This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോമുക്കുട്ടി മൗലവി, കെ.സി. ( - 1964)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോമുക്കുട്ടി മൗലവി, കെ.സി. ( - 1964) == കേരളീയ പത്രപ്രവര്‍ത്തകനും ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോമുക്കുട്ടി മൗലവി, കെ.സി. ( - 1964) == കേരളീയ പത്രപ്രവര്‍ത്തകനും ...) |
Current revision as of 11:07, 13 ജനുവരി 2015
കോമുക്കുട്ടി മൗലവി, കെ.സി. ( - 1964)
കേരളീയ പത്രപ്രവര്‍ത്തകനും മതപണ്ഡിതനും. മലപ്പുറം ജില്ലയിലെ പുളിക്കലിനടുത്ത ഒളവട്ടൂരില്‍ ജനിച്ചു. ഇസ്ലാംമതപണ്ഡിതന്മാരില് ആദ്യമായി മലയാളത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചത് ഇദ്ദേഹമാണ്.
1921-ലെ മാപ്പിളലഹളക്കാലത്ത് ഒളിവിലായ ഇദ്ദേഹം 1922-ല്‍ മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ അധ്യാപകനായി. 1925-ല്‍ യുവലോകം മാസിക ആരംഭിക്കുകയും നിസാ ഉല്ഇസ്ലാം, അല്‍ഹിദായ എന്നീ അറബി മലയാള മാസികകളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.
പ്രധാന കൃതികളാണ്, ജമാലുദീന് അഫ്ഖാ തഇ് ദ് സുല്ത്താന്മാര്, സ്വതന്ത്ര തുര്‍ക്കി, നാലു ഇമാമുകള്‍, കര്‍ബലാ ബാര്ക്കളം, മൗലാനാ ആസാദ്, അറബി രാഷ്ട്രങ്ങള്‍, അന്ത്യപ്രവാചകന്, ഉമര്‍ ഫാറുക്ക് എന്നിവ. മൗലാനാ മുഹമ്മദു അസ്ളാജിറാജ് പുരിയുടെ താരീഖുല്‍ ഉമ്മത്ത് എന്ന കൃതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1964-ല്‍ കോമുക്കുട്ടി മൗലവി അന്തരിച്ചു.
(പ്രൊഫ. വി. മുഹമ്മദ്)