This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പേറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊമ്പേറി== Green Whip Snake കൊളുബ്രിഡേ (Colubridae) ജന്തുകുടുംബത്തിലെ 'ഒപ്പിസ...)
(കൊമ്പേറി)
 
വരി 1: വരി 1:
==കൊമ്പേറി==
==കൊമ്പേറി==
-
Green Whip Snake
+
==Green Whip Snake==
കൊളുബ്രിഡേ (Colubridae) ജന്തുകുടുംബത്തിലെ 'ഒപ്പിസ്തോഗ്ലിഫാ' പരമ്പരയില്‍പ്പെട്ട ഒരിനം പാമ്പ്. പച്ചോലപ്പാമ്പ്, ചാട്ടവാറന്‍പാമ്പ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിലും ഇടനാടുകളിലും അപൂര്‍വമായി തീരപ്രദേശങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. ശാ.നാ.: ''ഡ്രയോഫിസ് മിക്ടെറിസാന്‍സ് (Dryophis mycterizans)''  
കൊളുബ്രിഡേ (Colubridae) ജന്തുകുടുംബത്തിലെ 'ഒപ്പിസ്തോഗ്ലിഫാ' പരമ്പരയില്‍പ്പെട്ട ഒരിനം പാമ്പ്. പച്ചോലപ്പാമ്പ്, ചാട്ടവാറന്‍പാമ്പ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിലും ഇടനാടുകളിലും അപൂര്‍വമായി തീരപ്രദേശങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. ശാ.നാ.: ''ഡ്രയോഫിസ് മിക്ടെറിസാന്‍സ് (Dryophis mycterizans)''  

Current revision as of 07:19, 26 ജൂലൈ 2015

കൊമ്പേറി

Green Whip Snake

കൊളുബ്രിഡേ (Colubridae) ജന്തുകുടുംബത്തിലെ 'ഒപ്പിസ്തോഗ്ലിഫാ' പരമ്പരയില്‍പ്പെട്ട ഒരിനം പാമ്പ്. പച്ചോലപ്പാമ്പ്, ചാട്ടവാറന്‍പാമ്പ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിലും ഇടനാടുകളിലും അപൂര്‍വമായി തീരപ്രദേശങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. ശാ.നാ.: ഡ്രയോഫിസ് മിക്ടെറിസാന്‍സ് (Dryophis mycterizans)

കൊമ്പേറി

കൊമ്പേറിയുടെ ശരീരം ചാട്ട പോലെ നീണ്ടു മെലിഞ്ഞതാണ്. പച്ചിലകളുടെ ഹരിതനിറത്തിനു സദൃശമാണ് കൊമ്പേറിയുടെയും നിറം. അക്കാരണത്താല്‍ വൃക്ഷശിഖരങ്ങളില്‍ ചുറ്റി വളഞ്ഞുകിടക്കുന്ന കൊമ്പേറിയെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. മറ്റു പാമ്പുകളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ഒരു വൃക്ഷശിഖരത്തില്‍ നിന്ന് മറ്റൊരു വൃക്ഷത്തിലേക്ക് അസ്ത്രംവിട്ട വേഗത്തില്‍ പാഞ്ഞു 'പറക്കാന്‍' കൊമ്പേറിക്കു കഴിയും. നീണ്ടുമെലിഞ്ഞ ശരീരഘടനയും ശിരസ്സിന്റെ അമ്പുപോലെ കൂര്‍ത്ത രൂപഘടനയും കൊമ്പേറിയുടെ ശീഘ്രഗതിയിലുള്ള ചലനത്തിനു സഹായകമാണ്.

കൊമ്പേറികളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇന്നും നിരവധി അന്ധവിശ്വാസങ്ങളുണ്ട്. മറ്റു വിഷപ്പാമ്പുകളെപ്പോലെ കൊമ്പേറി കടുത്ത വിഷമുള്ള ഒരു പാമ്പല്ല.

സ്വര്‍ണനിറത്തോടുകൂടിയ ബോയ്ഗാ ക്രൈസോപെലാ (Boiga chrysopela), സെര്‍ബീറസ് (Cerberus) എന്നിവ കൊമ്പേറിയോട് അടുത്ത ബന്ധമുള്ള പാമ്പിനങ്ങളാണ്.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍