This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറലിമോര്‍ഫേറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോറലിമോര്‍ഫേറിയ == == Corallimorpharia == അന്തോസൊവ ജന്തുവര്‍ഗത്തിലെ സൊവാ...)
(Corallimorpharia)
 
വരി 8: വരി 8:
കോറലിമോര്‍ഫേറിയ ഗോത്രത്തിലെ ജീവികള്‍ അധികവും ആഴംകുറഞ്ഞ കടലുകളിലാണു കാണപ്പെടുന്നത്‌. ഇവ കൂട്ടംചേര്‍ന്ന്‌ കോളനികളായല്ല ജീവിക്കുന്നത്‌. മിക്കവയും ഏകാന്ത ജീവികളാണ്‌. കോറാലിമോര്‍ഫസ്‌, കോറിനാക്‌റ്റിസ്‌ എന്നിവയാണ്‌ ഈ ഗോത്രത്തിലെ പ്രധാന അംഗങ്ങള്‍.

 +
സൊവാന്തേറിയ ഉപവര്‍ഗത്തില്‍ ഈ ഗോത്രത്തെ ഉള്‍പ്പെടുത്താതെയുള്ള വര്‍ഗീകരണവും നിലവിലുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്‌റ്റിനിയേറിയ, മാഡ്രിപൊറേറിയ, സൊവാന്തിഡിയ, ആന്റിപതേറിയ, സെറിയാന്തേറിയ, എന്നീ അഞ്ചുഗോത്രങ്ങള്‍ മാത്രമാണ്‌ സൊവാന്തേറിയ ഉപവര്‍ഗത്തിനുള്ളത്‌.

Current revision as of 16:51, 6 ഓഗസ്റ്റ്‌ 2015

കോറലിമോര്‍ഫേറിയ

Corallimorpharia

അന്തോസൊവ ജന്തുവര്‍ഗത്തിലെ സൊവാന്തേറിയ ഉപവര്‍ഗത്തിലുള്‍പ്പെട്ട ഒരു ഗോത്രം. കോറലുകളുമായി സാദൃശ്യമുള്ള കടല്‍ ആനിമോണുകളെയാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശക്തികുറഞ്ഞ പേശീവ്യവസ്ഥ, സമുണ്ഡ (capitate) ഗ്രാഹികള്‍, സങ്കീര്‍ണ ദംശ-കോശികകള്‍ (Nematocysts)എന്നീ പ്രത്യേകതകളാല്‍ ഈ ആനിമോണുകള്‍ കോറലുകളോടു സാമ്യം പുലര്‍ത്തുന്നു. എങ്കിലും ഇവയില്‍ അസ്ഥിവ്യൂഹം കാണാറില്ല. ഗ്രാഹികള്‍ ആരീയ പംക്തിയായാണ്‌ ഡിസ്‌കില്‍ വിതാനിക്കപ്പെട്ടിരിക്കുന്നത്‌. ഗ്രാഹികളുടെ ആധാരഭാഗത്തു പേശികളുമില്ല.

കോറലിമോര്‍ഫേറിയ ഗോത്രത്തിലെ ജീവികള്‍ അധികവും ആഴംകുറഞ്ഞ കടലുകളിലാണു കാണപ്പെടുന്നത്‌. ഇവ കൂട്ടംചേര്‍ന്ന്‌ കോളനികളായല്ല ജീവിക്കുന്നത്‌. മിക്കവയും ഏകാന്ത ജീവികളാണ്‌. കോറാലിമോര്‍ഫസ്‌, കോറിനാക്‌റ്റിസ്‌ എന്നിവയാണ്‌ ഈ ഗോത്രത്തിലെ പ്രധാന അംഗങ്ങള്‍.

സൊവാന്തേറിയ ഉപവര്‍ഗത്തില്‍ ഈ ഗോത്രത്തെ ഉള്‍പ്പെടുത്താതെയുള്ള വര്‍ഗീകരണവും നിലവിലുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്‌റ്റിനിയേറിയ, മാഡ്രിപൊറേറിയ, സൊവാന്തിഡിയ, ആന്റിപതേറിയ, സെറിയാന്തേറിയ, എന്നീ അഞ്ചുഗോത്രങ്ങള്‍ മാത്രമാണ്‌ സൊവാന്തേറിയ ഉപവര്‍ഗത്തിനുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍