This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോവലന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോവലന്‍ == ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം എന്ന തമിഴ് മഹ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോവലന്‍ == ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം എന്ന തമിഴ് മഹ...) |
Current revision as of 12:28, 13 ജനുവരി 2015
കോവലന്‍
ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം എന്ന തമിഴ് മഹാകാവ്യത്തിലെ നായക കഥാപാത്രം. ചോളരാജ്യത്തിന്റെ ഭാഗമായ കാവേരിപ്പൂംപട്ടണത്തിലെ സമ്പന്നനും ദാനശീലനുമായ മാചാത്തുവാന്റെ മകനാണ് കോവലന്‍. മാനായ്‌ക്കന്‍ എന്ന വണിക്കിന്റെ പുത്രിയായ കണ്ണകിയെയാണ് വിവാഹം ചെയ്‌തത്. എന്നാല്‍, നര്‍ത്തകിയായ മാധവിയില്‍ ആകൃഷ്‌ടനായി, സ്വത്തുക്കളെല്ലാം നശിപ്പിച്ച്, ദുഃഖിതനായി മടങ്ങിയെത്തിയ കോവലനെ, തന്റെ ചിലമ്പുവിറ്റ് ഉപജീവനം നടത്താമെന്ന് കണ്ണകി സമാശ്വസിപ്പിച്ചു.
പാണ്ഡ്യരാജ്യത്തെ മാട മധുരയിലെത്തിയ കോവലന്‍, കണ്ണകിയെ ഒരു ഇടയത്തിയുടെ വീട്ടിലാക്കിയശേഷം ചിലമ്പ് വില്‌ക്കാനായി അങ്ങാടിയിലെത്തി. രാജ്ഞിയുടെ ചിലമ്പ് മോഷണം പോയ സമയമായിരുന്നു അത്. യാദൃച്ഛികമായി രാജാവിന്റെ പൊന്‍പണിക്കാരനെ (രാജ്ഞിയുടെ ചിലമ്പുമോഷ്‌ടാവ്) കണ്ടുമുട്ടുകയും കോവലനെ കള്ളനായി ഇയാള്‍ ചിത്രീകരിക്കുകയും ചെയ്‌തതോടെ, കോവലനെ വധിക്കാന്‍ രാജാവ് കല്‌പിച്ചു. പക്ഷേ കോവലന്റെ നിരപരാധിത്വം, രാജകിന്നരന്മാര്‍ക്ക് ബോധ്യമായെങ്കിലും ക്രൂരനായ ഒരു ഭടന്റെ വെട്ടേറ്റ് കോവലന്‍ മരണപ്പെട്ടു. ഇതറിഞ്ഞ കണ്ണകി പ്രതികാരദുര്‍ഗയായി മാറുകയും തന്റെ ആത്മശക്തിയാല്‍ പാണ്ഡ്യരാജ്യത്തെ ചുട്ടെരിക്കുകയും ചെയ്‌തുവെന്നാണ് ചിലപ്പതികാരത്തിന്റെ രത്‌നച്ചുരുക്കം. ചില ദേവീക്ഷേത്രങ്ങളിലെ തോറ്റംപാട്ടുകളില്‍ കോവലനെ "പാലകന്‍' എന്നും വ്യവഹരിക്കുന്നുണ്ട്. നോ. ചിലപ്പതികാരം, കണ്ണകി