This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോവുണ്ണി നെടുങ്ങാടി (1831 - 89)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോവുണ്ണി നെടുങ്ങാടി (1831 - 89) == മലയാളത്തിലെ ആദ്യകാല വ്യാകരണഗ്രന...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോവുണ്ണി നെടുങ്ങാടി (1831 - 89) == മലയാളത്തിലെ ആദ്യകാല വ്യാകരണഗ്രന...) |
Current revision as of 12:37, 13 ജനുവരി 2015
കോവുണ്ണി നെടുങ്ങാടി (1831 - 89)
മലയാളത്തിലെ ആദ്യകാല വ്യാകരണഗ്രന്ഥങ്ങളില്‍ ഒന്നായ കേരളകൗമുദിയുടെ കര്‍ത്താവ്. 1831 സെപ്തംബറില്‍ പാലക്കാട്ട്, വള്ളുവനാടു താലൂക്കില്‍ ജനിച്ചു. 15 വയസ്സിനുശേഷമാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. വാഴയൂര്‍ തച്ചയില്‍ ഏറാടി ആയിരുന്നു ഗുരു. ഗുരുവില്‍നിന്ന് സംസ്കൃതത്തില്‍ പ്രാവീണ്യം നേടി. തമിഴ് വ്യാകരണത്തിലും അവഗാഹം നേടിയിട്ടുണ്ട്. സിദ്ധാന്ത കൗമുദി, തര്‍ക്ക സംഗ്രഹം തുടങ്ങിയവയ്ക്ക് പുറമേ ജ്യോതിഷവും പഠിച്ചു. 1852-ല്‍ അമരമ്പലം കുപ്പുസ്വാമിയില്‍ നിന്നാണ് മുക്താവലി പഠിച്ചത്. 1861-ല്‍ കോഴിക്കോട്ടു പ്രോവിന്ഷ്യല് സ്കൂളില്‍ മുന്‍ഷിയായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1866-ല്‍ മദിരാശിയില്‍ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി. 1872 മുതല്‍ 75 വരെ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1875-1980 വരെ ആലുവയില്‍ ജില്ലാക്കോടതിയിലും തിരുവനന്തപുരത്തും വക്കീലായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1878-ല്‍ കേരളകൗമുദി പ്രസിദ്ധപ്പെടുത്തി. നെടുങ്ങാടി എഴുതിയ ആത്മകഥ അപൂര്‍ണമാണ്.
1889-ല്‍ കോവുണ്ണി അന്തരിച്ചു. നോ. കേരളകൗമുദി
(എസ്.കെ. വസന്തന്)