This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്പ്പിഡിയന് യുദ്ധം (ബി.സി. 281)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോര്പ്പിഡിയന് യുദ്ധം (ബി.സി. 281) == അലക്സാണ്ടര്‍ ചക്രവര്‍ത്...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോര്പ്പിഡിയന് യുദ്ധം (ബി.സി. 281) == അലക്സാണ്ടര്‍ ചക്രവര്‍ത്...) |
Current revision as of 11:44, 13 ജനുവരി 2015
കോര്പ്പിഡിയന് യുദ്ധം (ബി.സി. 281)
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമികള്‍ തമ്മില്‍ ആധിപത്യത്തിനു വേണ്ടി ബി.സി. 281-ല്‍ നടത്തിയ യുദ്ധം. ലിസിമാക്കസിന്റെ (Lysimachus) നേതൃത്വത്തില്‍ മാസിഡോണിയന്‍ സൈന്യവും സെല്യൂക്കസിന്റെ നേതൃത്വത്തില്‍ സിറിയന്‍ സൈന്യവും ഏറ്റുമുട്ടി. ഇരു സൈന്യത്തിന്റെയും മുന്നില്‍ വച്ച് ലിസിമാക്കസും സെല്യൂക്കസും ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടു. 81 വയസ്സു പ്രായമുണ്ടായിരുന്ന സെല്യൂക്കസ് തന്റെ പഴയ സഹപ്രവര്‍ത്തകനും സ്നേഹിതനുമായിരുന്ന ലിസിമാക്കസിനെ തോല്പിച്ചു വധിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന യുദ്ധത്തില്‍ സിറിയന്‍ സൈന്യം മാസിഡോണിയന്‍ സൈന്യത്തെ തോല്പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
(എസ്. രാമചന്ദ്രന് നായര്‍)