This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൈപ്പെട്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കൈപ്പെട്ടി== തടികൊണ്ടുണ്ടാക്കിയിട്ടുള്ള ചെറിയതരം പെട്ടി. ക...) |
(→കൈപ്പെട്ടി) |
||
വരി 2: | വരി 2: | ||
തടികൊണ്ടുണ്ടാക്കിയിട്ടുള്ള ചെറിയതരം പെട്ടി. കൈപ്പെട്ടകമെന്നും ഇതിനു പേരുണ്ട്. കൈക്കൊതുങ്ങുന്ന തരം പെട്ടിയാണിത്. കൊച്ചുകൊച്ചറകളും തട്ടുകളുമുള്ള ഈ തരം പെട്ടകങ്ങള്‍ മുന്‍കാലങ്ങളില്‍ സര്‍വസാധാരണമായിരുന്നു. കൈയില്‍ കൊണ്ടുനടക്കുവാനും മടിയില്‍ കെട്ടി സൂക്ഷിക്കുവാനും പറ്റിയതരം വളരെ ചെറിയ കൈപ്പെട്ടികളും ഉണ്ട്. നാട്ടുവൈദ്യന്മാരുടെ മടിക്കുത്തിലെ മരുന്നു പെട്ടിയും സാധാരണക്കാരുടെ കാശുപെട്ടിയും ഇത്തരത്തിലുള്ളവയായിരന്നു. കൈപ്പെട്ടിക്കു കാലുകളില്ല. കാലുകളുള്ളത് കാല്പ്പെട്ടിയാണ്. കാല്പ്പെട്ടിക്ക് കൈപ്പെട്ടിയെക്കാള് വലുപ്പവും കൂടും. | തടികൊണ്ടുണ്ടാക്കിയിട്ടുള്ള ചെറിയതരം പെട്ടി. കൈപ്പെട്ടകമെന്നും ഇതിനു പേരുണ്ട്. കൈക്കൊതുങ്ങുന്ന തരം പെട്ടിയാണിത്. കൊച്ചുകൊച്ചറകളും തട്ടുകളുമുള്ള ഈ തരം പെട്ടകങ്ങള്‍ മുന്‍കാലങ്ങളില്‍ സര്‍വസാധാരണമായിരുന്നു. കൈയില്‍ കൊണ്ടുനടക്കുവാനും മടിയില്‍ കെട്ടി സൂക്ഷിക്കുവാനും പറ്റിയതരം വളരെ ചെറിയ കൈപ്പെട്ടികളും ഉണ്ട്. നാട്ടുവൈദ്യന്മാരുടെ മടിക്കുത്തിലെ മരുന്നു പെട്ടിയും സാധാരണക്കാരുടെ കാശുപെട്ടിയും ഇത്തരത്തിലുള്ളവയായിരന്നു. കൈപ്പെട്ടിക്കു കാലുകളില്ല. കാലുകളുള്ളത് കാല്പ്പെട്ടിയാണ്. കാല്പ്പെട്ടിക്ക് കൈപ്പെട്ടിയെക്കാള് വലുപ്പവും കൂടും. | ||
- | + | [[ചിത്രം:Kaippetti.png |200px|thumb|right|കൈപ്പെട്ടി]] | |
കൂമ്പപ്പെട്ടി, ആമപ്പെട്ടി എന്നൊക്കെ പേരുള്ള കൈപ്പെട്ടികളും കാണുന്നുണ്ട്. ആകൃതിയിലുള്ള വ്യത്യാസമാണ് പേരുമാറ്റത്തിനു കാരണം. സാധാരണ കൈപ്പെട്ടിക്ക് ചതുരാകൃതിയാണുള്ളത്. കൂമ്പപ്പെട്ടിയുടെ അടപ്പുതട്ടു കൂമ്പി മേല്‍ക്കൂരയുടെ ആകൃതിയില്‍ ആയിരിക്കും. ആമപ്പെട്ടിയുടെ അടപ്പുതട്ടിന് ആമത്തോടിന്റെ ആകൃതിയാണ് ഉള്ളത്. പിച്ചളത്തകിടിലുള്ള ചിത്രപ്പണികളും ഇത്തരം പെട്ടികളുടെ പുറത്തുകാണാം. | കൂമ്പപ്പെട്ടി, ആമപ്പെട്ടി എന്നൊക്കെ പേരുള്ള കൈപ്പെട്ടികളും കാണുന്നുണ്ട്. ആകൃതിയിലുള്ള വ്യത്യാസമാണ് പേരുമാറ്റത്തിനു കാരണം. സാധാരണ കൈപ്പെട്ടിക്ക് ചതുരാകൃതിയാണുള്ളത്. കൂമ്പപ്പെട്ടിയുടെ അടപ്പുതട്ടു കൂമ്പി മേല്‍ക്കൂരയുടെ ആകൃതിയില്‍ ആയിരിക്കും. ആമപ്പെട്ടിയുടെ അടപ്പുതട്ടിന് ആമത്തോടിന്റെ ആകൃതിയാണ് ഉള്ളത്. പിച്ചളത്തകിടിലുള്ള ചിത്രപ്പണികളും ഇത്തരം പെട്ടികളുടെ പുറത്തുകാണാം. | ||
Current revision as of 16:25, 19 ജൂലൈ 2015
കൈപ്പെട്ടി
തടികൊണ്ടുണ്ടാക്കിയിട്ടുള്ള ചെറിയതരം പെട്ടി. കൈപ്പെട്ടകമെന്നും ഇതിനു പേരുണ്ട്. കൈക്കൊതുങ്ങുന്ന തരം പെട്ടിയാണിത്. കൊച്ചുകൊച്ചറകളും തട്ടുകളുമുള്ള ഈ തരം പെട്ടകങ്ങള്‍ മുന്‍കാലങ്ങളില്‍ സര്‍വസാധാരണമായിരുന്നു. കൈയില്‍ കൊണ്ടുനടക്കുവാനും മടിയില്‍ കെട്ടി സൂക്ഷിക്കുവാനും പറ്റിയതരം വളരെ ചെറിയ കൈപ്പെട്ടികളും ഉണ്ട്. നാട്ടുവൈദ്യന്മാരുടെ മടിക്കുത്തിലെ മരുന്നു പെട്ടിയും സാധാരണക്കാരുടെ കാശുപെട്ടിയും ഇത്തരത്തിലുള്ളവയായിരന്നു. കൈപ്പെട്ടിക്കു കാലുകളില്ല. കാലുകളുള്ളത് കാല്പ്പെട്ടിയാണ്. കാല്പ്പെട്ടിക്ക് കൈപ്പെട്ടിയെക്കാള് വലുപ്പവും കൂടും.
കൂമ്പപ്പെട്ടി, ആമപ്പെട്ടി എന്നൊക്കെ പേരുള്ള കൈപ്പെട്ടികളും കാണുന്നുണ്ട്. ആകൃതിയിലുള്ള വ്യത്യാസമാണ് പേരുമാറ്റത്തിനു കാരണം. സാധാരണ കൈപ്പെട്ടിക്ക് ചതുരാകൃതിയാണുള്ളത്. കൂമ്പപ്പെട്ടിയുടെ അടപ്പുതട്ടു കൂമ്പി മേല്‍ക്കൂരയുടെ ആകൃതിയില്‍ ആയിരിക്കും. ആമപ്പെട്ടിയുടെ അടപ്പുതട്ടിന് ആമത്തോടിന്റെ ആകൃതിയാണ് ഉള്ളത്. പിച്ചളത്തകിടിലുള്ള ചിത്രപ്പണികളും ഇത്തരം പെട്ടികളുടെ പുറത്തുകാണാം.
ആഭരണങ്ങളും പണവും വെച്ചുപൂട്ടി സൂക്ഷിക്കുന്നതിനാണ് പ്രധാനമായും കൈപ്പെട്ടികള് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങളും പണവും പ്രമാണങ്ങളും തുണികളും പാത്രങ്ങളും അരിയും നെല്ലുമെല്ലാം പ്രത്യേകം പ്രത്യേകം സൂക്ഷിക്കുന്നതിന്, കൈപ്പെട്ടി, വയലിപ്പെട്ടി, കാല്പ്പെട്ടി, അരിപ്പെട്ടി, നെല്ലുപെട്ടി തുടങ്ങിയ വിവിധതരം പെട്ടികള്‍ ഉണ്ടായിരുന്നതായും കൈപ്പെട്ടികള്ക്ക് പ്രധാന്യം കല്പിച്ചിരുന്നതായും കാണുന്നു.
കൈപ്പെട്ടികള് പണിയുന്നതില്‍ മുന്‍കാലങ്ങളില്‍ കാണിച്ചിരുന്ന താത്പര്യം ഇപ്പോഴില്ല. എങ്കിലും പഴയവീടുകളിലും സ്വര്‍ണപ്പണിക്കാരുടെ പട്ടറകളിലും അടയ്ക്കാനും തുറക്കാനും പൂട്ടാനുമുള്ള സംവിധാനങ്ങളോടെ വിദഗ്ധമായും വിചിത്രമായും കലാഭംഗിയോടെ പണിതെടുത്തിട്ടുള്ള കൈപ്പെട്ടികള് ഇപ്പോഴും കണ്ടു വരുന്നു.
(കൊല്ലങ്കോട് ബാബുരാജ്)