിത്രഗവേഷകനും. വാസുദേവശാസ്ത്രി എന്നും അറിയപ്പെട്ടിരുന്നു. 1858-ല്‍ രത്നഗിരി ജില്ലയിലെ ഗുഹാഗറില്‍ ജനിച്ചു. പരമ്പരാഗത വിദ്യാഭ്യാസം മാത്രം ലഭിച്ച ഇദ്ദേഹം 17-ാം വയസ്സില്‍ സത്താറയിലെ അനന്താചാര്യ ഗജേന്ദ്ര ഗാഡ്കറുടെ ശിഷ്യനായി. പിന്നീട് പൂണെയിലെ സംസ്കൃത സ്കൂളില്‍ അധ്യാപകനായിച്ചേര്‍ന്ന ഇദ്ദേഹം മറാഠിയിലും സംസ്കൃതത്തിലും കവിതകള്‍ രചിക്കുകയുണ്ടായി. 1881-91-ല്‍ എഴുതിയ സമുദ്രകാവ്യ, യശ്വന്ത്റാവു മഹാകാവ്യ, ഫുട്കല് ഛൂത്തേക്ക ഒന്നാം ഭാഗം എന്നീ കൃതികളിലൂടെ കവിയായും ഇദ്ദേഹം അറിയപ്പെട്ടു. 1892-ല്‍ നാനാ ഫഡ്നാവിസഞ്ചെ ചരിത്ര എന്ന ആദ്യത്തെ ചരിത്രകൃതി എഴുതിയപ്പോള്‍ മിറാജിലെ പട്വര്ധന് കുടുംബത്തിലെ ഒട്ടേറെ ചരിത്രരേഖകളുമായി പരിചയപ്പെട്ടത്, മൂന്നു ദശകത്തിനുശേഷം പൂര്‍ണമായി ചരിത്രഗവേഷണത്തിലേര്പ്പെടാന് കാരണമായി. ഈ ഗവേഷണത്തിന്റെ ഫലമാണ് 12 വാല്യങ്ങളായി പ്രസിദ്ധം ചെയ്ത ഐതിഹാസിക ലേഖസംഗ്രഹ. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സാഹിത്യസംഭാവന ഈ ചരിത്രകൃതിയാണ്. 1760-1800-ലെ മറാഠാചരിത്രത്തിലെ അറിയപ്പെടാത്ത വസ്തുതകള്‍ ഇതിലൂടെ വെളിച്ചത്തുവന്നു. അധികാരയോഗ (1908), ഹരിവംശാചി ബഖര്‍ (1909), ഇചല്‍ കരഞ്ജിസംസ്ഥാനാച ഇതിഹാസ (1913) എന്നിവയാണ് മറ്റു ചരിത്രകൃതികള്‍. 1913-ല്‍ ജോലിയില്‍ നിന്നു പിരിഞ്ഞശേഷം ഇദ്ദേഹമെഴുതിയ മറാഠി നാടകങ്ങളാണ് താരാമണ്ഡല്‍, ചിത്രവഞ്ചന, കൃഷ്ണകാഞ്ചന്, ശിവസംഭവ, ഉഗ്രമംഗല് എന്നിവ. |
17:37, 9 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖരെ, വാസുദേവ് വാമന്‍
Khare, Vasudev Vaman (1858 - 1924)
മറാഠി നാടകകൃത്തും ചരിത്രഗവേഷകനും. വാസുദേവശാസ്ത്രി എന്നും അറിയപ്പെട്ടിരുന്നു. 1858-ല്‍ രത്നഗിരി ജില്ലയിലെ ഗുഹാഗറില്‍ ജനിച്ചു. പരമ്പരാഗത വിദ്യാഭ്യാസം മാത്രം ലഭിച്ച ഇദ്ദേഹം 17-ാം വയസ്സില്‍ സത്താറയിലെ അനന്താചാര്യ ഗജേന്ദ്ര ഗാഡ്കറുടെ ശിഷ്യനായി. പിന്നീട് പൂണെയിലെ സംസ്കൃത സ്കൂളില്‍ അധ്യാപകനായിച്ചേര്‍ന്ന ഇദ്ദേഹം മറാഠിയിലും സംസ്കൃതത്തിലും കവിതകള്‍ രചിക്കുകയുണ്ടായി. 1881-91-ല്‍ എഴുതിയ സമുദ്രകാവ്യ, യശ്വന്ത്റാവു മഹാകാവ്യ, ഫുട്കല് ഛൂത്തേക്ക ഒന്നാം ഭാഗം എന്നീ കൃതികളിലൂടെ കവിയായും ഇദ്ദേഹം അറിയപ്പെട്ടു. 1892-ല്‍ നാനാ ഫഡ്നാവിസഞ്ചെ ചരിത്ര എന്ന ആദ്യത്തെ ചരിത്രകൃതി എഴുതിയപ്പോള്‍ മിറാജിലെ പട്വര്ധന് കുടുംബത്തിലെ ഒട്ടേറെ ചരിത്രരേഖകളുമായി പരിചയപ്പെട്ടത്, മൂന്നു ദശകത്തിനുശേഷം പൂര്‍ണമായി ചരിത്രഗവേഷണത്തിലേര്പ്പെടാന് കാരണമായി. ഈ ഗവേഷണത്തിന്റെ ഫലമാണ് 12 വാല്യങ്ങളായി പ്രസിദ്ധം ചെയ്ത ഐതിഹാസിക ലേഖസംഗ്രഹ. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സാഹിത്യസംഭാവന ഈ ചരിത്രകൃതിയാണ്. 1760-1800-ലെ മറാഠാചരിത്രത്തിലെ അറിയപ്പെടാത്ത വസ്തുതകള്‍ ഇതിലൂടെ വെളിച്ചത്തുവന്നു. അധികാരയോഗ (1908), ഹരിവംശാചി ബഖര്‍ (1909), ഇചല്‍ കരഞ്ജിസംസ്ഥാനാച ഇതിഹാസ (1913) എന്നിവയാണ് മറ്റു ചരിത്രകൃതികള്‍. 1913-ല്‍ ജോലിയില്‍ നിന്നു പിരിഞ്ഞശേഷം ഇദ്ദേഹമെഴുതിയ മറാഠി നാടകങ്ങളാണ് താരാമണ്ഡല്‍, ചിത്രവഞ്ചന, കൃഷ്ണകാഞ്ചന്, ശിവസംഭവ, ഉഗ്രമംഗല് എന്നിവ.
1924-ല്‍ ഖരെ അന്തരിച്ചു.
(ഡോ. പ്രഭാകര്‍ മാച്വേ)