This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലെയര്‍, ജോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ക്ലെയര്‍, ജോണ്‍== Clare, John (1793 - 1864) ഇംഗ്ലീഷ് കാല്പനിക കവി. ഹെല്‍പ്സ്റ...) |
(→ക്ലെയര്‍, ജോണ്‍) |
||
വരി 1: | വരി 1: | ||
==ക്ലെയര്‍, ജോണ്‍== | ==ക്ലെയര്‍, ജോണ്‍== | ||
- | Clare, John (1793 - 1864) | + | ==Clare, John (1793 - 1864)== |
ഇംഗ്ലീഷ് കാല്പനിക കവി. ഹെല്‍പ്സ്റ്റണില്‍ 1793 ജൂല. 13-ന് ജനിച്ചു. ദരിദ്രമായ ഗ്രാമീണചുറ്റുപാടില്‍, ഉന്നത വിദ്യാഭ്യാസം കിട്ടാതെ ഇടയനായും തോട്ടക്കാരനായും പട്ടാളക്കാരനായും ജീവിച്ചു. | ഇംഗ്ലീഷ് കാല്പനിക കവി. ഹെല്‍പ്സ്റ്റണില്‍ 1793 ജൂല. 13-ന് ജനിച്ചു. ദരിദ്രമായ ഗ്രാമീണചുറ്റുപാടില്‍, ഉന്നത വിദ്യാഭ്യാസം കിട്ടാതെ ഇടയനായും തോട്ടക്കാരനായും പട്ടാളക്കാരനായും ജീവിച്ചു. | ||
വരി 7: | വരി 7: | ||
പൊയംസ് ഡിസ്ക്രിപ്റ്റീവ് ഒഫ് റൂറല്‍ ലൈഫ് ആന്‍ഡ് സീനറി (Poems Descriptive of Rural Life and Scenery), ദ് വില്ലേജ് മിന്‍സ്ട്രെല്‍ (The Village Minstrel), ദ് ഷെപ്പേഡ്സ് കലണ്ടര്‍ (The Shephered's Calender), ദ് റൂറല്‍ മ്യൂസ് (The Rural Muse) എന്നീ കാവ്യഗ്രന്ഥങ്ങള്‍ 1820-35 കാലത്ത് പ്രസിദ്ധം ചെയ്തു. ഗ്രാമീണ കവി എന്ന പ്രശസ്തി നേടി. മരണശേഷമാണ് മറ്റു കവിതകള്‍ പ്രസിദ്ധീകൃതമായത്. ഈ നൂറ്റാണ്ടില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാല്‍ 1920-ല്‍ സമ്പൂര്‍ണ കവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധം ചെയ്തു. ക്ലെയറിന്റെ മിഡ് സമ്മര്‍ കുഷന്‍ (Midsummer Cushion) എന്ന കൃതി ആദ്യമായി പ്രസിദ്ധം ചെയ്തത് 1978-ലാണ്. | പൊയംസ് ഡിസ്ക്രിപ്റ്റീവ് ഒഫ് റൂറല്‍ ലൈഫ് ആന്‍ഡ് സീനറി (Poems Descriptive of Rural Life and Scenery), ദ് വില്ലേജ് മിന്‍സ്ട്രെല്‍ (The Village Minstrel), ദ് ഷെപ്പേഡ്സ് കലണ്ടര്‍ (The Shephered's Calender), ദ് റൂറല്‍ മ്യൂസ് (The Rural Muse) എന്നീ കാവ്യഗ്രന്ഥങ്ങള്‍ 1820-35 കാലത്ത് പ്രസിദ്ധം ചെയ്തു. ഗ്രാമീണ കവി എന്ന പ്രശസ്തി നേടി. മരണശേഷമാണ് മറ്റു കവിതകള്‍ പ്രസിദ്ധീകൃതമായത്. ഈ നൂറ്റാണ്ടില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാല്‍ 1920-ല്‍ സമ്പൂര്‍ണ കവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധം ചെയ്തു. ക്ലെയറിന്റെ മിഡ് സമ്മര്‍ കുഷന്‍ (Midsummer Cushion) എന്ന കൃതി ആദ്യമായി പ്രസിദ്ധം ചെയ്തത് 1978-ലാണ്. | ||
- | നോര്‍താംപ്ടന്‍ ഷെയറിന്റെ ഗ്രാമീണഭംഗിയും കവിതയുടെ ശൈശവസ്മൃതിയും ചേര്‍ന്ന ആദ്യകാല കവിത വൈകാരികവും തീക്ഷ്ണവുമാണ്. ലവ് ലൈസ് ബിയോണ്‍ഡ് ദ് ടോംബ് (Love Lies Beyond the Tomb), ആന്‍ ഇന്‍വൈറ്റ് ടു എറ്റേണിറ്റി (An Invite to Eternity), ഐ ആം (I Am), എ വിഷന്‍ (A Vision) തുടങ്ങിയ പില്ക്കാല ഭാവഗീതങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് കവിയുടെ ജീവചരിത്രമെഴുതിയ (1931) എഡ്മണ്‍ഡ് | + | നോര്‍താംപ്ടന്‍ ഷെയറിന്റെ ഗ്രാമീണഭംഗിയും കവിതയുടെ ശൈശവസ്മൃതിയും ചേര്‍ന്ന ആദ്യകാല കവിത വൈകാരികവും തീക്ഷ്ണവുമാണ്. ലവ് ലൈസ് ബിയോണ്‍ഡ് ദ് ടോംബ് (Love Lies Beyond the Tomb), ആന്‍ ഇന്‍വൈറ്റ് ടു എറ്റേണിറ്റി (An Invite to Eternity), ഐ ആം (I Am), എ വിഷന്‍ (A Vision) തുടങ്ങിയ പില്ക്കാല ഭാവഗീതങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് കവിയുടെ ജീവചരിത്രമെഴുതിയ (1931) എഡ്മണ്‍ഡ് ബ്ലന്‍ഡന്‍ (Edmund Blunden) കവിക്ക് വില്യം ബ്ലേക്കിനോടു സാമ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. |
മാനസികവിഭ്രാന്തി പിടിപെട്ട് 1837 മുതല്‍ മരിക്കുന്നതുവരെ ഭ്രാന്താശുപത്രിയിലാണ് കഴിഞ്ഞത്. | മാനസികവിഭ്രാന്തി പിടിപെട്ട് 1837 മുതല്‍ മരിക്കുന്നതുവരെ ഭ്രാന്താശുപത്രിയിലാണ് കഴിഞ്ഞത്. | ||
1864 മേയ് 20-ന് ജോണ്‍ ക്ലെയര്‍ അന്തരിച്ചു. | 1864 മേയ് 20-ന് ജോണ്‍ ക്ലെയര്‍ അന്തരിച്ചു. |
Current revision as of 17:17, 7 ഓഗസ്റ്റ് 2015
ക്ലെയര്‍, ജോണ്‍
Clare, John (1793 - 1864)
ഇംഗ്ലീഷ് കാല്പനിക കവി. ഹെല്‍പ്സ്റ്റണില്‍ 1793 ജൂല. 13-ന് ജനിച്ചു. ദരിദ്രമായ ഗ്രാമീണചുറ്റുപാടില്‍, ഉന്നത വിദ്യാഭ്യാസം കിട്ടാതെ ഇടയനായും തോട്ടക്കാരനായും പട്ടാളക്കാരനായും ജീവിച്ചു.
പൊയംസ് ഡിസ്ക്രിപ്റ്റീവ് ഒഫ് റൂറല്‍ ലൈഫ് ആന്‍ഡ് സീനറി (Poems Descriptive of Rural Life and Scenery), ദ് വില്ലേജ് മിന്‍സ്ട്രെല്‍ (The Village Minstrel), ദ് ഷെപ്പേഡ്സ് കലണ്ടര്‍ (The Shephered's Calender), ദ് റൂറല്‍ മ്യൂസ് (The Rural Muse) എന്നീ കാവ്യഗ്രന്ഥങ്ങള്‍ 1820-35 കാലത്ത് പ്രസിദ്ധം ചെയ്തു. ഗ്രാമീണ കവി എന്ന പ്രശസ്തി നേടി. മരണശേഷമാണ് മറ്റു കവിതകള്‍ പ്രസിദ്ധീകൃതമായത്. ഈ നൂറ്റാണ്ടില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാല്‍ 1920-ല്‍ സമ്പൂര്‍ണ കവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധം ചെയ്തു. ക്ലെയറിന്റെ മിഡ് സമ്മര്‍ കുഷന്‍ (Midsummer Cushion) എന്ന കൃതി ആദ്യമായി പ്രസിദ്ധം ചെയ്തത് 1978-ലാണ്.
നോര്‍താംപ്ടന്‍ ഷെയറിന്റെ ഗ്രാമീണഭംഗിയും കവിതയുടെ ശൈശവസ്മൃതിയും ചേര്‍ന്ന ആദ്യകാല കവിത വൈകാരികവും തീക്ഷ്ണവുമാണ്. ലവ് ലൈസ് ബിയോണ്‍ഡ് ദ് ടോംബ് (Love Lies Beyond the Tomb), ആന്‍ ഇന്‍വൈറ്റ് ടു എറ്റേണിറ്റി (An Invite to Eternity), ഐ ആം (I Am), എ വിഷന്‍ (A Vision) തുടങ്ങിയ പില്ക്കാല ഭാവഗീതങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് കവിയുടെ ജീവചരിത്രമെഴുതിയ (1931) എഡ്മണ്‍ഡ് ബ്ലന്‍ഡന്‍ (Edmund Blunden) കവിക്ക് വില്യം ബ്ലേക്കിനോടു സാമ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
മാനസികവിഭ്രാന്തി പിടിപെട്ട് 1837 മുതല്‍ മരിക്കുന്നതുവരെ ഭ്രാന്താശുപത്രിയിലാണ് കഴിഞ്ഞത്.
1864 മേയ് 20-ന് ജോണ്‍ ക്ലെയര്‍ അന്തരിച്ചു.