This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകമുഴവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അകമുഴവ് = തമിഴ്നാട്ടില്‍ സംഘകാലത്തു പ്രചരിച്ചിരുന്ന ഒരു പ്രത്യേക തര...)
 
വരി 5: വരി 5:
(ലീലാ ഓംചേരി)
(ലീലാ ഓംചേരി)
 +
[[Category:സംഗീതം-ഉപകരണം]]

Current revision as of 06:48, 7 ഏപ്രില്‍ 2008

അകമുഴവ്

തമിഴ്നാട്ടില്‍ സംഘകാലത്തു പ്രചരിച്ചിരുന്ന ഒരു പ്രത്യേക തരം അവനദ്ധവാദ്യം (percussion instrument). ചിലപ്പതികാരം തുടങ്ങിയ കാവ്യങ്ങളില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. മദ്ദളം, ഉടുക്ക്, തിമില, കുടമുഴ തുടങ്ങി മുപ്പതോളം വാദ്യങ്ങളെ അകമുഴവ്, അകപ്പുറമുഴവ്, പുറമുഴവ്, പുറപ്പുറമുഴവ്, പണ്ണമൈമുഴുവ്, നാള്‍മുഴവ്, കാലൈമുഴവ് എന്നിങ്ങനെ ഏഴായി അന്നത്തെ പണ്ഡിതന്മാര്‍ തരംതിരിച്ചിട്ടുണ്ട്. പ്രസ്തുത വിഭജനത്തില്‍ ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ വാദ്യങ്ങള്‍ അകമുഴവ് എന്നറിയപ്പെടുന്നു. മദ്ദളം, ചല്ലിക, ഇടയ്ക്ക, കരടിക, ഭേരി, പടഹം, കുടമുഴവ് എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെട്ട വാദ്യങ്ങള്‍. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും നടത്തുന്ന അകക്കൂത്തിന് ഉപയോഗിക്കുന്ന വാദ്യം എന്നതുകൊണ്ടാവാം ഇതിന് അകമുഴവ് എന്നു പേരു വന്നത്.

(ലീലാ ഓംചേരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%AE%E0%B5%81%E0%B4%B4%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍