This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോലാഹലം (സംഗീതം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോലാഹലം (സംഗീതം) == ഇരുപത്തൊമ്പതാമത്തെ മേളമായ ധീരശങ്കരാഭരണത...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോലാഹലം (സംഗീതം) == ഇരുപത്തൊമ്പതാമത്തെ മേളമായ ധീരശങ്കരാഭരണത...) |
Current revision as of 12:12, 13 ജനുവരി 2015
കോലാഹലം (സംഗീതം)
ഇരുപത്തൊമ്പതാമത്തെ മേളമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗം. ഇത് ഒരു ഷാഡവ വക്രസമ്പൂര്‍ണ രാഗമാണ്. ആരോഹണം: സപമഗമപധനിസ; അവരോഹണം: സനിധപമഗരിസ. സപമഗമ എന്ന വക്രപ്രയോഗം ഇതില്‍ അടിക്കടിവരും. ചതുശ്രുതിരിഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ് ഷഡ്‌ജപഞ്ചമങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍. ത്യാഗരാജസ്വാമികളാണ് ഈ രാഗത്തിനു പ്രചാരമുണ്ടാക്കിയത്. ഈ രാഗം ഹിന്ദുസ്ഥാനി സംഗീതത്തില്‍ കാണുന്നില്ല.
(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)