This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലോറോഫോം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ക്ലോറോഫോം== നിറമില്ലാത്തതും സുഖകരമായ മണമുള്ളതുമായ ഒരു ദ്രാ...) |
(→ക്ലോറോഫോം) |
||
വരി 1: | വരി 1: | ||
==ക്ലോറോഫോം== | ==ക്ലോറോഫോം== | ||
- | നിറമില്ലാത്തതും സുഖകരമായ മണമുള്ളതുമായ ഒരു ദ്രാവകം. നല്ല ക്രിയാശീലതയുള്ള ഇതു തീ പിടിക്കുകയില്ല. ഫോര്‍മുല: CHCl | + | നിറമില്ലാത്തതും സുഖകരമായ മണമുള്ളതുമായ ഒരു ദ്രാവകം. നല്ല ക്രിയാശീലതയുള്ള ഇതു തീ പിടിക്കുകയില്ല. ഫോര്‍മുല: CHCl°; ആപേക്ഷിക സാന്ദ്രത 1.489; തിളനില 61.2°C. വിഭംഗനാങ്കം 1.4422. ഇതിന്റെ IUPAC നാമം ട്രൈക്ലോറോമീഥേന്‍ എന്നാണ്. ആല്‍ക്കഹോള്‍, ഈഥര്‍, ബെന്‍സീന്‍ എന്നിവയുമായി മിശ്രണം ചെയ്യാം. വെള്ളത്തില്‍ സാമാന്യേന ലയിക്കും. വളരെസമയം തീയുമായി സമ്പര്‍ക്കപ്പെടുകയോ ഉച്ചതാപനിലയില്‍ വയ്ക്കുകയോ ചെയ്താല്‍ തീ പിടിക്കും. ബ്ലിച്ചിങ്പൗഡറും അസിറ്റോണും അഥവാ ഈഥൈല്‍ ആല്‍ക്കഹോളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ക്ലോറോഫോം കിട്ടുന്നു. കാര്‍ബണ്‍ ടെട്രാക്ലോറൈഡിനെ നിരോക്സീകരിച്ചും ക്ലോറോഫോം നിര്‍മിക്കാം. അള്‍ട്രാവയലറ്റ് രശ്മിയുടെ സാന്നിധ്യത്തില്‍ ക്ലോറോഫോം വായുവിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് ഫോസ്ജീന്‍ എന്ന വിഷവാതകം ഉത്പാദിപ്പിക്കുന്നു. ഇക്കാരണംകൊണ്ട് വ്യാവസായികമായി നിര്‍മിക്കപ്പെടുന്ന ക്ലോറോഫോമില്‍ 2 ശതമാനം എഥനോള്‍ പ്രതിബന്ധന വസ്തുവായി ചേര്‍ക്കാറുണ്ട്. ക്ലോറോഫോം ശക്തിയേറിയ ഒരു നിശ്ചേതന വസ്തുവാണ്; എന്നാല്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉപാപചയത്തകരാറുകളും ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങള്‍ക്ക് നാശവും ഉണ്ടാകും. അതിനാല്‍ വിഷാലുത്വം കുറഞ്ഞ നിശ്ചേതക വസ്തുക്കളാണ് ഇക്കാലത്ത് ക്ലോറോഫോമിനുപകരം ഉപയോഗിക്കാറുള്ളത്. വിസ്ലേഷണ രസതന്ത്രത്തില്‍ ക്ലോറോഫോം ഉപയോഗിക്കുന്നു. ചുമയ്ക്കുള്ള ഔഷധങ്ങള്‍, ചായങ്ങള്‍, ഫ്ളൂറോകാര്‍ബണ്‍ പ്ലാസ്റ്റിക്കുകള്‍ എന്നിവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. നോ. ക്ലോറിന്‍ |
Current revision as of 17:20, 8 ഓഗസ്റ്റ് 2015
ക്ലോറോഫോം
നിറമില്ലാത്തതും സുഖകരമായ മണമുള്ളതുമായ ഒരു ദ്രാവകം. നല്ല ക്രിയാശീലതയുള്ള ഇതു തീ പിടിക്കുകയില്ല. ഫോര്‍മുല: CHCl°; ആപേക്ഷിക സാന്ദ്രത 1.489; തിളനില 61.2°C. വിഭംഗനാങ്കം 1.4422. ഇതിന്റെ IUPAC നാമം ട്രൈക്ലോറോമീഥേന്‍ എന്നാണ്. ആല്‍ക്കഹോള്‍, ഈഥര്‍, ബെന്‍സീന്‍ എന്നിവയുമായി മിശ്രണം ചെയ്യാം. വെള്ളത്തില്‍ സാമാന്യേന ലയിക്കും. വളരെസമയം തീയുമായി സമ്പര്‍ക്കപ്പെടുകയോ ഉച്ചതാപനിലയില്‍ വയ്ക്കുകയോ ചെയ്താല്‍ തീ പിടിക്കും. ബ്ലിച്ചിങ്പൗഡറും അസിറ്റോണും അഥവാ ഈഥൈല്‍ ആല്‍ക്കഹോളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ക്ലോറോഫോം കിട്ടുന്നു. കാര്‍ബണ്‍ ടെട്രാക്ലോറൈഡിനെ നിരോക്സീകരിച്ചും ക്ലോറോഫോം നിര്‍മിക്കാം. അള്‍ട്രാവയലറ്റ് രശ്മിയുടെ സാന്നിധ്യത്തില്‍ ക്ലോറോഫോം വായുവിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് ഫോസ്ജീന്‍ എന്ന വിഷവാതകം ഉത്പാദിപ്പിക്കുന്നു. ഇക്കാരണംകൊണ്ട് വ്യാവസായികമായി നിര്‍മിക്കപ്പെടുന്ന ക്ലോറോഫോമില്‍ 2 ശതമാനം എഥനോള്‍ പ്രതിബന്ധന വസ്തുവായി ചേര്‍ക്കാറുണ്ട്. ക്ലോറോഫോം ശക്തിയേറിയ ഒരു നിശ്ചേതന വസ്തുവാണ്; എന്നാല്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉപാപചയത്തകരാറുകളും ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങള്‍ക്ക് നാശവും ഉണ്ടാകും. അതിനാല്‍ വിഷാലുത്വം കുറഞ്ഞ നിശ്ചേതക വസ്തുക്കളാണ് ഇക്കാലത്ത് ക്ലോറോഫോമിനുപകരം ഉപയോഗിക്കാറുള്ളത്. വിസ്ലേഷണ രസതന്ത്രത്തില്‍ ക്ലോറോഫോം ഉപയോഗിക്കുന്നു. ചുമയ്ക്കുള്ള ഔഷധങ്ങള്‍, ചായങ്ങള്‍, ഫ്ളൂറോകാര്‍ബണ്‍ പ്ലാസ്റ്റിക്കുകള്‍ എന്നിവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. നോ. ക്ലോറിന്‍