This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ബറ്റ്, ജെയിംസ് ജെ.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോര്‍ബറ്റ്, ജെയിംസ് ജെ. == == Corbett, James J (1866 - 1933) == ലോകചാമ്പ്യനായ യു.എ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോര്‍ബറ്റ്, ജെയിംസ് ജെ. == == Corbett, James J (1866 - 1933) == ലോകചാമ്പ്യനായ യു.എ...) |
Current revision as of 11:47, 13 ജനുവരി 2015
കോര്‍ബറ്റ്, ജെയിംസ് ജെ.
Corbett, James J (1866 - 1933)
ലോകചാമ്പ്യനായ യു.എസ്. ബോക്സര്‍; 1892 മുതല്‍ 1897 വരെ ഹെവിവെയ്റ്റ് ചാമ്പ്യന്‍. കോര്‍ബറ്റ് ജയിംസ് ജോണ്‍ എന്നു പൂര്‍ണനാമം. 1866 സെപ്. 1-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചു. സേക്രഡ് ഹാര്‍ട്ട് കോളജിലെ പഠനകാലത്തേ അമച്വര്‍ ബോക്സിങ്ങില്‍ അസാധാരണ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാഭ്യാസാനന്തരം ഒരു ബാങ്കില്‍ ക്ലാര്ക്കായിരിക്കുമ്പോള് ഒളിമ്പിക്സ് ക്ലബ്ബില്‍ ചേര്‍ന്നു. 1889-ല്‍ ഹെവിവെയ്റ്റില്‍ ജോ ചോയിന്സ്കിയെ തോല്പിച്ച് ആ രംഗത്തു ശ്രദ്ധേയനായി. നല്ല പെരുമാറ്റം കൊണ്ടും കളങ്കരഹിതമായ ജീവിതം കൊണ്ടും "ജെന്റില്മാന് ജിം' എന്ന പേരെടുത്തു. 1892 സെപ്തംബറില്‍ ജോണ്‍ എല്‍. സള്ളിവനെ ന്യൂ ഓര്‍ലിയന്‍സില്‍ പരാജയപ്പെടുത്തി. ചാള്‍സ് മിച്ചല്‍, പീറ്റര്‍ കോര്ട്നി എന്നിവരുമായി നടന്ന മത്സരങ്ങളിലും വിജയം വരിച്ചു. എന്നാല്‍ 1897 മാ. 17-ന് ഓര്‍സന്‍ സിറ്റിയില്‍ റോബേര്‍ട്ട് ഫിറ്റ്സ്സിമ്മണ്സുമയി (ഇംഗ്ലണ്ട്) നടന്ന മത്സരത്തില്‍ 14-ാം റൗണ്ടില്‍ പുറന്തള്ളപ്പെട്ടു. നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാന്‍ ഫിറ്റ്സ്സിമ്മണ്സിന്റെ ജേതാവായ ജയിംസ് ജെ ഫ്രീസിനോടു രണ്ടുതവണ (1900-ത്തിലും 1903-ത്തിലും) ഏറ്റുമുട്ടിയെങ്കിലും ഫലിച്ചില്ല. ആകെ ഏര്‍പ്പെട്ട 33 മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ഇദ്ദേഹം നാടകങ്ങളിലും ചലച്ചിത്രങ്ങളിലും അഭിനയിക്കുകയും റേഡിയോ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1925-ല്‍ ആള്‍ക്കൂട്ടത്തിന്റെ ഗര്‍ജനം (The Roar of The Crowd) എന്ന ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു. 1933 ഫെ. 18-ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി.
(എന്‍.കെ. ദാമോദരന്‍)